Saturday, August 8, 2026
Saturday, August 8, 2026
Home » ഏകാദശി, സോമപ്രദോഷം, കർക്കടക വാവ്; ഈ ആഴ്ചത്തെ നക്ഷത്രഫലം

ഏകാദശി, സോമപ്രദോഷം, കർക്കടക വാവ്; ഈ ആഴ്ചത്തെ നക്ഷത്രഫലം

0 comments

(2026 ആഗസ്റ്റ് 9 – 15)

ജ്യോതിഷരത്നം വേണുമഹാദേവ്

കാമിക ഏകാദശി, തിങ്കൾ പ്രദോഷം, കർക്കടക വാവ്, സ്വാതന്ത്ര്യ ദിനം എന്നിവയാണ് 2026 ആഗസ്റ്റ് 9 ന് മകയിരം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷങ്ങൾ. ആഗസ്റ്റ് 9 നാണ് ഏകാദശി. ശ്രാവണ മാസം കറുത്തപക്ഷത്തിലെ ഏകാദശിയായ ഈ ദിവസം കാമികാ ഏകാദശിയായി ആചരിക്കുന്നു. പവിത്ര ഏകാദശി എന്ന പേരിലും പ്രസിദ്ധമായ ഈ ഏകാദശി ആചരിക്കുന്നതിന്റെ ഫലം പാപമോചനം, ഐശ്വര്യം എന്നിവയാണ്. ദശമി നാളിൽ മത്സ്യമാംസാദികൾ ത്യജിച്ച് ഒരിക്കൽ എടുത്ത് ബ്രഹ്മചര്യ നിഷ്ഠയോടെ വ്രതം നോൽക്കണം. ഏകാദശി ദിവസം പ്രഭാതത്തില്‍ സ്നാനം മുതലായ നിത്യകര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് വിഷ്ണു ക്ഷേത്ര ദർശനം നടത്തി വഴിപാടുകൾ കഴിക്കണം. ഈ ദിവസം പൂർണ്ണ ഉപവാസമാണ് ഉത്തമം. ആരോഗ്യം അനുവദിക്കുന്നില്ലെങ്കിൽ ഒരിക്കലെടുക്കാം. അല്ലെങ്കിൽ ലഘു ഭക്ഷണമാകാം. ദ്വാദശി നാളിൽ പാരണവീടാം. ഞായറാഴ്ച വെളുപ്പിന് 5:48 മുതൽ പകൽ 4:19 വരെയാണ് ഹരിവാസരം. ഈ സമയത്ത് അന്നപാനാദി വർജ്ജിച്ച് വിഷ്ണു നാമങ്ങളും മന്ത്രങ്ങളും ജപിച്ച് കഴിയണം എന്നാണ് വ്രതവിധി. തിങ്കളാഴ്ചയാണ് ശിവപാർവതി പ്രീതികരമായ സോമ പ്രദോഷ വ്രതം. ശിവശങ്കര പ്രീതി നേടാൻ ഏറ്റവും പ്രധാന ദിവസമാണ് ത്രയോദശി തിഥിയിൽ വരുന്ന പ്രദോഷ സന്ധ്യ. ഈ സമയം പാർവതി ദേവിയുടെ സാന്നിദ്ധ്യത്തിൽ ഭഗവാൻ നടരാജനൃത്തം ചെയ്യുന്നു എന്നാണ് സങ്കല്പം. സാധാരണ പ്രദോഷ വ്രതം അനുഷ്ഠിക്കുന്നതിന്റെ ഇരട്ടിഫലം ലഭിക്കുന്നതാണ് കറുത്തപക്ഷത്തിലെ സോമപ്രദോഷ വ്രതം. ഈ വ്രതം നോറ്റാൻ അളവറ്റ ധനലബ്ധി ഉണ്ടാകും. നഷ്ട സൗഭാഗ്യങ്ങൾ തിരിച്ചു കിട്ടും. അന്ന് വ്രതം നോൽക്കാൻ കഴിയാത്തവർ ശിവ മന്ത്രങ്ങൾ ജപിച്ച് വൈകിട്ട് ശിവക്ഷേത്രത്തിൽ ഫലമൂലാദികൾ സമർപ്പിച്ച് പ്രദോഷ പൂജയിൽ പങ്കെടുത്താലും എല്ലാ വിധ ഐശ്വര്യവും സമൃദ്ധിയുമുണ്ടാകും. ആഗസ്റ്റ് 12 ബുധനാഴ്ചയാണ് കർക്കടക വാവ്. തിരുവല്ലം, തിരുനെല്ലി തുടങ്ങി എല്ലാ പ്രധാന ബലി സന്നിധികളിലും വാവ് ബലിതർപ്പണം നടക്കും. ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനത്തിൽ അത്തം നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്രഫലം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1/4)
പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ അനുകൂലമായ സാഹചര്യം ഉണ്ടാകും. വരുമാനം മെച്ചപ്പെടുമെങ്കിലും അപ്രതീക്ഷിത ചെലവുകൾ നിയന്ത്രിക്കണം. തൊഴിൽ മേഖലയിൽ ഉത്തരവാദിത്വങ്ങൾ വർധിച്ചേക്കാം. ജോലിയിൽ നിങ്ങളുടെ കഴിവ് പ്രകടിപ്പിക്കാൻ അവസരം ലഭിക്കും. ബിസിനസുകാർക്ക് പുതിയ ബന്ധങ്ങൾ ഗുണം ചെയ്യും. കുടുംബത്തിൽ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായാലും സ്നേഹത്തോടെ ഇടപെട്ടാൽ പ്രശ്‌നം വേഗത്തിൽ പരിഹരിക്കാം. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. പരീക്ഷകൾക്കും മത്സരപരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്ക് നല്ല പുരോഗതിയുണ്ടാകും.
ദോഷപരിഹാരം: ചൊവ്വാഴ്ച സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ദർശനം നടത്തുക. ഓം ശരവണഭവായ നമഃ 108 തവണ ജപിക്കുക.

