Thursday, May 28, 2026
Thursday, May 28, 2026
Home » വ്യാഴമാറ്റഫലം 2026 : മകം, പൂരം, ഉത്രം,അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട നാളുകാർക്ക്

വ്യാഴമാറ്റഫലം 2026 : മകം, പൂരം, ഉത്രം,അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട നാളുകാർക്ക്

0 comments

വ്യാഴമാറ്റഫലം – 2026 – Part 2
2026 ജൂൺ 1 കഴിഞ്ഞ് 2 തുടങ്ങുന്ന രാത്രി 1:48 മണിക്കാണ് വ്യാഴം കർക്കടകം രാശിയിലേക്ക് മാറുന്നത്. 2026 ഒക്ടോബർ 31 ന് വ്യാഴം അതിചാരം സംഭവിച്ച് ചിങ്ങത്തിൽ സഞ്ചരിക്കുന്നു. 2027 ജനുവരി 24 ന് അതിചാരം അവസാനിച്ച് തിരികെ കർക്കടകത്തിലേക്ക് തന്നെ പ്രവേശിക്കുന്നു. തുടർന്ന് 2027 ജൂൺ 25 വരെ വ്യാഴം കർക്കടകത്തിൽ തന്നെ സഞ്ചരിക്കുന്നു. വ്യാഴത്തിൻ്റെ ഈ
അതിചാരം പൊതുവേ ദോഷകരമാണ്. 2019 – 21 കാലഘട്ടത്തിൽ ഇപ്രകാരം ഒരു അതിചാരം സംഭവിച്ച കാലത്താണ് കോവിഡ് മഹാമാരി ലോകം മുഴുവൻ പടർന്നു പിടിച്ചത്. ഗ്രഹങ്ങളുടെ സഞ്ചാരത്തെ അടിസ്ഥാനമാക്കി ജീവികള്‍ക്കുണ്ടാകുന്ന ശുഭാശുഭ ഫലങ്ങളെ നിരൂപണം ചെയ്യുന്ന രീതിയാണ് ചാരഫലനിരൂപണം. ഇതില്‍ വര്‍ഷഫലം ഗുരു (വ്യാഴം), ശനി എന്നീ ഗ്രഹങ്ങളെക്കൊണ്ടും, മാസഫലം സൂര്യന്‍, കുജന്‍, ശുക്രന്‍, ബുധന്‍ എന്നീ ഗ്രഹങ്ങളെക്കൊണ്ടും ദിനഫലം ചന്ദ്രനെക്കൊണ്ടും നിരൂപണം ചെയ്യുന്നതാണ്. കൂടുതല്‍ ശാസ്ത്രീയമായിരിക്കുന്നത് വര്‍ഷഫലം നിരൂപണം ചെയ്യാന്‍ ഏറ്റവും സഹായകരമായിരിക്കുന്നത് വ്യാഴത്തിന്റെ സഞ്ചാരമാണ്. വ്യാഴം ശരാശരി ഒരു വര്‍ഷക്കാലമാണ് ഒരു രാശിയില്‍ സഞ്ചരിക്കുന്നത്. വ്യാഴം ജൂണ്‍ ഒന്നാം തീയതി മിഥുനം രാശിയില്‍നിന്നും കര്‍ക്കടകം രാശിയിലേക്ക് മാറുകയാണ്. ഇതിന്റെ ഫലമായി മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട നാളുകാർക്ക് ജീവിതത്തില്‍ ഉണ്ടായേക്കാവുന്ന ശുഭാശുഭഫലങ്ങളാണ് ഇവിടെ വിവരിക്കുന്നത്. (മറ്റ് നാളുകാരുടെ ഫലങ്ങൾ പാർട്ട് I, 3 പോസ്റ്റുകളിൽ വായിക്കാം )

