Sunday, August 2, 2026
Sunday, August 2, 2026
Home » സങ്കടഹര ചതുർത്ഥി, വാരാഹി പഞ്ചമി, കാലാഷ്ടമി; ഈ ആഴ്ചയിലെ നക്ഷത്രഫലം

സങ്കടഹര ചതുർത്ഥി, വാരാഹി പഞ്ചമി, കാലാഷ്ടമി; ഈ ആഴ്ചയിലെ നക്ഷത്രഫലം

0 comments

(2026 ആഗസ്റ്റ് 2 – 8)

2026 ആഗസ്റ്റ് 2 ന് പൂരുരുട്ടാതി നക്ഷത്രത്തിൽ തുടങ്ങുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ സങ്കടഹര ചതുർത്ഥി, വാരാഹി പഞ്ചമി, കാലാഷ്ടമി എന്നിവയാണ്. പൗർണ്ണമി കഴിഞ്ഞ് നാലാം നാൾ വരുന്ന ചതുർത്ഥിയാണ് ഗണേശ സങ്കഷ്ടഹര ചതുർത്ഥി. പ്രാർത്ഥിക്കുന്നവരുടെ എല്ലാ സങ്കടങ്ങളും അകറ്റി ആഗ്രഹങ്ങൾ സഫലമാക്കി തരുന്നതിനാലാണ് കൃഷ്ണപക്ഷ ചതുർത്ഥി സങ്കടഹര ചതുർത്ഥിയായത്. 2026 ആഗസ്റ്റ് 2 ഞായറാഴ്ചയാണ് കർക്കടകത്തിലെ സങ്കടഷ്ടഹര ചതുർത്ഥി. ആഗസ്റ്റ് 3 തിങ്കളാഴ്ചയാണ് കർക്കടക കൃഷ്ണപക്ഷത്തിലെ വാരാഹി പഞ്ചമി. ഭൗതികവും ആത്മീയവുമായ ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളുടെയും മൂർത്തരൂപമായ വാരാഹിയെ ആരാധിക്കാൻ ഏറ്റവും ഉത്തമം പഞ്ചമിതിഥികളാണ്. 2026 ആഗസ്റ്റ് 3 തിങ്കളാഴ്ച കർക്കടകത്തിലെ കൃഷ്ണപക്ഷ പഞ്ചമി. ആഗസ്റ്റ് 5 ബുധനാഴ്ചയാണ് കാലാഷ്ടമി. എല്ലാ മാസവും കറുത്തപക്ഷത്തിലെ അഷ്ടമി തിഥിയിലാണ് കാലാഷ്ടമി ആചരിക്കുന്നത്. കാലഭൈരവനെ ആരാധിക്കാൻ ഏറ്റവും വിശേഷപ്പെട്ട ദിനമാണ് കാലാഷ്ടമി. 2026 ആഗസ്റ്റ് 8 ന് മകയിരം നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചയിലെ നക്ഷത്രഫലം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1/4)
വരുമാനത്തിൽ നേരിയ പുരോഗതി ഉണ്ടാകാം. പഴയ കുടിശ്ശികകൾ തിരികെ ലഭിക്കാൻ സാധ്യത. വൻ നിക്ഷേപങ്ങൾ ആലോചിച്ച് മാത്രം നടത്തുക. ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്വങ്ങൾ ലഭിക്കും. ഉദ്യോഗാർത്ഥികൾ നല്ല വാർത്ത കേൾക്കും. വ്യാപാരികൾക്ക് പുതിയ ഉപഭോക്താക്കളെ നേടാൻ അവസരമുണ്ടാകും. കുടുംബത്തിൽ സമാധാനാന്തരീക്ഷം നിലനിൽക്കും. മുതിർന്നവരുടെ അനുഗ്രഹം ലഭിക്കും. ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ക്ഷമാപൂർവം പരിഹരിക്കും. ശ്രദ്ധയും ഓർമ്മശക്തിയും വർദ്ധിക്കും.
ദോഷപരിഹാരം: ചൊവ്വാഴ്ച ശ്രീ സുബ്രഹ്മണ്യസ്വാമിക്ക് പാൽ അഭിഷേകം നടത്തുക. ഓം ശരവണഭവായ നമഃ 108 പ്രാവശ്യം ജപിക്കുക.

