2026 മേയ് 31 ന് അനിഴം നക്ഷത്രത്തിൽ തുടങ്ങുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ ഇടവത്തിലെ പൗർണ്ണമി, സങ്കഷ്ട നാശന ചതുർത്ഥി, വാരാഹി പഞ്ചമി എന്നിവയാണ്. വാരം തുടങ്ങുന്ന ഞായറാഴ്ച തന്നെയാണ് പൗർണ്ണമി . ജൂൺ 4 നാണ് സങ്കഷ്ട ഹര ചതുർത്ഥി. സപ്ത മാതാക്കളിൽ ഒന്നായ വാരാഹിദേവിയെ ഭജിക്കാൻ ശ്രേഷ്ഠമായ കൃഷ്ണപക്ഷ പഞ്ചമി ജൂൺ 5 നാണ്. ഈ ആഴ്ചയിൽ കർക്കടകം, ചിങ്ങം, ധനു, മീനം കൂറുകാർക്ക് താരതമ്യേന കൂടുതൽ അനുകൂല ഫലങ്ങൾ കാണുന്നു. വൃശ്ചികം, തുലാം കൂറുകാർക്ക് സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ജാഗ്രത ആവശ്യമാണ്. പക്ഷികൾക്കും മൃഗങ്ങൾക്കും ആഹാരം നൽകുന്നത് ഗ്രഹദോഷ ശമനത്തിന് സഹായകരമാകും. ജൂൺ 6 ന് അവിട്ടം നക്ഷത്രം നാലാം പാദത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചയിലെ നക്ഷത്രഫലം:
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1/4)
തൊഴിൽ സ്ഥലത്ത് കഴിവുകൾ അംഗീകരിക്കപ്പെടും. മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. സർക്കാർ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതി. പ്രതീക്ഷിച്ചിരുന്ന കുടിശ്ശിക ലഭിക്കാൻ സാധ്യതയുണ്ട്. പുതിയ നിക്ഷേപങ്ങൾ നടത്തുമ്പോൾ കൂടുതൽ ആലോചന ആവശ്യമാണ്. അനാവശ്യ ചെലവുകൾ നിയന്ത്രിക്കുക. കുടുംബാംഗങ്ങളുമായി ചെറിയ അഭിപ്രായവ്യത്യാസം ഉണ്ടാകാമെങ്കിലും വേഗത്തിൽ അത് പരിഹരിക്കപ്പെടും. മുതിർന്നവരുടെ ഉപദേശം ഗുണകരമാകും. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് വളരെ നല്ല സമയം. ഏകാഗ്രത വർധിക്കും.
പരിഹാരം: ചൊവ്വാഴ്ച ഹനുമാൻ ക്ഷേത്രദർശനം നടത്തണം. നിത്യവും ഓം ഹം ഹനുമതേ നമഃ 108 ഉരു വീതം ജപിക്കണം.

ഇടവക്കൂറ്
(കാർത്തിക 3/4, രോഹിണി, മകയിരം 1/2)
പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വരും. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റത്തിന് വലിയ സാധ്യത കാണുന്നു. കുടുംബം സൗഖ്യം വർധിക്കും. കുടുംബസമേതം ചില യാത്രകൾ ആസൂത്രണം ചെയ്യാൻ കഴിയും. വരുമാനം സ്ഥിരതയോടെ മുന്നോട്ട് പോകും. സ്വർണം, ഭൂമി എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് അനുകൂല സമയം. കലാ-സാങ്കേതിക മേഖലകളിൽ മികച്ച നേട്ടങ്ങൾ ലഭിക്കും.
പരിഹാരം: വെള്ളിയാഴ്ച മഹാലക്ഷ്മി അഷ്ടോത്തര ശതനാമം ജപിക്കുക. ഓം നമോ നാരായണായ 108 ഉരു വീതം നിത്യവും ജപിക്കണം.
