Monday, August 10, 2026
Monday, August 10, 2026
Home » സുബ്രഹ്മണ്യ ഭജനം നടത്തുക; ശിശുക്കൾക്കും വൃദ്ധർക്കും മധുരം നൽകുക

സുബ്രഹ്മണ്യ ഭജനം നടത്തുക; ശിശുക്കൾക്കും വൃദ്ധർക്കും മധുരം നൽകുക

by NeramAdmin
0 comments

2026 ആഗസ്റ്റ് 11, ചൊവ്വ
കലിദിനം 1872798
കൊല്ലവർഷം 1201 കർക്കടകം 26
(കൊല്ലവർഷം 1201 കർക്കടകം ൨൬)
തമിഴ് വർഷം പരാഭവ ആടി 26
ശകവർഷം 1948 ശ്രാവണം 20

ഉദയം 06. 15 അസ്തമയം 06.43 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 28 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 32 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 03.36 pm to 05.09 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 12.29 pm to 02.02 pm
(എല്ലാശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 09.22 am to 10.55 am
(ശുഭകാര്യങ്ങൾക്ക് വർജ്ജ്യം)

https://www.okalasha.com/shop?page=1&page_size=18&sort_by=newest&categories=heritage-weaves&is_service=false

ഗ്രഹാവസ്ഥകൾ
വ്യാഴം ഉച്ചത്തിൽ വ്യാഴത്തിനു മൗഢ്യം ശുക്രൻ നീചത്തിൽ ശനിക്കു വക്രം

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ആയില്യത്തിൽ (ആയില്യം ഞാറ്റുവേല) ചൊവ്വ മകയിരത്തിൽ ബുധൻ പൂയത്തിൽ വ്യാഴം പൂയത്തിൽ ശുക്രൻ അത്തത്തിൽ ശനി രേവതിയിൽ രാഹു അവിട്ടത്തിൽ കേതു മകത്തിൽ

ALSO READ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 06.45 വരെ കർക്കടകം പകൽ 08.45 വരെ ചിങ്ങം പകൽ 10.42 വരെ കന്നി പകൽ 12.51 വരെ തുലാം പകൽ 02.57 വരെ വൃശ്ചികം വൈകിട്ട് വരെ 05.05 ധനു തുടർന്ന് മകരം

ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.33 pm to 06.56 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to 06.14 am
സായംസന്ധ്യ 06.34 pm to 07.44 pm

ഇന്നത്തെ നക്ഷത്രം
പകൽ 10.09 വരെ പുണർതം തുടർന്ന് പൂയം

തിഥി ദൈർഘ്യം
രാത്രി 01.54 വരെ കൃഷ്ണപക്ഷ ചതുർദശി

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: പൂയം തിഥി: കൃഷ്ണപക്ഷ ചതുർദ്ദശി

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം : പുണർതം, പൂയം

ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നത് തൊഴിൽപരമായും സാമൂഹ്യപരമായും നല്ലതാണ്. സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങൾ ഈ വർഷം ലഭിക്കാം. വരുന്ന പിറന്നാൾ വരെ ആരോഗ്യ കാര്യങ്ങളിൽ അധിക ശ്രദ്ധ പുലർത്തണം. ഗുണ വർദ്ധനവിനും
ദോഷശാന്തിക്കുമായി ശിവങ്കൽ ദിവസാദ്യത്തിലെ ശംഖാഭിഷേകം, പുറകുവിളക്കിലെണ്ണ നൽകൽ ഇവ ചെയ്യുക. വരുന്ന ഒരു വർഷക്കാലം
ജന്മനക്ഷത്ര ദിവസങ്ങളിൽ ശിവങ്കൽ ദർശനം നടത്തുകയും പുഷ്പാഞ്ജലി കഴിപ്പിക്കുകയും ചെയ്യുന്നത് ഉത്തമമാണ്.

ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
മൂലം, പൂരാടം, തിരുവാതിര, രോഹിണി, ഭരണി

ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
പുണർതം, മകയിരം, ചോതി, വിശാഖം ഉത്രട്ടാതി, രേവതി

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമല്ല
സാധിച്ചാൽ സിസേറിയൻ പ്രസവം ഒഴിവാക്കുക

ദിവസ ദോഷശമനത്തിനും ദിന ഗുണവർദ്ധനവിനുമായി സുബ്രഹ്മണ്യ ഭജനം നടത്തുക. ഒരു ശ്ലോകം താഴെ ചേർക്കുന്നു .
നമോഽസ്തുഭ്യം പ്രണതാർത്തി ഹന്ത്രേ
കർത്രു സമസ്തസ്യ മനോരഥാനാം
ദാത്രേ രഥാനാം പരതാരകസ്യ
ഹന്ത്രേ പ്രചണ്ഡാസുരതാരകസ്യ

ലാൽ – കിതാബ് പരിഹാരം
ലാൽ – കിതാബ് നിർദ്ദേശം: ശിശുക്കൾക്കും വൃദ്ധർക്കും മധുരം നൽകുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം കാഷായ നിറം, ഓറഞ്ച് പ്രതികൂല നിറം: കറുപ്പ്, കടും നീലം

ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യപരവും ധനപരവുമായ വിഷമതകൾ സൃഷ്ടിക്കാം.
ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ടദേവന്റെ ക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാടുകൾ യഥാശക്തി കഴിപ്പിച്ചതിനു ശേഷം വിഷ്ണു ക്ഷേത്രത്തിൽ വെണ്ണ നിവേദ്യം നടത്തി ധന്വന്തരി മന്ത്ര പുഷ്‌പാഞ്‌ജലി കഴിപ്പിക്കുക. കൂടാതെ അരവണയോ തൃമധുരമോ നിവേദിച്ചു സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കുമാരസൂക്ത പുഷ്പ്പാഞ്ജലിയും നടത്തിക്കുക. കൂടാതെ വരുന്ന ഒരു വർഷക്കാലത്തേയ്ക്ക് പക്ക നാളുകളിൽ ദേവീക്ഷേത്രത്തിൽ ആയുഃസൂക്ത പുഷ്‌പാഞ്‌ജലി കഴിപ്പിക്കുന്നതും വളരെ ഗുണകരമാണ്.

കുജ പീഡകൾ മാറാൻ
ഇന്ന് ചൊവ്വാഴ്ച. ജനനസമയത്ത് ചൊവ്വയ്ക്ക് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, ഭ്രാതൃ (സഹോദര) ദോഷമുള്ളവർ, വിഷാദ രോഗികൾ, പ്രായം കഴിഞ്ഞിട്ടും വിവാഹംനടക്കാത്തവർ,
കടബാദ്ധ്യതയുള്ളവർ, മേടം, വൃശ്ചികം, ധനു, കർക്കടകം ഇവ ജനനലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ കുജന്റെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (കുജ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ധരണീഗർഭസംഭൂതം
വിദ്യുത് കാന്തിസമപ്രഭം
കുമാരം ശക്തിഹസ്തം തം
മംഗളം പ്രണമാമ്യഹം

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?