Tuesday, July 21, 2026
Tuesday, July 21, 2026
Home » ഓം നമഃ ശിവായ ജപിച്ച് ഭസ്മം ധരിച്ചാൽ ഇരട്ടി ഫലം

ഓം നമഃ ശിവായ ജപിച്ച് ഭസ്മം ധരിച്ചാൽ ഇരട്ടി ഫലം

by NeramAdmin
0 comments

ഹൈന്ദവ ആചാരപ്രകാരം ഭസ്മം
അതായത് വിഭൂതി തൊടുന്നതിനും എടുക്കുന്നതിനും കൃത്യമായ നിയമങ്ങളുണ്ട്. ഭസ്മം എടുക്കേണ്ടത് വലതു കൈയിലെ മോതിരവിരൽ , നടുവിരൽ , തള്ളവിരൽ എന്നിവ ഒരുമിച്ച് ചേർത്താണ്. ഭസ്മം ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ : മോതിരവിരലും നടുവിരലും ഉപയോഗിച്ച് വലത്തോട്ട് മൂന്ന് വരകളായി ഭസ്മം തൊടുക. ഇതിനെ ത്രിപുണ്ഡ്രം എന്ന് പറയും. അതിനുശേഷം തള്ളവിരൽ കൊണ്ട് ഈ വരകൾക്ക് നടുവിലായി ഇടത്തോട്ട് ഒരു വര വരയ്ക്കും. ഭസ്മം എടുക്കാനോ തൊടാനോ ചൂണ്ടുവിരൽ ഒരിക്കലും ഉപയോഗിക്കാൻ പാടില്ല. അത് അശുഭമായി കരുതപ്പെടുന്നു.

തറയിൽ വീഴരുത്
ഭസ്മം എടുക്കുമ്പോൾ താഴെ വീഴാതെ സൂക്ഷിക്കണം. ഭസ്മം എടുക്കാനും ധരിക്കാനും വലതു കൈ മാത്രം ഉപയോഗിക്കുക. ഭസ്മം ധരിക്കുമ്പോൾ “ഓം നമശിവായ” മന്ത്രം ജപിക്കുന്നത് ഇരട്ടി ഫലം നൽകും.

Lord Shiva Family Wall Frame 8 × 12 Inches https://www.okalasha.com/shop/lord-shiva-family-wall-frame-hindu-devotional-wall-decor-8-12-inches-o-kalasha

ഭസ്മം ധരിക്കേണ്ട സ്ഥാനങ്ങൾ
സാധാരണ ഭക്തർ നെറ്റിയിൽ മാത്രമാണ് ഭസ്മം തൊടാറുള്ളത്. എന്നാൽ പൂർണ്ണമായ ഫലത്തിനായി പ്രധാന ശരീരഭാഗങ്ങളിൽ ഭസ്മം ധരിക്കാം. ഓരോ ഭാഗവും ധരിക്കേണ്ട
സ്ഥലവും.
ശിരസ്സ് : തലയുടെ മധ്യഭാഗത്ത്.
നെറ്റി: പുരികങ്ങൾക്ക് മുകളിലായി ആജ്ഞാ ചക്രത്തിൽ.
കഴുത്ത്: തൊണ്ടയുടെ ഭാഗമായ വിശുദ്ധി ചക്രത്തിൽ.
നെഞ്ച് : ഹൃദയഭാഗമായ അനാഹത ചക്രത്തിൽ.
നാഭി : വയറിന്റെ മധ്യഭാഗത്ത് മണിപൂരക ചക്രത്തിൽ.
തോളുകൾ: ഇരു തോളുകളുടെയും മധ്യഭാഗത്ത്.
കൈമുട്ടുകൾ: ഇരു കൈകളുടെയും മടക്കുകളിൽ
മണിബന്ധം: ഇരു കൈക്കുഴകൾ.

ശിവസായൂജ്യം ലഭിക്കും
ഭസ്മം പരമശിവന്റെ പ്രിയപ്പെട്ട അലങ്കാരമാണ്. ഇത് ധരിക്കുന്നത് വഴി ശിവാനുഗ്രഹം സിദ്ധിക്കും. നമ്മുടെ
ശരീരം ഒടുവിൽ ചാരമായി മാറുമെന്ന പരമമായ സത്യത്തെ ഭസ്മം ഓർമ്മിപ്പിക്കുന്നു. ഇത് അഹംഭാവം ഇല്ലാതാക്കുന്നു. വൈരാഗ്യ ബുദ്ധി
വളർത്താൻ സഹായിക്കുന്നു.
മുൻപ് ചെയ്ത പാപങ്ങളുടെ ഫലങ്ങൾ കുറയ്ക്കാനും മനസ്സിന് ശുദ്ധി വരാനും ഭസ്മധാരണം സഹായിക്കും.

