ബ്രഹ്മാവിന്റെ മാനസപുത്രനായ അംഗിരസ്സ് മഹർഷിക്ക് വസുദയിൽ ജനിച്ച പുത്രനാണ് വ്യാഴം എന്നാണ് പുരാണങ്ങളിൽ പറയുന്നത്. കഠിനമായ തപശ്ചര്യയിലൂടെ ദിവ്യശക്തികളും ഉന്നതവിദ്യകളും കരസ്ഥമാക്കിയ വ്യാഴം ദേവന്മാരുടെ ഗുരുവായി മാറി. ശിവഭഗവാന്റെ നിർദ്ദേശപ്രകാരമാണ് ബ്രഹ്മാവ് വ്യാഴത്തെ ഗ്രഹമായി നിയോഗിച്ചതെന്ന് ഐതിഹ്യം.
ബൃഹസ്പതി, ആംഗിരസ്സ്, ധീക്ഷണൻ, വാചസ്പതി, ജീവൻ, ഗീഷ്പതി, ചിത്രശിഖണ്ഡിജൻ, സുരേജ്യൻ, ദേവഗുരു, ഗുരു തുടങ്ങിയ പേരുകളിൽ വ്യാഴം അറിയപ്പെടുന്നു. താരയാണ് വ്യാഴത്തിന്റെ പത്നി.
വ്യാഴത്തിന്റെ മഹത്ത്വം
ദേവഗുരുവിൻ്റെ മാഹാത്മ്യം വ്യക്തമാക്കുന്ന നിരവധി ഐതിഹ്യങ്ങൾ പുരാണങ്ങളിലുണ്ട്. ദേവന്മാരുടെ ബുദ്ധികേന്ദ്രവും ഉപദേശകനുമായിരുന്നു വ്യാഴം. എട്ട് വെള്ളക്കുതിരകളെ പൂട്ടിയ സ്വർണരഥത്തിലാണ് വ്യാഴത്തിന്റെ സഞ്ചാരമെന്നാണ് സങ്കൽപ്പം. ഐരാവതത്തിലും വ്യാഴം സഞ്ചരിക്കാറുണ്ടെന്ന് പുരാണകഥകളിൽ പരാമർശമുണ്ട്.
സ്വഭാവസവിശേഷതകൾ
രാജലക്ഷണങ്ങൾ ഒട്ടുമിക്കതും ഒത്തിണങ്ങിയ വ്യക്തിത്വമാണ് വ്യാഴത്തിന്റേത്. ഐശ്വര്യം തുളുമ്പുന്ന നോട്ടവും ധാർമ്മികവും സാത്വികവുമായ സ്വഭാവവും വ്യാഴത്തിന്റെ പ്രത്യേകതകളായി കണക്കാക്കുന്നു. സർവഗുണസമ്പന്നൻ എന്ന വിശേഷണം വ്യാഴത്തിന്റെ കാര്യത്തിൽ അതിശയോക്തിയല്ല. നീതിന്യായം, ആചാരാനുഷ്ഠാനങ്ങൾ, വിവിധ ചിന്താപദ്ധതികൾ, വേദശാസ്ത്രങ്ങൾ, പഴയതും പുതിയതുമായ വിദ്യകൾ, കലകൾ എന്നിവയിലെല്ലാം ഉന്നത ജ്ഞാനത്തിന്റെ പ്രതീകമാണ് വ്യാഴം.
ദീനദയ, ത്യാഗശീലം, അഹന്തയില്ലായ്മ, നീതിബോധം തുടങ്ങിയ ഉത്തമഗുണങ്ങളുടെ പ്രതീകമായും വ്യാഴത്തെ കാണുന്നു. നന്മയിൽ വേരൂന്നിയ വ്യക്തിത്വവും തിന്മയോടുള്ള സന്ധിയില്ലാത്ത നിലപാടും ഈ ഗ്രഹത്തെ നവഗ്രഹങ്ങളിൽ ശ്രേഷ്ഠനാക്കുന്നു എന്നാണ് ജ്യോതിഷസങ്കൽപ്പം. മനുഷ്യനെ ഉത്കൃഷ്ടമായ മാനസികാവസ്ഥയിലേക്ക് നയിക്കുന്ന ശക്തിവിശേഷമായാണ് വ്യാഴത്തെ പരമ്പരാഗത ജ്യോതിഷം വിലയിരുത്തുന്നത്.
