വ്യാഴമാറ്റഫലം – 2026 – Part 1
2026 ജൂൺ 1 കഴിഞ്ഞ് 2 തുടങ്ങുന്ന രാത്രി 1:48 മണിക്കാണ് വ്യാഴം കർക്കടകം രാശിയിലേക്ക് മാറുന്നത്. 2026 ഒക്ടോബർ 31 ന് വ്യാഴം അതിചാരം സംഭവിച്ച് ചിങ്ങത്തിൽ സഞ്ചരിക്കുന്നു. 2027 ജനുവരി 24 ന് അതിചാരം അവസാനിച്ച് തിരികെ കർക്കടകത്തിലേക്ക് തന്നെ പ്രവേശിക്കുന്നു. തുടർന്ന് 2027 ജൂൺ 25 വരെ വ്യാഴം കർക്കടകത്തിൽ തന്നെ സഞ്ചരിക്കുന്നു. വ്യാഴത്തിൻ്റെ ഈ
അതിചാരം പൊതുവേ ദോഷകരമാണ്. 2019 – 21 കാലഘട്ടത്തിൽ ഇപ്രകാരം ഒരു അതിചാരം സംഭവിച്ച കാലത്താണ് കോവിഡ് മഹാമാരി ലോകം മുഴുവൻ പടർന്നു പിടിച്ചത്. ഗ്രഹങ്ങളുടെ സഞ്ചാരത്തെ അടിസ്ഥാനമാക്കി ജീവികള്‍ക്കുണ്ടാകുന്ന ശുഭാശുഭ ഫലങ്ങളെ നിരൂപണം ചെയ്യുന്ന രീതിയാണ് ചാരഫലനിരൂപണം. ഇതില്‍ വര്‍ഷഫലം ഗുരു (വ്യാഴം), ശനി എന്നീ ഗ്രഹങ്ങളെക്കൊണ്ടും, മാസഫലം സൂര്യന്‍, കുജന്‍, ശുക്രന്‍, ബുധന്‍ എന്നീ ഗ്രഹങ്ങളെക്കൊണ്ടും ദിനഫലം ചന്ദ്രനെക്കൊണ്ടും നിരൂപണം ചെയ്യുന്നതാണ്. കൂടുതല്‍ ശാസ്ത്രീയമായിരിക്കുന്നത് വര്‍ഷഫലം നിരൂപണം ചെയ്യാന്‍ ഏറ്റവും സഹായകരമായിരിക്കുന്നത് വ്യാഴത്തിന്റെ സഞ്ചാരമാണ്. വ്യാഴം ശരാശരി ഒരു വര്‍ഷക്കാലമാണ് ഒരു രാശിയില്‍ സഞ്ചരിക്കുന്നത്. വ്യാഴം ജൂണ്‍ ഒന്നാം തീയതി മിഥുനം രാശിയില്‍നിന്നും കര്‍ക്കടകം രാശിയിലേക്ക് മാറുകയാണ്. ഇതിന്റെ ഫലമായി ഓരോ നക്ഷത്രക്കാര്‍ക്കും ജീവിതത്തില്‍ ഉണ്ടായേക്കാവുന്ന ശുഭാശുഭഫലങ്ങളെക്കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്.
