Thursday, June 18, 2026
Thursday, June 18, 2026
Home » വിനായക ചതുർത്ഥി സെപ്തംബർ15, ചൊവ്വാഴ്ച തന്നെ ആചരിക്കണം

വിനായക ചതുർത്ഥി സെപ്തംബർ15, ചൊവ്വാഴ്ച തന്നെ ആചരിക്കണം

by മംഗളഗൗരി
0 comments

സർവ്വവിഘ്‌നങ്ങളും അകറ്റി അഭീഷ്ടസിദ്ധിയേകുന്ന ഗണപതി ഭഗവാനെ ഭജിക്കാൻ ഏറ്റവും അനുകൂലമായ ദിവസമായാണ് ചിങ്ങത്തിലെ വിനായക ചതുർത്ഥി ഇത്തവണ 2026 സെപ്തംബർ
15 ചൊവ്വാഴ്ച തന്നെ ആചരിക്കണം. പഞ്ചാംഗ ഗണിത സമ്പ്രദായങ്ങളുടെ ഭേദം കാരണം ഇക്കുറി വിനായക ചതുർത്ഥി ആചരണം സെപ്തംബർ 14 എന്നും 15 എന്നും വ്യത്യസ്ത അഭിപ്രായഭേദങ്ങൾ നിലനിന്നിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് സൂക്ഷ്മ പരിശോധന നടത്തിയ സംസ്ഥാന പഞ്ചാംഗം കമ്മിറ്റി സെപ്തംബർ 15 ന് തന്നെയാണ് കേരളത്തിൽ വിനായക ചതുർത്ഥി ആചരിക്കേണ്ടത് എന്ന് നിശ്ചയിച്ചു.

Visit Okalasha Shop Now:
Antique Gold Finish Subha Drishti Ganapati Resin Idol (5 Inches)
https://www.okalasha.com/shop?page=1&page_size=18&sort_by=newest&categories=decor-gifts&is_service=false

ആശയക്കുഴപ്പം പരിഹരിച്ചു
സൂക്ഷ്മമായി ഗണിക്കുമ്പോൾ ഉദയത്തിൻ്റെയും ഗണിത സമ്പ്രദായങ്ങളുടെ വ്യത്യാസവും അനുസരിച്ച് ചില വിശേഷ ദിവസങ്ങൾ രണ്ടു ദിവസങ്ങളിലായി വരാറുണ്ട്. ഈ വ്യത്യാസം കാരണം കുറേക്കാലമായി ചില വിശേഷ ദിവസ ആചരണം സംബന്ധിച്ച് ആശയക്കുഴപ്പം
നില നിന്നിരുന്നു. ഇപ്പോൾ പഞ്ചാംഗം കമ്മിറ്റിയുടെ ശ്രമഫലമായി ഇക്കാര്യത്തിൽ കേരളത്തിൽ ഒരു ഏകീകൃത സ്വഭാവം കൈവരിക്കാൻ സാധിച്ചിരിക്കുയാണ്. സൂക്ഷ്മ പരിശോധന നടത്തിയ ശേഷം സെപ്റ്റംബർ 15 ന് തന്നെയാണ് വിനായകചതുർത്ഥി ആചരിക്കേണ്ടത് എന്ന് പഞ്ചാംഗം കമ്മിറ്റിക്കു വേണ്ടി ഡോ. കെ. ബാലകൃഷ്ണ വാരിയർ, സദനം നാരായണപ്പൊതുവാൾ, കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്, സദനം ജഗദീഷ് പൊതുവാൾ, അഡ്വ. എ.യു. രഘുരാമൻ പണിക്കർ, ചെത്തല്ലൂർ വിജയകുമാർ ഗുപ്തൻ, വിജയൻ ആലപ്ര, എസ്. ശ്രേയസ്സ് എന്നിവർ അറിയിച്ചു.

