2026 ജൂൺ 01, തിങ്കൾ
കലിദിനം 1872727
കൊല്ലവർഷം 1201 ഇടവം 18
(കൊല്ലവർഷം 1201 ഇടവം ൧൮)
തമിഴ് വർഷം പരാഭവ വൈകാശി 18
ശകവർഷം 1948 ജ്യേഷ്ഠം 11
ഉദയം 06.03 അസ്തമയം 06. 41 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 38 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 22 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 07.37 am to 09.12 am
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 01.56 am to 03.31 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 10.47 am to 12.22 pm
(ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
ഗ്രഹാവസ്ഥകൾ
ചൊവ്വയും ബുധനും സ്വക്ഷത്രത്തിൽ
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ രോഹിണിയിൽ (രോഹിണി ഞാറ്റുവേല) ചൊവ്വ ഭരണിയിൽ ബുധൻ മകയിരത്തിൽ വ്യാഴം പുണർതത്തിൽ ശുക്രൻ പുണർത്തിൽ ശനി രേവതിയിൽ രാഹു ചതയത്തിൽ കേതു മകത്തിൽ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.07 വരെ എടവം പകൽ 09.10 വരെ മിഥുനം പകൽ 11.25 വരെ കർക്കടകം പകൽ 01.25 വരെ ചിങ്ങം പകൽ 03.23 വരെ കന്നി തുടർന്ന് വൈകിട്ട് 05.27 വരെ തുലാം തുടർന്ന് വൃശ്ചികം
ALSO READ
ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.33 pm to 06.56 pm
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to 06.14 am
സായംസന്ധ്യ 06.34 pm to 07.44 pm
ഇന്നത്തെ നക്ഷത്രം
രാത്രി 07.08 വരെ തൃക്കേട്ട തുടർന്ന് മൂലം
തിഥി ദൈർഘ്യം
പകൽ 04.37 വരെ കൃഷ്ണപക്ഷ പ്രഥമ തുടർന്ന് ദ്വിതീയ
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: തൃക്കേട്ട തിഥി: ഇല്ല
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: തൃക്കേട്ട
ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നത് പൊതുവെ ഗുണകരമാണ്. നല്ല വാർത്തകൾ കേൾക്കുക, അവിവാഹിതർക്ക് നല്ല വിവാഹബന്ധം ലഭിക്കുക,
ജീവിത പുരോഗതി കൈവരിക്കുക എന്നീ ഗുണങ്ങൾ പ്രതീക്ഷിക്കാം.
ഗുണവർദ്ധനവിനും
ദോഷശാന്തിക്കുമായി പാർവതീ ദേവിക്ക് പ്രത്യേകിച്ചും ദേവീക്ഷേത്രങ്ങളിൽ പൊതുവെയും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുക. കൂടാതെ വരുന്ന ഒരുവർഷക്കാലത്തേയ്ക്കു പക്കപ്പുറന്നാൾ തോറും ദേവീക്ഷേത്രത്തിൽ പഞ്ചാദുർഗ്ഗാ മന്ത്രത്താൽ പുഷ്‌പാഞ്‌ജലി നടത്തിക്കുന്നത് ഗുണഫലങ്ങൾ അനുഭവത്തിൽ വരുവാൻ അത്യുത്തമമാണ്.
ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
അശ്വതി, ഭരണി, വിശാഖം, ചിത്തിര, ഉത്രം
ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
അനിഴം, ചോതി, അത്തം, പൂരം, പൂരുരുട്ടാതി, ഉത്രട്ടാതി
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം
മൃത്യുദോഷം
രാത്രി 07.08 വരെ മുതൽ പിണ്ഡനൂൽദോഷം ഉള്ളതിനാൽ അതുവരെ മുതൽ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.
ദിനഗുണവർദ്ധനവിന്
ദിവസഗുണ വർദ്ധനയ്ക്കും ദിന ദോഷങ്ങൾ ശമിക്കാനും ശിവപാർവതീ സങ്കൽപ്പത്തിൽ ഇനി പറയുന്ന ശ്ലോകം ജപിക്കുക:
വന്ദേ ഗിരീശം ഗിരിജാസമേതം
കൈലാസശൈലേന്ദ്ര ഗുഹാഗൃഹസ്ഥം
അങ്കേ നിഷണ്ണേന വിനായകേന
സക്‌ന്ദേന ചാത്യന്തസുഖായമാനം
ലാൽ – കിതാബ് പരിഹാരം
ദിവസത്തിനു ചേർന്ന ലാൽ – കിതാബ് നിർദ്ദേശം: മത്സ്യങ്ങൾക്ക് ഭക്ഷണം നൽകുക.
ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം വെളുപ്പ്ക്രീം, പ്രതികൂല നിറം: കറുപ്പ്, നീല
ചന്ദ്ര പീഡകൾ മാറാൻ
ഇന്ന് തിങ്കളാഴ്ച. ജനനസമയത്ത് ചന്ദ്രന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചന്ദ്രന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, മാതൃ ദോഷമുള്ളവർ, കടുത്ത
മദ്യപാനികൾ, ദീർഘ കാല
ഔഷധസേവ ആവശ്യമായി വന്നവർ കർക്കടകം, മീനം, വൃശ്ചികം ഇവ
ജനനലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ ചന്ദ്രന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ചന്ദ്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
രോഹിണീശ സുധാ മൂർത്തി
സുധാധാത്ര: സുധാശനഃ
വിഷമസ്ഥാന സംഭൂതാം
പീഢാം ഹരതു മേ വിധു:
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Prathidina Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com. All rights reserved.