2026 ജൂൺ 04, വ്യാഴം
കലിദിനം 1872730
കൊല്ലവർഷം 1201 ഇടവം 21
(കൊല്ലവർഷം 1201 ഇടവം ൨൧)
തമിഴ് വർഷം പരാഭവ വൈകാശി 21
ശകവർഷം 1948 ജ്യേഷ്ഠം 14
ഉദയം 06.03 അസ്തമയം 06.42 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 39 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 23 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 01.57 am to 03.32 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 09.12 amt o 10.47 am
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 06.03 am to 07.37 am
(ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
ഗ്രഹാവസ്ഥകൾ
വ്യാഴം ഉച്ചത്തിൽ ചൊവ്വയും ബുധനും സ്വക്ഷത്രത്തിൽ
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ രോഹിണിയിൽ (രോഹിണി ഞാറ്റുവേല) ചൊവ്വ ഭരണിയിൽ ബുധൻ തിരുവാതിരയിൽ വ്യാഴം പുണർതത്തിൽ ശുക്രൻ പുണർത്തിൽ ശനി രേവതിയിൽ രാഹു ചതയത്തിൽ കേതു മകത്തിൽ
ALSO READ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 06.55 വരെ എടവം പകൽ 08.58 വരെ മിഥുനം പകൽ 11.13 വരെ കർക്കടകം പകൽ 01.13 വരെ ചിങ്ങം പകൽ 03.11 വരെ കന്നി തുടർന്ന് വൈകിട്ട് 05.15 വരെ തുലാം തുടർന്ന് വൃശ്ചികം
ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.33 pm to 06.56 pm
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to to 06.14 am
സായംസന്ധ്യ 06.34 pm to 07.44 pm
ഇന്നത്തെ നക്ഷത്രം
രാത്രി 03.41 മണി വരെ ഉത്രാടം
തിഥി ദൈർഘ്യം
രാത്രി 11.31 വരെ കൃഷ്ണപക്ഷ ചതുർത്ഥി തുടർന്ന് പഞ്ചമി
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: ഉത്രാടം തിഥി: ചതുർത്ഥി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: ഉത്രാടം
ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ്. വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം . കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കുക, മംഗള കർമ്മങ്ങളിൽ സംബന്ധിക്കുക ദേവകാര്യങ്ങളിൽ ശ്രദ്ധ വർദ്ധിക്കുക എന്നിവ പൊതു ഫലമായി പ്രതീക്ഷിക്കാം . ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ടദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം മഹാവിഷ്ണുവിങ്കൽ പാൽപ്പായസ നിവേദ്യത്തോടെ പുരുഷസൂക്ത പുഷ്പാഞ്ജലി നടത്തിക്കുക. വരുന്ന ഒരു ന്ന വർഷക്കാലം പക്കനാളുകളിൽ നാളുകളിൽ ഭാഗ്യസൂക്തപുഷ്പാഞ്ജലി കഴിപ്പിക്കുന്നത് ഉത്തമമാണ്. ഒപ്പം നാളിൽ ശിവങ്കൽ മൃത്യുഞ്ജയ പുഷ്പാഞ്ജലിയും കഴിപ്പിക്കുക.

ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
പുണർതം, മൂലം, അനിഴം, ചോതി
ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
പൂരാടം, തൃക്കേട്ട, വിശാഖം, ചിത്തിര
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം
ദിവസഗുണ വർദ്ധനവിന്
ഇന്നത്തെ ദിവസം സരസ്വതീ ഭജനത്തിന് ഉത്തമമാണ്. വിദ്യാമൗഢ്യം മാറുവാൻ
ഇത് ഏറെ സഹായകരമാണ്. ഒരു ജപം
ചേർക്കുന്നു:
മുദ്രാപുസ്തക ഹസ്താഭ്യാം
ഭദ്രാസനഹൃദിസ്ഥിതേ
പുരസ്സതേ സദാ ദേവീ
സരസ്വതീ നമോസ്തുതേ
വന്ദേസരസ്വതീം ദേവീം
ഭുവനത്രയമാതരം
യൽ പ്രസാദാധൃതേ നിത്യം
ജിഹ്വാമേ പരിവർത്തതേ
ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ്പ രിഹാരം: പനിനീരിൽ മുക്കിയ ചന്ദനത്തിരി പുകയ്ക്കുക. ഭവനത്തിന്റെ /ഓഫീസിന്റെ പുറത്ത് തളിർ വെറ്റില രണ്ടെണ്ണം വെയ്ക്കുക .
ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: മഞ്ഞ, ക്രീം പ്രതികൂല നിറം: കറുപ്പ്, കടുംനീല
ഗുരു പീഡകൾ മാറാൻ
ഇന്ന് വ്യാഴാഴ്ച. ജനനസമയത്ത് വ്യാഴത്തിന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യതയുള്ളവർ, എത്ര ശ്രമിച്ചിട്ടും കടബാദ്ധ്യത തീരാതെ വിഷമിക്കുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ വ്യാഴത്തിന്റെ പീഡാഹര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (വ്യാഴ ഹോരയിൽ) ഭക്തിയോടെ ജപിക്കുക.
ദേവ മന്ത്രീ വിശാലാക്ഷ:
സദാലോക ഹിതേ രത:
അനേക ശിഷ്യ സമ്പൂർണ്ണ:
പീഢാം ഹരതു മേ ഗുരു:
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്താരം, + 91 9656377700
ശാസ്താരം അസ്ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.