Tuesday, June 30, 2026
Tuesday, June 30, 2026
Home » 2026 ജൂലായ് മാസം നിങ്ങൾക്ക് എങ്ങനെ ?

2026 ജൂലായ് മാസം നിങ്ങൾക്ക് എങ്ങനെ ?

by NeramAdmin
0 comments

ജൂലായ് 1 മുതൽ 31 വരെയുള്ള സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിൻ്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1/4 )
തൊഴിൽ നേട്ടം കാണുന്നു. വരുമാനത്തിൽ വർദ്ധനവ് ഉണ്ടാകും. കടബാധ്യതകളിൽ നിന്നും മോചനം ലഭിക്കും. സഹപ്രവർത്തകരുടെയും മേലധികാരികളുടെയും അനുമോദനങ്ങളും പ്രശംസകളും പിടിച്ചു പറ്റാനാകും. സൽകർമ്മങ്ങൾക്കായി പണം ചെലവഴിക്കും. മത്സര പരീക്ഷകളിൽ വിജയം കാണും. ചില ഉദരസംബന്ധമായ വൈഷമ്യം ഉണ്ടായേക്കും. ഭക്ഷണ കാര്യത്തിൽ നന്നായി ശ്രദ്ധിക്കണം. ദാമ്പത്യ കലഹം മനോവിഷമം സൃഷ്‌ടിക്കും. ദമ്പതികൾ രമ്യതയിൽ വർത്തിക്കണം.

ഇടവക്കൂറ്
(കാർത്തിക 3/4 , രോഹിണി, മകയിരം 1/2)
എന്തു കാര്യത്തിനും ചെറിയ തടസ്സങ്ങളും പ്രശ്നങ്ങളും നേരിടുമെങ്കിലും ഒടുവിൽ ദൈവാധീനത്താൽ എല്ലാം ശരിയാകും. ബിസിനസ്സിൽ ഉയർച്ചയും താഴ്ചയും അനുഭവപ്പെടും. കളത്രത്തിൻ്റെ ബന്ധുമിത്രാദികളുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യത. സന്താനങ്ങളുടെ ജോലിക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. വീട്ടിൽ പൂജാദി മംഗള കാര്യങ്ങൾ നടക്കും. ആഢംബര വസ്‌തുക്കൾക്ക് വേണ്ടി പണം ചെലവഴിക്കും. ചിലവുകൾ നിയന്ത്രിക്കണം. അനാവശ്യ ചിന്തകൾ വെടിയണം.

Visit Okalasha Shop Now: Divine Lord Venkateswara Resin Idol – Hand-Painted Antique Gold Finish (9 Inches) https://www.okalasha.com/shop?page=1&page_size=18&sort_by=newest&categories=decor-gifts&is_service=false

മിഥുനക്കൂറ്
(മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ബാധ്യതകൾ തീർക്കുന്നതിന് അക്ഷീണം പ്രയത്നിക്കും. എല്ലാ കാര്യങ്ങളിലും ചെറിയ തടസ്സവും പ്രശ്‌നങ്ങളും നേരിടാൻ സാധ്യത. ബിസിനസ്സിൽ ഉയർച്ചയും താഴ്ചയും അനുഭവപ്പെടും. ഈശ്വര ചിന്ത വർദ്ധിക്കും. ഈശ്വരാനുഗ്രഹം കൊണ്ട് ആപത്തുകൾ ഒഴിഞ്ഞു പോവുന്നതാണ്. പ്രവർത്തന രംഗത്ത് ഉണ്ടായിരുന്ന തടസ്സം മാറിക്കിട്ടും. കോപം നിയന്ത്രണ വിധേയമാക്കണം. മാതൃ സഹായം കൂടും. ഉന്നത ബന്ധം പ്രയോജനപ്പെടും.

കർക്കടകക്കൂറ്
( പുണർതം 1/4, പൂയ്യം , ആയില്യം )
അനാവശ്യ ചിലവുകൾ ഉണ്ടാകുന്നതാണ് ബിസിനസ്സിൽ നഷ്‌ടം വരാൻ സാധ്യത. അപ്രതീക്ഷിതമായി ജീവിത പങ്കാളിയിൽ നിന്നുണ്ടാകുന്ന പെരുമാറ്റം. മനോദുഃഖത്തിനിട വരുത്തും. കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ കൂടുതൽ ശ്രദ്ധപുലർത്തുക. ആരോഗ്യ കാര്യങ്ങളിലും നല്ല ശ്രദ്ധ വേണം. പല കാര്യങ്ങളിലും ഉദാസീനത കാണിക്കും. ആലസ്യം വെടിഞ്ഞ് ഉൻമേഷത്തോടെ പ്രവർത്തിച്ചാൽ വിജയം വരിക്കാൻ കഴിയും.

