വ്യാഴമാറ്റഫലം – 2026 – Part 3
2026 ജൂൺ 1 കഴിഞ്ഞ് 2 തുടങ്ങുന്ന രാത്രി 1:48 മണിക്കാണ് വ്യാഴം കർക്കടകം രാശിയിലേക്ക് മാറുന്നത്. 2026 ഒക്ടോബർ 31 ന് വ്യാഴം അതിചാരം സംഭവിച്ച് ചിങ്ങത്തിൽ സഞ്ചരിക്കുന്നു. 2027 ജനുവരി 24 ന് അതിചാരം അവസാനിച്ച് തിരികെ കർക്കടകത്തിലേക്ക് തന്നെ പ്രവേശിക്കുന്നു. തുടർന്ന് 2027 ജൂൺ 25 വരെ വ്യാഴം കർക്കടകത്തിൽ തന്നെ സഞ്ചരിക്കുന്നു. വ്യാഴത്തിൻ്റെ ഈ
അതിചാരം പൊതുവേ ദോഷകരമാണ്. 2019 – 21 കാലഘട്ടത്തിൽ ഇപ്രകാരം ഒരു അതിചാരം സംഭവിച്ച കാലത്താണ് കോവിഡ് മഹാമാരി ലോകം മുഴുവൻ പടർന്നു പിടിച്ചത്. ഗ്രഹങ്ങളുടെ സഞ്ചാരത്തെ അടിസ്ഥാനമാക്കി ജീവികള്‍ക്കുണ്ടാകുന്ന ശുഭാശുഭ ഫലങ്ങളെ നിരൂപണം ചെയ്യുന്ന രീതിയാണ് ചാരഫലനിരൂപണം. ഇതില്‍ വര്‍ഷഫലം ഗുരു (വ്യാഴം), ശനി എന്നീ ഗ്രഹങ്ങളെക്കൊണ്ടും, മാസഫലം സൂര്യന്‍, കുജന്‍, ശുക്രന്‍, ബുധന്‍ എന്നീ ഗ്രഹങ്ങളെക്കൊണ്ടും ദിനഫലം ചന്ദ്രനെക്കൊണ്ടും നിരൂപണം ചെയ്യുന്നതാണ്. കൂടുതല്‍ ശാസ്ത്രീയമായിരിക്കുന്നത് വര്‍ഷഫലം നിരൂപണം ചെയ്യാന്‍ ഏറ്റവും സഹായകരമായിരിക്കുന്നത് വ്യാഴത്തിന്റെ സഞ്ചാരമാണ്. വ്യാഴം ശരാശരി ഒരു വര്‍ഷക്കാലമാണ് ഒരു രാശിയില്‍ സഞ്ചരിക്കുന്നത്. വ്യാഴം ജൂണ്‍ ഒന്നാം തീയതി മിഥുനം രാശിയില്‍നിന്നും കര്‍ക്കടകം രാശിയിലേക്ക് മാറുകയാണ്. ഇതിന്റെ ഫലമായി മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്തൃട്ടാതി, രേവതി നാളുകാർക്ക് ജീവിതത്തില്‍ ഉണ്ടായേക്കാവുന്ന ശുഭാശുഭഫലങ്ങളെക്കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. (മറ്റ് നാളുകാരുടെ ഫലങ്ങൾ പാർട്ട് I, 2 പോസ്റ്റുകളിൽ വായിക്കാം )
മൂലം
തടസ്സങ്ങള്‍ കാരണം അലസത
ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ വിശ്വസിക്കുന്നവരെ അങ്ങേയറ്റം സഹായിക്കുന്ന മനോഭാവമുള്ളവരാണ്. യാത്രകളില്‍ തല്പരരും സംഭാഷണപ്രിയരുമായ ഈ നക്ഷത്രക്കാര്‍ക്ക് മദ്ധ്യവയസ്സിനു ശേഷമാണ് ജീവിതത്തില്‍ സാമ്പത്തികഭദ്രത ഉണ്ടാകുക. ഏതെങ്കിലും പ്രശ്‌നങ്ങള്‍ ഈ നക്ഷത്രക്കാരെ ജീവിതകാലം മുഴുവന്‍ അലട്ടിക്കൊണ്ടിരിക്കും. എങ്കിലും തന്റെ വിഷമതകള്‍ അന്യരെ കാണിക്കാതിരിക്കുന്നതിന് ഇവര്‍ പ്രത്യേകം ശ്രദ്ധിക്കും. ഇവർക്ക് വ്യാഴം അഷ്ടമത്തിലേക്കാണ് സഞ്ചരിക്കുന്നത്. തന്മൂലം ശാരീരികവും മാനസികവും ധനപരവുമായ വിഷമതകള്‍ വന്നുചേരുന്നതിന് സാധ്യതയുണ്ട്. കുടുംബബന്ധങ്ങളില്‍ പൊരുത്തക്കേടുകള്‍ വന്നുചേരും. പ്രിയപ്പെട്ടവരുടെ വിരഹംമൂലം അതിയായ ദുഃഖം ഉണ്ടായിത്തീരും. കൈവശമുള്ള പലതും അന്യാധീനപ്പെട്ടു പോകാന്‍ സാദ്ധ്യതയുണ്ട്. ഏതെങ്കിലുമൊരു മനോവിഷമം അലട്ടിക്കൊണ്ടിരിക്കും. എല്ലാ കാര്യത്തിലും നിരന്തരമായ തടസ്സങ്ങള്‍ നേരിടുന്നതുമൂലം പ്രവൃത്തിമേഖലയില്‍ അലസതയുണ്ടാകുകയും മേലധികാരികളുടെ അപ്രീതിക്ക് പാത്രമായിത്തീരുകയും ചെയ്യും. ദോഷപരിഹാരാര്‍ത്ഥമായി ജന്മനക്ഷത്രം തോറും ഹനുമാന്‍ സ്വാമിക്ക് ഇഷ്ടവഴിപാടുകള്‍ നടത്തുകയും പതിവായി ശിവക്ഷേത്രത്തിലും വിഷ്ണുക്ഷേത്രത്തിലും ദര്‍ശനം നടത്തുകയും ചെയ്യുക.

പൂരാടം
അകാരണമായ ഭയമുണ്ടാകും
പൂരാടം നക്ഷത്രക്കാര്‍ പൊതുവേ സുഖജീവിതത്തില്‍ തല്പരരായിരിക്കും. ക്ഷിപ്രകോപികളും ക്ഷിപ്രപ്രസാദികളുമായ ഇവര്‍ ധനസമ്പാദനത്തില്‍ പ്രത്യേക സാമര്‍ത്ഥ്യം കാണിക്കും. അകമേ വിഷമതകളും കഷ്ടപ്പാടുകളും ഉണ്ടെങ്കിലും അതൊന്നും മറ്റുള്ളവരെ കാണിക്കാതെ ജീവിക്കുന്നതിലാണ് താല്പര്യം. 2026 ജൂണ്‍ മുതല്‍ ഈ നക്ഷത്രക്കാര്‍ക്ക് വ്യാഴം അഷ്ടമത്തിലാണ് സഞ്ചരിക്കുന്നത്. അഷ്ടമവ്യാഴം പൊതുവേ ദോഷഫലങ്ങളാണ് ഉണ്ടാക്കുക. ശാരീരികമായ അവശതകള്‍, ധനപരമായ ക്ലേശങ്ങള്‍, മനോവിഷമങ്ങള്‍ എന്നിവ ഉണ്ടായി
വരും. കുടുംബ ബന്ധങ്ങളിൽ വിള്ളൽ വീഴാം. ബന്ധുക്കൾ ശത്രുക്കളായി മാറും. അകാരണമായ ഭയം ശക്തമാകും. ശത്രു പീഡകൾ വർദ്ധിക്കും. ദോഷപരിഹാരമായി ജന്മനക്ഷത്രം തോറും ദേവീ ക്ഷേത്രത്തിൽ ഇഷ്ടവഴിപാടുകള്‍ നടത്തുകയും എല്ലാ മാസവും ശിവക്ഷേത്രത്തിൽ മൃത്യുഞ്ജയാർച്ചന, ധാര നടത്തുകയും ചെയ്യുക.