അശ്വതി
കഷ്ടതകൾ അകന്നു പോകും
അശ്വതി നക്ഷത്രത്തില്‍ ജനിച്ചവര്‍ പൊതുവേ ദാനശീലരും ഈശ്വരഭക്തിയുള്ളവരുമായി കാണപ്പെടുന്നു. ഏതൊരു കാര്യവും ദൃഢനിശ്ചയത്തോടുകൂടി ചെയ്തു തീര്‍ക്കുക എന്നുള്ളത് ഈ നക്ഷത്രക്കാരുടെ പൊതുസ്വഭാവമാണ്. മദ്ധ്യവയസ്സിനുശേഷമാണ് ഈ നക്ഷത്രങ്ങള്‍ ഉയര്‍ച്ച പ്രാപിക്കാറുള്ളത്. ജൂണ്‍ ഒന്ന് രാത്രി വ്യാഴം കര്‍ക്കടകം രാശിയിലേക്ക് മാറുകയാണ്. അതായത് വ്യാഴം ഈ നക്ഷത്രക്കാര്‍ക്ക് നാലാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. മുന്‍വര്‍ഷത്തില്‍ ഉണ്ടായിരുന്ന കഷ്ടതകളും വിഷമങ്ങളും അകന്നു പോകുന്നതിന് സാദ്ധ്യതയുണ്ട്. ധനപരമായ വിഷമതകളില്‍നിന്ന് മോചനം ലഭിക്കും. പുതിയ വീട് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ മുന്നേറുന്നതിനും ഉന്നതവിജയം കൈവരിക്കുന്നതിനും സാധിക്കും. അവിവാഹിതരായ യുവതീയുവാക്കള്‍ക്ക് ഇഷ്ട വിവാഹം നടക്കുന്നതിനുള്ള സമയമാണ്. ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ സ്ഥാനമാനങ്ങള്‍ സിദ്ധിക്കും. പുതിയ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കും. ബന്ധുമിത്രാദികളുമായി കലഹത്തിന് സാധ്യതയുണ്ട്. ദോഷപരിഹാരത്തിനും തടസ്സങ്ങള്‍ അകലുന്നതിനും വിഷ്ണുക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഇഷ്ട വഴിപാടുകള്‍ നടത്തുക.
ഭരണി
മുടങ്ങിയ കാര്യങ്ങൾ പൂർത്തിയാക്കും
ഭരണി നക്ഷത്രത്തില്‍ ജനിച്ചവര്‍ പൊതുവേ ക്ഷിപ്രകോപികളും ക്ഷിപ്രപ്രസാദികളുമായിരിക്കും. ആശ്രിതവാത്സല്യം ഇവർക്ക് കൂടുതലായിരിക്കും. എടുത്തുചാടി പ്രവര്‍ത്തിക്കുന്നതുകൊണ്ട് പലതരത്തിലുള്ള പ്രയാസങ്ങളും നേരിടേണ്ടിവരാറുണ്ട്. ദൃഢനിശ്ചയം കൊണ്ട് എതിരാളികളെ നിഷ്പ്രഭരാക്കുവാന്‍ സാധിക്കും. ജൂണ്‍ ഒന്നാം രാത്രി വ്യാഴം കര്‍ക്കടകത്തിലേക്ക് മാറുന്നതോടുകൂടി ഇവരുടെ ജീവിതത്തില്‍ വലിയൊരു മാറ്റം തന്നെ ഉണ്ടായി വരുന്നതാണ്. മുടങ്ങിക്കിടക്കുന്ന പല കാര്യങ്ങളും പൂര്‍ത്തീകരിക്കാന്‍ സാധിക്കും. വിദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ധനകാര്യസ്ഥാപനങ്ങളില്‍നിന്ന് വായ്പകള്‍ക്ക് അപേക്ഷിച്ചവര്‍ക്ക് അതു നേടിയെടുക്കാന്‍ കഴിയും. ഉപരിപഠനത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ മാറിക്കിട്ടും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്ഥലംമാറ്റത്തിനുള്ള തടസ്സങ്ങള്‍ നീങ്ങും. പുതിയ വസ്തുവോ, ഗൃഹമോ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. വിവാഹതടസ്സങ്ങള്‍ മാറിക്കിട്ടുകയും പുതിയൊരു ജീവിതത്തിൽ പ്രവേശിക്കുന്നതിനും കഴിയും. ദുർഗ്ഗാദേവീ പ്രീതി ദുരിതങ്ങൾ
കുറയ്ക്കും.
