ശത്രുദോഷങ്ങൾ അകറ്റാനും ക്ഷുദ്രബാധകളിൽ നിന്ന് രക്ഷനേടാനും ആരാധിക്കുന്ന അത്യുഗ്രശക്തിയുള്ള ശിവാവതാരമാണ് ശരഭേശ്വരൻ. ഹിരണ്യകശിപുവിനെ വധിച്ചതിനു ശേഷവും കോപമടങ്ങാത്ത നരസിംഹമൂർത്തിയുടെ ഉഗ്രതയിൽ നിന്ന് ലോകത്തെ രക്ഷിക്കാനാണ് മഹാദേവൻ ശരഭേശ്വരൻ്റെ അവതാരം എടുത്തത്. മനുഷ്യൻ, സിംഹം, പക്ഷി എന്നിവ ചേർന്ന അതീവ ഭയനാകമായ രൂപമാണിത്. എട്ട് കാലുകളും, ചിറകുകളും, മൂർച്ചയുള്ള നഖങ്ങളും ഈ രൂപത്തിനുണ്ട്. ശരഭേശ്വരന്റെ രണ്ട് ചിറകുകളായി പ്രവർത്തിക്കുന്നത് പ്രത്യംഗിരാദേവിയും ശൂലിനിദുർഗ്ഗയുമാണ്.

The Gateway to Traditional Indian Spirituality: https://labs.google.com/pomelli/website/aBu6LOlsCWF5S9vFjHG_Nx
ആരാധനാ അനുഗ്രഹങ്ങൾ
ശത്രുക്കളിൽ നിന്നുള്ള ഉപദ്രവങ്ങൾ, കോടതി വ്യവഹാരങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷണം നൽകുന്നതിന് ഈ മൂർത്തിയെ ഭജിക്കുന്നത് നല്ലതാണ് ദൃഷ്ടിദോഷം, ശാപദോഷം, ആഭിചാര ദോഷങ്ങൾ, വിട്ടുമാറാത്ത രോഗങ്ങൾ എന്നിവ മാറ്റാൻ ശരഭേശ്വര ആരാധന ഉത്തമമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഞായറാഴ്ചകളിൽ വരുന്ന രാഹുകാല സമയത്ത് (വൈകുന്നേരം 4:30 മുതൽ 6:00 വരെ) ശരഭേശ്വരന് പ്രത്യേക പൂജകളും പ്രാർത്ഥനകളും നടത്തുന്നത് ക്ഷിപ്ര ഫലം നൽകുമെന്നാണ് വിശ്വാസം.
ജ്യോതിസ്വരൂപമായി ശരഭേശ്വരൻ
നരസിംഹ മൂർത്തിയുടെ ഉഗ്രത ശമിപ്പിച്ചതിനെപ്പറ്റി വിവിധ ഐതിഹ്യങ്ങളുണ്ട്. ഇതിലൊന്നാണ് ശരഭ
അവതാരം. ശരഭപൂജയെക്കുറിച്ചും ശരഭേശ്വരന്റെ മഹിമകളെ കുറിച്ചും സ്കന്ദപുരാണം, ശരഭ ഉപനിഷത്ത് മുതലായ ഗ്രന്ഥങ്ങളിൽ വർണ്ണിച്ചിട്ടുണ്ട്. ശരഭേശ്വരന്റെ അവതാര ലക്ഷ്യം സംബന്ധിച്ച ഐതിഹ്യം ഇങ്ങനെ: പരമസാത്വികനും ലോകരക്ഷകനുമായ ശ്രീമന്നാരായണൻ നരസിംഹാവതാരമെടുത്ത കഥ ഏവർക്കും സുപരിചിതമാണ് – അവതാര ലക്ഷ്യം പൂർത്തികരിക്കാൻ ഹിരണ്യകശ്യപുവിനെ വധിച്ച് രക്തം കുടിച്ചതിനാൽ നരസിംഹത്തിൽ രജോഗുണം അധികരിച്ച് അതിഭയങ്കരനായി മാറി. ഈ കോപം കണ്ട് ലോകം തന്നെ അവസാനിച്ചു പോകുമെന്ന് ഭയന്ന് ബ്രഹ്മദേവനും മഹാലക്ഷ്മിയും മറ്റു ദേവന്മാരും മഹേശ്വരനെ അഭയം പ്രാപിച്ചു. ശിവൻ വീരഭദ്രനെ അയച്ചു. എന്നാൽ നരസിംഹമൂർത്തിയെ കണ്ട് വീരഭദ്രൻ വല്ലാതെ ഭയന്നു. സ്വയരക്ഷാർത്ഥം മഹേശ്വരനെ തന്നെ സ്മരിച്ചു. കാര്യങ്ങൾ പന്തിയല്ലെന്ന് കണ്ട് മഹാദേവൻ സൂര്യകോടി തേജസ്സോടെ ഒരു