മേടം രാശി
(അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ)
സാമ്പത്തികമായും ശാരീരികമായും മാനസികമായും ഇന്ന് ചില വെല്ലുവിളികൾ നേരിടാൻ സാധ്യതയുണ്ട്. ദമ്പതികൾക്കിടയിൽ ഐക്യക്കുറവും അനാവശ്യ കലഹങ്ങളും ഉണ്ടാകാൻ ഇടയുള്ളതിനാൽ സംസാരത്തിൽ നിയന്ത്രണം പാലിക്കുന്നത് ഉചിതമായിരിക്കും.
ഇടവം രാശി
(കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി)
കർമ്മരംഗത്ത് ഇന്ന് വളരെ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. സർക്കാർ ജോലിക്കായി അപേക്ഷിച്ചവർക്കും പരീക്ഷ എഴുതിയവർക്കും അനുകൂലമായ ഫലങ്ങളും അർഹമായ തൊഴിൽ നേട്ടങ്ങളും ലഭിക്കുന്ന സമയമാണിത്.
മിഥുനം രാശി
(മകയിരം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽ)
ജോലി സംബന്ധമായി ദമ്പതികൾക്ക് അല്പകാലം മാറി താമസിക്കേണ്ടി വന്നേക്കാം. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരങ്ങൾ തെളിയും. ഉദരസംബന്ധമായ അസുഖങ്ങളുള്ളവർ ഭക്ഷണകാര്യത്തിൽ പ്രത്യേകം ജാഗ്രത പുലർത്തണം.
കർക്കടകം രാശി
(പുണർതം അവസാന കാൽ, പൂയം, ആയില്യം)
വ്യാപാര-ബിസിനസ്സ് മേഖലകളിൽ വലിയ പുരോഗതിയുണ്ടാകും. കുടുംബത്തിൽ വിവാഹം പോലുള്ള മംഗളകരമായ കാര്യങ്ങൾ നടക്കാൻ യോഗമുണ്ട്. ദമ്പതികൾക്കിടയിൽ സ്നേഹവും ഐക്യവും വർദ്ധിക്കുകയും ഔദ്യോഗിക രംഗത്ത് ഉന്നത സ്ഥാനങ്ങൾ ലഭിക്കുകയും ചെയ്യും.
ചിങ്ങം രാശി
(മകം, പൂരം, ഉത്രം ആദ്യ കാൽ)
രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ജനപിന്തുണയും അംഗീകാരവും വർദ്ധിക്കും. സമൂഹത്തിലെ പ്രമുഖ വ്യക്തികളെ പരിചയപ്പെടാനും അവരോടൊപ്പം സമയം ചെലവഴിക്കാനും ഇന്ന് അവസരം ലഭിക്കും. ഇത് ഭാവിയിൽ ഗുണകരമാകും.
കന്നി രാശി
(ഉത്രം അവസാന മുക്കാൽ, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
മാനസികമായി അല്പം അസ്വസ്ഥതകൾ അനുഭവപ്പെട്ടേക്കാം. മക്കളുടെ കാര്യത്തിൽ ചില ആശങ്കകളോ അവർക്ക് ആരോഗ്യപ്രശ്നങ്ങളോ ഉണ്ടാകാൻ സാധ്യതയുണ്ട്. ജോലിയുടെ ഭാഗമായോ മറ്റോ കുടുംബത്തിൽ നിന്ന് മാറിനിൽക്കേണ്ട സാഹചര്യം ഉണ്ടായേക്കാം.
ALSO READ
തുലാം രാശി
(ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാൽ)
ചില കാര്യങ്ങളിൽ പ്രതീക്ഷിച്ചതിന് വിപരീതമായ ഫലങ്ങൾ ഉണ്ടായേക്കാം. സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത പാലിക്കുക; കബളിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്. ഔദ്യോഗിക കാര്യങ്ങളിൽ ചില തടസ്സങ്ങളോ ബുദ്ധിമുട്ടുകളോ നേരിടേണ്ടി വന്നേക്കാം.
വൃശ്ചികം രാശി
(വിശാഖം അവസാന കാൽ, അനിഴം, തൃക്കേട്ട)
സാമ്പത്തികമായി നേട്ടങ്ങൾ കൊയ്യാൻ സാധിക്കുന്ന സുദിനമാണിത്. കർമ്മരംഗത്ത് വിജയം കൈവരിക്കും. വിവാഹത്തിനായി കാത്തിരിക്കുന്നവർക്ക് അനുകൂലമായ ആലോചനകൾ വരും. തടസ്സപ്പെട്ടു കിടന്നിരുന്ന സർക്കാർ കാര്യങ്ങൾ പെട്ടെന്ന് നടപ്പിലാകാൻ സാധ്യതയുണ്ട്.
ധനു രാശി
(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽ)
തൊഴിൽപരമായ വിജയവും സാമ്പത്തികമായ ലാഭവും ഇന്ന് പ്രതീക്ഷിക്കാം. ആരോഗ്യസ്ഥിതി തൃപ്തികരമായിരിക്കും. അപ്രതീക്ഷിതമായി സമൂഹത്തിലെ ഉന്നതരുമായി സൗഹൃദം സ്ഥാപിക്കാനും പുതിയ ബന്ധങ്ങൾ വഴി നേട്ടങ്ങൾ ഉണ്ടാക്കാനും സാധിക്കും.
മകരം രാശി
(ഉത്രാടം അവസാന മുക്കാൽ, തിരുവോണം, അവിട്ടം ആദ്യ പകുതി)
ജോലിസ്ഥലത്തും കുടുംബത്തിലും ചില പ്രതിസന്ധികൾ നേരിടാൻ ഇടയുണ്ട്. അനാവശ്യമായ അപവാദങ്ങൾ കേൾക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക. ആരോഗ്യത്തിലും സാമ്പത്തിക ഇടപാടുകളിലും കൂടുതൽ ശ്രദ്ധ നൽകിയില്ലെങ്കിൽ വിഷമതകൾ നേരിടേണ്ടി വരും.
കുംഭം രാശി
(അവിട്ടം അവസാന പകുതി, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽ)
അജീവിതത്തിൽ ചില പ്രതിസന്ധികൾ നേരിടേണ്ടി വന്നേക്കാം. കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കുക. ഭൂമി സംബന്ധമായ ഇടപാടുകളിൽ നഷ്ടത്തിന് സാധ്യതയുണ്ട്. മംഗളകർമ്മങ്ങൾക്ക് തടസ്സമോ മാനഹാനിയോ സംഭവിക്കാതെ നോക്കണം.
മീനം രാശി
(പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
കർമ്മരംഗത്ത് വലിയ നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും. ഈശ്വരവിശ്വാസവും ആത്മവിശ്വാസവും വർദ്ധിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കും. എല്ലാ കാര്യങ്ങളിലും ശുഭാപ്തിവിശ്വാസത്തോടെയുള്ള സമീപനം വിജയത്തിലേക്ക് നയിക്കും.
www.aijothisham.com ,
Mobile : +91 96456 11008
aijothisham@gmail.com
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്ത്തകള്ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.