വ്യാഴദശ അല്ലെങ്കിൽ ശുക്രദശ വ്യാഴ അപഹാരം അല്ലെങ്കിൽ ശുക്രാപഹാരം നടക്കുന്നവരും വ്യാഴം ചാരവശാൽ 1, 3, 4, 6, 8, 10, 12 എന്നീ ഭാവങ്ങളിൽ സഞ്ചരിക്കുന്നവരും, വൈഷ്ണവ ദേവതയോ മഹാലക്ഷ്മിയോ ഗ്രാമക്ഷേത്രമായോ കുടുംബക്ഷേത്രമായോ ഉള്ളവരും, ജാതകത്തിൽ ഇരുപത്തിരണ്ടാം ദ്രേക്കാണാധിപനായി ബുധനോ വ്യാഴമോ ശുക്രനോ വന്നിട്ടുള്ളവരും, ജാതകത്തിൽ അഷ്ടകവർഗ്ഗത്തിൽ വ്യാഴം ബലമില്ലാതെ നിൽക്കുന്നവരും, ഗ്രഹനിലയിൽ ബുധനോ വ്യാഴമോ ശുക്രനോ അനിഷ്ടഭാവങ്ങളിൽ ബലമില്ലാതെ നിൽക്കുന്നവരും, കാരാകാംശ ലഗ്നമായോ ആത്മകാരക ഗ്രഹമായോ ജാതകത്തിൽ ബുധനോ വ്യാഴമോ ശുക്രനോ വന്നിട്ടുള്ളവരും, പിന്നെ ഈ ദേവതകളെ കാലങ്ങളായി ആരാധിക്കുന്നവരും തിരുപ്പതി ബാലാജിയുടെയും മഹാലക്ഷ്മിയുടെയും
മന്ത്രജപം ആരംഭിക്കുന്നത് മികച്ച ഫലം നൽകുമെന്ന് ഉറപ്പാണ്.

തിരുപ്പതി ബാലാജിയെയും മഹാലക്ഷ്മിയെയും ഭജിക്കാൻ ഉത്തമമായ അതിശക്തമായ രണ്ട് മന്ത്രങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. രണ്ട് മന്ത്രങ്ങളുടെ ജപരീതികളും ജപാനുഗ്രഹങ്ങളും താഴെ പറയുന്നവയാണ്. ഇത് ജപിക്കാൻ താല്പര്യം ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഇത് ജപിക്കാൻ ഉപാസകർക്ക് ഗുരുവിൽ നിന്നും മന്ത്രോപദേശം ആവശ്യമുണ്ട്. എന്നാൽ സാധാരണ ഭക്തർക്ക്, ഉപാസകർ പാലിക്കുന്ന ഉപചാരങ്ങൾ യാതൊന്നും തന്നെ ഇല്ലാത്തതിനാൽ ഇവ ഭക്തിയോടെ ജപിക്കാവുന്നതാണ്.
- ഓം ശ്രീം ക്ലീം വെങ്കടേശായ നമഃ
ഭഗവാൻ മഹാവിഷ്ണുവിൻ്റെ കലിയുഗ വരദനായ വെങ്കടേശ്വര ഭഗവാൻ്റെ, തിരുപ്പതി ബാലാജിയുടെ മന്ത്രമാണിത്. ഇതിൽ അടങ്ങിയിരിക്കുന്ന ബീജാക്ഷരങ്ങൾ ‘ശ്രീം’ – ലക്ഷ്മി പ്രീതി, ‘ക്ലീം’ – ആകർഷണം അഥവാ ആഗ്രഹസാഫല്യം ഇതിനെ കൂടുതൽ ശക്തമാക്കുന്നു.