ചിങ്ങത്തിലെ ശുക്ലചതുർത്ഥി
പാർവ്വതി പരമേശ്വരന്മാരുടെ പ്രിയപുത്രനായ ഗണേശൻ അവതരിച്ചത് ചിങ്ങമാസം വെളുത്തപക്ഷത്തിലെ ചതുർത്ഥി നാളിലാണ്. വ്രതനിഷ്ഠയോടെ ഈ ദിവസം ഗണപതിയെ ആരാധിച്ചാൽ അസാധ്യമായ കാര്യങ്ങൾ പോലും സാധിക്കും. സാധാരണയായി ക്ഷേത്രങ്ങളിൽ ഈ ദിവസം പ്രത്യേക പ്രാധാന്യത്തോടെ ഗണപതിഹോമം തുടങ്ങിയ പൂജകൾ നടത്താറുണ്ട്.

ശക്തിയും ബുദ്ധിയും പകരും
ഓംകാര സ്വരൂപനായ ഗണനായകനെ സ്മരിക്കാതെ, തുടങ്ങുന്ന ഒരു കർമ്മവും പൂർണ്ണവും സഫലവുമാകില്ല. വിനായകന്റെ അനുഗ്രഹം ലഭിച്ചാൽ ഏത് കർമ്മവും അനയാസം പൂർത്തിയാക്കാം. ഭജിക്കുന്നവർക്കെല്ലാം ശക്തിയും ബുദ്ധിയും പകരുന്ന ഗണപതി ഭഗവാനെ പ്രീതിപ്പെടുത്തി അനുഗ്രഹം നേടാൻ ഒട്ടേറെ മന്ത്രങ്ങളും സ്തുതികളും പ്രചാരത്തിലുണ്ട്. ഇതിൽ മുഖ്യം ഓം ഗം ഗണപതയേ നമഃ എന്ന ഭഗവാൻ്റെ മൂലമന്ത്രമാണ്. ഗണേശ ഗായത്രി, ഗണേശ അഷ്ടോത്തരം, ഗണേശ ദ്വാദശനാമ സ്തോത്രം, ഗണനായകാഷ്ടകം, ഗണേശ പഞ്ചരത്ന സ്തോത്രം തുടങ്ങിയവയെല്ലാം ഗണപതി ഭഗവാനെ ആരാധിക്കാൻ പ്രസിദ്ധമാണ്.

വ്രതനോറ്റാൽ ഫലം ഉറപ്പ്
വിനായകചതുർത്ഥി ദിവസം വ്രതനിഷ്ഠയോടെ ഗണപതിയെ ഭജിച്ചാൽ ഫലം ഉറപ്പാണ്. പൂജാമുറിയിലോ ശുദ്ധമായ ഒരു സ്ഥലത്തോ ഗണപതി ഭഗവാൻ്റെ ചിത്രം വച്ച് അതിന് മുന്നിലിരുന്ന് പ്രാർത്ഥിക്കുകയാണ് ഉത്തമം. ഗണപതിയെ സങ്കല്പിച്ച് വിളക്കുവച്ച് അവൽ, മലർ, നാളികേരം, പഴം, കൽക്കണ്ടം, മുന്തിരി എന്നിവ സമർപ്പിച്ച്‌ വേണം പ്രാർത്ഥിക്കാൻ. പൂജാമുറിയില്ലെങ്കിൽ ശുദ്ധമായ സ്ഥലത്ത് രാവിലെ വിളക്കു കത്തിച്ച് സന്ധ്യവരെ അണയാതെ സൂക്ഷിക്കുന്നത് നല്ലതാണ്. രാവിലത്തെ പ്രാർത്ഥനക്ക് ശേഷം വിളക്ക് അണക്കുകയും വൈകിട്ട് വീണ്ടും ജ്വലിപ്പിക്കുകയും ആകാം. രാവിലെയും സന്ധ്യയ്ക്കും ഗണേശപ്രീതികരമായ പ്രാർത്ഥനകൾ നടത്താവുന്നതാണ്. ഗണേശചതുർത്ഥി ദിവസം വ്രതം നോറ്റാലും ഇല്ലെങ്കിലും മത്സ്യമാംസാദികൾ ഉപേക്ഷിച്ച് ഗണേശ മന്ത്രങ്ങളും സ്തുതികളും ജപിക്കുന്നത് വളരെ നല്ലതാണ്.

