Saturday, June 20, 2026
Saturday, June 20, 2026
Home » ധർമ്മ ശാസ്താവിനെ ഭജിക്കുക; അസത്യ ഭാഷണം നടത്താതിരിക്കുക

ധർമ്മ ശാസ്താവിനെ ഭജിക്കുക; അസത്യ ഭാഷണം നടത്താതിരിക്കുക

0 comments

2026 ജൂൺ 20, ശനി
കലിദിനം 1872746
കൊല്ലവർഷം 1201 മിഥുനം 06
(കൊല്ലവർഷം 1201 മിഥുനം 0൬)
തമിഴ് വർഷം പരാഭവ ആനി 06
ശകവർഷം 1948 ജ്യേഷ്ഠം 30

ഉദയം 06.05 അസ്തമയം 06.46 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 41 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 19 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 09.15 am to 10.50 am
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 06.05 am to 07.40 am
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 02.00 pm to 03.35 pm
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

Visit Okalasha Shop Now:
Antique Gold Finish Subha Drishti Ganapati Resin Idol (5 Inches)
https://www.okalasha.com/shop?page=1&page_size=18&sort_by=newest&categories=decor-gifts&is_service=false

ഗ്രഹാവസ്ഥകൾ
വ്യാഴം ഉച്ചത്തിൽ ചൊവ്വയും ബുധനും സ്വക്ഷത്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ മകയിരത്തിൽ (മകയിരം ഞാറ്റുവേല) ചൊവ്വ കാർത്തികയിൽ ബുധൻ പുണർതത്തിൽ വ്യാഴം പൂയത്തിൽ ശുക്രൻ പൂയത്തിൽ ശനി രേവതിയിൽ രാഹു ചതയത്തിൽ കേതു മകത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.58 വരെ മിഥുനം പകൽ 10.10 വരെ കർക്കടകം പകൽ 12.10 വരെ ചിങ്ങം പകൽ 02.09 വരെ കന്നി പകൽ വൈകിട്ട് 04.13 വരെ തുലാം വൈകിട്ട് 06.23 വരെ വൃശ്ചികം തുടർന്ന് ധനു

ALSO READ

ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.33 pm to 06.56 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to 06.14 am
സായംസന്ധ്യ 06.34 pm to 07.44 pm

ഇന്നത്തെ നക്ഷത്രം
പകൽ 09.26 വരെ മകം തുടർന്ന് പൂരം

തിഥി ദൈർഘ്യം
പകൽ 03.47 വരെ ശുക്ലപക്ഷ ഷഷ്ഠി തുർന്ന് സപ്തമി

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: പൂരം തിഥി: ശുക്ലപക്ഷ ഷഷ്ഠി,സപ്തമി

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: മകം

ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യപരമായി നന്നല്ല. സാമ്പത്തികനേട്ടം ഉണ്ടാകുമെങ്കിലും അലച്ചിൽ ഏറിയിരിക്കും. ഇന്ന് പിറന്നാൾ വരുന്നവർ ധർമ്മ ശാസ്താവിനെ ദർശിച്ച് നീരാജനം, എള്ളുപായസം ഇവ നൽകുക.
കൂടാതെ നെയ്യ് ഹോമിച്ച് ഭാഗ്യസൂക്ത ജപത്തോടെ ഗണപതിഹോമം കഴിപ്പിക്കുകയും വേണം. വരുന്ന ഒരു വർഷക്കാലം പക്കനാളുകളിൽ ശിവങ്കൽ പിൻവിളക്കിലെണ്ണ, ജലധാര എന്നിവ കഴിപ്പിക്കുന്നതും അത്യുത്തമം.

ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
ഉത്രട്ടാതി, രേവതി, പൂയം, തിരുവാതിര, രോഹിണി

ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
ആയില്യം, തൃക്കേട്ട, പുണർതം, മകയിരം, അനിഴം

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

ദിനഗുണവർദ്ധനവിന്
ദിവസ ഗുണവർദ്ധനയ്ക്ക് ധർമ്മ ശാസ്താ ഭജനം നടത്താം. അതിനുള്ള ഒരു സ്തുതി ചേർക്കുന്നു.
കല്യാണവേഷ രുചിരം കരുണാനിധാനം
കന്ദർപ്പകോടി സദൃശം കമനീയഭാസം
കാന്താദ്വയാ കലിത പാർശ്വമഘാരി മാദ്യം
ശാസ്താരമേവ സതതം പ്രണതോfസ്മി നിത്യം

ലാൽ – കിതാബ് നിർദ്ദേശം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് പരിഹാരം : കറുത്ത തുണിയിൽ 11 വെള്ളി നാണയം (ഒറ്റ രൂപാ നാണയം) പൊതിഞ്ഞു കെട്ടി വീട്ടിലെ / ഓഫിസിലെ പണം സൂക്ഷിക്കുന്ന അലമാരയിൽ സൂക്ഷിക്കുക. അസത്യ ഭാഷണം ഒരു കാരണവശാലും നടത്താതിരിക്കുക

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം കറുപ്പ് , കടും നീലം പ്രതികൂല നിറം: ചുവപ്പ്, ഓറഞ്ച്

ശനി പീഡകൾ മാറാൻ
ഇന്ന് ശനിയാഴ്ച . ജനനസമയത്ത് ശനിക്ക് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ശനിയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, കടുത്ത രോഗബാധയുള്ളവർ, നിരന്തരമായി കാര്യതടസമുള്ളവർ, വിവാഹം വൈകുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ശനിയുടെ പീഡാഹാര സ്തോത്രംചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശനി ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
സൂര്യപുത്രോ ദീർഘദേഹഃ
വിശാലാക്ഷ: ശിവപ്രിയ:
മന്ദചാര: പ്രസന്നാത്മാ
പീഢാം ഹരതു മേ ശനി:

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?