ALSO READ
ഉത്രാടം
കൂടുതൽ പേർക്കും ഗുണകരം
ഉത്രാടം നക്ഷത്രക്കാര്‍ അധികാരസ്ഥാനങ്ങളില്‍ നല്ലതുപോലെ ശോഭിക്കുന്നവരും, ആശ്രിതവത്സലരുമാണ്. ഇവര്‍ പ്രിയപ്പെട്ടവര്‍ക്ക് നല്ലതുപോലെ സഹായം ചെയ്തു കൊടുക്കുന്നവരും ഇഷ്ടമില്ലാത്തവരോട് കര്‍ശനമായി പെരുമാറുന്നവരുമാണ്. ഈ നക്ഷത്രക്കാര്‍ ഒരേസമയം തന്റേടവും അനുസരണാശീലവും കാണിക്കുന്നവരാണ്. ഉത്രാടം നക്ഷത്രത്തിന്റെ ആദ്യത്തെ കാല്‍ഭാഗം ധനുരാശിയിലും അവസാനത്തെ മുക്കാല്‍ഭാഗം മകരം രാശിയിലുമാണ്. ധനുരാശിയില്‍ പിറന്ന ഉത്രാടം നക്ഷത്രക്കാര്‍ക്ക് വ്യാഴത്തിന്റെ രാശിമാറ്റം ഗുണകരമല്ല. ധനവ്യയം, ശാരീരികമായ അസ്വസ്ഥതകള്‍, പലവിധ കഷ്ടനഷ്ടങ്ങള്‍, ശത്രുക്കളുടെ ഉപദ്രവം എന്നിവ ഉണ്ടായിവരാം. മകരക്കൂറില്‍ ജനിച്ച ഉത്രാടം നക്ഷത്രക്കാര്‍ക്ക് വ്യാഴത്തിന്റെ രാശിമാറ്റം വളരെ ഗുണപ്രദമാണ്. വിവാഹതടസ്സങ്ങള്‍ മാറിക്കിട്ടുകയും ഉത്തമമായ ബന്ധം വന്നുചേരുകയും ചെയ്യും. സല്‍സന്താനസിദ്ധിക്ക് അനുകൂലമായ സമയമാണ്. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം സിദ്ധിക്കുകയും, ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുതിയ തൊഴില്‍ സിദ്ധിക്കുകയും ചെയ്യും. ധനപരമായ വിഷമതകള്‍ മാറിക്കിട്ടും. വിദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. തടസ്സങ്ങള്‍ മാറുന്നതിന് ഈ നക്ഷത്രക്കാര്‍ ശിവക്ഷേത്രത്തില്‍ ഇഷ്ടവഴിപാടുകള്‍ നടത്തുക.

തിരുവോണം
പ്രതിസന്ധികൾ അതിജീവിക്കും
വിഷ്ണുഭഗവാന് പ്രിയപ്പെട്ട നക്ഷത്രമാണ് തിരുവോണം. ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ സൗമ്യരും നയപരമായി കാര്യങ്ങളെ കൈകാര്യം ചെയ്യുന്നവരും ആയിരിക്കും. ഏതൊരു പ്രശ്‌നത്തെയും നയപരമായി പരിഹരിക്കുന്നതിന് ഇവര്‍ക്ക് സാധിക്കും. 2026-ലെ വ്യാഴത്തിന്റെ രാശിമാറ്റം ഈ നക്ഷത്രക്കാര്‍ക്ക് വളരെ ഗുണകരമാണ്. കുറച്ചുകാലമായി അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം സിദ്ധിക്കും. പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് പോകുന്നതിന് വ്യാഴമാറ്റംകൊണ്ട് സാധിക്കുന്നതാണ്. അവിവാഹിതര്‍ക്ക് വിവാഹതടസ്സങ്ങള്‍ മാറിക്കിട്ടും. വിവാഹിതര്‍ക്ക് ഉത്തമ സന്താനപ്രാപ്തി ഉണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വ്യാപാരരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അനുകൂല സമയമാണ്. ആഗ്രഹസാഫല്യത്തിനും വിഘ്‌നങ്ങള്‍ അകറ്റുന്നതിനും ഇവര്‍ പതിവായി വിഷ്ണുഭഗവാനെ ആരാധിക്കുന്നത് നല്ലതാണ്.
അവിട്ടം
ധനക്ലേശങ്ങൾ മാറും
അവിട്ടം നക്ഷത്രത്തില്‍ ജനിച്ചവര്‍ അന്യരെ സഹായിക്കുന്നതില്‍ തല്പരരും ധാരാളം മിത്രങ്ങളോടു കൂടിയവരും ആയിരിക്കും. ഇവര്‍ ഏതൊരു തൊഴിലും ചെയ്യാന്‍ മടിയില്ലാത്തവരും സ്വന്തം കാര്യത്തേക്കാള്‍ കുടുംബാംഗങ്ങളുടെ കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നവരും ആയിരിക്കും. അന്യരെ പലവിധത്തിലും സഹായിക്കുമെങ്കിലും തിരിച്ച് സഹായമൊന്നും ലഭിക്കുകയില്ല.