Classic Kerala Set Mundu – Off-White Cotton with Geometric Golden Tissue Kara https://www.okalasha.com/shop?page=1&page_size=18&sort_by=newest&categories=heritage-weaves&is_service=false

ഇടവക്കൂറ്
(കാർത്തിക 3/4, രോഹിണി, മകയിരം 1/2)
സാമ്പത്തികമായി മെച്ചപ്പെട്ട സമയമാണ്. മുമ്പ് നടത്തിയ നിക്ഷേപങ്ങളിൽ നിന്നോ കുടിശ്ശികകളിൽ നിന്നോ പണം ലഭിക്കാൻ സാധ്യത. അനാവശ്യമായ ചെലവുകൾ ഒഴിവാക്കുന്നത് നല്ലതാണ്. തൊഴിൽ രംഗത്ത് സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് പ്രതീക്ഷ നൽകുന്ന വാർത്ത ലഭിക്കും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം നിലനിൽക്കും. ബന്ധുക്കളുമായി ഉണ്ടായിരുന്ന അകൽച്ച മാറും. വിദ്യാർത്ഥികൾക്ക് ഏകാഗ്രത വർധിക്കും. കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമുണ്ടാകും.
ദോഷപരിഹാരം: വെള്ളിയാഴ്ച ദേവീക്ഷേത്രത്തിൽ ദർശനം നടത്തി നെയ്‌വിളക്ക് തെളിയിക്കുക. ഓം ദും ദുർഗ്ഗായൈ നമഃ നിത്യവും 108 തവണ ജപിക്കുക.