ALSO READ
ജാതകത്തിലെ വ്യാഴസ്ഥാനം
ഒരാളുടെ ജാതകത്തിൽ ലഗ്നം, നാലാം, അഞ്ചാം, ഒൻപതാം ഭാവങ്ങൾ എന്നിവയുമായി ബലവാനായ വ്യാഴത്തിന് ബന്ധമുണ്ടെങ്കിൽ, മുകളിൽപ്പറഞ്ഞ സവിശേഷതകൾ ആ വ്യക്തിയുടെ സ്വഭാവത്തിലും ജീവിതത്തിലും പ്രതിഫലിക്കുമെന്നാണ് ജ്യോതിഷം പറയുന്നത്.
ജാതകപ്രകാരമോ ദശാകാലപ്രകാരമോ വ്യാഴദോഷമുണ്ടെങ്കിൽ അതിന്റെ ഫലങ്ങളെക്കുറിച്ച് അറിയേണ്ടതുണ്ട്. മറ്റു ഗ്രഹങ്ങളാലുള്ള ദോഷങ്ങൾക്കുപോലും വ്യാഴത്തിന്റെ ദൃഷ്ടി ലഭിച്ചാൽ അവയുടെ തീവ്രത കുറയുമെന്നാണ് വിശ്വാസം.
വ്യാഴം ദോഷകരമായ സ്ഥിതിയിൽ ആണെങ്കിലും അതിന്റെ ഫലങ്ങൾ വ്യക്തിയുടെ ജാതകത്തിലെ മറ്റു ഗ്രഹസ്ഥിതികൾക്കും ദശാകാലങ്ങൾക്കും അനുസരിച്ച് വ്യത്യാസപ്പെടാം. ചില കാര്യങ്ങളിൽ തടസ്സങ്ങളോ കാലതാമസമോ അനുഭവപ്പെടാം.
ഒരാളുടെ ഭാഗ്യം, ഈശ്വരാധീനം, ജീവിതത്തിൽ അനുഭവയോഗങ്ങൾ ലഭിക്കുന്ന അവസരങ്ങൾ, അവ പ്രയോജനപ്പെടുത്താനുള്ള സാഹചര്യം എന്നിവയെല്ലാം ജ്യോതിഷത്തിൽ വ്യാഴത്തെ അടിസ്ഥാനമാക്കി വിലയിരുത്താറുണ്ട്.
മറ്റു ഗ്രഹസ്ഥിതികൾ അനുകൂലമായിരുന്നാലും വ്യാഴത്തിന്റെ സ്ഥിതി ദോഷമാണെങ്കിൽ അനുഭവഗുണം കുറയുമെന്നും ഏർപ്പെടുന്ന കാര്യങ്ങളിൽ പ്രതീക്ഷിച്ച ഫലങ്ങൾ ലഭിക്കാൻ കാലതാമസം നേരിടാമെന്നും വിശ്വസിക്കുന്നു.
ജാതകത്തിൽ മൂന്ന്, ആറ്, എട്ട്, പന്ത്രണ്ട് ഭാവങ്ങളിൽ വ്യാഴം നിൽക്കുന്നത് പൊതുവേ അനുകൂലമല്ല എന്നാണ് ജ്യോതിഷ പ്രമാണം. അതുപോലെ, ഗോചരവ്യാഴം മൂന്ന്, ആറ്, എട്ട്, പന്ത്രണ്ട് സ്ഥാനങ്ങളിലൂടെ സഞ്ചരിക്കുന്ന കാലവും ചില കൂറുകാർക്ക് വെല്ലുവിളികൾ നിറഞ്ഞതായിരിക്കാം. എന്നാൽ ഫലനിർണയത്തിൽ ജാതകത്തിന്റെ സമഗ്ര പരിശോധന ആവശ്യമാണ്.

Divine Brass Ananthasayanam – Lord Padmanabha small size in Reclining Posture https://www.okalasha.com/shop/divine-brass-ananthasayanam-lord-padmanabha-small-size-in-reclining-posture
2026 ഒക്ടോബർ 31-ലെ വ്യാഴമാറ്റം
2026 ഒക്ടോബർ 31 ന്, 1202 തുലാം 14 ന്, വ്യാഴം കർക്കടകരാശിയിൽ നിന്ന് ചിങ്ങരാശിയിലേക്ക് പ്രവേശിക്കും. ഇത് വ്യാഴത്തിന്റെ അതിചാര ഗതിയിൽ സംഭവിക്കുന്ന രാശിമാറ്റമാണ്. സാധാരണ ഗതിയെ അപേക്ഷിച്ച് ഒരു ഗ്രഹം വേഗത്തിൽ സഞ്ചരിക്കുന്നതിനെയാണ് അതിചാരം എന്നു പറയുന്നത്.
