ഇടവം രാശിയിൽ നിന്ന് സൂര്യൻ മിഥുനം രാശിയിലേക്ക് പ്രവേശിക്കുന്ന ദിവ്യ മുഹൂർത്തമാണ് മിഥുന സംക്രമം. 1201 മിഥുനം 1, 2026 ജൂൺ 15 തിങ്കളാഴ്ച പകൽ 12 മണി 52 മിനിറ്റിന് ഉദയപരം 16 നാഴിക 50 വിനാഴികക്ക് മകയിരം നക്ഷത്രം മൂന്നാം പാദത്തിൽ മിഥുനക്കൂറിൽ ചന്ദ്രൻ നിൽക്കുന്ന സമയത്ത് നടക്കുന്ന സംക്രമ സമയത്ത് വീട്ടിലെ പൂജാമുറിയിൽ ദീപം തെളിക്കുന്നത് പുണ്യപ്രദമാണ്. സംക്രമം മകയിരം നക്ഷത്രം മൂന്നാം പാദത്തിൽ നടക്കുന്നതിനാൽ ഈ നക്ഷത്രക്കാരും മിഥുനക്കൂറിൽ ജനിച്ചവരും സംക്രമ ദോഷപരിഹാരത്തിന് പ്രത്യേകം വഴിപാടുകൾ നടത്തണം. സംക്രമ ദിവസം രാവിലെ എല്ലാവരും ദോഷാധിക്യമുള്ള നക്ഷത്രക്കാർ പ്രത്യേകിച്ച് ദീപം തെളിച്ച് ഗണപതി, ആദിത്യൻ, ശിവൻ, വിഷ്ണു അവതാര മൂർത്തികൾ എന്നിവരെ പ്രാർത്ഥിക്കുന്നത് ഈ മാസം തടസ്സങ്ങൾ നീങ്ങാനും ശുഭകാര്യങ്ങൾ നടക്കാനും ഉത്തമമാണ്. ദാമ്പത്യ പ്രശ്നങ്ങൾ, രോഗങ്ങൾ, മനോവിഷമം, അപകടം എന്നിവ ഒഴിവാക്കാൻ സുദർശന മന്ത്രപുഷ്പാഞ്ജലി, ഹോമം, സുദർശന മന്ത്രജപം, മൃത്യുഞ്ജയ ഹോമം, മൃത്യുഞ്ജയ മന്ത്രജപം, ജലധാര എന്നിവ നടത്തുന്നത് നല്ലതാണ്. മീന സംക്രമം ആഗ്നേയപൂജയ്ക്കും സൂര്യപ്രീതികരമായ കർമ്മങ്ങൾക്കും വളരെ വിശേഷമാണ്.

ഇടവം രാശിയിൽ നിന്നും ബന്ധുക്ഷേത്രത്തിലേക്ക് സൂര്യൻ സംക്രമിക്കുന്നത് ഗോചരാൽ മേടം, മകരം, കന്നി, ചിങ്ങം കൂറുകളിൽ ജനിച്ചവർക്ക് ധാരാളം ഗുണങ്ങൾ നൽകും. ഇവർക്ക് ധനലാഭം പ്രതീക്ഷിക്കാം. അഭിവൃദ്ധി, ഐശ്വര്യം, സുഖാനുഭവങ്ങൾ, ആഗ്രഹസാഫല്യം എന്നിവ, ലഭിക്കും. പക്ഷേ മിഥുനം, വൃശ്ചികം, കർക്കടകക്കൂറിൽ ജനിച്ചവർക്ക് ദോഷഫലങ്ങൾ താരതമ്യേന വർദ്ധിക്കും. ദോഷപരിഹാരമായി ഇവർ വഴിപാടുകൾ നടത്തണം. ഈ സംക്രമം തുലാം, ധനു, കുംഭം, മീനം, ഇടവം രാശികളിൽ ജനിച്ചവർക്കും ദോഷഫലങ്ങളാകും കൂടുതൽ നൽകുക. ദോഷങ്ങൾക്ക് പരിഹാരമായി ജന്മനക്ഷത്ര ദിവസം ശിവ ക്ഷേത്രത്തിൽ ധാര, മൃത്യുഞ്ജയാർച്ചന, പിൻവിളക്ക് ദേവിക്ക് ഭാഗ്യസൂക്തം, നെയ് വിളക്ക്, വിഷ്ണുഭഗവാന് സുദർശന മന്ത്രം കൊണ്ട് അർച്ചന എന്നീ വഴിപാടുകൾ നടത്തി പ്രാർത്ഥിക്കണം. ശിവപഞ്ചാക്ഷരി, ആദിത്യഹൃദയം, മഹാസുദർശന മാലമന്ത്രം എന്നിവ ജപിക്കണം. മിഥുനം ഒന്നിന് രാവില ക്ഷേത്രദർശനം നടത്തി വഴിപാടുകൾ കഴിപ്പിക്കുന്നത് സംക്രമ ദോഷങ്ങൾ കുറയാൻ സഹായിക്കും. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിക്കുന്ന സൂര്യഗായത്രിയും, സൂര്യധ്യാനവും, സൂര്യഅഷ്ടോത്തരവും ശ്രവിച്ച്
അപൂർവ്വമായ ഈ പുണ്യ ദിനം ധന്യമാക്കാം:
ജ്യോതിഷരത്നം വേണു മഹാദേവ്
മൊബൈൽ : + 91 9847575559
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.