Sunday, May 31, 2026
Sunday, May 31, 2026
Home » 2026 ജൂൺ മാസം  നിങ്ങൾക്കെങ്ങനെ?

2026 ജൂൺ മാസം  നിങ്ങൾക്കെങ്ങനെ?

0 comments

2026 ജൂൺ 1 മുതൽ 30 വരെയുള്ള സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിൻ്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം.

മേടക്കൂറ്
(അശ്വതി, ഭരണി , കാർത്തിക 1/4)
ക്രയവിക്രയങ്ങളിൽ വിജയം കാണുന്നു. ആരോഗ്യ സംബന്ധമായി ഉണ്ടായിരുന്ന ബുദ്ധിമുട്ടുകൾ മാറിക്കിട്ടും. ദൂരയാത്രകൾ ഒഴിവാക്കുന്നത് ഗുണകരമായിരിക്കും. സുതാര്യതയുള്ള പ്രവർത്തനങ്ങൾ സർവ്വകാര്യ വിജയം നേടും. അവക്തമായ പണമിടപാടിൽ നിന്നും യുക്തിപൂർവ്വം പിൻമാറും. ജീവിത പങ്കാളിക്ക് സംശയം തോനുന്ന ഒന്നും ചെയ്യരുത്. എല്ലാം തുറന്ന് പറയുന്നതു മൂലം മറ്റുള്ളവരുടെ അതൃപ്‌തിക്ക് പാത്രമാകും. അറിവില്ലാത്ത കാര്യങ്ങളിൽ അഭിപ്രായം പറയരുത്.

Subha Drishti Ganapati Wall Hanging – Antique Gold on Sleek Black Base (12 Inches) https://www.okalasha.com/shop?page=1&page_size=18&sort_by=newest&categories=decor&is_service=false

ഇടവക്കൂറ്
(കാർത്തിക 3/4, രോഹിണി, മകയിരം 1/2)
അലസത മടി ക്ഷീണം എന്നിവ അനുഭവപ്പെടുന്നതാണ്. മാനസിക സമ്മർദ്ദം വർദ്ധിക്കുമെങ്കിലും ഈശ്വരാനുഗ്രഹത്താൽ എല്ലാം തരണം ചെയ്യുന്നതാണ്. സാമ്പത്തിക കാര്യങ്ങൾ ആലോചിച്ച് മാത്രമെ നടത്താവൂ. അനാവശ്യ വാഗ്‌ദാനത്തിൽ ഏർപ്പെടരുത്. ആരേയും അന്ധമായി വിശ്വസിക്കരുത്. ചില കൂട്ടുകെട്ടുകൾ ഒഴിവാക്കുകയും വേണം. ഈശ്വരചിന്ത കൈവിടരുത്. സന്താനങ്ങളുടെ ഭാവികാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക. സ്വന്തം ഉത്തരവാദിത്വം അന്യരെ ഏൽപ്പിക്കരുത്. കടുംപിടുത്തം വേണ്ട.

മിഥുനക്കൂറ്
(മകയിരം 1/2, തിരുവാതിര, പുണർതം 3/4 )
സന്താനങ്ങളുടെ നീരസമായ പ്രവൃത്തികൾ മൂലം മനോവിഷമം ഉണ്ടാകുന്നതാണ്. അകന്നു നിന്നിരുന്നവർ അടുത്തു വരുമ്പോൾ ശ്രദ്ധിക്കണം. മേലുദ്യോഗസ്ഥരുമായി കൂടുതൽ സഹകരിച്ച് പ്രവർത്തിക്കുക. കുടുംബ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. അമിതാവേശം അബദ്ധങ്ങൾക്ക് വഴിയൊരുക്കും. വാഹന ഉപയോഗം സൂക്ഷ്മതയോടു കൂടി വേണം. ജീവിതത്തിന് അടുക്കും ചിട്ടയും ഉണ്ടാക്കാൻ ശ്രമിക്കണം