ALSO READ

ചിങ്ങക്കൂറ്
(മകം, പൂരം ഉത്രം 1/4)
സന്താനങ്ങൾക്ക് ഉയർച്ചയുണ്ടാകും. ഭൂമി വാഹന ലാഭം കാണുന്നു. പല മാർഗ്ഗങ്ങളിലൂടെ ധനം സമ്പാദിക്കും. എങ്കിലും കരുതലോടു കൂടി മാത്രം ധനം ചിലവാക്കണം. രോഗങ്ങൾ ശല്യം ചെയ്യും. യുക്തി സഹജമായി ചിന്തിച്ചു പ്രവർത്തിക്കുന്നതു കൊണ്ട് വിജയം സുനിശ്ചിതമാകും. ദാമ്പത്യസുഖവും കുടുംബത്തിൽ സമാധാനവും ഉണ്ടാകും. ശത്രുക്കളുടെ കുതന്ത്രങ്ങൾ കരുതിയിരിക്കുക. മുറിവ് ചതവ് വരാൻ സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കുക.

കന്നിക്കൂറ്
( ഉത്രം 3/4, അത്തം, ചിത്തിര 1/2)
വിദ്യാർത്ഥികൾക്ക് നല്ല വിദ്യാഭ്യാസം ലഭിക്കാനും വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അതിനു തക്ക ഉദ്യോഗം കിട്ടാനും യോഗമുണ്ട്. തനിക്കോ കുടുംബത്തിനോ നല്ല വിവാഹ ബന്ധം ലഭിക്കുകയും അതുവഴി ബന്ധു ബലം വർദ്ധിക്കുകയും ചെയ്യും. വീണ്ടു വിചാരമില്ലാതെ ഒന്നും ചെയ്യരുത്. പ്രവർത്തന മികവു കൊണ്ട് പ്രശസ്തി. വിവിധ സേനാംഗങ്ങൾക്ക് പല വിധത്തിലുള്ള നേട്ടങ്ങൾ. സ്വജനങ്ങളെ കൊണ്ട് ഗുണം. കാര്യവിജയം, ധനാഗമം എന്നിവയുണ്ടാകും. അതിഥി സൽക്കാരത്തിനു അദ്ധ്യാത്മിക കാര്യങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാനും അവസരം ലഭിക്കും.

തുലാക്കൂറ്
(ചിത്തിര 1/2 , ചോതി, വിശാഖം 3/4 )
പുതിയ ഗൃഹം, ഗൃഹോപകരണങ്ങൾ എന്നിവയുടെ ലഭ്യത തുടങ്ങി സന്തോഷം തരുന്ന അവസരങ്ങളുണ്ടാകും. അധികാരികളുടെ പ്രീതി നേടും. ഇടക്ക് ചെറിയ തോതിൽ ദേഹാസ്വാസ്ഥ്യം ഉണ്ടായേക്കാം. ആരോഗ്യത്തിൻ ശ്രദ്ധ വേണം. വേണ്ടപ്പെട്ടവരിൽ നിന്നും ചെറിയ അഗവണന ഉണ്ടാവാൻ സാധ്യത ഉണ്ട്. ദാനധർമ്മങ്ങൾ തുടങ്ങിയ സൽകർമ്മങ്ങൾ ചെയ്യാനോ പങ്കാളിയാകാനോ അവസരമുണ്ടാകും. തീരുമാനങ്ങളിൽ ഉറച്ചു നിൽക്കും. നിസ്സാര കാര്യത്തെച്ചൊല്ലി കലഹിക്കേണ്ടതായോ അധികം സംസാരിക്കേണ്ടതായോ വരും. കഠിനാദ്ധ്വാനത്തിലൂടെ നഷ്‌ടപ്പെട്ടത് വീണ്ടെടുക്കാൻ സാധിക്കും. വ്യാപാരരംഗത്ത് സൂക്ഷ്മത പ്രദർശിപ്പിക്കും. പരദൂക്ഷണം പറയാനുള്ള ത്വരയെ നിയന്ത്രിക്കണം.

