Tuesday, August 4, 2026
Tuesday, August 4, 2026
Home » ആപത്തും ഭയവും ദുരിതവും അകറ്റാൻ നാളെ കാലഭൈരവനെ ഭജിക്കാം

ആപത്തും ഭയവും ദുരിതവും അകറ്റാൻ നാളെ കാലഭൈരവനെ ഭജിക്കാം

by മംഗളഗൗരി
0 comments

ശിവഭഗവാൻ്റെ അഞ്ചാമത്തെ അവതാരമായ കാലഭൈരവനെ വിശേഷാൽ ഭജിക്കുന്ന ദിവസമാണ് കാലാഷ്ടമി. ഭയം അകറ്റുന്ന മുർത്തിയായ കാലഭൈരവൻ കാലത്തിന്റെയും ന്യായത്തിന്റെയും അധിപനാണ്. കേദാർനാഥ്, പശുപതിനാഥ്, കാശി, ഉജ്ജയിനി തുടങ്ങിയ ശിവാലയങ്ങളുടെ രക്ഷകനായ കാലഭൈരവനെ ആരാധിക്കാൻ ഏറ്റവും വിശേഷപ്പെട്ട ദിനമാണ് എല്ലാ മാസത്തിലെയും കൃഷ്‌ണാഷ്ടമി. ഒരു വർഷം 12 കാലാഷ്ടമി വരും. ശിവഭഗവാന്റെ രൗദ്രരൂപമായ കാലഭൈരവൻ ഉറപ്പായും ഭക്തരെ ആപത്തുകളിൽ നിന്ന് സംരക്ഷിക്കും.

ദുർഗുണമുക്തി നൽകും
താന്ത്രികരുടെയും ഗുഢകർമ്മങ്ങൾ അനുഷ്ഠിക്കുന്ന കാപാലികരുടെയും പ്രത്യേക ആരാധാമൂർത്തിയായ കാലഭൈരവൻ കോപം, അത്യാഗ്രഹം തുടങ്ങിയ ദുർഗുണങ്ങളിൽ നിന്നും മോചനം നേടാനും ആയുരാരോഗ്യം,
ഐശ്വര്യം എന്നിവ കൈവരിക്കാനും ഭക്തരെ സഹായിക്കും. ജാതകപരമായ രാഹുദോഷ പരിഹാരത്തിനും കാലഭൈരവ ആരാധന ഉത്തമമാണ്. 2026 ആഗസ്റ്റ് 6 , വ്യാഴാഴ്ചയാണ് കർക്കടക മാസത്തിലെ കാലാഷ്ടമി. പക്ഷേ കാലഭൈരവ പൂജയ്ക്ക് ഉത്തമം അർദ്ധരാത്രി അഷ്‌ടമിയുള്ള ബുധനാഴ്ചയാണ്. ബുധനാഴ്ച രാത്രി 8:42 മുതൽ വ്യാഴാഴ്ച വൈകിട്ട് 6:53 വരെയാണ് അഷ്ടമിയുള്ളത്.

Exquisite Handcrafted Brass Pooja Thali Set – 12 Pieces | The Perfect Housewarming Gift https://www.okalasha.com/?srsltid=AfmBOoriuYqccLhPQZ1EXt47Zr7zHpF5-5d1wS5bsMnrEx1iE7YCAVkJshop/exquisite-handcrafted-brass-pooja-thali-set-10-pieces

കാലാഷ്ടമി വ്രതം
ശിവ ഭക്തരെ എല്ലാ അഹിതങ്ങളിൽ നിന്നും കാത്ത് രക്ഷിക്കുന്ന കാലഭൈരവനെ പ്രീതിപ്പെടുത്തിയാൽ ഭയത്തിൽ നിന്നും തടസ്സങ്ങളിൽ നിന്നും മോചനം ലഭിക്കും. കാലാഷ്ടമിയിൽ വ്രതമെടുക്കുന്നതും കാലഭൈരവന്റെ വാഹനമായ നായയ്ക്ക് ഭക്ഷണം നൽകുന്നതും പ്രധാനമാണ്.

