സ്കന്ദ ഷഷ്ഠിയും തൈപ്പൂയവും പോലെ ശ്രീ മുരുക ഭജനത്തിന് വിശേഷഫലം ലഭിക്കുന്ന ദിവസമാണ് ഇടവത്തിലെ വൈകാശി വിശാഖം. ശൂരപത്മാസുര നിഗ്രഹത്തിന് ആറു മുഖമുള്ള ശിശുവായി ഭഗവാൻ അവതരിച്ചത് വൈകാശി മാസത്തിലെ വിശാഖം നാളിലാണെന്ന് കരുതുന്നു.
2026 മേയ് 30 ശനിയാഴ്ചയാണ് ഇത്തവണ വൈകാശി വിശാഖം. ഈ ദിവസം മുരുകനെ യഥാവിധി പൂജിച്ച് പ്രാർത്ഥിച്ചാൽ ഏറ്റെടുക്കുന്ന ഏത് പ്രവൃത്തിയിലും വിജയം സുനിശ്ചിതമെന്നാണ് വിശ്വാസം.
അതുപോലെ ഈ ദിവസം മുരുകന് നിവേദ്യങ്ങൾ സമർപ്പിച്ച് പ്രാർത്ഥിച്ചാൽ ജീവിതം സന്തുഷ്ടമാകും. ദു:ഖദുരിതങ്ങളെല്ലാം വാതിൽപ്പടിക്ക് പുറത്തു നിൽക്കും എന്നും പറയുന്നു.

മൂലമന്ത്രങ്ങൾ
പരമശിവന്റെ തൃക്കണ്ണിലെ അഗ്‌നിയിൽ നിന്നും അവതരിച്ച ദൈവമാണ് മുരുകൻ. മുരുകനെ ശിവകുമാരൻ എന്നും ഗണപതിയുടെ ഇളയസഹോദരൻ, ഇന്ദ്രന്റെ മരുമകൻ, അഗസ്ത്യമുനിക്ക് തമിഴ് വ്യാകരണം പഠിപ്പിച്ചവൻ, അവ്വൈയ്ക്ക് ഞാവൽപഴത്തിലൂടെ തത്ത്വജ്ഞാനമേകിയവൻ, പിതാവായ ശിവനുതന്നെ പ്രണവമന്ത്രപ്പൊരുൾ ഉപദേശിച്ചവൻ എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയുണ്ട്. ഓം വചത്ഭുവേ നമഃ , ഓം ശരവണ ഭവഃ എന്നിവ മുരുകന്റെ മൂലമന്ത്രങ്ങളായി കണക്കാക്കുന്നു. ഈ മന്ത്രങ്ങളെല്ലാം തന്നെ സർവ്വദോഷ സംഹാരിയാണെന്നാണ് വിശ്വാസവും അനുഭവവും.
അറുപടൈ വീട് അഴകൻ
തിരുപ്പുറം, കുൻട്രത്തെ ആദ്യപടൈവീടായും തിരുച്ചെന്തൂരിനെ രണ്ടാം പടൈ വീടായും തിരുആവിനംകുടി എന്ന പഴനിയെമൂന്നാം പടൈ വീടായുംതിരുവേരകം എന്ന സ്വാമിമലയെ നാലാം പടൈ വീടായും തിരുത്തണിയെ അഞ്ചാം പടൈ വീടായും പഴമുതിർചോലയെ ആറാം പടൈവീടായും കരുതപ്പെടുന്നു. അതുകൊണ്ട് മുരുകനെ അറുപടൈ വീട് അഴകൻ എന്നും പറയുന്നു.
ത്രിമൂർത്തി സംഗമം
മുരുകനിൽ ത്രിമൂർത്തികളും അടങ്ങുന്നു എന്നു പറയാറുണ്ട്. മുകുന്ദൻ, രുദ്രൻ, കമലോത്ഭവൻ എന്നീ ത്രിമൂർത്തികളുടെ നാമത്തിന്റെ ഏകരൂപമാണ് മുരുകൻ. അതുകൊണ്ട് മുരുകനെ തൊഴുത് പ്രാർത്ഥിച്ചാൽ ത്രിമൂർത്തികളെയും തൊഴുതഫലം കിട്ടുന്നു എന്ന് സാരം.