ഒക്ടോബർ 31 ന് ചിങ്ങംരാശിയിൽ പ്രവേശിക്കുന്ന വ്യാഴം 2027 ജനുവരി 25 അതായത് മകരം 11 ന് വീണ്ടും ഉച്ചരാശിയായ കർക്കടത്തിലേക്ക് തിരിച്ചു വരും. 2026 ഡിസംബർ ഒന്നിന് വ്യാഴത്തിൻ്റെ അതിചാരം നിൽക്കുകയാണ്. പിന്നെ വക്ര ഗതിയിലാണ് സഞ്ചരിക്കുക. 2027 ജനുവരി 25 ന് കർക്കടകം രാശിയിലേക്ക് പ്രവേശിച്ചാലും 2027ഏപ്രിൽ 14 വരെ വ്യാഴം വക്ര ഗതിയിലായിരിക്കും . അതിനു ശേഷമായിരിക്കും വ്യാഴം നേർരേഖയിൽ സഞ്ചരിക്കുക.
സാധാരണയായി ഒരു രാശിയിൽ ഏകദേശം ഒരു വർഷം സഞ്ചരിക്കുന്ന വ്യാഴം അതിചാരത്തിലും വക്രഗതിയിലും സഞ്ചരിക്കുന്നതിനാൽ, ഈ കാലയളവിൽ ഓരോ കൂറുകാരുടെയും ഫലങ്ങളിൽ മാറ്റങ്ങളുണ്ടാകുമെന്നാണ് ജ്യോതിഷപരമായ വിലയിരുത്തൽ. ചിലർക്ക് ഗുണാനുഭവങ്ങൾ വർദ്ധിക്കുമ്പോൾ മറ്റു ചിലർക്ക് പ്രതീക്ഷിച്ച ഫലങ്ങൾ ലഭിക്കാൻ കാലതാമസം നേരിടാം.
പന്ത്രണ്ട് കൂറിൻ്റെയും വ്യാഴമാറ്റഫലം
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
ഗുണാനുഭവങ്ങൾ വർധിക്കാനും തൊഴിൽരംഗത്തും സാമ്പത്തികകാര്യങ്ങളിലും അഭിവൃദ്ധിയുണ്ടാകാനും സാധ്യതയുണ്ട്. എങ്കിലും അനാവശ്യ ചെലവുകൾ നിയന്ത്രിക്കണം.
ഇടവക്കൂറ്
(കാർത്തിക 2, 3, 4 രോഹിണി, മകയിരം 1, 2 )
നിശ്ചയദാർഢ്യത്തോടെയുള്ള പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തിക്ക് സഹായകമാകും. ദൈവവിശ്വാസവും ആത്മവിശ്വാസവും കൈവിടാതെ മുന്നോട്ടുപോകുക.
മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1,2,3 )
പ്രതിസന്ധികളെ അതിജീവിച്ച് അനുകൂലഫലങ്ങൾ കൈവരിക്കാൻ ശ്രമിക്കാം. ക്ഷമയോടെയും വിവേകത്തോടെയും പ്രവർത്തിക്കുന്നത് ഗുണകരമാകും.
കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം )
അർപ്പണമനോഭാവവും കഠിനാധ്വാനവും കർമരംഗത്ത് മുന്നേറ്റമുണ്ടാക്കാൻ സഹായിക്കും. ഉത്തരവാദിത്വങ്ങൾ ശ്രദ്ധയോടെ നിർവഹിക്കുക.
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
ഗുരുക്കന്മാരുടെയും മാതാപിതാക്കളുടെയും ഉപദേശങ്ങൾ സ്വീകരിച്ച് മുന്നോട്ടുപോകുന്നത് ഗുണകരമാകും. പ്രധാന തീരുമാനങ്ങളിൽ ധൃതികാണിക്കരുത്.
കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2 )
ചെലവുകൾ നിയന്ത്രിക്കുന്നതിൽ പ്രത്യേക ശ്രദ്ധ വേണം. അനാവശ്യ ധനവ്യയം സാമ്പത്തികപ്രയാസങ്ങൾക്ക് ഇടയാക്കാതെ സൂക്ഷിക്കുക.
തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1,2,3 )
ഭാഗ്യാനുഭവങ്ങളും പ്രതീക്ഷിച്ച നേട്ടങ്ങളും കൈവരിക്കാൻ അവസരങ്ങളുണ്ടാകാം. എന്നാൽ കൂടെ നിൽക്കുന്നവരുമായി ഇടപെടുമ്പോൾ ജാഗ്രത പാലിക്കുകയും അന്ധവിശ്വാസം ഒഴിവാക്കുകയും വേണം.
വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട )
തൊഴിൽരംഗത്ത് കൂടുതൽ ശ്രദ്ധയോടെ പ്രവർത്തിക്കുക. ജോലികൾ പൂർത്തിയാക്കുന്നതിൽ അനാവശ്യ കാലതാമസം ഒഴിവാക്കി മുതിർന്നവരുടെ ഉപദേശങ്ങൾ സ്വീകരിക്കുക.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
ഭാഗ്യവും ഈശ്വരാധീനവും അനുകൂലമാകുമെന്ന് ജ്യോതിഷപരമായി വിലയിരുത്തുന്നു. പുതിയ അവസരങ്ങൾ വിവേകത്തോടെ പ്രയോജനപ്പെടുത്തുക.
മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
എല്ലാ കാര്യങ്ങളിലും അതീവശ്രദ്ധയോടെ മുന്നോട്ടുപോകണം. സാമ്പത്തികവും തൊഴിൽപരവുമായ തീരുമാനങ്ങൾ ആലോചിച്ചെടുത്താൽ ഗുണകരമാകും.
കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1,2,3 )
ഊർജസ്വലതയോടെയും ആത്മവിശ്വാസത്തോടെയും ജീവിതത്തെ അഭിമുഖീകരിക്കുക. പുതിയ കാര്യങ്ങൾ ഏറ്റെടുക്കുമ്പോൾ ആസൂത്രണത്തിന് പ്രാധാന്യം നൽകുക.
മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തട്ടാതി, രേവതി )
ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം. ദീർഘകാലമായി ആരോഗ്യപ്രശ്നങ്ങളുള്ളവർ ആവശ്യമായ പരിശോധനകളും ചികിത്സയും തുടരുക.
ഇവ പൊതുവായ ജ്യോതിഷഫലങ്ങളാണ്. വ്യക്തിഗത ഫലങ്ങൾ ജാതകം, ദശാകാലം, മറ്റു ഗ്രഹനിലകൾ എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടാം.

Vishnu Sahasranamam (Commentary) by Dr. B.C. Balakrishnan https://www.okalasha.com/shop/vishnu-sahasranamam-malayalam-book-authentic-books-spiritual-hindu-prayer-book
വ്യാഴദോഷ പരിഹാരങ്ങൾ
വ്യാഴദോഷശാന്തിക്കായി പരമ്പരാഗതമായി നിർദേശിക്കപ്പെടുന്ന ചില ആചാരങ്ങൾ ഇവയാണ്:
1. വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുകയും ഭക്തിപൂർവം പ്രാർത്ഥിക്കുകയും ചെയ്യുക.
2. നാരായണീയം, നാരായണകവചം, ലക്ഷ്മീനാരായണ സ്തോത്രം, വിഷ്ണുസഹസ്രനാമം, വ്യാഴ അഷ്ടോത്തരം തുടങ്ങിയവ പാരായണം ചെയ്യുക.
3. ഗുരുവായൂർ, തിരുപ്പതി, ശ്രീപദ്മനാഭസ്വാമി ക്ഷേത്രം തുടങ്ങിയ പുണ്യസ്ഥലങ്ങളിൽ ദർശനം നടത്തുക; വഴിപാടുകൾ സമർപ്പിക്കുക.
4. മഹാവിഷ്ണുവിന് മഞ്ഞപ്പട്ടുടയാട സമർപ്പിക്കുക.
5. ക്ഷേത്രാചാരങ്ങൾക്കും നിയമങ്ങൾക്കും അനുസൃതമായി ആനയ്ക്ക് പഴം നൽകുക.
5. മഞ്ഞനിറമുള്ള വസ്ത്രങ്ങളും, സ്വർണ്ണാഭരണവും ധരിക്കുക.
6. ദക്ഷിണാമൂർത്തി സ്തോത്രങ്ങളും ഗുരുഗായത്രിയും ഭക്തിപൂർവം ജപിക്കുക.
7. കഴിവിനനുസരിച്ച് അന്നദാനം, വിദ്യാദാനം തുടങ്ങിയ സത്കർമങ്ങളിൽ പങ്കാളികളാകുക.
8. ഭക്തി, ദാനധർമ്മം, ആത്മനിയന്ത്രണം, നല്ല പ്രവൃത്തികൾ എന്നിവ ജീവിതത്തിൽ പ്രോത്സാഹിപ്പിക്കാവുന്നതാണ്.
വ്യാഴ അഷ്ടോത്തരം കേൾക്കാം:
ജ്യോതിഷി പ്രഭാസീന സി പി,
മൊബൈൽ: 9961442256
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.