മിഥുനക്കൂറ്
(മകയിരം 1/2, തിരുവാതിര, പുണർതം 3/4)
പുതിയ തൊഴിൽ അവസരങ്ങൾ ലഭിക്കും. തൊഴിൽ സംബന്ധമായ അഭിമുഖങ്ങളിൽ പങ്കെടുക്കുന്നവർക്ക് അനുകൂലമായ ഫലം ലഭിക്കും. പാഴ് ചെലവുകൾ ഏറെ വർധിക്കുമെങ്കിലും എപ്പോഴും ആവശ്യമായ ധനം കൈയ്യിൽ കാണും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. സഹോദരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും. കുടുംബത്തിൽ സന്തോഷകരമായ വാർത്തകൾ കേൾക്കും. പഠനത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. അശ്രദ്ധ ഒഴിവാക്കുക.
പരിഹാരം: ബുധനാഴ്ച ശ്രീകൃഷ്ണ ക്ഷേത്രത്തിൽ തുളസിമാല സമർപ്പിക്കുക. നിത്യവും ഓം നമോ ഭഗവതേ വാസുദേവായ 108 ഉരു വീതം ജപിക്കണം.
കർക്കടകക്കൂറ്
(പുണർതം 1/4, പൂയം, ആയില്യം)
ജോലിസ്ഥലത്ത് അംഗീകാരങ്ങൾ ലഭിക്കും. പുതിയ പദ്ധതികളിൽ പങ്കാളിയാക്കും. മുൻപ് നടത്തിയ ചില നിക്ഷേപങ്ങളിൽ നിന്ന് ലാഭം ലഭിക്കും. കടബാധ്യത കുറയ്ക്കാൻ സാധിക്കും. കുടുംബത്തിൽ ഐക്യവും സമാധാനവും വർധിക്കും. ദാമ്പത്യജീവിതത്തിൽ സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാകും. ഉന്നത പഠനത്തിനായി ശ്രമിക്കുന്നവർക്ക് അനുകൂല സമയം.
പരിഹാരം: തിങ്കളാഴ്ച ശിവക്ഷേത്രത്തിൽ ജലധാര നടത്തുക. നിത്യവും ഓം ഹ്രീം നമഃ ശിവായ 108 തവണ വീതം ജപിക്കണം.
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1/4)
അപ്രതീക്ഷിതമായി ധനലാഭത്തിന് സാധ്യത കൂടുതലാണ്. എന്നാൽ ആഡംബര ചെലവുകൾ കർശനമായി നിയന്ത്രിക്കണം. തൊഴിൽ രംഗത്ത് നേതൃപാടവം പ്രകടിപ്പിക്കാൻ അവസരം ലഭിക്കും. വ്യാപാരികൾക്ക് പുതിയ കരാറുകളിൽ ഒപ്പിടും. എല്ലാ കാര്യങ്ങൾക്കും കുടുംബാംഗങ്ങൾ പിന്തുണ നൽകും. സന്താനങ്ങളുടെ മികച്ച വിജയത്തിൽ സന്തോഷം തോന്നും. മത്സരപരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും.
പരിഹാരം: ഞായറാഴ്ച സൂര്യനമസ്കാരം നടത്തുകയും ആദിത്യഹൃദയം പാരായണം ചെയ്യുകയും ചെയ്യുക. ഓം നമഃ ശിവായ നിതൃവും 108 തവണ വീതം ജപിക്കണം.
ALSO READ
കന്നിക്കൂറ്
(ഉത്രം 3/4, അത്തം, ചിത്തിര 1/2)
വരുമാനം മെച്ചപ്പെടും. മുൻകാല സാമ്പത്തിക ബാദ്ധ്യതകൾക്ക് പരിഹാരം കണ്ടെത്തും. ജോലിയിൽ കൃത്യതയും ആത്മാർത്ഥതയും പ്രകടിപ്പിക്കാനാകും. ധൈര്യവും ആത്മവിശ്വാസം നേട്ടങ്ങൾ നൽകും. വിദേശബന്ധമുള്ള കാര്യങ്ങളിൽ പുരോഗതി നേടും. ബന്ധുക്കളുമായുള്ള തെറ്റിദ്ധാരണകൾ മാറ്റാൻ സാധിക്കും. ഗവേഷണ-ഉന്നതപഠന മേഖലകളിൽ നല്ല പുരോഗതി കൈവരിക്കാൻ കഴിയും..