വിശാഖമാഹാത്മ്യം
ദേവീ ദേവന്മാരുടെ അവതാര ദിനം തിരഞ്ഞെടുത്ത്‌വഴിപാടുകൾ നടത്തി പ്രാർത്ഥിച്ചാൽ ദു:ഖദുരിതങ്ങളകന്ന് ഭയരഹിതമായ ജീവിതം ലഭിക്കുമെന്ന് ആചാര്യന്മാർ പറഞ്ഞുവച്ചിട്ടുണ്ട്.
അങ്ങനെ നോക്കുമ്പോൾ വിശാഖം മുരുകന്റെ നക്ഷത്രമാണ്. അതിൽ ഇടവത്തിലെ വിശാഖ സുദിനത്തിൽ വ്രതമനുഷ്ഠിച്ച് മുരുനെ പ്രാർത്ഥിച്ചാൽ സമൃദ്ധിയും സന്തോഷവുമുള്ള ജീവിതം ലഭിക്കും. ഭാവി ശോഭനമാകും. ഈ ദിവസം മുരുക സന്നിധിയിലിരുന്ന് സ്‌കന്ദഷഷ്ഠി കവചം പാരായണം ചെയ്താൽ കാര്യവിജയവും സിദ്ധിക്കും.
ജീവിതം ശോഭനമാക്കാം
ഭഗവാൻ്റെ തിരുവതാര ദിനം ആഘോഷിക്കുന്ന വൈകാശി വിശാഖ ദിവസം അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ആദ്യം ഗണപതിയെ വന്ദിച്ചശേഷം മുരുകന്റെ ചിത്രത്തിന് മുന്നിൽ അഞ്ച് തിരിയിട്ട നിലവിളക്ക് കത്തിച്ചു വച്ച് അഞ്ച് സുഗന്ധദ്രവ്യങ്ങളും, അഞ്ചുതരം നിവേദ്യങ്ങളും നേദ്യമായി സമർപ്പിച്ച് മുരുക മന്ത്രങ്ങളും സ്‌തോത്രങ്ങളും ജപിച്ച് പ്രാർത്ഥിച്ചാൽ ശത്രുക്കൾ നിഷ്പ്രഭരാകും. ജീവിതം ശോഭനമാകും. ഈ ദിവസം ക്ഷേത്രത്തിൽ ചെന്ന് വഴിപാട് നടത്തി പ്രാർത്ഥിക്കുന്നതും അത്യുത്തമം. മുരുകൻ കുടികൊള്ളുന്ന ക്ഷേത്രത്തിൽ വഴിപാടായി പഞ്ചാമൃതാഭിഷേകം നടത്തിയാൽ നല്ല ഫലമുണ്ടാവും. ഇളനീരുകൊണ്ട് അഭിഷേകം നടത്തിയാൽ സൽസന്താന ലബ്ധിയുണ്ടാവും. കരിമ്പിൻ ചാറുകൊണ്ട് അഭിഷേകം നടത്തിയാൽ ആരോഗ്യം വർദ്ധിക്കും. മുരുകനെ ഭജിച്ചാൽ ശത്രുക്കൾ അകലും. സ്‌നേഹം വർദ്ധിക്കും. അന്നേദിവസം മോര്, പാനകം, തൈരുചോറ്, ഇളനീർ എന്നിവദാനം നൽകിയാൽ തലമുറകൾക്ക് അഭിവൃദ്ധിയുണ്ടാവും. കൂടാതെ നിത്യവും മുരുകനെ മനസ്സിൽ ധ്യാനിച്ച് പ്രാർത്ഥിച്ചാൽ ജീവിതത്തിലെ ഏത് ദുർഘടവസ്ഥയേയും അതി ജീവിക്കാനുള്ള ശക്തിയും ധൈര്യവും ലഭിക്കുന്നു.
ALSO READ
വൈകാശി വിശാഖത്തിന്
ജപിക്കാൻ മന്ത്രങ്ങൾ
1 ഓം വചത്ഭുവേ നമഃ
( വളരെയധികം ഫലസിദ്ധിയേകുന്ന മൂലമന്ത്രമാണിത്. വിദ്യാവിജയത്തെയും പ്രദാനം ചെയ്യും. വ്രതനിഷ്ഠയോടെ ജപിക്കുക )
2.ഓം ശരവണഭവായ നമഃ
( ഈ മന്ത്രജപം ദാമ്പത്യസൗഖ്യം നൽകും.)