മകം
ഒന്നും എടുത്തുചാടി ചെയ്യരുത്

മകം നക്ഷത്രത്തില്‍ ജനിച്ചവര്‍ പൊതുവേ തനിക്ക് ശരിയെന്നു തോന്നുന്ന രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നവരാണ്. അന്യരെ ആശ്രയിച്ച് ജീവിക്കുന്നതിന്  ഇവര്‍ പൊതുവേ ഇഷ്ടപ്പെടാറില്ല. അതുപോലെ  മറ്റുള്ളവരെ ഗൗനിക്കാതെ പ്രവര്‍ത്തിക്കുന്നതുകൊണ്ടും, സ്വന്തം തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതു കൊണ്ടും ധാരാളം ശത്രുക്കളും ഈ നക്ഷത്രക്കാര്‍ക്ക് ഉണ്ടായിവരാറുണ്ട്. ജീവിതത്തില്‍ മദ്ധ്യകാലത്തിനു ശേഷമാണ് ഇവര്‍ക്ക് ഉയര്‍ച്ച വരുന്നത്. മകത്തിന് വ്യാഴം പന്ത്രണ്ടിലേക്ക് സഞ്ചരിക്കുന്നു.  ശനി അഷ്ടമത്തിലുമാണ്. തന്മൂലം ആരോഗ്യപ്രശ്‌നങ്ങളും, സാമ്പത്തിക പ്രയാസങ്ങളും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഏതൊരു കാര്യവും എടുത്തുചാടി ചെയ്യാതിരിക്കുക. കുടുംബാംഗങ്ങളും ബന്ധുമിത്രാദികളും ശത്രുക്കളായിത്തീരുന്നതിന് സാദ്ധ്യതയുണ്ട്. അര്‍ഹമായ പലതും ലഭിക്കാതെ പോകുന്ന സാഹചര്യം ഉണ്ടാകും. ജീവിതത്തില്‍ വലുതായ പ്രതിസന്ധികൾ നേരിടേണ്ടതായ സാഹചര്യം ഉണ്ടായിത്തീരും. സാഹസിക പ്രവൃത്തികളില്‍ ഏര്‍പ്പെടാതിരിക്കുക. ദോഷപരിഹാരമായി മാസംതോറും ശിവക്ഷേത്രത്തില്‍ മൃത്യുഞ്ജയ പുഷ്പാഞ്ജലി, മഹാവിഷ്ണു ക്ഷേത്രത്തില്‍ ഇഷ്ടവഴിപാടുകള്‍ എന്നിവ നടത്തുകയും ദേവീഭജനം നടത്തുകയും ചെയ്യുക.

പൂരം
തിരിച്ചടികള്‍ക്ക് സാധ്യത

പൂരം നക്ഷത്രത്തില്‍ ജനിച്ചവര്‍ സ്വന്തം പ്രശ്‌നങ്ങളും വിഷമങ്ങളും കഴിയുന്നത്ര രഹസ്യമായി വയ്ക്കുന്നവരാണ്. എത്ര വിഷമതകള്‍ ഉണ്ടെങ്കിലും ഇവര്‍ അന്യര്‍ക്കു മുമ്പില്‍ സന്തുഷ്ടരായി അഭിനയിക്കും. ശത്രുക്കളെ ഗൂഢമായും ശക്തമായും എതിര്‍ക്കും. നക്ഷത്രാധിപന്‍ ശുക്രനായതു കൊണ്ട് ആഡംബരപ്രിയം കൂടുതലാണ്. ഈ നക്ഷത്രക്കാര്‍ക്ക് വ്യാഴം പന്ത്രണ്ടിലും ദുരിതകാരകനായ ശനി അഷ്ടമത്തിലുമാണ് സഞ്ചരിക്കുന്നത്. അത് കാരണം പല ആരോഗ്യ പ്രശ്‌നങ്ങളും സാമ്പത്തിക വിഷമങ്ങളും ഉണ്ടാകാം. കുടുംബ ബന്ധങ്ങളില്‍ ഉലച്ചില്‍ വരാം. പ്രിയപ്പെട്ടവരുമായി അകല്‍ച്ചയ്ക്ക് കാരണമാകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യത. ബന്ധുക്കള്‍ ശത്രുക്കളെപ്പോലെ പ്രവര്‍ത്തിക്കും. എല്ലാ കാര്യങ്ങള്‍ക്കും തടസ്സങ്ങള്‍ നേരിടും. ഭാഗ്യനക്ഷത്രം, അന്യരുടെ അപ്രീതി, യാത്രാവിഘ്‌നം, അര്‍ഹമായതിന്റെ നഷ്ടം, ധനവ്യയം, ധനാഗമനമാര്‍ഗ്ഗങ്ങള്‍ നിലച്ചുപോകുക എന്നിവ അനുഭവപ്പെടുന്നതിന് സാദ്ധ്യതയുണ്ട്. അപ്രതീക്ഷിത തിരിച്ചടികള്‍ ഉണ്ടാകുമെന്നതിനാല്‍ ഏതൊരു കാര്യവും പ്രവര്‍ത്തിക്കുന്നതിനു മുമ്പായി നല്ലതുപോലെ ചിന്തിക്കുക. ദോഷപരിഹാരമായി ശിവക്ഷേത്രത്തിലും മഹാവിഷ്ണുക്ഷേത്രത്തിലും മാസംതോറും ഇഷ്ടവഴിപാടു നടത്തി പ്രാര്‍ത്ഥിക്കുക. കുടുംബക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കുക.

