പരശുരാമന് 108 ദുര്‍ഗ്ഗാലയങ്ങള്‍ പ്രതിഷ്ഠ നടത്തിയതില്‍ സകല കലകളുടെയും അധിദേവതയാണ് കണ്ണൂർ മുഴക്കുന്ന് മൃദംഗശൈലേശ്വരി ദേവീക്ഷേത്രം. ദുര്‍ഗ്ഗാക്ഷേത്രങ്ങളുടെ രാജകുമാരിയെന്നാണ് സങ്കല്‍പ്പം.
മഹാലക്ഷ്മി, മഹാകാളി, മഹാസരസ്വതി എന്നീ ത്രിശക്തികൾ ഒത്തുചേർന്ന ദുർഗ്ഗാ ഭഗവതിയുടെ ശാന്തവും പ്രസന്നവുമായ ഭാവമാണ് മുഴക്കുന്ന് പോർക്കലി ദേവി. സാത്വിക , ശാക്തേയ രീതികളിൽ ആരാധിക്കുന്ന, സർവ്വ മംഗളകാരിയായ ദുർഗ്ഗാസങ്കൽപ്പമാണ് ഇത്.
പഴശ്ശിരാജായുടെ ഉപാസനാ മൂര്‍ത്തി
വീരകേരളവര്‍മ്മ പഴശ്ശിരാജായുടെ മുഖ്യ ഉപാസനാ മൂര്‍ത്തിയായിരുന്നു മൃദംഗശൈലേശ്വരി. കോട്ടയം തമ്പുരാന്, കഥകളി തമ്പുരാൻ എന്നറിയപ്പെടുന്ന കേരളവര്‍മ്മ കഥകളിയിലെ ചതുര്‍വ്വേദങ്ങള്‍ എന്നറിയപ്പെടുന്ന ബകവധം, കീര്‍മീരവധം, കല്യാണ സൗഗന്ധികം, നിവാതകവചകാലകേയ വധം എന്നീ ആട്ടക്കഥകള്‍ രചിച്ചത് ഈ ക്ഷേത്രത്തില്‍ വച്ചാണ്. ദേവിയുടെ അനുഗ്രഹവും സംഗീതവും കൊണ്ട് അനുഗ്രഹീതമാണ് ഈ ദേശം. കണ്ണൂര്‍ ജില്ലയിലെ ഇരട്ടി താലൂക്കില്‍ മുഴക്കുന്ന എന്ന ഗ്രാമത്തില്‍ കിഴക്കോട്ട് ദര്‍ശനമായി ക്ഷേത്രം സ്ഥിതിചെയ്യുന്നു.

Traditional Gold Plated Ruby Kemp Floral Pendant Chain Set with Earrings https://www.okalasha.com/shop/traditional-gold-plated-ruby-kemp-floral-pendant-chain-set-with-earrings
മൃദംഗശൈലേശ്വരി ധ്യാനം
പ്രേത്യാദിഷ്ട ശരന്നിശാകര ശതോദ്യോതാംപ്രസന്നാനനാം
ദോർഭിർബാണ ധനുഷ്കപാല വിലസച്ഛൂലാനി സന്ദധ്രതീം
ബാരാരത്ന വിഭൂഷിതാം
ത്രിനയനാം ബാലേന്ദു ചൂഡാമണിം
ശ്രീപോർക്കല്യഭിധാമണീവ
സരസീം വന്ദേ മൃദംഗേശ്വരീം.
ധ്യാന ശ്ലോകം അർത്ഥം
ശരത്കാല രാത്രിയിലെ നൂറു ചന്ദ്രന്മാർ ഒരുമിച്ചുദിച്ചാലുള്ള പ്രകാശത്തോടെ വിളങ്ങുന്നവളും, പ്രസന്നമായ മുഖത്തോടു കൂടിയവളും. കൈകളിൽ അമ്പ്, വില്ല്, കപാലം (ഓട്/പാത്രം), തിളങ്ങുന്ന തൃശൂലം എന്നിവ ധരിച്ചിരിക്കുന്നവളും.
രത്നാഭരണങ്ങളാൽ അലംകൃതയായവളും, മൂന്ന് കണ്ണുകളുള്ളവളും (മുക്കണ്ണൻ മകൾ), ശിരസ്സിൽ ബാലചന്ദ്രനെ (ചെറുതിങ്കൾ) ചൂടിയവളും. ശ്രീപോർക്കലി എന്ന് പ്രസിദ്ധിയാർജ്ജിച്ചവളും, സുന്ദരമായ സരസ്സ് (താമരപ്പൊയ്ക) പോലെ കുളിർമയേകുന്നവളുമായ ആ മൃദംഗശൈലേശ്വരി ദേവിയെ ഞാൻ വണങ്ങുന്നു.
പ്രാർത്ഥനാ മന്ത്രങ്ങൾ
മൃദംഗശൈലേശ്വരി ദേവിയുടെ അനുഗ്രഹത്തിനായി നിത്യവും ജപിക്കാവുന്ന അതി ശക്തവുമായ ഒരു പ്രാർത്ഥനാ മന്ത്രമാണ് “ഓം മൃദംഗശൈലേശ്വര്യൈ നമഃ”
ദേവിയെ മനസ്സിൽ ധ്യാനിച്ച് ഈ നാമം മാത്രം ജപിച്ചാൽ മതി എല്ലാ അനുഗ്രഹങ്ങളും ലഭിക്കും. അതുപോലെ
ഓം ശ്രീപോർക്കല്യൈ നമഃ
ഓം ദുർഗ്ഗാദേവ്യൈ നമഃ
ഓം സർവ്വമംഗളകാരിണ്യൈ നമഃ
എന്നിവയും മൃദംഗശൈലേശ്വരിയെ
ഭജിക്കാൻ ഉത്തമമാണ്.
ALSO READ
Story Summary: Sree Mridanga shaileshwari, Temple, Kannur in short
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.