സുബ്രഹ്മണ്യഗായത്രികൾ
1.ഓം തത്പുരുഷായ വിദ്മഹേ
മഹാസേനായ ധീമഹി
തന്ന: സ്കന്ദ പ്രചോദയാത്
( ഈ മന്ത്രം പ്രവൃത്തികളിലുള്ള തടസ്സങ്ങൾ ഇല്ലാതാക്കും നിത്യവും 36 തവണ ജപിക്കുക )
- ഓം തത് കുമാരായ വിദ്മഹേ
കാർത്തികേയായ ധീമഹി
തന്ന: സ്കന്ദ: പ്രചോദയാത്
( ഈ മന്ത്രം ദാമ്പത്യസൗഖ്യത്തെയും സന്താനലാഭത്തെയും പ്രദാനം ചെയ്യും. നിത്യവും 41 തവണ ജപിക്കുക.,
3 . ഓം സനൽകുമാരായ വിദ്മഹേ
ഷഡാനനായ ധീമഹി
തന്ന : സ്കന്ദ പ്രചോദയാത്
( ഈ മന്ത്രം വിദ്യാവിജയം നൽകുന്നതാണ് നിത്യവും 108 തവണ ജപിക്കുക
സുബ്രഹ്മണ്യ സഹസ്രനാമം
ദോഷദുരിതങ്ങൾ കൊണ്ടോ, ആരോഗ്യപരമായ വിഷയങ്ങൾ കാരണമോ സന്താനദുരിതം അനുഭവിക്കുന്നവർക്ക് വൈകാശി വിശാഖവ്രതം നോറ്റ് സുബ്രഹ്മണ്യ
പ്രീതി നേടിയാൽ കാര്യസിദ്ധി ലഭിക്കും. ഇഷ്ടസന്താന ലബ്ധിക്ക് വളരെയധികം ഗുണകരമാണ് മുരുകഭജനം. ശ്രീകാർത്തികേയൻ, വേലായുധൻ തുടങ്ങി ഭഗവാൻ്റെ 1008 നാമങ്ങളിൽ കോർത്ത ഈ പുണ്യ കീർത്തനം മുരുകൻ്റെ ഓരോ നാമങ്ങളുടെയും ഭാവവും ദീപ്തിയും ആഴവും ഏകത്വവും ദിവ്യത്വവും വെളിപ്പെടുത്തുന്നു.
ശ്രീസുബ്രഹ്മണ്യൻ്റെ മഹാഗുണങ്ങൾ പ്രകീർത്തിക്കുന്ന ഈ നാമാവലി നിത്യ ജപത്തിനും ധ്യാനത്തിനും ആത്മീയ സാധനയ്ക്കും ഉത്തമം. തൈപ്പൂയം ദിവസം മാത്രമല്ല ചൊവ്വാഴ്ച, ഷഷ്ഠി, കാർത്തിക, പൂയം, വിശാഖം, സ്കന്ദ ഷഷ്ഠി, എന്നീ ദിവസങ്ങളിൽ കഴിയുന്നതും ജപിക്കാൻ ശ്രമിക്കണം പ്രസിദ്ധ ഗായകൻ ന്യാസവും ധ്യാനവും ഉൾപ്പെടെ ജപിച്ച
സുബ്രഹ്മണ്യ സഹസ്രനാമം കേൾക്കാം:
ജ്യോതിഷി പ്രഭാസീന സി.പി ,
മൊബൈൽ +91 9961442256
Email ID: prabhaseenacp@gmail.com
Story Summary: Vikashi Vishakam on May 30, 2026, Saturday.
Highlights
ശൂരപത്മാസുര നിഗ്രഹത്തിന്
മുരുകൻ അവതരിച്ച ദിവസം
മുരുകനെ തൊഴുത് പ്രാർത്ഥിച്ചാൽ ത്രിമൂർത്തികളെയും തൊഴുത ഫലം
സുബ്രഹ്മണ്യ സഹസ്രനാമം ജപിച്ചാൽ
അഭീഷ്ട സിദ്ധി ഉറപ്പ്
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.