Saturday, August 8, 2026
Saturday, August 8, 2026
Home » ശിവഭജനം നടത്തുക; മൺകുടത്തിൽവെള്ളം പ്രധാന മുറിയിൽ സൂക്ഷിക്കുക

ശിവഭജനം നടത്തുക; മൺകുടത്തിൽവെള്ളം പ്രധാന മുറിയിൽ സൂക്ഷിക്കുക

by NeramAdmin
0 comments

2026 ആഗസ്റ്റ് 09, ഞായർ
കലിദിനം 1872796
കൊല്ലവർഷം 1201 കർക്കടകം 24
(കൊല്ലവർഷം 1201 കർക്കടകം ൨൪)
തമിഴ് വർഷം പരാഭവ ആടി 24
ശകവർഷം 1948 ശ്രാവണം 18

ഉദയം 06.15 അസ്തമയം 06.44 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 29 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 31 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 05.10 pm to 06.44 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 03.36 pm to 05.10 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 12.29 pm to 02.03 pm
(ശുഭകാര്യങ്ങൾക്ക് വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
വ്യാഴം ഉച്ചത്തിൽ വ്യാഴത്തിനു മൗഢ്യം ശുക്രൻ നീചത്തിൽ ശനിക്കു വക്രം

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ആയില്യത്തിൽ (ആയില്യം ഞാറ്റുവേല) ചൊവ്വ മകയിരത്തിൽ ബുധൻ പൂയത്തിൽ വ്യാഴം പൂയത്തിൽ ശുക്രൻ ഉത്രത്തിൽ ശനി രേവതിയിൽ രാഹു അവിട്ടത്തിൽ കേതു മകത്തിൽ

ALSO READ

Off-White Cotton Set Mundu with Maroon & Kasavu Border https://www.okalasha.com/shop?page=1&page_size=18&sort_by=newest&categories=heritage-weaves&is_service=false

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 06.53 വരെ കർക്കടകം പകൽ 08.53 വരെ ചിങ്ങം പകൽ 10.50 വരെ കന്നി പകൽ 12.59 വരെ തുലാം പകൽ 03.05 വരെ വൃശ്ചികം വൈകിട്ട് വരെ 05.13 ധനു തുടർന്ന് മകരം

ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.33 pm to 06.56 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to 06.14 am
സായംസന്ധ്യ 06.34 pm to 07.44 pm

ഇന്നത്തെ നക്ഷത്രം
പകൽ 02.44 വരെ മകയിരം തുടർന്ന് തിരുവാതിര

തിഥി ദൈർഘ്യം
പകൽ 11.05 വരെ കൃഷ്ണപക്ഷ ഏകാദശി തുടർന്ന് ദ്വാദശി

നക്ഷത്രം
നക്ഷത്രം: മകയിരം, തിരുവാതിര തിഥി: കൃഷ്ണപക്ഷ ദ്വാദശി

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: മകയിരം

ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നത് തൊഴിൽ പരമായും സാമൂഹ്യപരമായും നല്ലതാണ്. സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങൾ ഈ വർഷം ലഭിക്കാം. വരുന്ന പിറന്നാൾ വരെ ആരോഗ്യ കാര്യങ്ങളിൽ അധിക ശ്രദ്ധ പുലർത്തണം. ഗുണവർദ്ധനവിനും ദോഷ ശാന്തിക്കുമായി ശിവങ്കൽ ദിവസാദ്യത്തിലെ ശംഖാഭിഷേകം, പുറകു വിളക്കിലെണ്ണ നൽകൽ ഇവ ചെയ്യുക. വരുന്ന ഒരു വർഷക്കാലം ജന്മനക്ഷത്രദിവസങ്ങളിൽ ശിവങ്കൽ ദർശനം നടത്തുകയും പുഷ്പാഞ്ജലി കഴിപ്പിക്കുകയും ചെയ്യുന്നത് ഉത്തമമാണ്.

ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
മകയിരം, ചിത്തിര, അവിട്ടം, കാർത്തിക, അശ്വതി, ഉത്രട്ടാതി

ഇവർക്ക് പ്രതികൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
രോഹിണി, ഭരണി, രേവതി , ഉത്രം, അത്തം

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

മൃത്യുദോഷം
പകൽ 02.44 മുതൽ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അപ്പോൾ മുതൽ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

ദിവസഗുണ വർദ്ധനവിന്
ദിവസ ഗുണവർദ്ധനവിനായി ശിവഭജനം നടത്തുക. ഒരു സ്തുതി ചേർക്കുന്നു:
തപോരൂപം തപോബീജം
തപോധനധനം വരംവരം
വരേണ്യം വരദമീഡ്യം
സിദ്ധഗണൈര്‍വരൈഃ
കാരണം ഭുക്തിമുക്തീനാം
നരകാര്‍ണവതാരണം
ആശുതോഷം പ്രസന്നാസ്യം കരുണാമയസാഗരം
ഹിമചന്ദനകുന്ദേന്ദു
കുമുദാംഭോജസന്നിഭം
ബ്രഹ്മജ്യോതിസ്വരൂപം ച
ഭക്താനുഗ്രഹവിഗ്രഹം
വിഷയാണാം വിഭേദേന
ബിഭ്രന്തം ബഹുരൂപകം
ജലരൂപമഗ്നി
രൂപമാകാശരൂപമീശ്വരം

ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ്
നിർദ്ദേശം: ചെറിയ മൺകുടത്തിൽ വെള്ളം നിറച്ച് വീടിന്റെ / ഓഫീസിന്റെ പ്രധാന മുറിയിൽ പകൽ സൂക്ഷിക്കുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം ചുവപ്പ്, കാഷായ നിറം. പ്രതികൂല നിറം: കറുപ്പ്, കടും നീലം

രവി പീഡകൾ മാറാൻ
ഇന്ന് ഞായറാഴ്ച. ജനനസമയത്ത് സൂര്യന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, സൂര്യന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, പിതൃദോഷമുള്ളവർ, അഹിതമായ
ഭക്ഷണ രീതി അവലംബിച്ചവർ,
മൃഗഹത്യാ പാപമുള്ളവർ, മദ്യപാനത്താൽ വിഷമിക്കുന്നവർ മേടം, തുലാം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ സൂര്യന്റെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (സൂര്യ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ജപാകുസുമസങ്കാശം
കാശ്യപേയം മഹാദ്യുതിം
തമോരീം സർവ്വപാപഘ്നം
പ്രണതോസ്മി ദിവാകരം

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?