2026 മെയ് 09, ശനി
കലിദിനം 1872704
കൊല്ലവർഷം 1201 മേടം 24
(കൊല്ലവർഷം 1201 മേടം ൨൬ )
തമിഴ് വർഷം വിശ്വവസു ചിത്തിര 26
ശകവർഷം 1948 വൈശാഖം 19
ഉദയം 06.05 അസ്തമയം 06.36 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 31 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 29 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 09.12 am to 10.46 am
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 06.05 am to 07.38 am
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 01.54 pm to 03.28 pm
(ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
ഗ്രഹാവസ്ഥകൾ
സൂര്യന് ഉച്ചം, ബുധന് മൗഢ്യം, ശുക്രൻ സ്വക്ഷത്രത്തിൽ
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ഭരണി (ഭരണി ഞാറ്റുവേല) ചൊവ്വ രേവതിയിൽ ബുധൻ ഭരണിയിൽ വ്യാഴം പുണർതത്തിൽ ശുക്രൻ മകയിരത്തിൽ ശനി ഉത്തൃട്ടാതിയിൽ രാഹു ചതയത്തിൽ കേതു മകത്തിൽ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 06.41 വരെ മേടം പകൽ 08.41 വരെ എടവം വൈകിട്ട് 10.55 വരെ മിഥുനം പകൽ 01.01 വരെ കർക്കടകം വൈകിട്ട് 03.02 വരെ ചിങ്ങം വൈകിട്ട് 05.00 വരെ കന്നി തുടർന്ന് തുലാം
ALSO READ
ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.33 pm to 06.56 pm
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to to 06.14 am
സായംസന്ധ്യ 06.34 pm to 07.44 pm
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമല്ല
സാധിച്ചാൽ സിസേറിയൻ പ്രസവം ഒഴിവാക്കുക
ഇന്നത്തെ നക്ഷത്രം
രാത്രി 11.25 വരെ തിരുവോണം തുടർന്ന് അവിട്ടം
തിഥി ദൈർഘ്യം
പകൽ 02.03 വരെ കൃഷ്ണപക്ഷ സപ്തമി തുടർന്ന് അഷ്ടമി
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: തിരുവോണം തിഥി: കൃഷ്ണപക്ഷ അഷ്ടമി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട
നക്ഷത്രം: തിരുവോണം
ഇന്ന് പിറന്നാൾ വന്നാൽ
ആരോഗ്യപരമായി ഈ ദിനം പിറന്നാൾ വരുന്നത് നന്നല്ല. സാമ്പത്തികനേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അലച്ചിൽ ഏറിയിരിക്കും. ഇന്ന് പിറന്നാൾ വരുന്നവർ ധർമ്മ ശാസ്താവിനെ ദർശിച്ച് നീരാജനം, എള്ളുപായസം ഇവ നൽകുക. കൂടാതെ നെയ്യ് ഹോമിച്ച് ഭാഗ്യസൂക്ത ജപത്തോടെ ഗണപതിഹോമം കഴിപ്പിക്കുകയും വേണം. വരുന്ന ഒരു വർഷക്കാലം, പക്കനാളുകളിൽ ശിവങ്കൽ പിൻവിളക്കിലെണ്ണ, ജലധാര എന്നിട്ടും കഴിപ്പിക്കുന്നതും അത്യുത്തമം
ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
തിരുവാതിര, പൂരാടം, തൃക്കേട്ട, വിശാഖം
ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
ഉത്രാടം, മൂലം, അനിഴം, ചോതി, ഭരണി, കാർത്തിക
ദിനദോഷങ്ങൾ ശമിക്കാൻ
ദിവസ ഗുണവർധനയ്ക്കും ദിനദോഷങ്ങൾ ശമിക്കാനും ഭൂതനാഥനായ ശ്രീ ധർമ്മശാസ്താവിനെ ഭജിക്കുക:
പഞ്ചാക്ഷരപ്രിയ വിരിഞ്ചാദിപൂജിത പരഞ്ജ്യോതിരൂപഭഗവൻ
പഞ്ചാദ്രിവാസ ശിഖിപിഞ്ഛാവതംസ ജയവാഞ്ഛാനുകൂലവരദ.
പഞ്ചാസ്യവാഹ മണികാഞ്ചീ
ഗുണാഞ്ഛിത സുമഞ്ജീര മഞ്ജുലപദ
പഞ്ചാസ്ത്രകോടിരുചിരഞ്ജീകൃതാംഗ
സുരസഞ്ജീവനപ്രദ വിഭോ
ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം: അരി, നെയ്യ് ഇവ ദാനം ചെയ്യുക.
ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം കറുപ്പ്, കടും നീലം പ്രതികൂല നിറം ചുവപ്പ്.
ശനിപീഡകൾ മാറാൻ
ഇന്ന് ശനിയാഴ്ച. ജനനസമയത്ത് ശനിക്ക് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ശനിയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, കടുത്ത രോഗബാധയുള്ളവർ, നിരന്തരമായി കാര്യതടസമുള്ളവർ, വിവാഹം വൈകുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ശനിയുടെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശനി ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
നീലാഞ്ജനസമാഭാസം
രവിപുത്രം യമാഗ്രജം
ഛായാമാർത്താണ്ഡസംഭൂതം
തം നമാമി ശനൈശ്ചരം
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്താരം, + 91 9656377700
ശാസ്താരം അസ്ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Prathidina Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്ത്തകള്ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.