കർക്കടകക്കൂറ്
(പുണർതം 1/4, പൂയ്യം, ആയില്യം)
മുടങ്ങി കിടന്നിരുന്ന തൊഴിൽ സംരംഭങ്ങൾ കാര്യക്ഷമതയോടെ പ്രവർത്തിച്ചു തുടങ്ങും. തടസ്സങ്ങൾ തന്ത്രപരമായി തട്ടിനിക്കും. ആരോഗ്യ കാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം. പുതിയ ബന്ധങ്ങൾ കരുതലോടു കൂടി ആവണം വ്യാപാരികൾക്ക് നഷ്‌ടത്തിനിട കാണുന്നില്ല. കാര്യനിർവ്വഹണ ശക്തി വർദ്ധിക്കും. ശത്രുദോഷം കുറയും. എന്നാൽ അനർഹരെ സഹായിച്ച് ശത്രുത സമ്പാദിക്കും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. കടബാധ്യതകൾ തീർക്കുന്നതിനു വേണ്ടി പരിശ്രമിക്കും.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1/4 )
കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. അഭയം തേടി വരുന്നവർക്ക് ആശ്രയം നൽകും. തൊഴിൽ മേഖല പൊതുവെ സമാധാനപരമായി കാണുന്നു. ധനലാഭം ഉദ്ദിഷ്‌ട കാര്യസിദ്ധി എന്നിവ അനുഭവപ്പെടും. വളരെക്കാലമായി കാണാനാഗ്രഹിക്കുന്ന വ്യക്തിയെ നേരിൽ കാണാൻ കഴിയും. രാഷ്ട്രീയ പ്രവർത്തകർക്ക് പല ഗുണാനുഭവങ്ങളും ഉണ്ടാകും.

ALSO READ

കന്നിക്കൂറ്
(ഉത്രം 3/4, അത്തം, ചിത്തിര 1/2)
പൊതുപ്രവർത്തന രംഗത്ത് ശ്രദ്ധേയമായ നേട്ടമുണ്ടാകും. ജോലി സംബന്ധമായ കാര്യങ്ങളിൽ അനുകൂലമായ തീരുമാനമുണ്ടാകും. ജീവിത വിജയത്തിനു വേണ്ടിയുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കും. അനാവശ്യ ചിന്തകൾ ഒഴിവാക്കണം. വരുമാനത്തിൽ നല്ലൊരു ശതമാനം കടം വീട്ടാൻ ഉപയോഗിക്കും. ഉദരസംബന്ധമായ ചില അസുഖങ്ങൾ ശല്യം ചെയ്തേക്കാം. പൊതു ചടങ്ങിൽ നേതൃസ്ഥാനത്ത് അവരോധിക്കപ്പെടും.

തുലാക്കൂറ്
(ചിത്തിര 1/2 , ചോതി, വിശാഖം 3/4 )
വ്യവസായ രംഗത്തുള്ളവർക്ക് പ്രതീക്ഷിച്ച ലാഭം ലഭിക്കില്ല. ദമ്പതികൾ വിട്ടു വീഴ്ചാ മനോഭാവം കൈക്കൊള്ളണം. ആവശ്യമില്ലാത്ത എടുത്തു ചാട്ടങ്ങൾ ദോഷഫലം ചെയ്യും. ധനത്തിൻ്റെ പേരിൽ സ്വജനങ്ങളുമായി പിണങ്ങേണ്ടുന്ന സാഹചര്യം കാണുന്നു. സ്ത്രീകൾ മൂലം ധനനഷ്ടത്തിനും അപവാദത്തിനുമിടയാക്കും. അനുവശ്യ ചിന്തകൾ ഒഴിവാക്കണം. അനാവശ്യ അഭിപ്രായ സംഘർഷം ഗൃഹാന്തരീക്ഷം മലീമസമാക്കും. പാഴ്ച്ചെലവുകൾ നിയന്ത്രണ വിധേയമാക്കണം.

വൃശ്ചികക്കൂറ്
(വിശാഖം 1/4, അനിഴം, തൃക്കേട്ട)
പങ്കാളിത്ത ബിസിനസ്സിൽ ചില നഷ്‌ടങ്ങൾ ഉണ്ടായേക്കും . സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. സ്ത്രീകൾ മൂലം മാനസികമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാനിടയുണ്ട്. ഈശ്വരാനുഗ്രഹത്താൽ മനസ്സിനെ അലട്ടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണും. ദമ്പതികൾ പിണക്കങ്ങൾ കഴിവതും ഒഴിവാക്കി രമതയിൽ വർത്തിക്കാൻ ശ്രമിക്കണം. നിസ്സാര കാര്യങ്ങൾക്കു പോലും മറ്റുളളവരുമായി കലഹിക്കുന്നതാണ്. മുൻകോപം നിയന്ത്രിച്ചില്ലെങ്കിൽ പല വിധ ആപത്തുകളും ഉണ്ടാകുന്നതാണ്. ആരോഗ്യ കാര്യങ്ങളിൽ വളരെ ശ്രദ്ധ വേണം.