പരിഹാരം: നിത്യവും 108 തവണ ഓം ദും ദുർഗ്ഗായൈ നമഃ ജപിക്കുക. വ്യാഴാഴ്ച വിഷ്ണുസഹസ്രനാമം പാരായണം ചെയ്യുക.
തുലാക്കൂറ്
(ചിത്തിര 1/2, ചോതി, വിശാഖം 3/4)
വരവും ചെലവും തുല്യമായി മുന്നോട്ട് പോകും. വലിയ സാമ്പത്തിക തീരുമാനങ്ങൾ മാറ്റിവയ്ക്കുന്നതാണ് നല്ലത്. സഹപ്രവർത്തകരുമായി ഊഷ്മളമായ ബന്ധം പുലർത്തുക. പങ്കാളിത്ത സംരംഭങ്ങളിൽ നിന്നും മിതമായ തോതിൽ നേട്ടമുണ്ടാകും. കുടുംബത്തിൽ സമാധാനാന്തരീക്ഷം നിലനിൽക്കും. സന്താനത്തിൻ്റെ വിവാഹ ആലോചന കാര്യങ്ങളിൽ പുരോഗതി നേടും. പഠനത്തിൽ സ്ഥിരത കൈവരും.
പരിഹാരം: വെള്ളിയാഴ്ച ദേവീക്ഷേത്രദർശനം നടത്തി നെയ്യ് വിളക്ക് തെളിയിക്കുക. നിത്യവും 108 തവണ ഓം ഗം ഗണപതയേ നമഃ ജപിക്കുക.
വൃശ്ചികക്കൂറ്
(വിശാഖം 1/4, അനിഴം, തൃക്കേട്ട)
കഠിനാധ്വാനത്തിന് അർഹമായ ഫലം ലഭിക്കും. ജോലിസ്ഥലത്ത് മത്സരങ്ങൾ വർധിക്കും. സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം. പുതിയ കടബാധ്യതകൾ ഒഴിവാക്കുക. ഗൃഹനിർമ്മാണത്തിനുള്ള ഒരുക്കങ്ങൾ ചടുലമാക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യത്തിൽ പ്രത്യേകമായ ശ്രദ്ധയും പരിചരണവും ആവശ്യമാണ്. പഠനത്തിൽ ഏകാഗ്രത വർധിപ്പിച്ചാൽ മികച്ച ഫലം ലഭിക്കും.
പരിഹാരം: ചൊവ്വാഴ്ച സുബ്രഹ്മണ്യസ്വാമി ക്ഷേത്രദർശനം നടത്തുക. നിത്യവും 108 തവണ ഓം വചത്ഭുവേ നമഃ ജപിക്കുക.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1/4)
വിദേശബന്ധമുള്ള ജോലികളിൽ നേട്ടം കൊയ്യാൻ കഴിയും. പുതിയ പദ്ധതികൾ ആരംഭിക്കാൻ തികച്ചും അനുയോജ്യമായ സമയമാണ്. ധനലാഭത്തിനുള്ള പുതിയ മാർഗങ്ങൾ തുറക്കും. വ്യാപാരികൾക്ക് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. വീട്ടിൽ മംഗള കർമ്മങ്ങൾ നടക്കും. കുടുംബസമേതം യാത്രകൾക്കും ആഘോഷങ്ങൾക്കും സാധ്യത. ഉന്നത വിദ്യാഭ്യാസം നടത്താൻ അപേക്ഷിക്കുന്നവർക്ക് അനുകൂല ഫലം.
പരിഹാരം: വ്യാഴാഴ്ച ഗുരുവായൂരപ്പനെ ഭജിക്കുകയും വിഷ്ണുനാമജപം നടത്തുകയും ചെയ്യുക. നിത്യവും ഓം ശ്രീം നമഃ 108 തവണ വീതം ജപിക്കുക.
