Thursday, June 11, 2026
Thursday, June 11, 2026
Home » ശത്രുദോഷ മുക്തിയും  ദാരിദ്ര്യമോചനവും നൽകുന്ന അത്ഭുതനരസിംഹ മന്ത്രങ്ങൾ

ശത്രുദോഷ മുക്തിയും  ദാരിദ്ര്യമോചനവും നൽകുന്ന അത്ഭുതനരസിംഹ മന്ത്രങ്ങൾ

0 comments

ശത്രുദോഷങ്ങൾ, ബാധാദോഷങ്ങൾ, പാപദുരിതങ്ങൾ എന്നിവ അകറ്റി ഐശ്വര്യം നല്കുകയും ദാരിദ്ര്യത്തിൽ നിന്ന് രക്ഷപ്പടുത്തുകയും ചെയ്യുന്ന മൂർത്തിയാണ് നരസിംഹ ഭഗവാൻ. എല്ലാ
ആപത്തിൽ നിന്നും രക്ഷിച്ച് ധൈര്യം നൽകുന്ന നരസിംഹമൂർത്തി മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ഏറ്റവും ഉഗ്രരൂപിയും ഭയാനകമായ സങ്കല്പവുമാണ്. ഹിരണ്യകശിപു എന്ന അസുരരാജൻ അത്ഭുതകരമായ തപോബലം കൊണ്ട് ബ്രഹ്മാവിനെ പ്രത്യക്ഷപ്പെടുത്തി. ലോകം മുഴുവനും കീഴടക്കണമെന്ന ലക്ഷ്യത്തിൽ ധാരാളം വരങ്ങൾ നേടി. അമരത്വം ചോദിച്ച ഭക്തനോട് അതു നൽകാനാകില്ലെന്ന് ഭഗവാൻ പറഞ്ഞപ്പോൾ അസുരരാജൻ പറഞ്ഞു: മനുഷ്യനോ മൃഗമോ പകലോ രാത്രിയോ ആയുധം കൊണ്ടോ ആയുധമില്ലാതെയോ ഭൂമിയിലോ ആകാശത്തോ വച്ച് തന്നെ കൊല്ലരുത്. അതോടെ സ്വന്തം ജീവൻ സുരക്ഷിതമാക്കിയ ഹിരണ്യ കശിപു ആർക്കും ഒരു വിധത്തിലും തന്നെ നശിപ്പിക്കാൻ സാധിക്കില്ല എന്ന ധൈര്യത്തിൽ എല്ലാലോകവും കീഴടക്കി വാണു. മനുഷ്യരെയും ദേവന്മാരെയും ഋഷിമാരേയും എല്ലാം ദ്രോഹിച്ചു. ഹിരണ്യകശിപുവിന്റെ പുത്രനായ പ്രഹ്‌ളാദൻ പിതാവിന്റെ ചെയ്തികളെ എതിർത്തു. വിഷ്ണുഭക്തനായ പ്രഹ്‌ളാദനെ ഹിരണ്യകശിപു പലവിധത്തിലും കൊല്ലാൻ നോക്കി. ആ ഘട്ടങ്ങളിലെല്ലാം ഭഗവാൻ പ്രഹ്‌ളാദനെ രക്ഷിച്ചു. വിഷ്ണുഭഗവാനെ കുറിച്ച് നിരന്തരമായി ഭക്തിപൂർവ്വം വാചാലനായ പ്രഹ്‌ളാദനും ഹിരണ്യകശിപുവും തമ്മിൽ ശക്തമായ കലഹം ഉണ്ടായി. എല്ലായിടത്തും താൻ ഭഗവാനെ കാണുന്നു എന്ന് പ്രഹ്‌ളാദൻ പറഞ്ഞപ്പോൾ തൊട്ടടുത്ത് നിന്ന തൂണിലേക്ക് ഇതിലും വിഷ്ണുവുണ്ടോ എന്ന് ചോദിച്ച് ഹിരണ്യകശിപു വെട്ടി. ഈ സമയം തൂണിൽ നിന്നും വിഷ്ണുഭഗവാൻ നരസിംഹമായി അവതരിച്ചു എന്നാണ് ഐതിഹ്യം. ദുഷ്ടനായ ഹിരണ്യകശിപുവിനെ നരസിംഹം നിഗ്രഹിച്ച് സ്വന്തം ഭക്തനായ പ്രഹ്‌ളാദനെ രക്ഷിച്ചു എന്ന് ഐതിഹ്യം.

Shop Now from Okalasha:
Prashna Parihara Variyola by M. Nandakumar https://www.okalasha.com/shop?page=1&page_size=18&sort_by=newest&categories=spiritual-literature&is_service=false

നരസിംഹമൂർത്തിയെ ഭജിക്കാൻ വ്യത്യസ്ത ഉപാസനാ പദ്ധതികളും വളരെ ശക്തമായ ധാരാളം മന്ത്രങ്ങളും പ്രചാരത്തിലുണ്ട്. അതിൽ ശക്തമായ ശത്രുദോഷ ദൃഷ്ടിദോഷങ്ങൾ പോലും അകറ്റുന്ന നരസിംഹമന്ത്രവും ദാരിദ്ര്യ മോചനം നേടാൻ സഹായിക്കുന്ന നരസിംഹ ശ്ളോകവും പരിചയപ്പെടാം.

