Sunday, November 1, 2026
Sunday, November 1, 2026
Home » 2026 നവംബർമാസം നിങ്ങൾക്കെങ്ങനെ ?

2026 നവംബർമാസം നിങ്ങൾക്കെങ്ങനെ ?

0 comments

പന്ത്രണ്ട് കൂറുകളിൽ ജനിച്ചവരുടെയും 2026 നവംബർ 1 മുതൽ 30 വരെയുള്ള സാമാന്യ നക്ഷത്രഫലമാണിവിടെ പറയുന്നത്. ഇതിൻ്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം:

മേടക്കൂറ്
( അശ്വതി, ഭരണി , കാർത്തിക 1/4 )
നന്നായി പരിശ്രമിച്ച് കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമാക്കി തീർക്കാൻ സാധിക്കുന്ന സമയം. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർ ജാഗ്രതയോടെ മുന്നോട്ട് പോകണം. ഗൃഹനിർമ്മാണ സാധ്യത കാണുന്നു. അനാവശ്യ വിവാദങ്ങളിൽ നിന്നും അകലം പാലിക്കേണ്ടതാണ്. ദാമ്പത്യ ജീവിതത്തിൽ വിട്ടു വീഴ്ച നിർബന്ധം. ആരോഗ്യത്തിൽ ശ്രദ്ധ വേണം. ശത്രുക്കളെ കരുതിയിരിക്കുക. വിവാദങ്ങളിൽ നിന്നും വിട്ടു നിൽക്കണം.

ഇടവക്കൂറ്
( കാർത്തിക 3/4, രോഹിണി, മകയിര്യം 1/2)
അപ്രതീക്ഷിതമായ ചില മാറ്റങ്ങൾ സംഭവിക്കും. അതുമൂലം നേട്ടങ്ങൾ ഉണ്ടാകും. മനസ്സിന് ആത്മബലം കൂടും. കടബാധ്യതകൾ തീർക്കുന്നതിനു വേണ്ടി പരിശ്രമിക്കും. ബന്ധുജനങ്ങളുടെ സഹായം ലഭിക്കും. വ്യക്തിത്വത്തെ പ്രതികൂലമായി ബാധിക്കുന്ന ചില സംഭവങ്ങൾ ഉണ്ടായേക്കാം. എതിർപ്പുകൾ ഉണ്ടാകുമെങ്കിലും ആത്മബലവും ബുദ്ധിയും കൊണ്ട് അതിജിവിക്കാൻ കഴിയും.

ഇന്ന് തന്നെ സ്വന്തമാക്കൂ, ശ്രീ മുരുകൻ വേൽ വിളക്ക് ₹299/- : Subhalabham Lord Murugan Vel Diya https://www.okalasha.com/shop/subhalabham-lord-murugan-vel-diya

മിഥുനക്കൂറ്
(മകയിര്യം 1/2, തിരുവാതിര, പുണർതം 3/4)
കടുത്ത തീരുമാനങ്ങളിൽ മാറ്റം വരുത്തും. കാര്യ ഗൗരവമുള്ള സംഗതികൾക്ക് നേതൃത്വം നൽകും. ഔദ്യോഗിക തലത്തിലുള്ള വിഷമതകൾ കുറയും. ധനപരമായ പ്രയാസങ്ങൾ തരണം ചെയ്യും. വിവാദവിഷങ്ങളിൽ നിന്നും കഴിവതും മാറി നിൽക്കണം. സ്വന്തക്കാരുടെ കടബാധ്യതകൾ തലയിയിലാകാതെ സൂക്ഷിക്കണം. ആരോഗ്യ ശ്രദ്ധ വേണം. അന്യരിൽ അമിത വിശ്വാസം നന്നല്ല. ഹൃദ്രോഗികൾ ആഹാര കാര്യത്തിൽ അശ്രദ്ധ ഒഴിവാക്കണം.

കർക്കടകക്കൂറ്
(പുണർതം 1/4, പൂയ്യം, ആയില്യം)
വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും കഠിനാധ്വാനം കൊണ്ടും ഈശ്വരാർപ്പണം കൊണ്ടും പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ സാധിക്കും. ആക്സ്മികമായ പല നേട്ടങ്ങളും ലഭിക്കും. വിവാഹകാര്യത്തിൽ അറിവുള്ളവരോട് കൂടി ആലോചിച്ച് തീരുമാനങ്ങൾ കൈകൊള്ളണം. ദുർവാശി കലഹങ്ങൾക്ക് കാരണമാകും. മറ്റുള്ളവരുടെ കാര്യത്തിൽ ഇടപ്പെട്ട് മന:ക്ലേശം ഉണ്ടാക്കരുത് ജാമ്യം നിൽക്കുന്നത് പരമാവധി ഒഴിവാക്കണം. രോഗങ്ങൾ അവഗണിക്കരുത്.