ALSO READ

കാർത്തിക
എടുത്തുചാടി ഒന്നും ചെയ്യരുത്
കാര്‍ത്തിക നക്ഷത്രക്കാര്‍ പൊതുവേ ആഡംബരജീവിതം ഇഷ്ടപ്പെടുന്നവരും ധാരാളം മിത്രങ്ങളോട് കൂടിയവരുമായിരിക്കും. ഇവരിൽ സ്ത്രീകള്‍ പൊതുവേ കുടുംബകാര്യങ്ങളില്‍ സമര്‍ത്ഥരാകും. നക്ഷത്രത്തിന്റെ ആദ്യത്തെ കാല്‍ഭാഗം മേടക്കൂറിലും അവസാനത്തെ മുക്കാല്‍ഭാഗം ഇടവക്കൂറിലുമാണ്. മേടക്കൂറില്‍ ജനിച്ച കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് വ്യാഴത്തിന്റെ രാശിമാറ്റം പൊതുവേ ഗുണകരമാണ്. സാമ്പത്തികമായ വിഷമതകള്‍ അകന്നുപോകുകയും തടസ്സങ്ങള്‍ മാറിക്കിട്ടുകയും ചെയ്യും. വസ്തുസംബന്ധമായ ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് അനുകൂല സമയമാണ്. പുതിയ കാര്യങ്ങള്‍ ആരംഭിക്കുന്നതിലുള്ള തടസ്സങ്ങള്‍ മാറിക്കിട്ടും. വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും അനുകൂല സമയമാണ്. ഇടവക്കൂറില്‍ ജനിച്ച കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ സമയമാണ്. ധനപരമായ വിഷമതകള്‍ വന്നുചേരുവാന്‍ സാദ്ധ്യതയുണ്ട്. മറ്റുള്ളവരുടെ ചതിയില്‍ അകപ്പെടാതെ സൂക്ഷിക്കണം. എടുത്തുചാടി ഒരു കാര്യവും ചെയ്യരുത്. ബന്ധുമിത്രാദികള്‍ ശത്രുക്കളായി തീരുന്നതിനുള്ള സാഹചര്യമുണ്ട്. ഏതൊരു കാര്യവും നല്ലതുപോലെ ആലോചിച്ചു മാത്രം തീരുമാനമെടുക്കുക. ശത്രുക്കള്‍ മിത്രങ്ങളായി ഭാവിച്ച് സ്വസ്ഥത നഷ്ടപ്പെടുത്തുവാന്‍ സാദ്ധ്യതയുണ്ട്.
ദോഷപരിഹാരാര്‍ത്ഥമായി മുരുകനെ
ഭജിക്കുക.
രോഹിണി
ധനമിടപാടിൽ ശ്രദ്ധ വേണം
ശ്രീകൃഷ്ണഭഗവാന്റെ ജന്മനക്ഷത്രമാണ് രോഹിണി. ഭഗവാന്‍ കാരാഗൃഹത്തില്‍ അവതരിച്ച് കഷ്ടപ്പാടുകളിലൂടെ കടന്നുപോയതു പോലെ ഈ നക്ഷത്രത്തില്‍ ജനിച്ചവരും ജീവിതത്തില്‍ ആദ്യഘട്ടങ്ങളില്‍ നിരവധി പ്രതിസന്ധികൾ തരണം ചെയ്യേണ്ടതായി വരും. ഇഷ്ടപ്പെടുന്നവരെ അന്ധമായി വിശ്വസിക്കുകയും അതുമൂലം ചില പ്രയാസങ്ങള്‍ ഉണ്ടായിത്തീരുകയും ചെയ്യും. ഇവർക്ക് വ്യാഴം മൂന്നാം ഭാവത്തില്‍ സഞ്ചരിക്കുകയാണ്. അതുമൂലം ചില പ്രയാസങ്ങൾ നേരിടേണ്ടി വന്നേക്കാം. ധനപരമായ വിഷമതകളും മാനസിക വിഷമങ്ങളും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ബന്ധുക്കള്‍ ശത്രുക്കളായി തീരാം. ഏതൊരു കാര്യത്തിലും ആരംഭത്തില്‍ തടസ്സങ്ങള്‍ നേരിടാം. ഏതൊരു കാര്യവും നല്ലതുപോലെ ചിന്തിച്ചതിനുശേഷം മാത്രം പ്രവര്‍ത്തിക്കുക. മറ്റുള്ളവരുമായി ധനമിടപാട്, ധാരണകള്‍ എന്നിവയില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം. തസ്കര ശല്യം, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ വന്നുചേരുന്നതിന് സാദ്ധ്യത. ദോഷപരിഹാരാര്‍ത്ഥമായി ജന്മനക്ഷത്രം തോറും വൈഷ്ണവ ക്ഷേത്രങ്ങളില്‍ ഇഷ്ടവഴിപാടുകള്‍ നടത്തി പ്രാര്‍ത്ഥിക്കുക.
