Saturday, May 2, 2026
Saturday, May 2, 2026
Home » ശിവഭജനം നടത്തുക; ചെറിയ മൺകുടത്തിൽ വെള്ളം പകൽ സൂക്ഷിക്കുക

ശിവഭജനം നടത്തുക; ചെറിയ മൺകുടത്തിൽ വെള്ളം പകൽ സൂക്ഷിക്കുക

0 comments

2026 മെയ് 03, ഞായർ
കലിദിനം 18722697
കൊല്ലവർഷം 1201 മേടം 20
(കൊല്ലവർഷം 1201 മേടം ൨൦ )
തമിഴ് വർഷം വിശ്വവസു ചിത്തിര 20
ശകവർഷം 1948 വൈശാഖം 13

ഉദയം 06.06 അസ്തമയം 06.35 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 29 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 31 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 05.01 pm to 06.35 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 03.27 pm to 05.01 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 12.20pm to 03.54 pm
(ശുഭകാര്യങ്ങൾക്കും വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
സൂര്യന് ഉച്ചം, ബുധന് മൗഢ്യം, ശുക്രൻ, സ്വക്ഷത്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ഭരണി (ഭരണി ഞാറ്റുവേല) ചൊവ്വ രേവതിയിൽ ബുധൻ അശ്വതിയിൽ വ്യാഴം പുണർതത്തിൽ ശുക്രൻ രോഹിണിയിൽ ശനി ഉത്രട്ടാതിയിൽ രാഹു ചതയത്തിൽ കേതു മകത്തിൽ

ALSO READ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് പകൽ 07.01 വരെ മേടം പകൽ 09.02 വരെ എടവം വൈകിട്ട് 11.15 വരെ മിഥുനം പകൽ 01.21വരെ കർക്കടകം വൈകിട്ട് 03.22 വരെ ചിങ്ങം വൈകിട്ട് 05.20 വരെ കന്നി തുടർന്ന് തുലാം

ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.33 pm to 06.56 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to 06.14 am
സായംസന്ധ്യ 06.34 pm to 07.44 pm

ഇന്നത്തെ നക്ഷത്രം
കാലത്ത് 07.09 വരെ വിശാഖം തുടർന്ന് അനിഴം

തിഥി ദൈർഘ്യം
രാത്രി 03.02 വരെ കൃഷ്ണപക്ഷ ദ്വിതീയ

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: അനിഴം തിഥി: കൃഷ്ണപക്ഷ ദ്വിതീയ

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: ഇല്ല

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
അശ്വതി, ഭരണി, ചോതി, അത്തം, പൂരം

ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
വിശാഖം, ചിത്തിര, ഉത്രം, മകം, ചതയം

ദിനഗുണവർദ്ധനവിന്
ദിവസ ഗുണവർദ്ധനവിനായി ശിവ ഭജനം നടത്തുക . ഒരു സ്തുതി ചേർക്കുന്നു:

തപോരൂപം തപോബീജം
തപോധനധനം വരം
വരം വരേണ്യം വരദമീഡ്യം
സിദ്ധഗണൈര്വതരൈഃ

കാരണം ഭുക്തിമുക്തീനാം
നരകാർണരവതാരണം
ആശുതോഷം പ്രസന്നാസ്യം
കരുണാമയസാഗരം

ഹിമചന്ദനകുന്ദേന്ദു
കുമുദാംഭോജസന്നിഭം
ബ്രഹ്മജ്യോതിസ്വരൂപം ച
ഭക്താനുഗ്രഹവിഗ്രഹം

വിഷയാണാം വിഭേദേന
ബിഭ്രന്തം ബഹുരൂപകം
ജലരൂപമഗ്നിരൂപ
മാകാശരൂപമീശ്വരം

ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം: ചെറിയ മൺകുടത്തിൽ വെള്ളം നിറച്ച് വീടിന്റെ / ഓഫീസിന്റെ പ്രധാന മുറിയിൽ പകൽ സൂക്ഷിക്കുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം ചുവപ്പ്, കാഷായ നിറം. പ്രതികൂല നിറം: കറുപ്പ്, കടും നീലം

രവി പീഡകൾ മാറാൻ
ഇന്ന് ഞായറാഴ്ച. ജനനസമയത്ത് സൂര്യന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, സൂര്യന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, പിതൃ ദോഷമുള്ളവർ, അഹിതമായ ഭക്ഷണ രീതി അവലംബിച്ചവർ, മൃഗഹത്യാ പാപമുള്ളവർ, മദ്യപാനത്താൽ വിഷമിക്കുന്നവർ
മേടം, തുലാം ഇവ ജനനലഗ്നമോ
ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ സൂര്യന്റെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (സൂര്യ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ജപാകുസുമസങ്കാശം
കാശ്യപേയം മഹാദ്യുതിം
തമോരീം സർവ്വപാപഘ്നം
പ്രണതോസ്മി ദിവാകരം

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Prathidina Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?