ചിങ്ങക്കൂറ്
( മകം, പൂരം, ഉത്രം 1/4)
ഊർജ്ജസ്വലതയോടു കൂടി പ്രവർത്തിച്ച് കല്യങ്ങൾ തനിക്ക് അനുകൂലമാക്കാൻ പരിശ്രമിക്കുന്നത് ഫലപ്രാപ്‌തി നൽകും. ആസ്മ അലർജി അസ്ഥി രോഗങ്ങൾ ഉള്ളവർ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. യാത്രാ ക്ലേശങ്ങൾ ഉണ്ടായേക്കും. യാത്രകൾ കഴിവതും കുറക്കുക. അപ്രതീക്ഷിതമായി ചില നന്മകൾ ഉണ്ടാകും. അനാവശ്യമായ മാനസിക വിഭ്രാന്തി ഉപേക്ഷിക്കണം. മാതാപിതാക്കളുടെ ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധിക്കണം.

ALSO READ

കന്നിക്കൂറ്
( ഉത്രം 3/4 , അത്തം ചിത്തിര 1/2)
ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്താൽ പല വിധ നേട്ടങ്ങളും കൈവരിക്കാൻ കഴിയും. .വഞ്ചനയിൽ അകപ്പെടാമെന്നതിനാൽ സൂക്ഷിക്കണം. സഹപ്രവർത്തകരിൽ ചിലരിൽ നിന്ന് വിപരീതാനുഭവങ്ങൾ ഉണ്ടാകും. ആഢംബരവസ്തുക്കൾക്ക് വേണ്ടി പണം ചെലവാക്കും. ഇഷ്‌ടപ്പെട്ട പങ്കാളിയെ കണ്ടെത്താൻ സാധിക്കും. സന്ധിസംഭാക്ഷണങ്ങളിൽ മദ്ധ്യസ്ഥത വഹിക്കുന്നത് പരമാവധി ഉപേക്ഷിക്കണം.
കുടുംബ ക്ഷേമത്തിനു വേണ്ടി കഠിനമായി പരിശ്രമിക്കും .

തുലാക്കൂറ്
(ചിത്തിര 1/2 , ചോതി, വിശാഖം 3/4 )
വാഹന സംബന്ധമായ ചില പ്രശ്‌നങ്ങൾ അലട്ടാമെങ്കിലും ആഗ്രഹിച്ചിരുന്ന ഗൃഹനിർമ്മാണം, വസ്തു വാങ്ങൽ ഇവ സാധിക്കും. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി യോജിച്ച് പ്രവർത്തിക്കും. സാഹചര്യങ്ങൾക്ക് അനുസരിച്ച് ക്ഷമിക്കുവാനും സഹിക്കുവാനും തയ്യാറാകും. ജീവിത യാഥാർത്ഥ്യങ്ങളെ മനസ്സിലാക്കാതെ ഒരു കാര്യത്തിലും പ്രതികരിക്കരുത്. അലർജി ആസ്മ രോഗികൾ നല്ല ശ്രദ്ധ വേണം.

വൃശ്ചികക്കൂറ്
(വിശാഖം 1/4 , അനിഴം , തൃക്കേട്ട )
അവസരങ്ങൾ വിനിയോഗിക്കുവാൻ അശ്രാന്ത പരിശ്രമം വേണ്ടി വരും. അസുഖങ്ങളാൽ ദുഃശ്ലീലങ്ങൾ ഒഴിവാക്കും. മാതാപിതാക്കളെ അനുസരിച്ച് പ്രവർത്തിച്ചാൽ അബദ്ധങ്ങൾ ഒഴിവാകും. അപ്രാപ്യമായ വിഷയങ്ങൾ ചിന്തിച്ച് വിഷമിക്കുന്നത് മാനസിക പ്രശ്നങ്ങൾക്കും അസുഖങ്ങൾക്കും വഴിയൊരുക്കും. അനാവശ്യമായ ചിന്തകളും മിഥ്യാധാരണകളും ഒഴിവാക്കണം. അശ്രദ്ധ കൊണ്ട് പണം ആഭരണം നഷ്‌ടപ്പെടാൻ സാധ്യത ഉണ്ട്.

