Wednesday, May 6, 2026
Wednesday, May 6, 2026
Home » ശ്രീകൃഷ്ണ ഭജനം നടത്തുക; മയിലിൻ്റെ ചിത്രം സൂക്ഷിക്കുക

ശ്രീകൃഷ്ണ ഭജനം നടത്തുക; മയിലിൻ്റെ ചിത്രം സൂക്ഷിക്കുക

0 comments

2026 മെയ് 06, ബുധൻ
കലിദിനം 1872701
കൊല്ലവർഷം 1201 മേടം 23
(കൊല്ലവർഷം 1201 മേടം ൨൩)
തമിഴ് വർഷം വിശ്വവസു ചിത്തിര 23
ശകവർഷം 1948 വൈശാഖം 16

ഉദയം 06.06 അസ്തമയം 06.35 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 29 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 31 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 12.20 pm to 01.54 pm
(യാത്ര ആരംഭിക്കുന്നതിന്മാത്രംവർജ്ജ്യം)
ഗുളികകാലം 10.46 am to 12.20 pm (എല്ലാശുഭകാര്യങ്ങൾക്കുംവർജ്ജ്യം)
യമഗണ്ഡകാലം 07.39 am to 09.13 am (ശുഭകാര്യങ്ങൾക്കുവർജ്ജ്യം)

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമല്ല
സാധിച്ചാൽ സിസേറിയൻ പ്രസവം ഒഴിവാക്കുക

ഗ്രഹാവസ്ഥകൾ
സൂര്യന് ഉച്ചം, ബുധന് മൗഢ്യം, ശുക്രൻ സ്വക്ഷത്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ഭരണി (ഭരണി ഞാറ്റുവേല) ചൊവ്വ രേവതിയിൽ ബുധൻ അശ്വതിയിൽ വ്യാഴം പുണർതത്തിൽ ശുക്രൻ രോഹിണിയിൽ ശനി ഉത്രട്ടാതിയിൽ രാഹു ചതയത്തിൽ കേതു മകത്തിൽ

ALSO READ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 06.53 വരെ മേടം പകൽ 08.53 വരെ എടവം വൈകിട്ട് 11.07 വരെ മിഥുനം പകൽ 01.13 വരെ കർക്കടകം വൈകിട്ട് 03.14 വരെ ചിങ്ങം വൈകിട്ട് 05.12 വരെ കന്നി തുടർന്ന് തുലാം

ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.33 pm to 06.56 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to to 06.14 am
സായംസന്ധ്യ 06.34 pm to 07.44 pm

ഇന്നത്തെ നക്ഷത്രം
പകൽ 03.54 വരെ മൂലം തുടർന്ന് പൂരാടം

തിഥി ദൈർഘ്യം
കാലത്ത് 07.51 വരെ കൃഷ്ണപക്ഷ ചതുർത്ഥി തുടർന്ന് പഞ്ചമി

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: പൂരാടം തിഥി: കൃഷ്ണപക്ഷ പഞ്ചമി

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട
നക്ഷത്രം: മൂലം

ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ്. വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ടദേവന്റെ ക്ഷേത്രത്തിൽ ദർശനം നടത്തി യഥാശക്തി വഴിപാടുകൾ കഴിപ്പിച്ച ശേഷം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാൽപ്പായസ നിവേദ്യം, ആയുഃസൂക്ത പുഷ്‌പാഞ്‌ജലി, യഥാശക്തി അന്നദാനം എന്നിവ നടത്തിക്കുക. ശ്രീമദ് ഭാഗവതം, രാമായണം എന്നിവ അൽപ്പനേരം വായിക്കുന്നതും വളരെ ഗുണകരമാണ് . വരുന്ന ഒരു വർഷക്കാലം പക്കനാളുകളിൽ നാഗരാജാവിന് വിളക്കിനെണ്ണ, ശിവന് ജലധാര എന്നിവ ചെയ്യുന്നത് നന്ന്.

മൃത്യുദോഷം
പകൽ 03.54 മുതൽ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അപ്പോൾ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
പൂയം, ആയില്യം, അനിഴം, ചോതി, അത്തം, പൂരം

ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
തൃക്കേട്ട, വിശാഖം, ചിത്തിര, ഉത്രം, ഉത്രട്ടാതി, രേവതി

ദിനഗുണവർധനവിന്
ദിവസഗുണവർധനയ്ക്ക് ശ്രീകൃഷ്ണ ഭജനം നടത്തുക. ഒരു സ്തുതി ചേർക്കുന്നു:
സർവ്വദാ സാധനഹീനസ്യ
പരാധീനസ്യ സർവ്വതഃ
പാപപീനസ്യ ദീനസ്യ
ശ്രീകൃഷ്ണഃ ശരണം മമ
സംസാരസുഖസംപ്രാപ്തി
സന്മുഖസ്യ വിശേഷതഃ
ബഹിർമുഖസ്യ സതതം
ശ്രീകൃഷ്ണഃ ശരണം മമ

ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ഒരു ലാൽ – കിതാബ് നിർദ്ദേശം: മയിലിൻ്റെ ചിത്രം ഭവനത്തിൽ / ഓഫീസിൽ സൂക്ഷിക്കുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: പച്ച
പ്രതികൂല നിറം: ചുവപ്പ്, ഓറഞ്ച് നിറം.

ബുധപീഡകൾ മാറാൻ
ഇന്ന് ബുധനാഴ്ച. ജനനസമയത്ത് ബുധന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വിദ്യാർഥികൾക്ക് അലസത മാറൽ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ബുധന്റെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ ( ബുധ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
പ്രിയംഗുകലികാശ്യാമം
രൂപേണാപ്രതിമം ബുധം
സൗമ്യം സൗമ്യ ഗുണോപേതം
തം ബുധം പ്രണമാമ്യഹം

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Prthidina Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?