മിഥുനക്കൂറ്
(മകയിരം 1/2, തിരുവാതിര, പുണർതം 3/4 )
സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത ആവശ്യം. വരുമാനം ഉണ്ടാകുമെങ്കിലും ചെലവ് കൂടാൻ സാധ്യതയുണ്ട്. കടം കൊടുക്കുന്നതിലും വലിയ സാമ്പത്തിക ഇടപാടുകളിലും ശ്രദ്ധ വേണം. തൊഴിൽ രംഗത്ത് പുതിയ ഉത്തരവാദിത്വങ്ങൾ വന്നേക്കാം. നിങ്ങളുടെ ആശയങ്ങൾ മേലധികാരികളുടെ ശ്രദ്ധ നേടും. കുടുംബത്തിൽ മികച്ച ആശയവിനിമയം. പ്രശ്നങ്ങൾ പരിഹരിക്കാം. വിദ്യാർത്ഥികൾക്ക് പഠനത്തിൽ നല്ല പുരോഗതിയുണ്ടാകും. എന്നാൽ മൊബൈൽ ഫോൺ പോലുള്ള ശ്രദ്ധതിരിക്കുന്ന കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കണം.
ദോഷപരിഹാരം: നിത്യവും ഓം ഗം ഗണപതയേ നമഃ 108 തവണ ജപിക്കുക. വെള്ളയാഴ്ച ഗണപതിക്ക് കറുകമാല സമർപ്പിക്കുക.

ALSO READ

കർക്കടകക്കൂറ്
(പുണർതം 1/4, പൂയം, ആയില്യം)
സാമ്പത്തികമായി സമ്മിശ്രഫലമാണ്. വീട്ടാവശ്യങ്ങൾക്കായി അധിക ചെലവ് വരും. എന്നാൽ വരുമാനമാർഗങ്ങൾ നിലനിർത്താൻ സാധിക്കും. തൊഴിൽ രംഗത്ത് സമ്മർദ്ദം അനുഭവപ്പെടാം കഠിനാധ്വാനത്തിന് ഫലം ലഭിക്കും. പുതിയ അവസരങ്ങൾ വരുമ്പോൾ ആലോചിച്ച് മാത്രം തീരുമാനിക്കുക. കുടുംബത്തിൽ മുതിർന്നവരുടെ പിന്തുണ ലഭിക്കും. വീട്ടിൽ മംഗളകരമായ കാര്യങ്ങൾ നടക്കാൻ സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ സ്ഥിരത കൈവരിക്കാൻ കഴിയും. പരീക്ഷാഭയം ഒഴിവാക്കി ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുക.
ദോഷപരിഹാരം: തിങ്കളാഴ്ച ശിവക്ഷേത്രത്തിൽ ദർശനം നടത്തി ജലധാര നടത്തുക. നിത്യവും ഓം നമഃ ശിവായ 108 തവണ ജപിക്കുക.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1/4)
സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന ആഴ്ച. തൊഴിൽ രംഗത്ത് അംഗീകാരവും പുതിയ ചുമതലകൾ ലഭിക്കും. ബിസിനസുകാർക്ക് പുതിയ ഇടപാടുകൾ ഗുണകരമാകും. എന്നാൽ അമിത ആത്മവിശ്വാസം ഒഴിവാക്കണം.
കുടുംബത്തിൽ സന്തോഷവും ഐക്യവും വർധിക്കും. ദാമ്പത്യബന്ധത്തിൽ നല്ല ധാരണ ഉണ്ടാകും. വിദ്യാർത്ഥികൾക്ക് മത്സരബുദ്ധി വർധിക്കും. പഠനത്തിൽ മികച്ച ഫലം കൈവരിക്കാനാകും.
ദോഷപരിഹാരം: ഞായറാഴ്ച ആദിത്യഹൃദയം പാരായണം ചെയ്യുക.
നിത്യവും ഓം നമഃ ശിവായ 108 തവണ ജപിക്കുക.

കന്നിക്കൂറ്
(ഉത്രം 3/4, അത്തം, ചിത്തിര 1/2)
സാമ്പത്തികമായി പുരോഗതി കൈവരിക്കും. പഴയ സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും. തൊഴിൽ രംഗത്ത് ജോലിഭാരം വർധിക്കും. എങ്കിലും കൃത്യതയും ഉത്തരവാദിത്വബോധവും അംഗീകാരം നേടും. കുടുംബത്തിൽ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. വാക്കുകളിൽ നിയന്ത്രണം പാലിക്കുക. വിദ്യാർത്ഥികൾ കഠിനാധ്വാനത്തിലൂടെ മികച്ച നേട്ടം കൈവരിക്കും. പഠനത്തിൽ ഒരു ചിട്ടയായ സമയക്രമം പാലിക്കുന്നത് ഗുണം ചെയ്യും.
ദോഷപരിഹാരം: ചൊവ്വാഴ്ച സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ദർശനം നടത്തുക. ഓം ശരവണഭവായ നമഃ 108 തവണ ജപിക്കുക.