ധനുക്കൂറ്
( മൂലം, പൂരാടം, ഉത്രാടം 1/4)
ഔദ്യോഗിക വിഷമതകളിൽ നിന്നും മോചനം ലഭിക്കും. യൂണിയൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. മികച്ച തൊഴിലവസരങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ആശയക്കുഴപ്പം വരാതെ ശ്രദ്ധിക്കണം. ദൂരദേശത്തെ കഴഞ്ഞു മറിഞ്ഞ പ്രശ്നങ്ങളിൽ നിന്നും രക്ഷനേടുന്നതിന് സുഹൃത്തുക്കൾ സഹായിക്കും. ദമ്പതികൾ കലഹം ഒഴിവാക്കണം. നഷ്‌ടപ്പെട്ടു എന്നു കരുതിയ പണമോ ആഭരണമോ തിരികെ ലഭിക്കും. അപവാദങ്ങളിൽ ചെന്നു ചാടരുത്. സത്യസന്ധമായ പ്രവർത്തികൾ ലക്ഷ്യപ്രാപ്തിയിൽ എത്തിച്ചേരും.

മകരക്കൂറ്
(ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രയത്നങ്ങൾക്ക് ഫലം ലഭിക്കും. തൊഴിൽ തർക്കം പരിഹരിക്കും. ധനമിടപാടിൽ ജാഗ്രത പാലിക്കണം. ഇഷ്‌ട ജനങ്ങൾ ശത്രു പേരിയിലാകാനിടയുണ്ട് പ്രതിസന്ധികളിൽ തരളാതെ പ്രവർത്തിക്കുവാനുള്ള ആർജ്ജവം കാണിക്കും. ക്രയവിക്രയങ്ങളിൽ നേട്ടം കാണുന്നു. ജീവിതപങ്കാളിയുടെ നിർദ്ദേശങ്ങൾ അംഗീകരിക്കും സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യത്തിൽ കൂടുതൽ ശ്രദ്ധവേണം. വാഗ്‌ദാനങ്ങൾ ശ്രദ്ധാപൂർവ്വം ചെയ്യണം വിക് ദോഷം വരാതെ നോക്കണം.

കുംഭക്കൂറ്
(അവിട്ടം 1/2, ചതയം, പൂരൂരട്ടാതി 3/4 )
അപ്രതീക്ഷിതമായി ഉണ്ടാകുന്ന എതിർപ്പുകളെ ധീരമായി നേരിട്ട് പരാജയപ്പെടുത്തും. അവിചാരിതമായി പണം ചെലവഴിക്കേണ്ട. സാഹചര്യമുണ്ടാകും ചെയ്തു കൊണ്ടിരിക്കുന്ന കർമ്മം മാറുന്നത് വളരെ ശ്രദ്ധാപൂർവ്വം ചെയ്യണം. കാര്യങ്ങളിൽ ചെറിയ മന്ദഗതി അനുഭവപ്പെടും. വിശ്വാസ വഞ്ചനകൾ സൂക്ഷിക്കണം. വീഴ്ച ചതവ് വരാതെ നോക്കണം. ദൃഷ്‌ട ജനങ്ങളുമായുള്ള നമ്പർക്കം ഒഴിവാക്കണം.

മീനക്കൂറ്
(പൂരൂരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)
സന്താനങ്ങൾ മൂലം പ്രശസ്തിയും സമൂഹത്തിൽ ആദരവും ഉണ്ടാകും. പിതാവിൻ്റെ സ്വത്തുക്കൾ കൈവശം വന്നുചേരും. തൊഴിൽ പരമായി ഉണ്ടായിരുന്ന അനിശ്ചിതാവസ്ഥ മാറിക്കിട്ടും. ധനലാഭം പ്രതീക്ഷിക്കാം. സഹോദരങ്ങളുമായി അഭിപ്രായ വ്യത്യാസത്തിനിടയുണ്ട്. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കും. അസുഖങ്ങൾ അവഗണിക്കരുത്. ജീവിതത്തിന് അടുക്കും ചിട്ടയും ഉണ്ടാക്കണം.

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

ജ്യോതിഷി പ്രഭാസീന സി പി
മൊബൈൽ: 9961442256
Email ID: prabhaseenacp@gmail.com

Summary: Predictions: This Month 2026 June for you Predictions by Prabha Seena

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?