അവിട്ടം നക്ഷത്രത്തിന്റെ ആദ്യപകുതി മകരക്കൂറിലും രണ്ടാമത്തെ പകുതി കുംഭക്കൂറിലുമാണ് വരുന്നത്. മകരക്കൂറില്‍ ജനിച്ച അവിട്ടം നക്ഷത്രക്കാര്‍ക്ക് വ്യാഴത്തിന്റെ കര്‍ക്കടകത്തിലേക്കുള്ള രാശിമാറ്റം വളരെ ഗുണപ്രദമാണ്. എല്ലാവിധത്തിലുള്ള തടസ്സങ്ങളും മാറിക്കിട്ടുകയും ധനപരമായ വിഷമതകളില്‍നിന്ന് മോചനം സിദ്ധിക്കുകയും ചെയ്യും. കുംഭക്കൂറില്‍ ജനിച്ച അവിട്ടം നക്ഷത്രക്കാര്‍ക്ക് വ്യാഴത്തിന്റെ രാശിമാറ്റം ഗുണകരമല്ല. ബന്ധുക്കള്‍പോലും ശത്രുക്കളായിത്തീരുകയും കടബാധ്യത ഉണ്ടായിത്തീരുകയും ചെയ്യും. ജീവിതത്തില്‍ നിരവധി പ്രതിസന്ധി നേരിടേണ്ടിവരും. ഏതൊരു കാര്യത്തിലും ആരംഭത്തില്‍ വിഘ്‌നം നേരിടും. ദോഷപരിഹാരാര്‍ത്ഥമായി ഭദ്രകാളിക്ഷേത്രത്തില്‍ ചുവന്ന പൂക്കള്‍കൊണ്ട് പുഷ്പാഞ്ജലി നടത്തുകയും മാസംതോറും വിഷ്ണുക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഇഷ്ടവഴിപാടുകള്‍ നടത്തുകയും ചെയ്യുക.
ചതയം
ശത്രുക്കളുടെ ഉപദ്രവം കൂടും
ചതയം നക്ഷത്രക്കാര്‍ പൊതുവേ ആദര്‍ശധീരരും അന്യരെ സഹായിക്കുന്നതില്‍ തല്പരരുമാണ്. നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് ഇവര്‍ക്ക് മുന്നേറാന്‍ സാധിക്കുക. ഈ നക്ഷത്രക്കാര്‍ രഹസ്യങ്ങള്‍ സൂക്ഷിക്കുന്നവരും സൗഹൃദങ്ങള്‍ക്ക് വളരെ പ്രാധാന്യം കൊടുക്കുന്നവരുമാണ്. മദ്ധ്യവയസ്സിനു ശേഷമാണ് ഈ നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ അഭിവൃദ്ധി ഉണ്ടാകും.
ഈ നക്ഷത്രക്കാര്‍ക്ക് 2026 ജൂണ്‍ മുതല്‍ വ്യാഴം ആറാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. പൊതുവേ പ്രതികൂലമായ അനുഭവങ്ങളായിരിക്കും വ്യാഴമാറ്റംകൊണ്ട് ഈ നക്ഷത്രക്കാര്‍ക്ക് ഉണ്ടായിവരിക. ശത്രുക്കളുടെ ഉപദ്രവം വര്‍ദ്ധിക്കുകയും ധനപരമായ പ്രതിസന്ധി നേരിടുകയും ചെയ്യും. ബന്ധുക്കള്‍പോലും ശത്രുക്കളെപ്പോലെ പെരുമാറും. കുടുംബബന്ധങ്ങളില്‍ ഉലച്ചിലുകള്‍ ഉണ്ടായിവരുന്നതിന് സാദ്ധ്യതയുണ്ട്. ഏതൊരു കാര്യത്തിനും ആരംഭത്തില്‍ വലുതായ തടസ്സങ്ങള്‍ നേരിടും. കടബാദ്ധ്യത വര്‍ദ്ധിക്കുന്നതിനും അര്‍ഹമായ ധനം ലഭിക്കാതിരിക്കുന്നതിനും സാദ്ധ്യത. ദോഷപരിഹാരാര്‍ത്ഥമായി ജന്മനക്ഷത്രം തോറും ശിവക്ഷേത്രത്തിലും വ്യാഴാഴ്ചകളില്‍ വിഷ്ണുക്ഷേത്രത്തിലും ശനിയാഴ്ചകളില്‍ ശാസ്താവിനും ഇഷ്ടവഴിപാട് നടത്തി പ്രാര്‍ത്ഥിക്കുക.
