(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )
മംഗളഗൗരി
തിരുപ്പതി ശ്രീ വെങ്കിടേശ്വര ഭഗവാൻ്റെ അഷ്ടോത്തര ശതനാമാവലി പഠിച്ച് ത്രിസന്ധ്യയ്ക്ക് നിത്യവും ചൊല്ലിയാൽ വീട്ടിൽ ദാരിദ്ര്യം ഒഴിഞ്ഞ് സമ്പത്തും ഐശ്വര്യവും വർദ്ധിക്കും. രോഗവും കഷ്ടതകളും ദുഃഖവും എല്ലാം മാറി സന്തോഷവും മന:സമാധാനവും ഉറപ്പായും ഉണ്ടാകും. മുക്തിയും മോക്ഷവും ലഭിക്കും. ജീവിതാന്ത്യത്താൻ വിഷ്ണുപാദങ്ങളിൽ അഭയവും നേടാം. വെങ്കടേശ്വര അഷ്ടോത്തരത്തിൻ്റെ കൂടെ വെങ്കടേശ്വര ഗായത്രിയും ധ്യാനവും ജപിക്കുന്നത് ക്ഷിപ്ര ഫലദായകമായി പറയുന്നു. വിവിധ കാരണങ്ങളാൽ വിവാഹ തടസ്സം നേരിടുന്നവർക്ക് അതിൽ നിന്നും മോചനം നേടാനും ഈ ജപം നല്ലതാണ്. അതുപോലെ തന്നെ ശനി, വ്യാഴ, രാഹു–കേതു ദോഷങ്ങൾ മാറാനും കലിയുഗദുരിതങ്ങളിൽ നിന്ന് മോചനം നേടാനും ഇത് ഉത്തമമാണ്. ജാതകവശാലുള്ള ശനിദോഷങ്ങൾ ഏഴര ശനി, കണ്ടകശനി, അഷ്ടമശനി,
എന്നിവയിൽ നിന്നെല്ലാം ഇതിലൂടെ ശാന്തി ലഭിക്കും. നാഗദോഷം തീർക്കും. തിരുപ്പതി ദേവൻ പ്രസാദിച്ചാൽ ജീവിതത്തിൽ അപ്രതീക്ഷിതവും അസുലഭവുമായ ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. ഏകാദശി പ്രത്യേകിച്ച് വൈകുണ്ഠ ഏകാദശി, ശനിയാഴ്ച, വെള്ളിയാഴ്ച, പുരുട്ടാശി മാസം മുഴുവനും എന്നിവ വെങ്കിടേശ്വര
ഭജനത്തിന് അതി വിശേഷമാണ്. ഈ വർഷം സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെയാണ് പൂരുട്ടാശി മാസം. സ്ത്രീകൾക്കും വെങ്കിടേശ്വര അഷ്ടോത്തര ശതനാമാവലി ജപിക്കാം. 41 ദിവസം തുടർച്ചയായി ജപിച്ചാൽ അഭീഷ്ട സിദ്ധി ഉറപ്പാണ്. ജപത്തിനിടയിൽ മാസമുറ വന്നാൽ അത് കഴിഞ്ഞ് ജപിച്ച് 41 ദിവസം പൂർത്തിയാക്കാം. ഭക്തിയോടെ ഭഗവാന്റെ രൂപം മനസ്സിൽ കണ്ട് ശ്രദ്ധാപൂർവം ജപിക്കുക.
