Monday, May 4, 2026
Monday, May 4, 2026
Home » അരി, നെയ്യ് ഇവ ദാനം ചെയ്യുക; ശ്രീ ധർമ്മ ശാസ്താവിനെ ഭജിക്കുക

അരി, നെയ്യ് ഇവ ദാനം ചെയ്യുക; ശ്രീ ധർമ്മ ശാസ്താവിനെ ഭജിക്കുക

0 comments

2026 മെയ് 02, ശനി
കലിദിനം 18722697
കൊല്ലവർഷം 1201 മേടം 19
(കൊല്ലവർഷം 1201 മേടം ൧൯ )
തമിഴ് വർഷം വിശ്വവസു ചിത്തിര 19
ശകവർഷം 1948 വൈശാഖം 12

ഉദയം 06.07 അസ്തമയം 06.35 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 28 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 32 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 09.14 am to 10.47 am
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 06.07 am to 07.40 am
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 01.54 pm to 03.28 pm
(ശുഭകാര്യങ്ങൾക്കും വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
സൂര്യന് ഉച്ചം, ശുക്രൻ സ്വക്ഷത്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ഭരണി (ഭരണി ഞാറ്റുവേല) ചൊവ്വ രേവതിയിൽ ബുധൻ അശ്വതിയിൽ വ്യാഴം പുണർതത്തിൽ ശുക്രൻ രോഹിണിയിൽ ശനി ഉത്രട്ടാതിയിൽ രാഹു ചതയത്തിൽ കേതു മകത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് പകൽ 07.05 വരെ മേടം പകൽ 09.06വരെ എടവം വൈകിട്ട് 11.19 വരെ മിഥുനം പകൽ 01.25 വരെ കർക്കടകം വൈകിട്ട് 03.26 വരെ ചിങ്ങം വൈകിട്ട് 05.24 വരെ കന്നി തുടർന്ന് തുലാം

ALSO READ

ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.33 pm to 06.56 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41am to 05.28am
പ്രാതഃസന്ധ്യ 05.04 am to 06.14 am
സായംസന്ധ്യ 06.34 pm to 07.44 pm

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

ഇന്നത്തെ നക്ഷത്രം
ദിനം മുഴുവനും വിശാഖം

തിഥി ദൈർഘ്യം
രാത്രി 12.50 വരെ കൃഷ്ണപക്ഷ പ്രഥമ

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: വിശാഖം തിഥി: കൃഷ്ണപക്ഷ പ്രഥമ

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: വിശാഖം

ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യപരമായി നന്നല്ല. സാമ്പത്തികനേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അലച്ചിൽ ഏറിയിരിക്കും. ഇന്ന് പിറന്നാൾ വരുന്നവർ ധർമ്മ ശാസ്താവിനെ ദർശിച്ച് നീരാജനം, എള്ളുപായസം
ഇവ നൽകുക .കൂടാതെ നെയ്യ്
ഹോമിച്ച് ഭാഗ്യസൂക്ത ജപത്തോടെ ഗണപതിഹോമം കഴിപ്പിക്കുകയും വേണം. വരുന്ന ഒരു വർഷക്കാലം പക്കനാളുകളിൽ ശിവങ്കൽ പിൻവിളക്കിലെണ്ണ, ജലധാര എന്നിവ കഴിപ്പിക്കുന്നതും അത്യുത്തമം

ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
കാർത്തിക, രോഹിണി, ചിത്തിര, ഉത്രം, മകം

ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
ചോതി, അത്തം, പൂരം, ആയില്യം, അവിട്ടം, ചതയം

ദിവസഗുണവർധനവിന്
ദിവസ ഗുണവർധനവിനും ദിനദോഷങ്ങൾ ശമിക്കുന്നതിനും ഭൂതനാഥനായ ശ്രീ ധർമ്മ ശാസ്താവിനെ ഭജിക്കുക. വിദ്യാശാസ്താവിന്റെ ഒരു സ്തുതി ചേർക്കുന്നു:
പഞ്ചാക്ഷരപ്രിയ വിരിഞ്ചാദിപൂജിത
പരം ജ്യോതിരൂപഭഗവൻ
പഞ്ചാദ്രിവാസ ശിഖിപിഞ്ഛാവതംസ
ജയവാഞ്ഛാനുകൂലവരദ
പഞ്ചാസ്യവാഹ മണികാഞ്ചീ
ഗുണാഞ്ഛിത സുമഞ്ജീര മഞ്ജുലപദ
പഞ്ചാസ്ത്രകോടിരുചിരഞ്ജീകൃതാംഗ
സുരസഞ്ജീവനപ്രദ വിഭോ

ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം: അരി, നെയ്യ് ഇവ ദാനം ചെയ്യുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം കറുപ്പ്, കടും നീലം പ്രതികൂല നിറം ചുവപ്പ്.

ശനി പീഡകൾ മാറാൻ
ഇന്ന് ശനിയാഴ്ച. ജനനസമയത്ത് ശനിക്ക് നീചം, മൗഢ്യം, ദുർബ്ബല
ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, ശനിയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, കടുത്ത രോഗബാധയുള്ളവർ, നിരന്തരമായി കാര്യതടസമുള്ളവർ, വിവാഹം വൈകുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ശനിയുടെ സ്തോത്രംചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശനി ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
നീലാഞ്ജനസമാഭാസം
രവിപുത്രം യമാഗ്രജം
ഛായാമാർത്താണ്ഡസംഭൂതം
തം നമാമി ശനൈശ്ചരം

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Prathidina Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?