സാമ്പത്തിക അഭിവൃദ്ധി
കടബാധ്യതകളിൽ നിന്ന് മോചനവും തൊഴിലിലും ബിസിനസ്സിലും അപ്രതീക്ഷിത പുരോഗതിയും ഇതിൻ്റെ കൃത്യമായ ജപം വഴി ഉണ്ടാകുന്നു. ലക്ഷ്മി-നാരായണ പ്രീതി ഒന്നിച്ച് ലഭിക്കാൻ ഇത് സഹായിക്കും.
തടസ്സങ്ങൾ നീങ്ങുക
ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന കാര്യങ്ങൾ, പ്രത്യേകിച്ച് വസ്തുസംബന്ധമായ തർക്കങ്ങൾ, വീട് നിർമ്മാണം എന്നിവ പെട്ടെന്ന് നടന്നു കിട്ടും.
മാനസിക സമാധാനം
മനസ്സിലെ ഭയവും ഉത്കണ്ഠയും മാറി ആത്മവിശ്വാസവും ശാന്തിയു കൈവരും.
- ഓം ശ്രീം ശ്രീം മഹാലക്ഷ്മി നമഃ
ഐശ്വര്യത്തിൻ്റെയും സമ്പത്തിൻ്റെയും ദേവിയായ മഹാലക്ഷ്മിയുടെ അതീവ പ്രസന്നമായ മന്ത്രമാണിത്. ‘ശ്രീം’ എന്ന ലക്ഷ്മി ബീജം രണ്ടു തവണ ആവർത്തിച്ചു ജപിക്കുന്നത് മന്ത്രത്തിൻ്റെ ഫലം വർദ്ധിപ്പിക്കുന്നു.
ലക്ഷ്മി കടാക്ഷം
ദാരിദ്ര്യവും സാമ്പത്തിക ഞെരുക്കങ്ങളും ഒഴിവായി ഭവനത്തിൽ ശാശ്വതമായ ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകും.
ALSO READ
കുടുംബ സുഖം
കുടുംബാംഗങ്ങൾക്കിടയിൽ ഒത്തൊരുമയും സന്തോഷവും സമാധാനവും നിലനിൽക്കും.
കീർത്തിയും സൗഭാഗ്യവും
സമൂഹത്തിൽ മാന്യതയും അംഗീകാരവും ലഭിക്കാനും, ചെയ്യുന്ന പ്രവൃത്തികളിൽ ഭാഗ്യത്തിൻ്റെ പിന്തുണ ഉണ്ടാകാനും ഈ മന്ത്രജപം സഹായിക്കും.
പൊതുവായ ജപരീതികൾ
- അതിരാവിലെ അഥവാ ബ്രഹ്മമുഹൂർത്തത്തിൽ അല്ലെങ്കിൽ സന്ധ്യാസമയത്ത് കിഴക്കോട്ടോ വടക്കോട്ടോ ദർശനമായിരുന്ന് ജപിക്കുന്നത് ഉത്തമമാണ്.
- തുളസിമാലയോ താമരക്കുരു മാലയോ ജപത്തിന് എണ്ണം പിടിക്കാനായി ഉപയോഗിക്കാം.
- ദിവസവും 108 തവണ വീതം കൃത്യമായ നിഷ്ഠയോടെ ജപിക്കുന്നത് വളരെ വേഗത്തിൽ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരും.
അനിൽ വെളിച്ചപ്പാടൻ
(മൊബൈൽ: + 9497 134 134 , Uthara Astro Research Center )
Story Summary: Blessings of Thirupathi Balaji and Maha Lakshmi Mantra Chanting
Highlights
കടത്തിൽ നിന്ന് മോചനം, തൊഴിലിലും ബിസിനസ്സിലും പുരോഗതി ലഭിക്കും
വസ്തുസംബന്ധമായ തർക്കങ്ങൾ, വീട് നിർമ്മാണം എന്നിവ പെട്ടെന്ന് നടക്കും
കർമ്മരംഗത്ത് ഭാഗ്യത്തിൻ്റെ പിന്തുണ, സമൂഹത്തിൽ മാന്യത, അംഗീകാരം ഉണ്ടാകും
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.