മകയിരം
ചിലർക്ക് ദോഷം, ചിലർക്ക് ഗുണം
ഇടവം, മിഥുനം എന്നീ രണ്ടു കൂറുകളിലായി വരുന്ന നക്ഷത്രമാണ് മകയിരം. ഈ നക്ഷത്രത്തിന്റെ ആദ്യപകുതിയില്‍ ജനിച്ചവര്‍ ഇടവക്കൂറുകാരും രണ്ടാമത്തെ പകുതിയില്‍ ജനിച്ചവര്‍ മിഥുനക്കൂറുകാരും ആയിരിക്കും. ഈ നക്ഷത്രക്കാര്‍ പൊതുവേ ഉത്സാഹശീലരും പെട്ടെന്ന് കോപിക്കുന്നവരും ആയിരിക്കും. സ്വപ്രയത്‌നംകൊണ്ട് ഉന്നതിയിലെത്തുന്ന ഈ നക്ഷത്രക്കാര്‍ സംഭാഷണപ്രിയരും അന്യരുടെ കാര്യത്തില്‍ അമിതശ്രദ്ധ പുലര്‍ത്തുന്നവരുമാണ്. അന്യരെ സഹായിക്കുന്നതില്‍ അമിതമായ താല്പര്യം കാണിക്കുമെങ്കിലും അതിനു തക്കതായ ഗുണങ്ങളൊന്നും ഇവര്‍ക്ക് തിരികെ ലഭിക്കാറില്ല. മകയിരം നക്ഷത്രം ഇടവക്കൂറില്‍ ജനിച്ചവര്‍ക്ക് ശനി പതിനൊന്നിലും വ്യാഴം മൂന്നാം ഭാവത്തിലുമായാണ് സഞ്ചരിക്കുന്നത്. വ്യാഴമാറ്റം ഈ കൂറുകാര്‍ക്ക് നല്ലതല്ല. ബന്ധുമിത്രാദികളുമായി കലഹം, മറ്റുള്ളവരുടെ ചതയില്‍ അകപ്പെടുക, ശത്രുക്കള്‍ വര്‍ദ്ധിക്കും എന്നിവ ഫലങ്ങളാണ്. ദോഷപരിഹാരാര്‍ത്ഥമായി നരസിംഹക്ഷേത്രത്തിലും ശ്രീകൃഷ്ണ ക്ഷേത്രത്തിലും ഇഷ്ടവഴിപാടുകള്‍ ചെയ്ത് പ്രാര്‍ത്ഥിക്കുക. മിഥുനക്കൂറില്‍ ജനിച്ച മകയിരം നക്ഷത്രക്കാര്‍ക്ക് വ്യാഴമാറ്റം ഗുണകരമാണ്. ധനപരമായ അഭിവൃദ്ധി സിദ്ധിക്കുക, വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ വിജയം സിദ്ധിക്കുക, ഉദ്യോഗലബ്ധി, സന്തതികള്‍ക്ക് അഭിവൃദ്ധിയുണ്ടാകുക, അവിവാഹിതര്‍ക്ക് വിവാഹതടസ്സം മാറിക്കിട്ടുക മുതലായവ പൊതുവായ ഗുണഫലങ്ങളാണ്.