ഇടവക്കൂറ്
(കാർത്തിക 3/4, രോഹിണി, മകയിരം 1/2)
ചെലവുകൾ വർധിച്ചാലും ആവശ്യമായ ധനം ലഭിക്കും. അനാവശ്യ വാങ്ങലുകൾ ഒഴിവാക്കുക. ജോലിയിൽ അംഗീകാരം ലഭിക്കും. സ്ഥാനക്കയറ്റത്തിനോ ശമ്പളവർധനയ്ക്കോ അനുകൂല ചർച്ച നടക്കാം. ദാമ്പത്യജീവിതത്തിൽ സന്തോഷം വർധിക്കും. മക്കളുടെ നേട്ടം സന്തോഷം നൽകും. മത്സരപരീക്ഷ എഴുതുന്നവർക്ക് അനുകൂല സമയം.
ദോഷപരിഹാരം: നിത്യവും 108 തവണ ജപിക്കുക. വെള്ളിയാഴ്ച ദേവി ക്ഷേത്ര ദർശനം നടത്തുകയും ലളിതാ സഹസ്രനാമം പാരായണം ചെയ്യുകയും ചെയ്യുക.

മിഥുനക്കൂറ്
(മകയിരം 1/2, തിരുവാതിര, പുണർതം 3/4)
പുതിയ വരുമാന മാർഗ്ഗങ്ങൾ തുറക്കും. പങ്കാളിത്ത ബിസിനസിൽ ശ്രദ്ധ ആവശ്യം. ആശയവിനിമയ മികവിലൂടെ നേട്ടങ്ങൾ കൈവരും. വിദേശത്ത് മികച്ച തൊഴിൽ അവസരങ്ങൾ ലഭിക്കാം. ബന്ധുക്കളുമായി വീണ്ടും സൗഹൃദം സ്ഥാപിക്കാൻ അവസരമുണ്ടാകും. ഗവേഷണ, സാങ്കേതിക മേഖലകളിലുള്ള വിദ്യാർത്ഥികൾക്ക് മികച്ച പുരോഗതി.
ദോഷപരിഹാരം: ബുധനാഴ്ച ശ്രീകൃഷണ ക്ഷേത്ര ദർശനം നടത്തി വിഷ്ണു സഹസ്രനാമം പാരായണം ചെയ്യുക. നിത്യവും ഓം ക്ലീം കൃഷ്‌ണായ നമഃ 108 തവണ ജപിക്കുക.

കർക്കടകക്കൂറ്
(പുണർതം 1/4, പൂയം, ആയില്യം)
ചെലവുകൾ നിയന്ത്രിച്ചാൽ സാമ്പത്തിക സ്ഥിരത കൈവരും. പഴയ കടങ്ങൾ കുറയ്ക്കാൻ സാധിക്കും. ജോലിയിൽ ക്ഷമ വേണം. പുതിയ തീരുമാനങ്ങൾ തിടുക്കത്തിൽ എടുക്കരുത്. വീട്ടിൽ മംഗളകരമായ കാര്യങ്ങൾ നടക്കാൻ സാധ്യതയുണ്ട്. മാതാപിതാക്കളുടെ ആരോഗ്യത്തിൽ ശ്രദ്ധ വേണം. Gവിദ്യാർത്ഥികൾക്ക് പഠനത്തിൽ ഏകാഗ്രത വർധിക്കും. അധ്യാപകരുടെ പിന്തുണ ലഭിക്കും.
ദോഷപരിഹാരം: തിങ്കളാഴ്ച ശിവന് ധാര നടത്തി പ്രാർത്ഥിക്കണം. നിത്യവും ഓം നമഃ ശിവായ 108 തവണ ജപിക്കുക.

ALSO READ

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1/4)
അപ്രതീക്ഷിത ധനലാഭത്തിന് സാധ്യത. എന്നാൽ ആഡംബര ചെലവുകൾ നിയന്ത്രിക്കുക. നേതൃപാടവം പ്രകടിപ്പിക്കാൻ അവസരം ലഭിക്കും. ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. കുടുംബത്തിൽ സന്തോഷകരമായ വാർത്തകൾ കേൾക്കാം. കലാ-സാഹിത്യ മേഖലകളിൽ പഠിക്കുന്നവർക്ക് മികച്ച നേട്ടം. വിദേശ യാത്രയ്ക്ക് അവസരം ലഭിക്കാം. പിണങ്ങിയ ബന്ധുക്കളുമായി വീണ്ടും സൗഹൃദത്തിന് അവസരം കിട്ടും.
ദോഷപരിഹാരം: ഞായറാഴ്ച സൂര്യനമസ്കാരം ചെയ്ത് ആദിത്യഹൃദയം പാരായണം ചെയ്യുക.
നിത്യവും ഓം നമോ നാരായണായ 108 തവണ ജപിക്കുക.

