Monday, June 1, 2026
Monday, June 1, 2026
Home » സുബ്രഹ്മണ്യനെ ഭജിക്കുക; പകുതി വെന്ത അരിയിൽ നെയ് ചേർത്ത് കാക്കയ്ക്ക് നൽകുക

സുബ്രഹ്മണ്യനെ ഭജിക്കുക; പകുതി വെന്ത അരിയിൽ നെയ് ചേർത്ത് കാക്കയ്ക്ക് നൽകുക

0 comments

2026 ജൂൺ 02, ചൊവ്വ
കലിദിനം 1872728
കൊല്ലവർഷം 1201 ഇടവം 19
(കൊല്ലവർഷം 1201 ഇടവം ൧൯ )
തമിഴ് വർഷം പരാഭവ വൈകാശി 19
ശകവർഷം 1948 ജ്യേഷ്ഠം 12

ഉദയം 06.03 അസ്തമയം 06. 41 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 38 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 22 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 03.31 pm to 05.06 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 12.22 pm to 01.56 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 09.12 am to 10.47 am
(ശുഭകാര്യങ്ങൾക്കും വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
വ്യാഴം ഉച്ചത്തിൽ. ചൊവ്വയും ബുധനും സ്വക്ഷത്രത്തിൽ

Traditional Brass Gajalakshmi Deepam with Intricate Backrest – 11 cm / Gajalakshmi Vilakku (Backrest Lamp) https://www.okalasha.com/shop?page=2&page_size=18&sort_by=newest&categories=puja-essentials&is_service=false

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ രോഹിണിയിൽ (രോഹിണി ഞാറ്റുവേല) ചൊവ്വ ഭരണിയിൽ ബുധൻ തിരുവാതിരയിൽ വ്യാഴം പുണർതത്തിൽ ശുക്രൻ പുണർത്തിൽ ശനി രേവതിയിൽ രാഹു ചതയത്തിൽ കേതു മകത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.03 വരെ എടവം പകൽ 09.06 വരെ മിഥുനം പകൽ 11.21 വരെ കർക്കടകം പകൽ 01.21 വരെ ചിങ്ങം പകൽ 03.19 വരെ കന്നി തുടർന്ന് വൈകിട്ട് 05.23 വരെ തുലാം തുടർന്ന് വൃശ്ചികം

ALSO READ

ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.33 pm to 06.56 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്നസമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to 06.14 am
സായംസന്ധ്യ 06.34 pm to 07.44 pm

ഇന്നത്തെ നക്ഷത്രം
പൂരാടം

തിഥി ദൈർഘ്യം
രാത്രി 07.01 വരെ കൃഷ്ണപക്ഷ ദ്വിതീയ തുടർന്ന് തൃതീയ

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: മൂലം തിഥി : ദ്വിതീയ

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: മൂലം

ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യപരവും ധനപരവുമായ വിഷമതകൾ സൃഷ്ടിക്കാം. അതിനാൽ ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ടദേവന്റെ ക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാടുകൾ യഥാശക്തി കഴിപ്പിച്ചതിനു ശേഷം വിഷ്ണു ക്ഷേത്രത്തിൽ വെണ്ണ നിവേദ്യം നടത്തി ധന്വന്തരി മന്ത്ര പുഷ്‌പാഞ്‌ജലി നടത്തുക. കൂടാതെ അരവണയോ തൃമധുരമോ നിവേദിച്ചു സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കുമാരസൂക്ത പുഷ്‌പാഞ്‌ജലിയും നടത്തിക്കുക. കൂടാതെ വരുന്ന ഒരു വർഷം പക്ക നാളുകളിൽ ദേവീക്ഷേത്രത്തിൽ ആയുഃസൂക്ത പുഷ്‌പാഞ്‌ജലി കഴിപ്പിക്കുന്നതും വളരെ ഗുണകരമാണ്.

ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
പൂയം, ആയില്യം, അനിഴം, ചോതി, അത്തം, പൂരം

ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
തൃക്കേട്ട, വിശാഖം, ചിത്തിര, ഉത്രം, ഉത്രട്ടാതി, രേവതി

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

മൃത്യുദോഷം
രാത്രി 10.06 മുതൽ പിണ്ഡനൂൽദോഷം ഉള്ളതിനാൽ അപ്പോൾ മുതൽ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

ദിവസ ഗുണ വർദ്ധനവിന്
ദിന ദോഷങ്ങൾ ശമിക്കാനും ദിവസ ഗുണ വർദ്ധനവിനും സുബ്രഹ്മണ്യനെ
ഭജിക്കുക. ഒരു സുബ്രഹ്മണ്യസ്തുതി ചേർക്കുന്നു :
നമോഽസ്തു വൃന്ദാരകവൃന്ദവന്ദ്യ
പാദാരവിന്ദായ സുധാകരായ
ഷഡാനനായാമിതവിക്രമായ
ഗൗരീഹൃദാനന്ദസമുദ്ഭവായ

നമോഽസ്തു തുഭ്യം പ്രണതാർതിഹന്ത്രേ
കർത്രേ സമസ്തസ്യ മനോരഥാനാം
ദാത്രേ രഥാനാം പരതാരകസ്യ ഹന്ത്രേ
പ്രചണ്ഡാസുരതാരകസ്യ

അമൂർതമൂർതായ സഹസ്രമൂർതയേ
ഗുണായ ഗണ്യായ പരാത്പരായ
അപാരപാരായ പരാപരായ നമോഽസ്തു
തുഭ്യം ശിഖിവാഹനായ

നമോഽസ്തു തേ ബ്രഹ്മവിദാം വരായ
ദിഗംബരായാംബരസംസ്ഥിതായ
ഹിരണ്യവർണായ ഹിരണ്യബാഹവേ
നമോ ഹിരണ്യായ ഹിരണ്യരേതസേ

ലാൽ -കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം: പകുതി വെന്ത അരിയിൽ നെയ് ചേർത്ത് കാക്കയ്ക്ക് നൽകുക . അരയാൽ മരത്തിന് പ്രദക്ഷിണം വെച്ച് ചുവട്ടിൽ മഞ്ഞൾ കലർന്ന വെള്ളം ഒഴിക്കുക .

കുജ പീഡകൾ മാറാൻ
ഇന്ന് ചൊവ്വാഴ്ച ജനനസമയത്ത് ചൊവ്വയ്ക്ക് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, ഭ്രാതൃ (സഹോദര) ദോഷമുള്ളവർ , വിഷാദ രോഗികൾ, പ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്തവർ, കടബാദ്ധ്യതയുള്ളവർ, മേടം, വൃശ്ചികം, ധനു , കർക്കടകം ഇവ ജനനലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ കുജന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (കുജ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .12 ചൊവ്വാഴ്ച ചിട്ടയോടെ വ്രതമനുഷ്ഠിച്ച് ഈ മന്ത്രം ജപിച്ചാൽ വിവാഹ തടസ്സം മാറുകയും, കട ബാധ്യതകൾ ഒഴിയുകയും ചെയ്യും:
ഭൂമി പുത്രോ മഹാ തേജാ:
ജഗതാം ഭയകൃത് സദാ
വൃഷ്ടികൃത് വൃഷ്ടിഹർത്താ ച
പീഢാം ഹരതു മേ കുജ:

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Prathidina Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?