Daily wear light weight collections: https://www.okalasha.com/shop?page=1&page_size=18&sort_by=newest&categories=jewellery&is_service=false

ഉത്രം
ചിലർക്ക് വളരെ ഗുണകരം

ALSO READ

കഠിനപ്രയത്‌നത്തിലൂടെ ഉന്നത സ്ഥാനത്ത് എത്തിച്ചേരുന്നവരാണ് ഉത്രം നക്ഷത്രക്കാര്‍. ഉത്സാഹവും ക്ഷമയും കൈമുതലായ ഇവർ യൗവ്വനകാലത്തു തന്നെ സാമ്പത്തികഭദ്രത കൈവരിക്കും. വളരെ പെട്ടെന്ന് നേതൃപദവികളില്‍ എത്തിച്ചേരുന്നവരും എതിര്‍ക്കുന്നവരെ ഇല്ലാതാക്കുന്നതില്‍ മടി കാണിക്കാറില്ല. ഉത്രം നക്ഷത്രത്തിന്റെ ആദ്യത്തെ കാല്‍ഭാഗം ചിങ്ങക്കൂറും, അവസാനത്തെ മുക്കാല്‍ഭാഗം കന്നിക്കൂറുമാണ്. ചിങ്ങക്കൂറില്‍ ജനിച്ച ഉത്രം നക്ഷത്രക്കാര്‍ക്ക് വ്യാഴം പന്ത്രണ്ടിലാണ് സഞ്ചരിക്കുന്നത്. പൊതുവേ ഗുണകരമല്ലാത്ത സ്ഥിതിയാണ് അനുഭവപ്പെടുക. കൂടാതെ ശനി എട്ടിലുമാണ് സഞ്ചരിക്കുന്നത്. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്യുന്നതിന് സാദ്ധ്യതയുണ്ട്. കുടുംബാംഗങ്ങളുമായി അകല്‍ച്ച ഉണ്ടാകുന്നതിനും ബന്ധുക്കള്‍ ശത്രുക്കളെപ്പോലെ പെരുമാറുന്നതിനും സാദ്ധ്യതയുണ്ട്. ധനപരമായ ഇടപാടുകള്‍ നടത്തുമ്പോള്‍ വളരെ സൂക്ഷിക്കേണ്ടതാണ്. നിരവധി പ്രതിസന്ധികളെ തരണം ചെയ്യേണ്ടതായ സാഹചര്യം ഉണ്ടായി വരും. ദോഷപരിഹാരാര്‍ത്ഥമായി ജന്മനക്ഷത്രം തോറും ശിവക്ഷേത്രത്തില്‍ ധാര, ശാസ്താവിന് നീരാജനം എന്നിവയും മഹാവിഷ്ണുക്ഷേത്രത്തില്‍ പുരുഷസൂക്താര്‍ച്ചന എന്നിവയും നടത്തുക. കന്നിക്കൂറില്‍ ജനിച്ച ഉത്രം നക്ഷത്രക്കാര്‍ക്ക് വ്യാഴമാറ്റം വളരെ ഗുണകരമാണ്. സാമ്പത്തികപ്രതിസന്ധികള്‍ മാറിക്കിട്ടും. തടസ്സപ്പെട്ടു കിടക്കുന്ന പല കാര്യങ്ങളും പുനരാരംഭിക്കാന്‍ സാധിക്കും. വിദേശയാത്രയ്ക്ക് അവസരം സിദ്ധിക്കും. വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും അനുകൂല സമയമാണ്.

