Sunday, July 19, 2026
Sunday, July 19, 2026
Home » രാമായണം ഒരോ ഭാഗത്തിന്റെയും പാരായണത്തിന് പ്രത്യേക ഫലസിദ്ധി

രാമായണം ഒരോ ഭാഗത്തിന്റെയും പാരായണത്തിന് പ്രത്യേക ഫലസിദ്ധി

0 comments

ജ്യോതിഷരത്നം വേണുമഹാദേവ്
കർക്കടകത്തിലെ ഏറ്റവും പ്രധാന ആചാരമാണ് രാമായണ പാരായണം. എല്ലാ ദുരിതങ്ങളും ദു:ഖങ്ങളും ദുരന്തങ്ങളും തടസ്സങ്ങളും ഇല്ലാതാക്കി ഐശ്വര്യവും സമൃദ്ധിയും സൗഭാഗ്യവും നേടാൻ രാമായണ പാരായണം സഹായിക്കുന്നു. രാമായണം ഭക്തിയോടെയും ശ്രദ്ധയോടെയും വായിച്ചാൽ ലഭിക്കുന്ന ഫല സിദ്ധിയെപ്പറ്റി ഭഗവാൻ ശ്രീ പരമശിവൻ പാർവ്വതി ദേവിയോട് പറയുന്നത് ഇങ്ങനെയാണ്:
അദ്ധ്യാത്മരാമായണമെന്ന പേരിതി,
ന്നിദം അദ്ധ്യയനം ചെയ്യുന്നോര്‍ക്ക്
ഇദം അദ്ധ്യാത്മജ്ഞാനമുണ്ടാം.
പുത്രസന്തതി ധനസമൃദ്ധി ദീര്‍ഘായുസ്സും
മിത്രസമ്പത്തി കീര്‍ത്തി രോഗശാന്തിയുമുണ്ടാം.
ഭക്തിയും വര്‍ദ്ധിച്ചീടും മുക്തിയും സിദ്ധിച്ചീടും
എത്രയും രഹസ്യമിത് എങ്കിലും കേട്ടാലും നീ

കർക്കടകം കഴിഞ്ഞും വായിക്കാം
കർക്കടകമാസത്തിൽ മാത്രമേ രാമായണം വായിക്കാവു എന്ന് നിബന്ധനയില്ല. കർക്കടകം
കഴിഞ്ഞാലും വായിക്കാം. ശ്രീരാമ പട്ടാഭിഷേകം എന്ന ഭാഗം പാരായണം ചെയ്ത ശേഷം ഉത്തരരാമായണം വായിക്കരുത്. ഉത്തരരാമായണം വായിക്കണമെന്നുള്ളവർ അതു വായിച്ച ശേഷം ബാലകാണ്ഡം തുടങ്ങിയാൽ മതി. ശ്രീരാമ പട്ടാഭിഷേകം കഴിഞ്ഞ് വാനരാദികൾക്ക് ഭഗവാൻ കൊടുത്ത അനുഗ്രഹവും ശ്രീരാമൻ്റെ രാജ്യഭാരഫലവും രാമായണ മാഹാത്മ്യവും പാരായണം ചെയ്ത ശേഷമേ കർപ്പൂരം തെളിച്ച് രാമായണം പൂർത്തിയാക്കാവൂ.

https://www.okalasha.com/shop/okalasha-handcrafted-unni-kannan-idol-with-traditional-manjadikuru-peacock-feather

പ്രത്യേക ഫലസിദ്ധി
രാമായണം ഒരോ ഭാഗത്തിന്റെയും പാരായണത്തിന് പ്രത്യേക ഫലസിദ്ധി പറയുന്നുണ്ട്. സന്താന ഭാഗ്യത്തിന് വേണ്ടത് ബാലകാണ്ഡത്തിലെ ‘പുത്രലാഭാലോചന’ മുതൽ പുത്രകാമേഷ്ടി തീരുന്ന ‘ഭൂതലത്തിങ്കലെല്ലാമന്ന് തൊട്ടനു ദിനം ഭൂതിയും വർദ്ധിച്ചതു ലോകവുമാനന്ദിച്ചു’ എന്ന വരികൾ വരെ വായിക്കുന്നത് ഫലപ്രദമാണ്. സുഖപ്രസവത്തിനും ബാലപീഡകൾ ഇല്ലാതാവുന്നതിനും ശ്രീരാമാവതാരം ഭാഗം പാരായണം ചെയ്താതാൽ മതി. ‘ഗർഭവും പരിപൂർണമായ് ചമഞ്ഞകാലം’ മുതൽ ‘ നാമധേയവും നാലുപുത്രന്മാർക്കും വിധിച്ചേവം ഭൂമി പാലനും ഭാര്യമാരുമായാനന്ദിച്ചാൻ ” വരെ പാരായണം ചെയ്യണം.

വിദ്യാ പുരോഗതിക്ക്
കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് ബാല്യവും കൗമാരവും എന്ന ഭാഗത്തിലെ ‘ദമ്പതിമാരെ ബാല്യം കൊണ്ടേവം രഞ്ജിപ്പിച്ചു’ മുതൽ യാഗരക്ഷ എന്ന ഭാഗത്തിലെ ‘ദേവ നിർമ്മിതകളീ വിദ്യകളെന്നു രാമദേവന് മനുജനു മുപദേശിച്ചു മുനി’ എന്ന വരികൾ വരെ പാരായണം ചെയ്യണം.

വിരഹദു:ഖം നീങ്ങാൻ
സുന്ദരകാണ്ഡത്തിലെ ഹനുമദ് സീതാ സംവാദ ഭാഗത്ത് ‘ഉഷസി നിശിചരികളി വരുടലുമ്മ ഭക്ഷിക്കും’ മുതൽ ഹനുമാൻ്റെ പ്രത്യാഗമനത്തിലെ തവചരണ നളിന മധുനൈവ വന്ദിച്ചിതു ദാസൻ ദയാനിധേ പാഹിമാം പാഹിമാം’ വരെ വായിക്കുന്നത് വിരഹ ദു:ഖം നീങ്ങാൻ ശ്രേഷ്ഠമാണ്. ഏറ്റെടുത്ത കാര്യങ്ങൾ ഭംഗിയായി നിറവേറ്റുന്നതിന് ഹനുമദ് സീതാസംവാദം പാരായണം ചെയ്യുന്നതിന് സാധിച്ചാൽ ഫലപ്രാപ്തി ഉറപ്പാണ്.

രാമായണ പാരായണം കേൾക്കാം
നേരം ഓൺലൈൻ യൂട്യൂബ് ചാനലിൽ കുരീപ്പുഴ
സജീവിൻ്റെ രാമായണ പാരായണം എല്ലാ ദിവസവും
കേൾക്കാം: ഒന്നാം ദിവസം പാരായണത്തിൻ്റെ ലിങ്ക്:

ALSO READ


ജ്യോതിഷരത്നം വേണുമഹാദേവ്,
മൊബൈൽ : + 91 9847575559

Story Summary: Ramayanam reading rules, rituals and benefits

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc. Free shipping for Jewels 🙂 )

Copyright @ 2026 NeramOnline.com. All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?