തിരുവാതിര
സാമ്പത്തിക വിഷമത മാറും
ശിവഭഗവാന് പ്രിയപ്പെട്ട നക്ഷത്രമാണ് തിരുവാതിര. ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ പൊതുവേ ശിവഭഗവാനെപ്പോലെ ക്ഷിപ്രകോപികളും ക്ഷിപ്രപ്രസാദികളുമായിരിക്കും. ഈ നക്ഷത്രക്കാര്‍ ഉറച്ച ദൈവവിശ്വാസികളും ആരെയും ആകര്‍ഷിക്കുന്നതിനുള്ള കഴിവുള്ളവരും ആയിരിക്കും. ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ പൊതുവേ നിഗൂഢമായ മനസ്സോടു കൂടിയവരാണ്. ഇവര്‍ എന്താണ് മനസ്സില്‍ കരുതിയിരിക്കുന്നത് എന്ന് മറ്റുള്ളവര്‍ക്ക് അറിയാന്‍ പ്രയാസമാണ്. നയപരമായി കാര്യങ്ങള്‍ നേടിയെടുക്കുന്നതിലും ഇവര്‍ക്ക് സാമര്‍ത്ഥ്യം കൂടുതലായിരിക്കും. വ്യാഴമാറ്റം ഇവര്‍ക്ക് പൊതുവേ ഗുണകരമാണ്. വളരെക്കാലമായി അനുഭവപ്പെട്ടിരുന്ന സാമ്പത്തിക വിഷമതകളും ആരോഗ്യപ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. കുടുംബാംഗങ്ങളുമായുള്ള അകല്‍ച്ച ഇല്ലാതാകും. ബന്ധുക്കളില്‍നിന്ന് ആനുകൂല്യം സിദ്ധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ശ്രദ്ധ ചെലുത്തുന്നതിനും ഉന്നതവിജയം നേടുന്നതിനും സാധിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സിദ്ധിക്കും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. അവിവാഹിതര്‍ക്ക് വിവാഹതടസ്സങ്ങള്‍ മാറിക്കിട്ടുകയും ഉത്തമ പങ്കാളിയെ സിദ്ധിക്കുകയും ചെയ്യും. ആകസ്മികമായ ധനാഗമനം ഉണ്ടായി വരും. ശിവ ഭജനം ഉത്തമം
പുണര്‍തം
മാറ്റം പൊതുവേ അനുകൂലം
ശ്രീരാമചന്ദ്രന്റെ ജന്മനക്ഷത്രമാണ് പുണര്‍തം. ഈ നക്ഷത്രത്തില്‍ ജനിച്ചാല്‍ ശ്രീരാമചന്ദ്രനെപ്പോലെ നീതിബോധമുള്ളവരായിരിക്കും. എങ്കിലും ജീവിതത്തില്‍ നിരവധി പ്രതിസന്ധികളെ തരണം ചെയ്യേണ്ടി വരും. ഇവർ തനിക്ക് ശരിയെന്നു തോന്നുന്ന മാര്‍ഗ്ഗത്തില്‍ മാത്രം സഞ്ചരിക്കുന്നവരായിരിക്കും. ഈ നക്ഷത്രത്തില്‍ ആദ്യത്തെ മുക്കാല്‍ ഭാഗം മിഥുനക്കൂറിലും അവസാനത്തെ കാല്‍ഭാഗം കര്‍ക്കടകക്കൂറിലുമായാണ് വരുന്നത്. വ്യാഴമാറ്റം പൊതുവേ അനുകൂലമാണ്. മിഥുനക്കൂറില്‍ ജനിച്ച പുണര്‍തം നക്ഷത്രക്കാര്‍ക്ക് ധനപരമായ വിഷമതകള്‍ മാറിക്കിട്ടുകയും പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനും സാധിക്കുന്നതാണ്. വ്യാഴം അനുകൂലമാകുന്നതിന്റെ ഫലമായി ഈ നക്ഷത്രക്കാര്‍ ആദ്ധ്യാത്മികരംഗത്ത് കൂടുതല്‍ പ്രവര്‍ത്തനനിരതമാകും. ശത്രുക്കള്‍ നിഷ്പ്രഭരായിത്തീരുകയും ഭാഗ്യതടസ്സങ്ങള്‍ മാറിക്കിട്ടുകയും ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് അനുകൂലമായ സമയമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരങ്ങള്‍ കൈവരികയും, അവിവാഹിതരായവര്‍ക്ക് വിവാഹതടസ്സങ്ങള്‍ മാറിക്കിട്ടുകയും ചെയ്യും. കര്‍ക്കടകക്കൂറില്‍ ജനിച്ച പുണര്‍തം നക്ഷത്രക്കാര്‍ക്ക് ഗുണദോഷസമ്മിശ്രമായ അനുഭവങ്ങള്‍ ഉണ്ടായിവരും. ഏതൊരു കാര്യത്തിനും കാലതാമസം നേരിടുവാന്‍ സാദ്ധ്യതയുണ്ട്. ആരോഗ്യപരമായി അലസത വന്നുചേരും. ദോഷപരിഹാരാര്‍ത്ഥമായി ഈ കൂറുകാര്‍ ജന്മനക്ഷത്രം തോറും മഹാവിഷ്ണുവിന് ഇഷ്ടവഴിപാടുകള്‍ നടത്തി പ്രാര്‍ത്ഥിക്കുന്നത് നല്ലതാണ്.
പൂയം
ഗുണദോഷസമ്മിശ്ര കാലം
പൂയം നക്ഷത്രത്തില്‍ ജനിച്ചവര്‍ പൊതുവേ ക്ഷമാശീലരും നയപരമായി കാര്യങ്ങളെ നേരിടുന്നവരും ആയിരിക്കും. ഗൃഹത്തോടും കുടുംബാംഗങ്ങളോടും ഇവര്‍ക്ക് അതിയായ അടുപ്പം ഉണ്ടായിരിക്കും. കര്‍മ്മകുശലതയും വാക്ചാതുര്യവും ഇവര്‍ക്ക് ജന്മസിദ്ധമാണ്. ഇവർക്ക് വ്യാഴം പന്ത്രണ്ടില്‍നിന്ന് ജന്മരാശിയില്‍ സഞ്ചരിക്കുകയാണ് തന്മൂലം ഗുണദോഷസമ്മിശ്രമായ അനുഭവങ്ങളായിരിക്കും ഉണ്ടായിവരിക. പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് പോകേണ്ടിവരും. ധനപരമായ വിഷമതകള്‍ക്ക് ശമനം ലഭിക്കും. എങ്കിലും ബന്ധുമിത്രാദികളുമായുള്ള അകല്‍ച്ച മൂലം മനസ്സുഖം നഷ്ടപ്പെടും. ശാരീരികമായി അലസതയും മന്ദതയും അനുഭവപ്പെടാം. ആഗ്രഹിക്കുന്ന കാര്യങ്ങളൊക്കെ നേടിയെടുക്കും. നിരവധി പ്രതിസന്ധികളെ തരണം ചെയ്യേണ്ടതായി വരും. ബന്ധുക്കള്‍ പോലും ശത്രുതയോടെ പെരുമാറും. വിദ്യാര്‍ത്ഥികള്‍ക്ക് കഠിനമായ പ്രയത്‌നത്തിലൂടെ വിജയത്തില്‍ എത്തിച്ചേരാന്‍ സാധിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പൊതുവേ നല്ല സമയമാണ്. അവിവാഹിതരായ യുവതീയുവാക്കള്‍ക്ക് നല്ലതുപോലെ പരിശ്രമിച്ചാല്‍ വിവാഹയോഗം സിദ്ധിക്കുന്നതാണ്. പുതിയ ഗൃഹം, വസ്തു എന്നിവ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അനുകൂല സമയമാണ്. ധനപരമായ ഇടപാടുകള്‍ നടത്തുമ്പോള്‍ വഞ്ചിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക. ദോഷങ്ങള്‍ പരിഹരിക്കുന്നതിനായി ഈ നക്ഷത്രക്കാര്‍ വ്യാഴാഴ്ച ദിവസങ്ങളില്‍ മഹാവിഷ്ണുവിനെ ഭജിക്കുക.