അത്തം
ഗുണഫലങ്ങള്‍ വർദ്ധിക്കും

ഗണപതിഭഗവാന് പ്രിയപ്പെട്ട നക്ഷത്രമാണ് അത്തം. സര്‍വ്വ വിഘ്‌നങ്ങളും ഇല്ലാതാക്കുന്ന ദേവനാണ് ഗണപതി. അതുപോലെ ഈ നക്ഷത്രക്കാരും മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ പരിശ്രമിക്കുന്നവരാണ്. ഇവര്‍ എല്ലാവരോടും നയരൂപത്തില്‍ പെരുമാറുന്നതാണ്. സുഹൃദ്ബന്ധങ്ങള്‍ക്ക് വലുതായ പ്രാധാന്യം കല്പിക്കുന്ന ഈ നക്ഷത്രക്കാര്‍ ആരോടും ശത്രുത വച്ചുപുലര്‍ത്തില്ല. മദ്ധ്യവയസ്സിനു ശേഷമാണ് ഈ നക്ഷത്രക്കാര്‍ക്ക് ഉയര്‍ച്ച ഉണ്ടാകാറുള്ളത്. ഇവർക്ക് വ്യാഴം പതിനൊന്നിലേക്കാണ് മാറുന്നത്. അതുമൂലം വളരെയധികം ഗുണഫലങ്ങള്‍ ഈ നക്ഷത്രക്കാര്‍ക്ക് ഉണ്ടാകും. വളരെക്കാലമായി തടസ്സപ്പെട്ടു കിടക്കുമായിരുന്ന പല കാര്യങ്ങളും പൂര്‍ത്തീകരിക്കാന്‍ സാധിക്കും. പുതിയ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനും അനുകൂല സമയമാണ്. അപ്രതീക്ഷിതമായ ധനാഗമനം ലഭിക്കും. വ്യാപാരരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വളരെ അനുകൂല സമയമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉന്നതമായ തൊഴില്‍ ലഭിക്കും. സ്ഥാനക്കയറ്റം ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ സമര്‍ത്ഥരാകുന്നതിനും ഉന്നതവിജയം നേടുന്നതിനും സാധിക്കുന്നതാണ്. അവിവാഹിതര്‍ക്ക് വിവാഹതടസ്സങ്ങള്‍ മാറിക്കിട്ടും. പുതിയ ഭൂമി, ഗൃഹം എന്നിവ സ്വന്തമാക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ചാരവശാല്‍ ഏഴില്‍ സഞ്ചരിക്കുന്ന ശനിമൂലം തടസ്സങ്ങള്‍ നേരിടുന്നതിന് സാദ്ധ്യതയുണ്ട്. ആയതിന് പരിഹാരമായി ശനിയാഴ്ചകളില്‍ ശാസ്താവിന് നീരാജനം നടത്തുക.

Shop Now Visit Okalasha : https://www.okalasha.com/shop?page=1&page_size=18&sort_by=newest&categories=books&is_service=false