കന്നിക്കൂറ്
(ഉത്രം 3/4, അത്തം, ചിത്തിര 1/2)
സൂക്ഷ്മമായ സാമ്പത്തിക ആസൂത്രണം ഗുണം ചെയ്യും. പുതിയ നിക്ഷേപങ്ങളിൽ ലാഭസാധ്യത. ജോലിയിൽ കഠിനാധ്വാനത്തിന് അംഗീകാരം ലഭിക്കും. സ്ഥലംമാറ്റ സാധ്യതയുണ്ട്. കുടുംബാംഗങ്ങളുമായി കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കും. ഉന്നത പഠനത്തിനുള്ള അപേക്ഷകൾക്ക് അനുകൂല സമയം.
ദോഷപരിഹാരം: ബുധനാഴ്ച ശ്രീഗണപതിക്ക് കറുകമാല സമർപ്പിച്ച് ഗണേശ പഞ്ചരത്‌നം പാരായണം ചെയ്യുക. നിത്യവും ഓം ഗം ഗണപതിയേ നമഃ 108 തവണ ജപിക്കുക.

തുലാക്കൂറ്
(ചിത്തിര 1/2, ചോതി, വിശാഖം 3/4)
സാമ്പത്തിക കാര്യങ്ങളിൽ സന്തുലിത സമീപനം ആവശ്യമാണ്. പുതിയ കരാറുകൾ ഗുണം ചെയ്യും. പങ്കാളിത്ത ജോലികളിൽ നേട്ടം. ഉദ്യോഗസ്ഥരുമായി നല്ല ബന്ധം പുലർത്തുക. ദാമ്പത്യബന്ധം കൂടുതൽ ശക്തമാകും. ഭാഷാ-നിയമ പഠന രംഗത്തുള്ളവർക്ക് മികച്ച അവസരങ്ങൾ.
ദോഷപരിഹാരം: വെള്ളിയാഴ്ച ദേവീ ക്ഷേത്രദർശനം നടത്തി ലളിതാസഹസ്രനാമം പാരായണം ചെയ്യുക. നിത്യവും ഓം ദുർഗ്ഗായൈ നമഃ 108 തവണ ജപിക്കുക.

വൃശ്ചികക്കൂറ്
(വിശാഖം 1/4, അനിഴം, തൃക്കേട്ട)
ചെലവുകൾ വർധിച്ചേക്കാം. വായ്പയെടുക്കുന്നതിൽ ജാഗ്രത വേണം. ജോലിയിൽ സമ്മർദ്ദം ഉണ്ടായാലും അവസാനം നേട്ടം കൈവരും. കുടുംബാംഗങ്ങളുടെ പിന്തുണ ആത്മവിശ്വാസം വർധിപ്പിക്കും. കഠിനാധ്വാനം മികച്ച ഫലം നൽകും.
ദോഷപരിഹാരം: ചൊവ്വാഴ്ച ഹനുമാൻ ക്ഷേത്രദർശനം നടത്തി ഹനുമാൻ ചാലിസ ജപിക്കുക. നിത്യവും ഓം ഹം ഹനുമതേ നമഃ 108 തവണ ജപിക്കുക.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1/4)
പുതിയ വരുമാനസ്രോതസ്സുകൾ ലഭിക്കാം. ദീർഘകാല നിക്ഷേപങ്ങൾക്ക് അനുകൂല സമയം. അഭിമുഖങ്ങളിലും മത്സരങ്ങളിലും വിജയം പ്രതീക്ഷിക്കാം. തീർത്ഥയാത്രയോ കുടുംബസംഗമമോ നടക്കാൻ സാധ്യത. ഉന്നത വിദ്യാഭ്യാസത്തിനും വിദേശ പഠനത്തിനും നല്ല സമയം.
ദോഷപരിഹാരം: വ്യാഴാഴ്ച വിഷ്ണ ക്ഷേത്ര ദർശനം നടത്തി പ്രാർത്ഥിക്കുക. നിത്യവും 108 തവണ ഓം നമോ ഭഗവതേ വാസുദേവായ ജപിക്കുക.