തുലാക്കൂറ്
(ചിത്തിര 1/2, ചോതി, വിശാഖം3/4)
സാമ്പത്തികമായി നല്ല മുന്നേറ്റമുണ്ടാകും. പുതിയ വരുമാനമാർഗങ്ങളെക്കുറിച്ച് ചിന്തിക്കാൻ അനുയോജ്യമായ സമയമാണ്. തൊഴിൽ രംഗത്ത് സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. ജോലി മാറാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ സാധ്യതകൾ തെളിയും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം. ദാമ്പത്യജീവിതത്തിൽ പരസ്പര സ്നേഹം വർധിക്കും. വിദ്യാർത്ഥികൾക്ക് ഓർമ്മശക്തിയും ഏകാഗ്രതയും മെച്ചപ്പെടും.
ദോഷപരിഹാരം: വെള്ളിയാഴ്ച മഹാലക്ഷ്മിയെ ആരാധിച്ച് നെയ്‌വിളക്ക് തെളിയിക്കുക. നിത്യവും ഓം ശ്രീം നമഃ 108 തവണ ജപിക്കുക.

Divine Brass Mural-Style Krishna with Flute – 17 cm https://www.okalasha.com/shop?page=1&page_size=18&sort_by=newest&categories=divine-collections&is_service=false

വൃശ്ചികക്കൂറ്
(വിശാഖം 1/4, അനിഴം, തൃക്കേട്ട)
സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. അപ്രതീക്ഷിത ചെലവുകൾ ഉണ്ടാകാം. വലിയ നിക്ഷേപങ്ങളിൽ ധൃതിപിടിച്ച് തീരുമാനമെടുക്കരുത്. തൊഴിൽ രംഗത്ത് ചില തടസ്സങ്ങൾ നേരിട്ടാലും അവസാനം കാര്യങ്ങൾ അനുകൂലമാകും. കുടുംബത്തിൽ ക്ഷമയോടെ പെരുമാറുക. ചെറിയ കാര്യങ്ങൾ വലിയ പ്രശ്നങ്ങളാക്കാതിരിക്കുക. വിദ്യാർത്ഥികൾക്ക് പഠനത്തിൽ കൂടുതൽ പരിശ്രമം ആവശ്യമാണ്. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് സ്ഥിരമായ പരിശീലനം ഗുണം ചെയ്യും.
ദോഷപരിഹാരം: ചൊവ്വാഴ്ച ഭദ്രകാളിയെ ആരാധിക്കുക. ഓം ഭദ്രകാള്യൈ നമഃ 108 തവണ ജപിക്കുക.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1/4)
സാമ്പത്തികമായി അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകാം. പുതിയ വരുമാനസാധ്യതകൾ തുറക്കും. തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റത്തിനോ പുതിയ ഉത്തരവാദിത്വങ്ങൾക്കോ സാധ്യതയുണ്ട്. ദൂരയാത്രയുമായി ബന്ധപ്പെട്ട ജോലികൾക്കും ബിസിനസിനും ഗുണകരമായ സമയം. കുടുംബത്തിൽ സന്തോഷവും പരസ്പര സഹകരണവും ഉണ്ടാകും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ നല്ല ഫലം ലഭിക്കും. അധ്യാപകരുടെയും മുതിർന്നവരുടെയും ഉപദേശം സ്വീകരിക്കുന്നത് ഗുണം ചെയ്യും.
ദോഷപരിഹാരം: ബുധനാഴ്ച ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ദർശനം നടത്തി വിഷ്ണു സഹസ്രനാമം ജപിക്കുക. നിത്യവും ഓം നമോ ഭഗവതേ വാസുദേവായ 108 തവണ ജപിക്കുക.