ചിത്തിര
കൂടുതൽ പേർക്കും അനുകൂലം

ചിത്തിര നക്ഷത്രത്തില്‍ ആദ്യപകുതി കന്നിക്കൂറും രണ്ടാമത്തെ പകുതി തുലാക്കൂറുമാണ്. ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ പൊതുവേ അന്യരെ സഹായിക്കുന്നതില്‍ തല്പരരും ആരോടും പരിഭവം കാണിക്കാത്തവരും ആയിരിക്കും. ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ ഗൃഹകാര്യങ്ങളില്‍ കൂടുതല്‍ തല്പരരായിരിക്കും. കന്നിക്കൂറില്‍ ജനിച്ച ചിത്തിര നക്ഷത്രക്കാര്‍ക്ക് വ്യാഴത്തിന്റെ രാശിമാറ്റം ഗുണപ്രദമാണ്. ധനപരമായ അഭിവൃദ്ധിയുണ്ടാകുകയും, കര്‍മ്മമണ്ഡലത്തിലെ തടസ്സങ്ങള്‍ മാറിക്കിട്ടുകയും ചെയ്യാം. ഉദ്യോഗാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അനുകൂല സമയമാണ്. പുതിയ സംരംഭങ്ങള്‍ തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സ്ഥാനക്കയറ്റം ആഗ്രഹിക്കുന്നവര്‍ക്കും കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും കൂടുതല്‍ ഗുണപ്രദമാണ്. ചാരവശാല്‍ ഏഴില്‍ ശനി സഞ്ചരിക്കുന്നത് കാരണമുള്ള ദോഷഫലങ്ങള്‍ ഇല്ലാതാകുന്നതിന് ശനിയാഴ്ചകളില്‍ ശാസ്താവിന് നീരാജനം, പുഷ്പാഞ്ജലി, നെയ്‌വിളക്ക് തുടങ്ങിയവ നടത്തുക. തുലാക്കൂറില്‍ ജനിച്ച ചിത്തിര നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമാണ്. കര്‍മ്മമണ്ഡലത്തില്‍ ആരംഭത്തില്‍ തടസ്സങ്ങള്‍ നേരിടുമെങ്കിലും മുന്നോട്ടു പോകുവാന്‍ സാധിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുതിയ തൊഴില്‍ ലഭിക്കാന്‍ സാദ്ധ്യതയുണ്ട്. വ്യാപാരരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും കലാകാരന്മാര്‍ക്കും അനുകൂല സമയമാണ്. അവിവാഹിതരായ യുവതീയുവാക്കള്‍ക്ക് വിവാഹതടസ്സങ്ങള്‍ മാറിക്കിട്ടും. ദോഷപരിഹാരാര്‍ത്ഥമായി വിഷ്ണുക്ഷേത്രത്തില്‍ പുരുഷസൂക്താര്‍ച്ചന നടത്തുക.

ചോതി
പ്രതിസന്ധികൾ തരണംചെയ്യും

ചോതി നക്ഷത്രത്തില്‍ ജനിച്ചവര്‍ ജന്മനാല്‍ തന്നെ കലാവാസനയുള്ളവരും, ആശ്രയിക്കുന്നവരെ കൈവിടാത്തവരുമാണ്. കറകളഞ്ഞ ഈശ്വരഭക്തിയും, ആത്മാര്‍ത്ഥതയും ഈ നക്ഷത്രക്കാരുടെ പൊതുസ്വഭാവമാണ്. ഏതൊരു വിഷയത്തെയും നയരൂപത്തില്‍ കൈകാര്യം ചെയ്യുന്നതില്‍ ഈ നക്ഷത്രക്കാര്‍ സമര്‍ത്ഥരാണ്. ഇവര്‍ക്ക് വ്യാഴം പത്താം ഭാവത്തിലേക്ക് സഞ്ചരിക്കുന്നത് ശനി ആറില്‍ നില്‍ക്കുന്നത് ഗുണകരമാണ്. പ്രതിസന്ധികളെ തരണംചെയ്ത് മുന്നോട്ടു പോകുവാന്‍ സാധിക്കും. പുതിയ അവസരങ്ങള്‍ വന്നുചേരും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ വന്നുചേരും. ശത്രുക്കളെ പോലും മിത്രങ്ങളാക്കി മാറ്റിയെടുക്കാന്‍ സാധിക്കും. ദൂരദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുതിയ തൊഴില്‍മേഖലയില്‍ പ്രവേശിക്കാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ഉന്നതവിജയം നേടുന്നതിനും സാധിക്കും. അവിവാഹിതരായവര്‍ക്ക് ഉത്തമബന്ധങ്ങള്‍ വന്നുചേരും. കുടുംബാംഗങ്ങള്‍ തമ്മിലുള്ള അകല്‍ച്ച ഇല്ലാതായിത്തീരും. ധനപരമായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ബിസിനസ്സുകാര്‍ക്കും അനുകൂല സമയമാണ്. പ്രാരംഭ തടസ്സങ്ങള്‍ ഇല്ലാതാകുന്നതിന് ജന്മനക്ഷത്രം തോറും ഗണപതി ഹോമം നടത്തുകയും വ്യാഴാഴ്ചകളില്‍ വിഷ്ണുക്ഷേത്ര ദര്‍ശനം നടത്തുകയും ചെയ്യുക.