മകരക്കൂറ്
(ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടിശ്ശികകൾ തീർക്കാൻ കഴിയും. കഠിനാധ്വാനത്തിന് ഫലം ലഭിക്കും. പുതിയ ചുമതലകൾ ഏറ്റെടുക്കേണ്ടി വരും. വീട്ടിൽ ഐക്യം വർധിക്കും. മുതിർന്നവരുടെ ഉപദേശം ഗുണം ചെയ്യും. സ്ഥിരമായ പഠനക്രമം മികച്ച വിജയം നൽകും.
ദോഷപരിഹാരം: ശനിയാഴ്ച ശനീശ്വര ക്ഷേത്രദർശനം നടത്തി നീരാജനം തെളിയിക്കുക. നിത്യവും 108 തവണ ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ ജപിക്കുക.

കുംഭക്കൂറ്
(അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
സുഹൃത്തുക്കളുടെ സഹായത്തോടെ സാമ്പത്തിക നേട്ടം ലഭിക്കും. ഓൺലൈൻ ഇടപാടുകളിൽ ശ്രദ്ധ വേണം. പുതിയ പദ്ധതികളിൽ പങ്കാളിയാകാൻ അവസരം ലഭിക്കും. സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും പിന്തുണ ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ തെറ്റിദ്ധാരണ മാറ്റാൻ കഴിയും. വിദൂര യാത്രകൾ ഗുണം ചെയ്യും. സംസാരത്തിൽ മിതത്വം പാലിക്കണം. ശാസ്ത്ര-സാങ്കേതിക പഠനങ്ങളിൽ മികച്ച പുരോഗതി.
ദോഷപരിഹാരം: ശനിയാഴ്ച ശാസ്താ ക്ഷേത്ര ദർശനം നടത്തി നീരാജനം സമർപ്പിച്ച് പ്രാർത്ഥിക്കുക. നിത്യവും 108 തവണ ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ ജപിക്കുക.

Sri Lalitha Trishati Vyakhyanam by Dr. B. C. Balakrishnan https://www.okalasha.com/shop?page=1&page_size=18&sort_by=newest&categories=spiritual-literature&is_service=false

മീനക്കൂറ്
(പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)
ധനകാര്യ കാര്യങ്ങളിൽ ശുഭസൂചനകൾ കാണുന്നു. കുടുംബ ആവശ്യങ്ങൾക്ക് ചെലവുകൾ വർധിക്കാം. വിദ്യാഭ്യാസം, കല, സേവന മേഖലകളിലുള്ളവർക്ക് നല്ല പുരോഗതി. പുതിയ അവസരങ്ങൾ തേടുന്നവർക്ക് പ്രതീക്ഷ വർദ്ധിക്കും. കുടുംബത്തിൽ ആത്മീയ അന്തരീക്ഷം വർധിക്കും. കുടുംബാംഗങ്ങൾ തമ്മിലുള്ള സ്നേഹവും ഐക്യവും ശക്തമാകും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഏകാഗ്രത വർധിച്ച് മികച്ച ഫലങ്ങൾ നേടാൻ സാധിക്കും. ഭൂമി ഇടപാടുകളിൽ നേട്ടം കൈവരിക്കാൻ സാധിക്കും.
ദോഷപരിഹാരം: വ്യാഴാഴ്ച ശ്രീമഹാവിഷ്ണു ദർശനം നടത്തി വിഷ്ണു സഹസ്രനാമം പാരായണം ചെയ്യുക. നിത്യവും 108 തവണ ഓം നമോ നാരായണായ ജപിക്കുക.

ജ്യോതിഷരത്നം വേണു മഹാദേവ് ,
മൊബൈൽ: + 91 9847575559

Summary: Weekly Star predictions based on moon sign by Venu Mahadev

Highlights
സങ്കടങ്ങൾ അകറ്റി ആഗ്രഹങ്ങൾ സഫലമാക്കി തരുന്ന സങ്കടഹര ചതുർത്ഥി ഞായറാഴ്ച

എല്ലാ സൗഭാഗ്യങ്ങളുടെയും മൂർത്തരൂപമായ വാരാഹിയെ ആരാധിക്കാൻ ഉത്തമമായ പഞ്ചമി തിങ്കളാഴ്ചയാണ്

കാലഭൈരവനെ ആരാധിക്കാൻ വിശേഷപ്പെട്ട കാലാഷ്ടമി ആഗസ്റ്റ് 7 ന്

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?