പൂരൂരുട്ടാതി
രാശിമാറ്റം ചിലർക്ക് ഗുണകരം
ഈ നക്ഷത്രക്കാര്‍ അന്യരുടെ ഇഷ്ടമറിഞ്ഞ് പ്രവര്‍ത്തിക്കുന്നവരും ഏതൊരു കാര്യവും രഹസ്യമായി നടത്തുന്നതിന് താല്പര്യം കാണിക്കുന്നവരുമാണ്. ഏതൊരു കാര്യത്തിലും ശുഭാപ്തിവിശ്വാസം വച്ചുപുലര്‍ത്തുന്നവരും ആത്മീയകാര്യങ്ങളില്‍ തല്പരരുമാണ്. ഈ നക്ഷത്രക്കാര്‍ നിരവധി പ്രതിസന്ധികളെ തരണംചെയ്താണ് ഇവര്‍ക്ക് മുന്നോട്ട് പോകുവാന്‍ കഴിയുക. ഈ നക്ഷത്രത്തിന്റെ ആദ്യത്തെ മുക്കാല്‍ഭാഗം കുംഭക്കൂറിലും അവസാനത്തെ കാല്‍ഭാഗം മീനക്കൂറിലുമാണ് വരുന്നത്. കുംഭക്കൂറില്‍ ജനിച്ച പൂരൂരുട്ടാതി നക്ഷത്രക്കാര്‍ക്ക് വ്യാഴത്തിന്റെ രാശിമാറ്റം പൊതുവേ ഗുണകരമല്ല. ധനപരമായ വിഷമതകള്‍, ശാരീരികമായ ക്ലേശങ്ങള്‍, ശത്രുപീഡ എന്നിവ ഉണ്ടായിവരാവുന്നതാണ്. മീനക്കൂറില്‍ ജനിച്ച പൂരൂരുട്ടാതി നക്ഷത്രക്കാര്‍ക്ക് വ്യാഴത്തിന്റെ രാശിമാറ്റം ഗുണകരമാണ്. പ്രവൃത്തികളിലൂള്ള തടസ്സങ്ങള്‍ മാറിക്കിട്ടുക, സന്തതികള്‍ക്ക് അഭിവൃദ്ധിയുണ്ടാകുക, ധനലബ്ധി, വിദേശയാത്രയ്ക്കുള്ള തടസ്സങ്ങള്‍ മാറിക്കിട്ടുക എന്നിവ പൊതുവായി ഫലമാണ്. ആഗ്രഹ സാഫല്യത്തിനായി ഈ നക്ഷത്രക്കാര്‍ പതിവായി വിഷ്ണുഭഗവാനെ ആരാധിക്കുന്നത് നല്ലതാണ്.
ഉത്തൃട്ടാതി
പ്രതിസന്ധി തരണം ചെയ്യും
ധാര്‍മ്മികതയും സത്യസന്ധതയും കൈമുതലായ നക്ഷത്രക്കാരാണ് ഉത്തൃട്ടാതിക്കാര്‍. ആകര്‍ഷകത്വം, പരോപകാരതാല്പര്യം എന്നിവ ഇവരുടെ ഗുണങ്ങളാണ്. ക്രിയാത്മകമായ ജോലികളും മറ്റും ഇഷ്ടപ്പെടുന്ന ഇവര്‍ അന്യരെ സഹായിക്കുന്നതില്‍ മടികാണിക്കാത്തവരാണ്.
ഈ നക്ഷത്രക്കാര്‍ ഇപ്പോള്‍ ഏഴരശ്ശനിയുടെ തീക്ഷ്ണമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ആയതുമൂലം ശാരീരിക വിഷമതകള്‍, പ്രവൃത്തികളില്‍ നിരന്തരമായ തടസ്സങ്ങള്‍, കുടുംബാംഗങ്ങളുമായി സ്വരച്ചേര്‍ച്ചയില്ലാതിരിക്കുക എന്നിവ ഈ നക്ഷത്രക്കാര്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന സാഹചര്യമാണ്. എങ്കിലും 2026 ജൂണ്‍ മാസത്തിലെ വ്യാഴത്തിന്റെ രാശിമാറ്റം ഇവര്‍ക്ക് അനുകൂലമായിത്തീരും. പ്രതിസന്ധികളെ തരണം ചെയ്യുന്നതിനും ദൃഢനിശ്ചയത്തോടെ പ്രവര്‍ത്തിക്കുന്നതിനും ഇവര്‍ക്ക് സാധിക്കും. പുതിയ കര്‍മ്മമേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനും എതിരാളികളെ നിഷ്പ്രഭരാക്കുന്നതിനും സാധിക്കും. വിവാഹതടസ്സങ്ങള്‍ മാറിക്കിട്ടും. വിദ്യാര്‍ത്ഥികള്‍ക്കും അനുകൂല സമയമാണ്. ദോഷങ്ങള്‍ ശമിക്കുന്നതിന് ജന്മനക്ഷത്രംതോറും ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ശനിയാഴ്ച ദിവസം ശാസ്താവിനെ ആരാധിക്കുകയും ചെയ്യുക.