ധനുക്കൂറ്
( മൂലം, പൂരാടം, ഉത്രാടം 1/4)
നിരവധി കാര്യങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്തു തീർക്കും. ആസൂത്രിത പ്രവർത്തനങ്ങളിൽ വിജയമുണ്ടാകും. വ്യക്തിസ്വാതന്ത്ര്യം പരമാവധി പ്രയോജനപ്പെടുത്തുന്നതിനാൽ ആഗ്രഹിക്കുന്ന വിധത്തിൽ അനുഭവ ഫലം ഉണ്ടാകും. സുഹൃദ് സദസ്സിൽ ആദരവും പ്രവർത്തന പഥങ്ങളിൽ വിജയവും ഉണ്ടാകും. അർഹമായ
പിതൃസ്വത്ത് രേഖാപരമായി ലഭിക്കും. സുപ്രധാന കാര്യങ്ങളിൽ സുവ്യക്തമായ തീരുമാനം ഉണ്ടാകുന്നത് ജീവിതത്തിന് വഴിത്തിരിവുണ്ടാകും.

മകരക്കൂറ്
( ഉത്രാടം 3/4 തിരുവോണം . അവിട്ടം 1/2)
ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും വിദ്യാർത്ഥികൾക്കും ഫല പ്രദമായ അവസരങ്ങൾ വന്നു ചേരും. പലപ്പോഴും മേലധികാരിയുടെ പ്രതിനിധിയായി ചുമതലകൾ ഏറ്റെടുത്ത് നടത്തേണ്ടതായി വരും. കുടുംബ ബന്ധത്തിന് പ്രാധാന്യം നൽകുന്ന മക്കളുടെ സമീപനത്തിൽ ആശ്വാസമുണ്ടാകും. വിദ്യാർത്ഥികളും മറ്റും ടൂർ പോകുന്നുണ്ടെങ്കിൽ വെള്ളത്തിൽ ഇറങ്ങിയുള്ള പ്രകടനങ്ങൾ ഒഴിവാക്കുക യാത്രകൾ കരുതലോടെയാവണം.
മംഗള വേളയിൽ വച്ച് മഹദ് വ്യക്തികളെ പരിചയപ്പെടാൻ അവസരമുണ്ടാകും.

കുംഭക്കൂറ്
(അവിട്ടം 1/2, ചതയം, പൂരൂരട്ടാതി 3/4)
വെല്ലുവിളികളെ അതിജീവിക്കാനുള്ള ആത്മധൈര്യമുണ്ടാകും. നയതന്ത്രങ്ങൾ ആവിഷ്‌കരിക്കുവാനുള്ള യുക്തിയും നിഷ്‌കർഷയും ഉണ്ടാകും. പുണ്യതീർത്ഥ ദേവാലയ യത്രകൾക്ക് അവസരം വന്നു ചേരും. അപ്രധാനങ്ങളായ കാര്യങ്ങൾ അനാവശ്യമായി ആലോചിക്കുന്ന പ്രവണതയെ ഒഴിവാക്കണം. പ്രലോഭനങ്ങളിൽ അകപ്പെടരുത് ആരോഗ്യ ശ്രദ്ധ വേണം. ക്ഷമിക്കുവാനും സഹിക്കുവാനുമുള്ള കഴിവ് സർവ്വാദരങ്ങൾക്കും വഴിയൊരുക്കും.

മീനക്കൂറ്
(പൂരൂരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)
അനുഭവജ്ഞാനമുള്ളവരുടെ നിർദ്ദേശങ്ങൾ സ്വീകരിച്ച് തൊഴിൽ ക്രമീകരിക്കും. വ്യാപാര വ്യവസായ മേഖലകളിൽ പുരോഗതി ഉണ്ടാകുമെങ്കിലും സാമ്പത്തിക നേട്ടം കുറയും. വിദ്യാർത്ഥികൾ അലസത വെടിഞ്ഞ് പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണം. അനാവശ്യ കൂട്ടുകെട്ടിൽപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. നീതിയുക്തമായ സമീപനം പ്രവ്യത്തനക്ഷമതയ്ക്ക് വഴിയൊരുക്കും. ആരോഗ്യ സംരംക്ഷണത്തിൽ കൂടുതൽ ശ്രദ്ധ വേണം. ഭക്ഷ്യവിഷബാധ വരാതെ സൂക്ഷിക്കണം.


ജ്യോതിഷി പ്രഭാസീന സി പി
ഫോ: 9961442256
Email ID: prabhaseenacp@gmail.com

Summary: Predictions: This Month 2026 November for you Predictions by Prabha Seena

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?