ശത്രുദോഷശാന്തിക്ക്
നരസിംഹമന്ത്രം

ഉഗ്രം വീരം മഹാവിഷ്‌ണും
ജ്വലന്തം സർവ്വതോമുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യുമൃത്യും നമാമൃഹം.

പ്രശസ്തമായ, അത്ഭുതശക്തിയുള്ള ഉഗ്രനരസിംഹമന്ത്രമാണിത്. നിത്യേന 2 നേരം ഈ മന്ത്രം 16 പ്രാവശ്യം വീതം ജപിക്കണം. ചുവന്ന വസ്ത്രം ധരിച്ച് രാവിലെ കിഴക്ക് ദർശനമായും വൈകിട്ട് പടിഞ്ഞാറ് ദർശനമായും ഇരുന്ന് ജപിക്കണം.

ALSO READ

ഐശ്വര്യം തരും
നരസിംഹ ശ്ലോകം
മുജ്ജന്മ പാപദുരിതങ്ങൾ നമ്മുടെ ഐശ്വര്യം ഇല്ലാതാക്കുകയും നമ്മെ
നിത്യദാരിദ്ര്യത്തിൽ ആക്കുകയും ചെയ്യും. അത്തരം പാപ ദുരിതങ്ങൾ നീങ്ങുന്നതിന് അത്ഭുതശക്തിയുള്ള ഒന്നാണ് നരസിംഹ ശ്ലോകം. ഇത് 8 പ്രാവശ്യം വീതം നിത്യവും രാവിലെയും വൈകിട്ടും ജപിക്കാം. മുൻജന്മ ദോഷങ്ങൾ പാപങ്ങൾ, ശാപദോഷങ്ങൾ ഇവമാറി ഐശ്വര്യം ഉണ്ടാകും. ദാരിദ്ര്യം മാറുന്നതിനും കൈയിൽ വരുന്ന ധനം ഉറച്ച് നിൽക്കുന്നതിനും ഈ ശ്ലോക ജപം പ്രയോജനകരമാണ്.

നരസിംഹ ശ്ലോകം
മാണിക്യാദ്രി സമപ്രഭം നിജരുചാ
സന്ത്രസ്തരക്ഷോഗണം
ജാനുന്യസ്തകരാംബുജം ത്രിനയനം
രക്തോല്ല സദ്ഭൂഷണം
ബാഹുഭ്യാം ധൃതചക്രശംഖമനിശം
ദംഷ്‌ട്രോഗ്രവക്ത്രോല്ലസ-
ജ്വാലാജിഹ്വമുദഗ്ര കേശനിചയം
വന്ദേ നൃസിംഹം വിഭും.

( അർത്ഥം : പത്മരാഗം (മാണിക്യം) കൊണ്ടുള്ള പർവ്വതം പോലെ ചുവപ്പുനിറത്തിൽ തിളങ്ങുന്നവനും, തന്റെ ശരീരകാന്തിയാൽ രാക്ഷസക്കൂട്ടത്തെ ഭയപ്പെടുത്തുന്നവനും, കാൽമുട്ടുകളിൽ താമരപ്പൂവ് പോലുള്ള കൈകൾ വെച്ചിരിക്കുന്നവനും, മൂന്ന് കണ്ണുകളുള്ളവനും, ചുവന്ന ആഭരണങ്ങളാൽ ശോഭിക്കുന്നവനും, കൈകളിൽ ശംഖും ചക്രവും ധരിച്ചവനും, ദംഷ്ട്രകൾ (കോരപ്പല്ലുകൾ) നിറഞ്ഞ ഭയങ്കരമായ മുഖത്തുനിന്ന് പുറപ്പെടുന്ന ജ്വാലപോലുള്ള നാക്കുകളുള്ളവനും, മുകളിലേക്ക് ഉയർന്നുനിൽക്കുന്ന കേശഭാരത്തോടുകൂടിയവനുമായ സർവ്വേശ്വരനായ നരസിംഹമൂർത്തിയെ ഞാൻ എപ്പോഴും വന്ദിക്കുന്നു.)

Story Summary: Powerful Narasimha Mantras for Removing Enemies and Money Problems

Highlights
ഉഗ്രനരസിംഹ മന്ത്ര ജപം
ശത്രുദോഷ ദൃഷ്‌ടി ദോഷങ്ങൾ മാറ്റും

ദാരിദ്ര്യം മാറുന്നതിനും ധനം കൈയിൽ നിൽക്കുന്നതിനും നരസിംഹ ശ്ലോക ജപം ഉത്തമം

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?