രേവതി
ദുരിതങ്ങള്‍ക്ക് ശമനം ലഭിക്കും
ഈ നക്ഷത്രക്കാര്‍ കലാരംഗത്ത് ശോഭിക്കുന്നവരാണ്. അന്യരുടെ മനസ്സറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ഇവര്‍ സമര്‍ത്ഥരാണ്. സൗന്ദര്യം, സൗമ്യഭാവം എന്നിവ ഈ നക്ഷത്രക്കാരുടെ പൊതുസ്വഭാവമാണ്. അന്യരെ സഹായിക്കുന്നതില്‍ ഇവര്‍ക്ക് യാതൊരു വിമുഖതയും ഉണ്ടായിരിക്കില്ല. ഏതൊരു കാര്യവും രഹസ്യമായി അറിയുവാന്‍ ഇവര്‍ സമര്‍ത്ഥരാണ്. ഈ നക്ഷത്രക്കാര്‍ക്ക് ഇപ്പോള്‍ ജന്മരാശിയിലാണ് ശനി വന്നിരിക്കുന്നത്. അതുകൊണ്ട് ശാരീരികമായ വിഷമതകളും പ്രവൃത്തികളില്‍ തടസ്സവും, സാമ്പത്തിക പ്രതിസന്ധികളും വന്നുചേരാന്‍ സാദ്ധ്യതയുണ്ട്. ബന്ധുമിത്രാദികള്‍ പോലും ശത്രുക്കളെപ്പോലെ പെരുമാറും. അനാവശ്യ വിഷയങ്ങളില്‍ ഇടപെടുകയും അതുമൂലം മനോവിഷമം അനുഭവപ്പെടുകയും ചെയ്യാം. 2026 ജൂണ്‍ മാസത്തിലെ വ്യാഴമാറ്റംകൊണ്ട് ജന്മശനിമൂലം അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് കുറച്ചൊക്കെ ശമനം ലഭിക്കും. പ്രതിസന്ധികളെ തരണംചെയ്ത് മുന്നോട്ട് പോകുവാന്‍ സാധിക്കും. സാമ്പത്തികമായ വിഷമതകള്‍ക്ക് പരിഹാരമുണ്ടാകും. പ്രവൃത്തിമേഖലയിലുള്ള തടസ്സങ്ങള്‍ മാറിക്കിട്ടും. അവിവാഹിതര്‍ക്ക് വിവാഹതടസ്സം മാറിക്കിട്ടും. പുതിയ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ സാധിക്കും. ദോഷപരിഹാരാര്‍ത്ഥമായി മാസംതോറും ശിവന്‍, ശാസ്താവ്, മഹാവിഷ്ണു എന്നീ ദേവന്മാര്‍ക്ക് ഇഷ്ടവഴിപാട് നടത്തി പ്രാര്‍ത്ഥിക്കുക.
( മറ്റ് നക്ഷത്രങ്ങളുടെ രാശിമാറ്റ ഫലം മറ്റ് രണ്ട് പോസ്റ്റുകളിൽ)
ഡോ രാജേഷ് പുല്ലാട്ടിൽ,
മൊബൈൽ: +91 90377 48752
Story Summary: Jupiter Transit 2026: Moon sign predictions by Dr Rajesh Pullattil
Highlights
ഒക്ടോബർ 31 മുതൽ 2027 ജനുവരി 24 വരെ അതിചാരം
കോവിഡ് മഹാമാരി പടർന്നു പിടിച്ചത് കഴിഞ്ഞ അതിചാര കാലത്ത്
ജനുവരി 24 ന് അതിചാരം അവസാനിച്ച് വ്യാഴം വീണ്ടും കർക്കടകത്തിൽ
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.