വിശ്വസ്തതയുടെ പ്രതീകം
എന്തുകൊണ്ടാണ് നായ കാലഭൈരവൻ്റെ വാഹനമായത്? എന്തുകൊണ്ടാണ് നായ എപ്പോഴും ഭഗവാനൊപ്പം നടക്കുന്നത് ? എന്തുകൊണ്ടാണ് കാലഭൈരവനെയും നായയെയും ഭയപ്പെടുന്നത് ? ആഴമേറിയ പ്രതീകാത്മകത ഈ സങ്കല്പത്തിനുണ്ട്. ശരിക്കും ഇതൊരു വിചിത്രമായ ജോടിയല്ല. ഇത് സംരക്ഷണം, സഹജവാസന, വിശ്വസ്തത എന്നിവയുടെ പവിത്രമായ സൂചനയാണ്.

കാലത്തിന്റെ കാവൽക്കാരൻ
കാലത്തിന്റെ ഉഗ്രനായ കാവൽക്കാരനാണ് കാലഭൈരവൻ. അഹങ്കാരം, മിഥ്യാബോധം, ഇരുട്ട് തുടങ്ങിയവ ഇല്ലാതാക്കുന്നവൻ. കാലഭൈരവൻ ഒരിക്കലും ഒറ്റയ്ക്കല്ല. എപ്പോഴും ഒരു നായ നടക്കുന്നു. എന്തുകൊണ്ട് ? ഹൈന്ദവ ബിംബ കല്പനയിൽ ഒരു ദേവതയുടെ വാഹനവും വെറുതെയല്ല. അതിനൊരു പൊരുൾ കാണും.അത് ഒരു ശക്തിയെ, ഒരു ഗുണത്തെ, മറഞ്ഞിരിക്കുന്ന ഒരു സത്യത്തെ പ്രതിനിധീകരിക്കുന്നു. നായ വെറുമൊരു കൂട്ടുകാരൻ മാത്രമല്ല. അത് നമുക്കുള്ളിലെ ആഴത്തിലുള്ള ഒന്നിന്റെ പ്രതിഫലനമാണ്. നിരുപാധികമായ വിശ്വസ്തതയോടെ പ്രതീകം. മനുഷ്യർ കണക്കുകൂട്ടലുകൾ നടത്തുമ്പോൾ നായ കൂടെ നിൽക്കുന്നു. ഇരുട്ടിലും, ഭയത്തിലും, അരാജകത്വത്തിലും അത് യജമാനൻ്റെ കൂടെ കാണും. അതുകൊണ്ടാണ് ഈ വാഹനം ശക്തമാകുന്നത്. അചഞ്ചല ഭക്തിയെയാണ് അത് പ്രതിഫലിപ്പിക്കുന്നത്.

കാലഭൈരവാഷ്ടകം ജപിക്കണം
ശിവഭക്തർ കാലാഷ്ടമി ദിവസം വ്രതമെടുക്കുകയും  കാലഭൈരവ ക്ഷേത്രങ്ങളിലോ ശിവക്ഷേത്രങ്ങളിലോ ദർശനം നടത്തുകയും ചെയ്യുന്നത് ഫലപ്രദമാണ്. കേരളത്തിൽ കാലഭൈരവ ക്ഷേത്രങ്ങൾ കുറവാണ്. അതിനാൽ ശിവ ക്ഷേത്ര ദർശനം നടത്തിയാൽ മതി. കാലാഷ്ടമി ദിവസം ശങ്കരാചാര്യർ രചിച്ച പ്രസിദ്ധമായ ‘കാലഭൈരവാഷ്ടകം’ ജപിക്കുന്നത് ഏറെ ഫലപ്രദമാണ്. അഷ്ടമി തിഥി അർദ്ധരാത്രിയിലുള്ള 2026 ആഗസ്റ്റ് 5 ബുധനാഴ്ച രാത്രിയിൽ ഈ സ്തോത്രം ജപിക്കുന്നത് ഇരട്ടി ഫലം ചെയ്യും. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച കാലഭൈരവാഷ്ടകം കേൾക്കാം :

ALSO READ

https://youtu.be/US2KsJj3NY8?si=opYZuDfPjheLmuy0

Story Summary: Kalashtami of Karkkadaka Month on August 6

Highlights
ദുർഗുണങ്ങളിൽ നിന്നും മോചനം നേടാനും ആയുരാരോഗ്യത്തിനും കാലാഷ്ടമി വ്രതം ഉത്തമം

ജാതകപരമായ രാഹുദോഷ പരിഹാരത്തിന് കാലഭൈരവ ആരാധന നല്ലതാണ്

കാലഭൈരവ പ്രീതിയാൽ ഭയത്തിൽ നിന്നും തടസ്സങ്ങളിൽ നിന്നും മോചനം ലഭിക്കും

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?