മകരക്കൂറ്
(ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സാമ്പത്തികമായി സ്ഥിരത നിലനിർത്താൻ കഴിയും. പഴയ ബാധ്യതകൾ കുറയ്ക്കാനുള്ള അവസരം ലഭിക്കും. തൊഴിൽ രംഗത്ത് ഉത്തരവാദിത്വങ്ങൾ കൂടും. ജോലിയിൽ ക്ഷമയും കൃത്യതയും പുലർത്തുക. കുടുംബത്തിലെ മുതിർന്നവരുടെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ നൽകുക. കുടുംബാംഗങ്ങളുടെ സഹകരണം ലഭിക്കും. വിദ്യാർത്ഥികൾക്ക് തുടക്കത്തിൽ ചെറിയ മടിയുണ്ടായാലും പിന്നീട് പഠനത്തിൽ നല്ല പുരോഗതി ഉണ്ടാകും.
ദോഷപരിഹാരം: ശനിയാഴ്ച ശാസ്താവിന് നീരാജനം തെളിക്കുക.
ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ നിത്യവും 108 തവണ ജപിക്കുക.

കുംഭക്കൂറ്
(അവിട്ടം 1/2, ചതയം, പൂരുരുട്ടാതി
3/4)
പുതിയ വരുമാന സാധ്യതകൾ തെളിയും. പഴയ നിക്ഷേപങ്ങളിൽ നിന്നും പ്രതീക്ഷിക്കാത്ത നേട്ടം ലഭിച്ചേക്കാം. തൊഴിൽ രംഗത്ത് പുതിയ പദ്ധതികൾ ഏറ്റെടുക്കാൻ അവസരം ലഭിക്കും. സഹപ്രവർത്തകരുമായി നല്ല ബന്ധം സൂക്ഷിക്കുക. കുടുംബത്തിൽ സന്തോഷകരമായ വാർത്തകൾ ഉണ്ടാകും. ദാമ്പത്യബന്ധത്തിൽ പരസ്പര ധാരണ വർധിക്കും. വിദ്യാർത്ഥികൾക്ക് പുതിയ വിഷയങ്ങൾ പഠിക്കാനുള്ള താൽപര്യം വർധിക്കും. പഠനത്തിൽ ഏകാഗ്രത പുലർത്തിയാൽ മികച്ച നേട്ടം നേടാം.
ദോഷപരിഹാരം: ശനിയാഴ്ച ഹനുമാൻ സ്വാമിക്ക് വെറ്റിലമാല ചാർത്തുക.
ഓം ഹനുമതേ നമഃ നിത്യവും 108 തവണ ജപിക്കുക.

മീനക്കൂറ്
(പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
സാമ്പത്തികമായി നല്ല സമയമാണ്. വരുമാനം വർധിക്കാൻ സാധ്യതയുണ്ട്. എന്നാൽ ആഡംബരച്ചെലവുകൾ നിയന്ത്രിക്കണം. തൊഴിൽ രംഗത്ത് കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിക്കും. പുതിയ ജോലിക്ക് ശ്രമിച്ചാൽ അനുകൂലമായ വാർത്തകൾ ലഭിച്ചേക്കാം. കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. പ്രിയപ്പെട്ടവരിൽ നിന്ന് നല്ല പിന്തുണ ലഭിക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികച്ച പുരോഗതി. ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുക.
ദോഷപരിഹാരം: വ്യാഴാഴ്ച വിഷ്ണു സഹസ്രനാമം ജപിക്കുക. അന്നദാനം നടത്തുക. ഓം നമോ നാരായണായ നിത്യവും 108 തവണ ജപിക്കുക.

ജ്യോതിഷരത്നം വേണു മഹാദേവ് ,
(മൊബൈൽ: + 91 9847575559)

Summary: Weekly Star predictions based on moon sign by Venu Mahadev

Highlights
കാമിക ഏകാദശി ആചരിച്ചാൽ പാപമോചനം, ഐശ്വര്യം ലഭിക്കും

സാധാരണ പ്രദോഷ വ്രതത്തിൻ്റെ ഇരട്ടിഫലം തരും കറുത്തപക്ഷത്തിലെ സോമപ്രദോഷം

ആഗസ്റ്റ് 12 ബുധനാഴ്ചയാണ് എല്ലാ പിതൃദോഷവും മാറ്റുന്ന കർക്കടക വാവ്

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?