🟠 ലാളിത്യത്തിന്റെ നിറകുടം
ഭക്തകോടികൾക്ക് ധനസമൃദ്ധിയും എല്ലാ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കുന്ന സമ്പത്തിന്റെ ദേവൻ എന്ന് കീർത്തി നേടിയ തിരുപ്പതിദേവൻ പക്ഷേ ലാളിത്യത്തിന്റെ
നിറകുടമാണ്. ലോകത്ത് ഏറ്റവും കൂടുതൽ സമ്പത്തുള്ള ശ്രീ വെങ്കടേശ്വരന്റെ നിവേദ്യം സ്വർണ്ണത്തളികയിലും വെള്ളിപ്പാത്രത്തിലോ ഒന്നുമല്ല ഉടച്ച ഒരു മൺചട്ടിയുടെ
ഒരു കഷണത്തിൽ ഇത്തിരിയോളം തൈരൊഴിച്ച കഞ്ഞി മാത്രമാണ്. ഇതിന് പിന്നിൽ തൊണ്ടമാനുമായി ബന്ധപ്പെട്ട
ഐതിഹ്യമുണ്ട്. മഹാഭക്തനായ തൊണ്ടമാൻ എന്തെല്ലാം തിരിക്കുണ്ടെങ്കിലും എന്നും തിരുപ്പതിദേവന്റെ സുപ്രഭാത സേവയും രാത്രി ശയനസേവയും തൊഴുതു വന്നിരുന്നു. രാത്രി അദ്ദേഹത്തിന്റെ വകയായിരുന്നു സുവർണ്ണ പുഷ്പാർച്ചന. ഇങ്ങനെയിരിക്കുന്ന കാലത്ത് ഒരുദിവസം രാത്രി അർച്ചന ചെയ്ത പുക്കൾ ഗർഭഗൃഹത്തിന് പുറത്ത് കിടക്കുന്നതും അവിടെ മണ്ണുകൊണ്ടുള്ള പുഷ്പങ്ങൾ ഇരിക്കുന്നതായും കണ്ടു. ആശ്ചര്യചകിതനായ രാജാവ് ഇതിന്റെ രഹസ്യം കണ്ടുപിടിക്കാൻ പുറപ്പെട്ടു. രാജാവും പരിവാരങ്ങളും എത്തിച്ചേർന്നത് മൺപാത്രങ്ങൾ നിർമ്മിക്കുന്ന ഒരു കുശവന്റെ കുടിലിലാണ്. രാജാവിനെ കണ്ട് കുശവൻ ഭയപ്പെട്ടു. അവിടെ ഒരു മൂലയിൽ ഇരിക്കുന്ന വെങ്കടേശ്വരപ്പെരുമാളുടെ പ്രതിമയും ആ പ്രതിമയുടെ ചുറ്റും കിടക്കുന്ന മൺപൂക്കളെയും കാണിച്ചു ഇതെന്താണെന്നു ചോദിച്ചു.
🟠 മൺചട്ടിയിൽ നിവേദ്യം
താൻ നിത്യം ആരാധിക്കുന്ന മൂർത്തിയാണെന്നും താൻ ദിവസവും മൺപൂക്കളാണ് ഭഗവാന് സമർപ്പിക്കുന്നത്
എന്നും ഭയവിഹ്വലനായി കുശവൻ അറിയിച്ചു. ഈ സമയം ഭഗവൻ അവിടെ പ്രത്യക്ഷനായി: “ഹേ രാജൻ,
അർച്ചിക്കുന്ന പദാർത്ഥത്തിലല്ല മറിച്ച് ഭക്തിയിലാണ് താൻ പ്രസാദിക്കുന്നത് എന്ന് അരുളിച്ചെയ്തു. ഈ കുശവൻ സമർപ്പിക്കുന്ന മൺപുഷ്പങ്ങളിലാണ് ഭക്തി കൂടുതൽ ഉള്ളത് എന്നും അതുകൊണ്ടാണ് അത് താൻ സ്വീകരിച്ചത് എന്നും രാജാവിനോട് പറയുകയും ചെയ്തു. ഇതെല്ലം കണ്ടു സ്തബ്ധനായിപ്പോയ ആ കുശവനോടായി ഭഗവാൻ തനിക്കു വിശക്കുന്നു എന്നും എന്തെങ്കിലും തരണം എന്നും പറഞ്ഞു. കുശവൻ കുചേലന്റെ അവസ്ഥയിലായി. ഇതുകണ്ട് ഭഗവൻ തന്നെ അവിടെ ഒരു കലത്തിൽ ഇരിക്കുന്ന കഞ്ഞി പൊട്ടിയ ഒരു കലത്തിന്റെ കഷണത്തിൽ നിറച്ച് കോരിക്കുടിക്കുകയും രാജാവിനോടായി ഇനി തിരുമലയിൽ തനിക്ക് നിവേദ്യം സ്വർണപാത്രത്തിൽ വേണ്ട എന്ന് കല്പിച്ചു. പകരം പൊട്ടിയ മൺപാത്രത്തിൽ കഞ്ഞി മാത്രം മതി എന്നും വേറെ ഒരു നിവേദ്യവും ഗർഭഗൃഹത്തിൽ പ്രവേശിപ്പിക്കരുത് എന്നും കല്പിച്ചു. ഇതേ ആചാരമാണ് ഇന്നും തുടരുന്നത്. ബാഹ്യ ആഡംബരത്തിനോ ജ്ഞാനത്തിനോ ഈശ്വരനെ പ്രസാദിപ്പിക്കാനാകില്ല; ഭഗവാൻ കണക്കിലെടുക്കുക ഭക്തി മാത്രമായിരിക്കും.
🟠 വെങ്കടേശ്വര അഷ്ടോത്തരം
പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച വെങ്കടേശ്വരഗായത്രിയും ധ്യാനവും അഷ്ടോത്തരവും കേൾക്കാം:
ALSO READ
Story Summary: Benefits of Sri Venkateswara Ashtotram Chanting and an interesting myth behind Balaji’s Nivedyam offering in a particular vessel
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 riyoceline.com/projects/Neram/. All rights reserved