2026 മെയ് 28, വ്യാഴം
കലിദിനം 1872723
കൊല്ലവർഷം 1201 ഇടവം 14
(കൊല്ലവർഷം 1201 ഇടവം ൧൪ )
തമിഴ് വർഷം പരാഭവ വൈകാശി 14
ശകവർഷം 1948 ജ്യേഷ്ഠം 07
ഉദയം 06.03 അസ്തമയം 06.40 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 37 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 23 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 01.56 pm to 03.30 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 09.12 amto 10.46 am
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 06.03 am to 07.37 am
(ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
ഗ്രഹാവസ്ഥകൾ
ചൊവ്വ സ്വക്ഷത്രത്തിൽ
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ രോഹിണിയിൽ (രോഹിണി ഞാറ്റുവേല) ചൊവ്വ അശ്വതി ബുധൻ മകയിരത്തിൽ വ്യാഴം പുണർതത്തിൽ ശുക്രൻ തിരുവാതിരയിൽ ശനി രേവതിയിൽ രാഹു ചതയത്തിൽ കേതു മകത്തിൽ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.23 വരെ എടവം പകൽ 09.26 വരെ മിഥുനം പകൽ 11.41 വരെ കർക്കടകം പകൽ
01.41 വരെ ചിങ്ങം പകൽ 03.39 വരെ കന്നി തുടർന്ന് വൈകിട്ട് 05.43 വരെ തുലാം തുടർന്ന് വൃശ്ചികം
ALSO READ

ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.33 pm to 06.56 pm
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to to 06.14 am
സായംസന്ധ്യ 06.34 pm to 07.44 pm
ഇന്നത്തെ നക്ഷത്രം
കാലത്ത് 08.08 വരെ ചിത്തിര തുടർന്ന് ചോതി
തിഥി ദൈർഘ്യം
കാലത്ത് 07.57 വരെ ശുക്ലപക്ഷ ദ്വാദശി തുടർന്ന് ത്രയോദശി
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: ചോതി തിഥി: ശുക്ലപക്ഷ ത്രയോദശി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: ഇല്ല
ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
രോഹിണി, അത്തം, പൂരം, ആയില്യം
ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
ചിത്തിര, മകയിരം, അവിട്ടം, ഉത്രം, മകം, പൂയം
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം
മൃത്യുദോഷം
കാലത്ത് 08.08 മുതൽ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അപ്പോൾ മുതൽ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.
ദിനദോഷശാന്തിക്ക്
ദിവസഗുണ വർദ്ധനവിനും ദിനദോഷശാന്തിക്കും ശിവന്റെ പരമമായ ഒരു ഭാവമാണ് ശ്രീ ദക്ഷിണാ മൂർത്തിയെ ഭജിക്കുക.
ഗുരവേ സർവ്വ ലോകാനം
നിധയെ സർവ്വ വിദ്യാനാം
ഭിഷജേ സർവ്വ രോഗീണാം
ദക്ഷിണാ മൂർത്തയെ നമ:
എന്നതാണ് അദ്ദേഹത്തിന്റെ വന്ദന ശ്ലോകം
നമ: ശിവായ ശാന്തായ
നിത്യായ പരമാത്മനേ
സച്ചിദാനന്ദ രൂപായ
ദക്ഷിണാ മൂർത്തയേ നമ:
ഇതും അദ്ദേഹത്തിന്റെ വന്ദനമാണ്
പഠന വൈകല്യം , അലസത ഇവയുള്ളവർക്ക് പൊതുവായും കൂടാതെ എല്ലാ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ജപിക്കാവുന്ന ശ്രീ ദക്ഷിണാ മൂർത്തി മന്ത്രം
ഓം നമോ ഭഗവതേ ദക്ഷിണാ മൂർത്തയേ
മഹ്യം മേധാം പ്രജ്ഞാം പ്രയശ്ച്ച സ്വാഹാ
ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം:
ഉപ്പ് ചേർക്കാതെ ഉണ്ടാക്കിയ ഗോതമ്പു ചപ്പാത്തി ഭക്ഷിക്കുക.
ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: മഞ്ഞ, ക്രീം
പ്രതികൂല നിറം: കറുപ്പ്, കടുംനീല.
ഗുരു പീഡകൾ മാറാൻ
ഇന്ന് വ്യാഴാഴ്ച. ജനനസമയത്ത് വ്യാഴത്തിന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യതയുള്ളവർ,
എത്ര ശ്രമിച്ചിട്ടും കടബാദ്ധ്യത തീരാതെ വിഷമിക്കുന്നവർ തുടങ്ങിയവർക്ക് ജപിക്കാൻ വ്യാഴ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (വ്യാഴ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ദേവാനാം ച: ഋഷീണാം ച:
ഗുരും കാഞ്ചനസന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം
തം നമാമി ബൃഹസ്പതിംമ്പ
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Prathidina Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.