ജ്യോതിസ്വരൂപമായി വീരഭദ്രന്റെ ശരീരത്തിൽ ലയിച്ചു. തുടർന്ന് മഹേശ്വരൻ പക്ഷിയും മനുഷ്യനും, മൃഗവും ചേർന്നുള്ള ഒരു മഹാഭയങ്കര രൂപമായി. ആ ഭയാനക ഭാവത്തിന് രണ്ടു മുഖങ്ങളും, നാലു കൈകളും, എട്ടു കാലുകളും, രണ്ട് ചിറകുകളും, മൂർച്ചയേറിയ നഖങ്ങളും, നീണ്ട വാലും, ഗരുഡന്റേത് പോലുള്ള മൂക്കും, കാളിയുടെ പോലുള്ള ദംഷ്ട്രയും, സൂര്യ -ചന്ദ്ര – അഗ്നിനേത്രങ്ങളും, മാൻ, മഴു, സർപ്പം, തീ എന്നിവയെ ധരിച്ചു കൊണ്ടും ആകെകൂടി ഒരു വിചിത്ര രൂപമായി – ശരഭേശ്വരനായി . ശരഭശ്വരന്റെ ചിറകുകൾ രണ്ടും ഭദ്രകാളിയും ദുർഗ്ഗയുമാണ്. ഭദ്രകാളി പ്രത്യംഗിരയും, ദുർഗ്ഗ ശൂലിനിയും ആയിത്തീർന്നു. ശരഭ പക്ഷിയായി പറന്നു വന്ന ശരഭേശ്വരന്റെ നിഴലും ചിറകടിയുടെ കാറ്റും ഏറ്റപ്പോൾ തന്നെ നരസിംഹ മൂർത്തിയുടെ ഉഗ്രത കുറഞ്ഞു വന്നു. 18 ദിവസം പലതരം ഉപായങ്ങളാൽ നരസിംഹമൂർത്തിയുടെ കോപം തണുപ്പിക്കുന്നതിന് ശ്രമിച്ച ശരഭേശ്വരൻ ഒടുവിൽ നരസിംഹ മൂർത്തിയുടെ ഇരുകാലുകളും കൊത്തി കീറി. അപ്പോൾ നരസിംഹ ഭഗവാൻ സ്വയം ഉണർവ് വന്ന് താൻ മഹാവിഷ്ണുവാണ് എന്ന ബോധമുണ്ടായി. അങ്ങനെ ഉഗ്ര നരസിംഹൻ ലക്ഷ്മീ നരസിംഹനായി. യോഗ നരസിംഹനായി, ശാന്തസ്വരൂപനായി.
സകല ശത്രുസംഹാരകൻ
തുടർന്ന് മഹാവിഷ്ണു 18 ശ്ലോകങ്ങൾ കൊണ്ട് ശരഭേശ്വരനെ സ്തുതിച്ചു: ശരഭേശ്വരൻ സകല ശത്രുസംഹാരകനാണ്. ശരഭ ശക്തികളായ പ്രത്യംഗിര, ശുലിനി എന്നിവർ ഭൂത – പ്രേത – പിശാചുക്കളാലും ശത്രുക്കളാലും രോഗങ്ങൾ കൊണ്ടും, ക്ഷുദ്ര ആഭിചാരങ്ങൾ കൊണ്ടും ഉണ്ടാകുന്ന പീഡകളെയും, മറ്റും അകറ്റി ശാന്തിയും സമാധാനവും ഏവർക്കും പ്രദാനം ചെയ്യുന്നു. ശരഭ മൂർത്തിയുടെ പ്രഭാവത്തെ ദേവന്മാരും അസുരന്മാരും ഒക്കെ ഭയപ്പെടുന്നു. ശിവൻ, വിഷ്ണു, കാളി, ദുർഗ്ഗ എന്നീ നാലു ദേവതകൾ അടങ്ങിയ ശിവനാണ് ശരിക്കും പറഞ്ഞാൽ ശരഭേശ്വരൻ.
പ്രധാന ക്ഷേത്രം
തമിഴ്‌നാട്ടിൻ കുംഭകോണത്തിനടുത്ത്സ്ഥിതി ചെയ്യുന്ന ത്രിഭുവനം കാംപഹരേശ്വരർ ക്ഷേത്രമാണ് ഏറ്റവും പ്രശസ്തമായ ശരഭേശ്വര ക്ഷേത്രം.
Story Summary: Myth and blessings of Sharabheswaran
ALSO READ
Highlights
നരസിംഹമൂർത്തിയുടെ ഉഗ്രതയിൽ നിന്ന്
ലോകത്തെ രക്ഷിച്ച അവതാരം
ശരഭേശ്വരന്റെ രണ്ട് ചിറകുകളായുള്ളത്
പ്രത്യംഗിരാ ദേവിയും ശൂലിനി ദുർഗ്ഗയുമാണ്
ശിവൻ, വിഷ്ണു, കാളി, ദുർഗ്ഗ എന്നീ ദേവതകൾ അടങ്ങിയ ശിവൻ ശരഭേശ്വരൻ
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.