ഗണപതിഹോമം, നിവേദ്യം പ്രധാനം
വിനായകചതുർത്ഥിയിലെ ഗണപതിഹോമത്തിനും അപ്പം, മോദകം, അരവണ സമർപ്പണത്തിനും നാളികേരം ഉടയ്ക്കലിനും ഫലസിദ്ധി വർദ്ധിക്കും. ഗൃഹത്തിലും ക്ഷേത്രത്തിലും ഗണപതി ഹോമം നടത്താം. ഗൃഹത്തിൽ ഗണപതിഹോമം നടത്താൻ കഴിയാത്തവർ ഏതെങ്കിലും ക്ഷേത്രത്തിൽ നടക്കുന്ന ഗണപതിഹോമത്തിൽ പങ്കെടുത്താൽ മതി. വ്രതപൂർവം വിനായകചതുർത്ഥി
ആചരിച്ചാൽ ആഗ്രഹ സാഫല്യം, മംഗല്യഭാഗ്യം, ദാമ്പത്യസുഖം, ഐശ്വര്യം, അഭിവൃദ്ധി, സത്‌സന്താനഭാഗ്യം, രോഗനിവാരണം വിദ്യാഭിവൃദ്ധി, മന:ശാന്തി തുടങ്ങിയ ധാരാളം നല്ല അനുഭവങ്ങൾ ഉണ്ടാകും. ചിലർ ഈ ദിവസം വീടുകളിൽ ഗണേശയന്ത്രം വരയ്ക്കുകയും ഭഗവാൻ്റെ വിഗ്രഹങ്ങൾ വച്ച് പൂജിക്കുകയും ചെയ്യാറുണ്ട്. ഇതിന് ഉപയോഗിക്കുന്ന വിഗ്രഹങ്ങൾക്ക് കേടുപാടുകൾ പാടില്ല; ഭംഗിയും പൂർണ്ണതയും ഉണ്ടാകുന്നത് നല്ലതാണ്. ഗണേശപൂജയിൽ ഏറ്റവും പ്രധാനം കറുകയ്ക്കാണ്. ഇത് ഗണേശനാമങ്ങൾ ചൊല്ലി ഭഗവാന് സമർപ്പിക്കണം. വിനായകചതുർത്ഥി ദിവസം ചന്ദ്രനെ കാണരുതെന്നാണ് വിശ്വാസം. ഗണപതി ഒരിക്കൽ ചന്ദ്രനെ ശാപിച്ചതിന്റെ ഫലമായി ഈ ദിവസം ചന്ദ്രനെ കാണ്ടാൽ മാനഹാനി ഉണ്ടാകുമത്രേ.

ALSO READ

മന്ത്രങ്ങൾ , സ്തുതികൾ
1
ഗണേശമൂലമന്ത്രം
ഓം ഗം ഗണപതയേ നമഃ
2
ഗണേശ ഗായത്രി
ഓം ഏക ദന്തായ വിദ് മഹേ
വക്ര തുണ്ഡായ ധീമഹി
തന്നോ ദന്തിഃ പ്രചോദയാത്
3
മഹാഗണപതി മന്ത്രം
ഓം ശ്രീം ഹ്രീം ക്ലീം ഗ്ലൗം ഗം
ഗണപതയേ വര വരദ
സര്‍വ്വ ജനം മേ
വശമാനായ സ്വാഹഃ
4
പ്രാർത്ഥനാ മന്ത്രങ്ങൾ
1
ഏകദന്തം മഹാകായം
തപ്തകാഞ്ചനസന്നിഭം
ലംബോദരം വിശാലാക്ഷം
വന്ദേഹം ഗണനായകം
2
ഗജാനനം ഭൂതഗണാദിസേവിതം
കപിത്ഥജംബു ഫലസാരഭക്ഷിതം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘ്‌നേശ്വരപാദപങ്കജം
3
ശുക്ലാംബരധരം വിഷ്ണും
ശശിവര്‍ണ്ണം ചതുര്‍ഭുജം
പ്രസന്നവദനം ധ്യായേത്
സര്‍വ്വവിഘ്‌നോപശാന്തയേ

പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച സങ്കഷ്ട നാശന ഗണേശ
സ്തോത്രം കേൾക്കാം:

https://youtu.be/NFr_MPtR9QE?si=ZDPxiwoBbxOdV_Fh

Story Summary: Vinayaka Chaturthi 2026: Correct Date, Pooja, Vritham & Blessings

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?