വിശാഖം
പൊതുവേ ഗുണകരമായ കാലം

വിശാഖം നക്ഷത്രത്തില്‍ ജനിച്ചവര്‍ പ്രായോഗിക ജീവിതത്തിന്റെ ഉള്ളുകള്ളികള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നവരാണ്. ഏതു പ്രശ്‌നത്തെയും സധൈര്യം നേരിടാന്‍ ഇവര്‍ക്ക് സാധിക്കും. ഏതു പ്രവൃത്തിയിലും സ്വന്തം കഴിവു തെളിയിക്കാന്‍ ഇവര്‍ക്കു കഴിയും. തന്റേടത്തോടുകൂടി പ്രവര്‍ത്തിക്കുന്നതുകൊണ്ട് നിരവധി ശത്രുക്കളും ഇവര്‍ക്ക് സാധിക്കും. ഏതു പ്രവൃത്തിയിലും സ്വന്തം കഴിവു തെളിയിക്കാനാകും. തന്റേടത്തോടുകൂടി പ്രവര്‍ത്തിക്കുന്നതുകൊണ്ട് നിരവധി ശത്രുക്കളും ഉണ്ടാകും. വിശാഖം നക്ഷത്രത്തിന്റെ ആദ്യത്തെ മുക്കാല്‍ഭാഗം തുലാക്കൂറിലും അവസാനത്തെ കാല്‍ഭാഗം വൃശ്ചികക്കൂറിലുമാണ്. വ്യാഴത്തിന്റെ രാശിമാറ്റം ഈ നക്ഷത്രക്കാര്‍ക്ക് പൊതുവേ ഗുണകരമാണ്. തടസ്സപ്പെട്ടു കിടക്കുന്ന പല കാര്യങ്ങളും പൂര്‍ത്തീകരിക്കാന്‍ സാധിക്കും. പ്രതിയോഗികളെ ഇല്ലായ്മ ചെയ്യുന്നതിനും സ്വന്തം തീരുമാനപ്രകാരം പ്രവര്‍ത്തിക്കുന്നതിനും സാധിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുതിയ ജോലി ലഭിക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ഉന്നതവിജയം സിദ്ധിക്കുന്നതിനും സാദ്ധ്യതയുണ്ട്. വൃശ്ചികക്കൂറില്‍ ജനിച്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷമായി അഷ്ടമത്തില്‍ സഞ്ചരിക്കുകയായിരുന്ന വ്യാഴം ഒന്‍പതിലേക്ക് വരുന്നത് വളരെ ഗുണപ്രദമാണ്. പുതിയൊരു ജീവിതരീതി പിന്‍തുടരുന്നതിന് ഇവര്‍ക്ക് സാധിക്കുന്നതാണ്. വിശാഖം നക്ഷത്രക്കാര്‍ ജന്മനക്ഷത്രംതോറും മഹാവിഷ്ണുവിന് ഇഷ്ടവഴിപാടുകള്‍ നടത്തി പ്രാര്‍ത്ഥിക്കുന്നത് നല്ലതാണ്.

അനിഴം
എല്ലാ ദുരിതങ്ങള്‍ക്കും ശമനം

അനിഴം നക്ഷത്രത്തില്‍ ജനിച്ചവര്‍ പൊതുവേ ഈശ്വരഭക്തരും സൗമ്യമായി പെരുമാറുന്നവരുമായിരിക്കും. പ്രതിസന്ധിഘട്ടങ്ങളിലും സ്വന്തം തീരുമാനത്തില്‍ ഉറച്ചുനിന്ന് പ്രവര്‍ത്തിക്കുന്നതിന് സാധിക്കും. ഇവർക്ക് വ്യാഴത്തിന്റെ രാശിമാറ്റം വളരെയധികം ഗുണപ്രദമാണ്. കഴിഞ്ഞ ഒരു വര്‍ഷമായി വ്യാഴം അഷ്ടമത്തില്‍ സഞ്ചരിക്കുന്നതു കൊണ്ടുള്ള എല്ലാവിധ ദുരിതങ്ങള്‍ക്കും പരിഹാരം ഉണ്ടാകും. സാമ്പത്തിക പ്രതിസന്ധികൾ തരണം ചെയ്യുന്നതിനും കടങ്ങള്‍ വീട്ടുന്നതിനും സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിലുണ്ടായിരുന്ന ആലസ്യം ഇല്ലാതാകുകയും ഉന്നതവിജയം സിദ്ധിക്കുകയും ചെയ്യും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുതിയ ജോലി ലഭിക്കും. അവിവാഹിതര്‍ക്ക് വിവാഹതടസ്സങ്ങള്‍ മാറിക്കിട്ടും. ദമ്പതികള്‍ക്ക് സല്‍സന്താനസിദ്ധി ഉണ്ടാകും. പുതിയ വസ്തുവോ ഗൃഹമോ സ്വന്തമാക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിലും ഗുരുജനങ്ങളുടെ അനുഗ്രഹം നേടുന്നതിനും സാധിക്കും. എല്ലാവിധ തടസ്സങ്ങളും ഇല്ലാതാക്കി മുമ്പോട്ടു പോകുവാന്‍ സാധിക്കും. ആഗ്രഹസാഫല്യത്തിനായി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഇഷ്ടവഴിപാടുകള്‍ ചെയ്യുന്നത് നല്ലതാണ്.

