സർവൈശ്വര്യവും നൽകുന്ന പ്രത്യക്ഷദൈവങ്ങളാണ് നാഗങ്ങൾ. പതിവായി നാഗാരാധന നടത്തിയാൽ ജീവിത വിജയവും മന:ശാന്തിയും നേടാം. നാഗശാപങ്ങൾക്കും ദോഷങ്ങൾക്കും ഏറ്റവും നല്ല പരിഹാരമാണ് ആയില്യം
നാളിലെ ക്ഷേത്രദർശനവും ആയില്യംപൂജ, നൂറും പാലും, കവുങ്ങിൻപൂക്കുല സമർപ്പണം തുടങ്ങിയ വഴിപാടുകളും.
സന്താനഭാഗ്യ തടസത്തിന്റെ മുഖ്യകാരണം നാഗശാപം ആണെന്ന് പറയാം. ഭേദപ്പെടാത്ത ത്വക് രോഗങ്ങൾക്കുള്ള പരിഹാരവും നാഗപ്രീതിയാണ്. മാസന്തോറും ആയില്യം നാളിൽ നാഗക്ഷേത്രങ്ങളിലും കാവുകളിലും ദർശനവും വഴിപാടുകളും നടത്തുന്നവർ നാഗമന്ത്രങ്ങളും സ്‌തോത്രങ്ങളും കീർത്തനങ്ങളും ജപിക്കുന്നത് എല്ലാ സങ്കടങ്ങൾക്കും പരിഹാരമാണ്. ആയില്യം വ്രതം നോൽക്കുന്നവർ ചിട്ടകൾ പാലിക്കാൻ ശ്രദ്ധിക്കണം. 2026 ആഗസ്റ്റ് 12 ബുധനാഴ്ചയാണ് കർക്കടകത്തിലെ ആയില്യം.

അതിവേഗം ഫലം ലഭിക്കുന്നതാണ് സർപ്പപൂജയുടെ സവിശേഷത. തിരുവാതിര, ചോതി, ചതയം നക്ഷത്രജാതരുടെ നക്ഷത്രാധിപൻ ആഗസ്റ്റ് ഇവർ നിത്യവും സർപ്പപ്രീതി വരുത്തുന്നത് നല്ലതാണ്. രോഹിണി, അത്തം, തിരുവോണം, ഭരണി, പൂരം, പൂരാടം, ആയില്യം, തൃക്കേട്ട, രേവതി നക്ഷത്രക്കാർ രാഹുദശയിൽ സർപ്പപ്രീതിക്ക് വേണ്ടത് ചെയ്യണം. ആയില്യ ദിവസം ക്ഷേത്രത്തിൽ ആയില്യ പൂജയിൽ പങ്കെടുക്കുന്നതും വ്രതമെടുക്കുന്നതും നാഗദോഷങ്ങളെല്ലാം അകറ്റും. വ്രതദിവസം ഉപവാസമോ, ഒരിക്കലൂണോ ആകാം. 12 മാസം ആയില്യം നാളില്‍ വ്രതം സ്വീകരിച്ചാല്‍ നാഗശാപം മൂലമുള്ള രോഗദുരിതങ്ങള്‍ക്ക് വേഗം ശമനം ഉണ്ടാകും.
ആയില്യം ദിവസം ഓം നമഃ ശിവായ, ഓം നമഃ കാമരൂപീണേ നാഗാരാജായ മഹാബലായ സ്വാഹ എന്ന നാഗരാജമന്ത്രം നവനാഗ സ്തോത്രം, നാഗരാജ കീർത്തനം, നാഗമന്ത്രങ്ങൾ, നാഗരാജ അഷ്ടോത്തരം എന്നിവ ജപിച്ചാൽ അത്ഭുതകരമായ ഫലസിദ്ധി ഉണ്ടാകും. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച നാഗരാജകീർത്തനം കേട്ട് ജപിക്കാം:
https://youtu.be/73cAT688DiY?si=kCQgCtgNROXG2ch2
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
ALSO READ
Copyright @ 2026 NeramOnline.com . All rights reserved.