വൃശ്ചികക്കൂറ്
(വിശാഖം 1/4 , അനിഴം , തൃക്കേട്ട )
വ്യാപാരത്തിൽ ചെറിയ നഷ്‌ടം നേരിടും. കാർഷിക വിളകൾക്ക് നാശമുണ്ടാകും. വാഗ്ദാനം പാലിക്കാൻ ശ്രദ്ധിച്ചില്ലെന്നു വരും. കുടുംബ സുഖം നിലനിർത്തുന്നതിന് പ്രത്യേക ശ്രദ്ധയും സംയമനവും ആവശ്യമാണ്. ദൂരയാത്രകൾ കഴിവതും കുറയ്ക്കണം. ദൈവാധീനത്താൽ കാര്യങ്ങൾ പതുക്കെ അനുകൂലമാകും. ആകസ്മികമായ ചില ഗുണാനുഭവങ്ങൾ ഉണ്ടാകും. ആരോഗ്യത്തിൻ ശ്രദ്ധ വേണം.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1/4)
മൊത്തത്തിൽ പ്രയാസങ്ങൾ വർദ്ധിക്കും. ചില കാര്യങ്ങൾ ഉദ്ദേശിക്കുന്നത് പോലെ മുന്നേറില്ല. ബന്ധുമിത്രാദികളുമായി കലഹിക്കരുത്. സമ്പാദ്യം അത്യാവശ്യ ഘട്ടത്തിൽ ചെലവഴിക്കേണ്ടി വരും. യാത്രകൾ വേണ്ടി വരും. നയപരമായ പ്രവർത്തനങ്ങളിലൂടെ എല്ലാ കാര്യങ്ങളും നേടിയെടുക്കാൻ ശ്രമിക്കണം. വിവാഹാലോചനകൾക്കും നിശ്ചയിച്ചുറപ്പിച്ച വിവാഹങ്ങൾക്കും ചെറിയ ചില തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യത. നന്നായി
ഈശ്വര പ്രാർത്ഥന ചെയ്യണം. ഉദ്യോഗസ്ഥർക്ക് മേലധികാരികളുടെ അപ്രീതിയുണ്ടാകും. അഗ്നിയിൽ നിന്നും കള്ളൻമാരിൽ നിന്നും ഉപദ്രവം ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ നന്നായി ശ്രദ്ധിക്കണം.

മകരക്കൂറ്
(ഉത്രാടം 3/4 തിരുവോണം, അവിട്ടം 1/2)
സർക്കാരുമായുള്ള ഇടപാടുകളിൽ തടസ്സം നേരിടുമെങ്കിലും കാര്യസാദ്ധ്യം ഉണ്ടാകും. കോടതിയിൽ കേസുകൾ ഉള്ളവർ ജാഗ്രത പാലിക്കണം. അപ്രതീക്ഷിതമായി ചില കാര്യങ്ങളിൽ വിജയം നേടും. വിവാഹമോചന കേസ്സുകൾ ഒത്തുതീർപ്പിനായി ശ്രമിക്കാം. ഭാര്യക്കും ഭർത്താവിനും രോഗാരിഷ്‌ടതകൾ കൊണ്ട് കുറച്ച് ക്ലേശങ്ങൾ ഉണ്ടാകുമെങ്കിലും വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ല. ബന്ധുജനങ്ങളുടെ സഹായം ഉണ്ടാകും . ഉമാമഹേശ്വര പ്രീതി നേടുന്നത് ഏറെ ഉത്തമമായിരിക്കും.

കുംഭക്കൂറ്
(അവിട്ടം 1/2, ചതയം, പൂരൂരട്ടാതി 3/4 )
ധനാഗമംവർദ്ധിക്കുന്നതോടൊപ്പം ചെലവുകളും കൂടുതലുണ്ടാകും. ജോലി കാര്യങ്ങളിൽ പ്രതീക്ഷ വർദ്ധിക്കും. സഹോദങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കും. സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. പനി, നീർക്കെട്ട് ഇവ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. സംസാരിക്കുമ്പോൾ വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം. തർക്കവിഷയത്തിൽ അഭിപ്രായം പറയരുത്. മദ്ധ്യസ്ഥതയ്ക്കും പോകരുത്.

മീനക്കൂറ്
(പൂരൂരുട്ടാതി 1/4 , ഉത്തൃട്ടാതി , രേവതി )
ഈശ്വരാനുഗ്രഹം കൂടുതൽ ഉണ്ടെങ്കിലും പ്രാർത്ഥന കൈവിടാതെ സൂക്ഷിക്കണം. സ്വന്തക്കാരുടെ ഇടപാടുകളിൽ സാമ്പത്തിക ബാധ്യത വരാതെ നോക്കണം. ആലോചിക്കാതെയുള്ള എടുത്തു ചാട്ടങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് കാരണമാകും. ജീവിത പങ്കാളിയുമായി സ്നേഹത്തിൽ കഴിയണം. യാത്രാവേളകൾ വിഘ്‌നേശ്വര ഭഗവാനെ ധ്യാനിച്ചാവണം. അക്ഷീണമായ പരിശ്രമം മൂലം ശ്രേഷ്ഠകരമായ ജീവിതം ഉണ്ടാകുന്നതാണ്.

ജ്യോതിഷി പ്രഭാസീന സി.പി
ഫോ: 9961442256
Email ID: prabhaseenacp@gmail.com

Summary: Predictions: This Month 2026 July for you Predictions by Prabha Seena

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?