മകരക്കൂറ്
(ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സാമ്പത്തിക സ്ഥിതി വളരെ മെച്ചപ്പെടും. ഭൂമി, വീട് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതി കൈവരിക്കാൻ സാധിക്കും. സർക്കാർ ജോലിയിൽ സ്ഥാനക്കയറ്റം അല്ലെങ്കിൽ ആകർഷകമായ ചുമതല ലഭിക്കാം. കുടുംബത്തിൽ സന്തോഷവും ഐക്യവും വർധിക്കും. സന്താനങ്ങൾ വിദ്യാഭ്യാസത്തിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കും. യാത്രകൾ ഒഴിവാക്കാൻ ശ്രമിക്കും. വിവാഹം തീരുമാനിക്കും.
പരിഹാരം: ശനിയാഴ്ച ധർമ്മ ശാസ്താ ക്ഷേത്രദർശനം നടത്തി എള്ളെണ്ണ വിളക്ക് തെളിയിക്കുക. നിത്യവും ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ ജപിക്കുക.
കുംഭക്കൂറ്
(അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
ചെലവുകൾ നിയന്ത്രിച്ചാൽ സമ്പാദ്യം വർധിപ്പിക്കാൻ കഴിയും. പുതിയ നിക്ഷേപങ്ങൾ വളരെ സൂക്ഷ്മമായി വിലയിരുത്തിയ ശേഷം മാത്രം നടത്തുന്നത് നല്ലത്. തൊഴിൽരംഗത്ത് നല്ല പുരോഗതി കൈവരിക്കാനാകും. സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വിദേശത്ത് മികച്ച ചില അവസരങ്ങൾ പ്രതീക്ഷിക്കാം. കുടുംബാംഗങ്ങളുമായി കൂടുതൽ സമയം ചെലവിടാൻ പറ്റുന്ന സാഹചര്യം ഉണ്ടാകും. ഓൺലൈൻ പഠനം ഗുണം ചെയ്യും. സാങ്കേതിക വിഷയങ്ങളിലും നല്ല നേട്ടം.
പരിഹാരം: ശനിയാഴ്ച ദരിദ്രർക്ക് അന്നദാനം നടത്തുക. നിത്യവും ഓം നമോ വെങ്കിടേശായ 108 ഉരു
ജപിക്കുന്നത് ഉത്തമമാണ്.
മീനക്കൂറ്
(പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
കലാരംഗത്തും സൃഷ്ടിപരമായ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് മികച്ച നേട്ടങ്ങൾ ഉണ്ടാകും. പുതിയ അവസരങ്ങൾ തുറന്നു കിട്ടും. സാമ്പത്തിക കാര്യങ്ങളിൽ ഭാഗ്യാനുഗ്രഹം പ്രതീക്ഷിക്കാം. ഏറെ നാളായി കാത്തിരുന്ന കുടിശ്ശിക തീർത്തു ലഭിക്കാം. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കാം. ദാമ്പത്യജീവിതത്തിൽ സന്തോഷം പകരുന്ന ചില അനുഭവങ്ങൾ പ്രതീക്ഷിക്കാം. കലാ, സാഹിത്യ മേഖലകളിൽ പഠിക്കുന്നവർക്ക് പ്രത്യേകമായ നേട്ടം.
പരിഹാരം: വ്യാഴാഴ്ച ദക്ഷിണാമൂർത്തിയെ ഭജിക്കുക. ഓം ദും ദുർഗ്ഗായൈ നമഃ 108 പ്രാവശ്യം ജപിക്കുക. വെള്ളിയാഴ്ച ലളിതാസഹസ്രനാമം പാരായണം ചെയ്യുക.
ജ്യോതിഷരത്നം വേണു മഹാദേവ്
മൊബൈൽ: + 91 9847575559
Summary: Weekly Star predictions based on moon sign by Venu Mahadev
Highlights
കർക്കടകം, ചിങ്ങം, ധനു, മീനം കൂറുകാർക്ക് അനുകൂല ഫലങ്ങൾ കൂടുതൽ കാണുന്നു
പക്ഷി മൃഗാദികൾക്ക് ആഹാരം നൽകുന്നത് ഗ്രഹദോഷ ശമനത്തിന് ഉത്തമം
വൃശ്ചികം, തുലാം കൂറുകാർക്ക് സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത ആവശ്യം
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.