ആയില്യം
ശത്രുക്കളെ സൂക്ഷിക്കുക
സര്‍പ്പദൈവങ്ങള്‍ക്ക് പ്രിയപ്പെട്ടതാണ് ആയില്യം നക്ഷത്രം. ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ തനിക്ക് പ്രിയപ്പെട്ടവരെ കണ്ണടച്ച് വിശ്വസിക്കുന്നവരും നിസ്സാര കാര്യങ്ങള്‍ക്കുകൂടി ധൃതി കാണിക്കുന്നവരുമാണ്. ഈ നക്ഷത്രക്കാര്‍ തന്നേക്കാള്‍ ഉയര്‍ന്നവരോടും താഴ്ന്നവരോടും ഒരേ രീതിയില്‍ പെരുമാറുന്നവരാണ്. ഇവർക്ക് ജൂണ്‍ മുതല്‍ വ്യാഴം പന്ത്രണ്ടില്‍നിന്നും ജന്മരാശിയിലേക്ക് പകരുകയാണ്. അതുമൂലം ഗുണദോഷസമ്മിശ്രമായ അനുഭവങ്ങളായിരിക്കും ഈ നക്ഷത്രക്കാര്‍ക്ക് ഉണ്ടായിവരിക. മുടങ്ങിക്കിടക്കുന്ന പല കാര്യങ്ങളും പൂര്‍ത്തീകരിക്കാന്‍ സാധിക്കും. സന്തതികളുടെ വിവാഹതടസ്സങ്ങള്‍ മാറിക്കിട്ടും. ദൂരദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും അനുകൂല സമയമാണ്. ശാരീരികമായ അലസതയും ബന്ധുക്കളുടെയും കുടുംബാംഗങ്ങളുടെയും പ്രതികൂല പ്രവര്‍ത്തനങ്ങള്‍മൂലം മനോവിഷമവും വന്നുചേരാം. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ കാലതാമസം നേരിടാം. ശത്രുക്കളുടെ പ്രതികാര നടപടികള്‍ക്ക് ഇരയായിത്തീരുന്നതിന് സാദ്ധ്യതയുണ്ട്. മുടങ്ങിക്കിടക്കുന്ന പല കാര്യങ്ങളും പുനരാരംഭിക്കുകയും ലക്ഷ്യത്തില്‍ എത്തിച്ചേരുകയും ചെയ്യും. ദോഷപരിഹാരാര്‍ത്ഥമായി ഈ നക്ഷത്രക്കാര്‍ ജന്മനക്ഷത്രം തോറും ദേവീക്ഷേത്രത്തില്‍ ഇഷ്ടവഴിപാടുകള്‍ നടത്തുകയും വ്യാഴാഴ്ചകളില്‍ മഹാവിഷ്ണുവിനെ ഭജിക്കുകയും ചെയ്യുക.
( മറ്റ് നക്ഷത്രങ്ങളുടെ രാശിമാറ്റ ഫലം അടുത്ത രണ്ട് പോസ്റ്റുകളിൽ)
ഡോ രാജേഷ് പുല്ലാട്ടിൽ,
മൊബൈൽ: +91 90377 48752
Story Summary: Jupiter Transit to Cancer On June 2, 2026; Moon sign predictions by Dr Rajesh Pullattil
Highlights
ഒക്ടോബർ 31 മുതൽ 2027 ജനുവരി 24 വരെ അതിചാരം
കോവിഡ് മഹാമാരി പടർന്നു പിടിച്ചത് കഴിഞ്ഞ അതിചാര കാലത്ത്
ജനുവരി 24 ന് അതിചാരം അവസാനിച്ച് വ്യാഴം വീണ്ടും കർക്കടകത്തിൽ
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.