തൃക്കേട്ട
എല്ലാ ക്ലേശങ്ങളും മാറും

തൃക്കേട്ട നക്ഷത്രത്തില്‍ ജനിച്ചവര്‍ പൊതുവേ മറ്റുള്ളവരുടെ നിയന്ത്രണത്തില്‍ കഴിയുന്നതിന് വിമുഖത കാണിക്കുന്നതാണ്. എടുത്തുചാടി പ്രവര്‍ത്തിക്കുന്നതിനാല്‍ പലവിധ അനര്‍ത്ഥങ്ങളിലും ഇവര്‍ അകപ്പെട്ടു പോകാറുണ്ട്. ഇവരുടെ അകമേ ശുദ്ധമാണെങ്കിലും പുറമേയുള്ള പെരുമാറ്റം പരുഷമായിട്ടാണ് മറ്റുള്ളവര്‍ക്ക് തോന്നുക. രാഷ്ട്രീയത്തിലും കലയിലും ആയോധനമേഖലയിലും ഈ നക്ഷത്രക്കാര്‍ ശോഭിക്കാറുണ്ട്. സൈന്യം, പൊലീസ്, നീതിന്യായം തുടങ്ങിയ മേഖലകളാണ് ഈ നക്ഷത്രക്കാര്‍ക്ക് കൂടുതല്‍ അനുയോജ്യമായി കാണപ്പെടുന്നത്. വളരെ വേഗത്തില്‍ നേതൃപദവിയില്‍ എത്തിച്ചേരുന്നതിന് ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കാറുണ്ട്. 2026 ലെ വ്യാഴത്തിന്റെ രാശിമാറ്റം തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് വളരെ ഗുണപ്രദമാണ്. കഴിഞ്ഞ ഒരു വര്‍ഷമായി അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ശാരീരികവും മാനസികവും ധനപരവുമായ എല്ലാവിധ ക്ലേശങ്ങള്‍ക്കും ശമനമുണ്ടാകും. കുടുംബബന്ധങ്ങള്‍ ദൃഢമാകും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം സിദ്ധിക്കും. വിവാഹതടസ്സങ്ങള്‍ മാറിക്കിട്ടും. അവിവാഹിതര്‍ക്ക് വിവാഹതടസ്സങ്ങള്‍ മാറിക്കിട്ടും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ ഉന്നതവിജയം സിദ്ധിക്കും. പുതിയ ഗൃഹമോ വസ്തുവോ സ്വന്തമാക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. സന്തതികള്‍ക്ക് അഭിവൃദ്ധിയുണ്ടാകും. പുണ്യക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതിന് സാധിക്കും. ഇവര്‍ പതിവായി ശ്രീകൃഷ്ണനെ ആരാധിക്കുന്നത് നല്ലതാണ്.

Story Summary: Jupiter Transit 2026: Moon sign predictions by Dr Rajesh Pullattil

( മറ്റ് നക്ഷത്രങ്ങളുടെ രാശിമാറ്റ ഫലം മറ്റ് രണ്ട് പോസ്റ്റുകളിൽ)

ഡോ രാജേഷ് പുല്ലാട്ടിൽ,
മൊബൈൽ: +91 90377 48752

Highlights
ഒക്ടോബർ 31 മുതൽ 2027 ജനുവരി 24 വരെ അതിചാരം

കോവിഡ് മഹാമാരി പടർന്നു പിടിച്ചത് കഴിഞ്ഞ അതിചാര കാലത്ത്

ജനുവരി 24 ന് അതിചാരം അവസാനിച്ച് വ്യാഴം വീണ്ടും കർക്കടകത്തിൽ

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?