ഭസ്മം ഒരു കവചം
നെറ്റിയിലെ ആജ്ഞാചക്രത്തിലൂടെ ശരീരത്തിലേക്ക് അനാവശ്യ ഊർജ്ജം പ്രവേശിക്കുന്നത് തടയുന്നതിന് ഭസ്മം ഒരു കവചമായി പ്രവർത്തിക്കുന്നു.
അങ്ങനെ നെഗറ്റീവ് ഊർജ്ജം
തടയുന്നു. കുളിച്ചതിനു ശേഷം നെറ്റിയിൽ ഭസ്മം തൊടുന്നത് തലയിലെ അമിത ഈർപ്പം വലിച്ചെടുക്കാനും ജലദോഷം, തലവേദന എന്നിവ തടയാനും സഹായിക്കും.ഭസ്മം തൊടുന്ന ഭാഗങ്ങളിലെ നാഡികളെ ഉത്തേജിപ്പിക്കുന്നത് വഴി മനസ്സിന് ശാന്തതയും ഏകാഗ്രതയും ലഭിക്കുന്നു.

ഭസ്മധാരണ മന്ത്രങ്ങൾ
ഭസ്മം ധരിക്കുമ്പോൾ ജപിക്കേണ്ട മന്ത്രങ്ങൾ ജപിക്കുന്നത് ഇരട്ടി ഫലം നൽകും. ഓം നമഃ ശിവായ ജപമാണ്
ഏറ്റവും നല്ലത് . അതിലളിതവും ശക്തവുമായ ശിവമന്ത്രമാണിത് .
പിന്നെ ഒന്ന് മഹാമൃത്യുഞ്ജയ മന്ത്രമാണ്.
ഇത് ആയുരാരോഗ്യത്തിനും നല്ലതാണ്.
രോഗങ്ങളും അകാലമൃത്യു ഭയവും മാറാൻ ഭസ്മധാരണത്തിനൊപ്പം ഇത് ജപിക്കാം. ഭസ്മധാരണ മന്ത്രം ജപിച്ച്
ഭസ്‌മം ധരിച്ചാൽ ഐശ്വര്യവും രോഗശാന്തിയും ലഭിക്കും.

ALSO READ

മഹാമൃത്യുഞ്ജയ മന്ത്രം
ഓം ത്ര്യംബകം യജാമഹേ
സുഗന്ധിം പുഷ്ടിവർദ്ധനം
ഉർവ്വാരുകമിവ ബന്ധനാത്
മൃത്യോർ മുക്ഷീയ മാമൃതാത്

ഭസ്മ ധാരണ മന്ത്രം
ശ്രീകരം ച പവിത്രം ച
ശോകരോഗനിവാരണം
ലോകവശീകരം പുംസാം
ഭസ്മം ത്രൈലോക്യപാവനം

ഭസ്മം സൂക്ഷിക്കേണ്ട രീതി
ക്ഷേത്രങ്ങളിൽ നിന്നും പൂജിച്ച് ലഭിക്കുന്ന ഭസ്മം പവിത്രമായി വേണം വീട്ടിൽ സൂക്ഷിക്കാൻ. ഭസ്മം എപ്പോഴും ചെമ്പ്, വെള്ളി, മരപ്പൂജാ പാത്രങ്ങൾ, അല്ലെങ്കിൽ കളിമൺ പാത്രങ്ങളിൽ സൂക്ഷിക്കുക. പ്ലാസ്റ്റിക് കവറുകളിലോ പ്ലാസ്റ്റിക് ഡപ്പികളിലോ സൂക്ഷിക്കുന്നത് ഒഴിവാക്കുക. ഭസ്മപ്പാത്രം എപ്പോഴും പൂജാമുറിയിലോ അല്ലെങ്കിൽ വടക്ക്-കിഴക്ക് (ഈശാന കോൺ) ഭാഗത്തോ വെയ്ക്കുക. ഒരിക്കലും നിലത്തോ താഴ്ന്ന ഇടങ്ങളിലോ വയ്ക്കരുത്. ശുദ്ധിയുള്ള ഉയർന്ന പീഠത്തിലോ തട്ടിലോ വേണം വയ്ക്കാൻ. ഭസ്മം വയ്ക്കുന്ന പാത്രത്തിൽ വെള്ളമോ നനവോ തട്ടാതെ സൂക്ഷിക്കണം. നനഞ്ഞ കൈകൊണ്ട് പാത്രത്തിലെ ഭസ്മം എടുക്കരുത്. അശുദ്ധിയുള്ള സമയങ്ങളിൽ പുല, വാലായ്മ, മാസാശുദ്ധി തുടങ്ങിയ കാലയളവിൽ ഭസ്മപ്പാത്രം തൊടുകയോ ഭസ്മം ധരിക്കുകയോ ചെയ്യരുത്. ശുദ്ധമായ പശുവിൻ ചാണകം കത്തിച്ചുണ്ടാക്കുന്നതാണ് നിങ്ങൾക്ക് യഥാർത്ഥ ഭസ്മം.

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com. All rights reserved.

 

 

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?