വളരെ വേഗത്തിൽ ഫലസിദ്ധി ലഭിക്കുന്ന ആരാധനയാണ് സർപ്പപൂജ. സർപ്പദൈവങ്ങൾ സംതൃപ്തരായാൽ സന്താനഭാഗ്യം ദാമ്പത്യസൗഖ്യം, ധനസമ്പത്ത് എന്നിവ ഉണ്ടാകും. കോപിച്ചാൽ സന്താനനാശം, ധനനഷ്ടം, കുലക്ഷയം, മാറാരോഗങ്ങൾ എന്നിവ സംഭവിക്കുകയും ചെയ്യും.
നാഗരാജാവിൻ്റെ തിരുനാൾ
കന്നിമാസത്തിലെ ആയില്യമാണ് നാഗരാജാവിൻ്റെ തിരുനാൾ. ഇത് വെട്ടിക്കോട് ആയില്യമെന്ന പേരിലും തുലാമാസത്തിലെ ആയില്യം മണ്ണാറശാല ആയില്യമെന്ന പേരിലും പ്രസിദ്ധമാണ്. ഈ ദിവസങ്ങളിൽ ആയില്യപൂജ, നാഗരൂട്ട് എന്നിവ നടത്തുന്നതിന് വളരെയധികം ഫലസിദ്ധിയുണ്ട്. രാഹുദശാദോഷങ്ങൾ ഇല്ലാതാകുന്നതിന് നാഗർക്ക് നൂറും പാലും, അഥവാ നാഗരൂട്ട് മഞ്ഞൾപ്പൊടി അഭിഷേകം, കമുകിൻ പൂക്കുല സമർപ്പണം തുടങ്ങിയ വഴിപാടുകൾ നടത്തുന്നത് നല്ലതാണ്.

Divine Brass Ananthasayanam – Lord Padmanabha in Reclining Posture https://www.okalasha.com/shop/divine-brass-ananthasayanam-lord-padmanabha-in-reclining-posture
കന്നിമാസത്തിലെ ആയില്യം നാഗരാജാവിന്റെ അവതാര ദിനമായ കന്നിമാസത്തിലെ ആയില്യം വെട്ടിക്കോട് നാഗരാജ ക്ഷേത്രത്തിലാണ് ഏറ്റവും പ്രധാനം. 2026 ഒക്ടോബർ 6 ചൊവ്വാഴ്ചയാണ് കന്നിമാസത്തിലെ ആയില്യം. ലോകത്തിൽ തന്നെ ആദ്യമായി നാഗരാജ പ്രതിഷ്ഠ നടന്ന സ്ഥലം എന്നാണ് വെട്ടിക്കോടിന്റെ വിശേഷണം. അതുകൊണ്ടാണ് ആദിമൂലം വെട്ടിക്കോട് എന്നും പറയപ്പെടുന്നത്. കന്നിമാസത്തിലെ ആയില്യം ദിവസം രാവിലെ കുളിച്ച് നാഗപ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ ദർശനം നടത്തി യഥാശക്തി വഴിപാടുകൾ നടത്തി നാഗമന്ത്രങ്ങൾ ജപിക്കണം. അന്ന് ഉച്ചപൂജയ്ക്ക് നാഗ ക്ഷേത്രങ്ങളിൽ നൂറുംപാലും കൊടുത്ത് നാഗരാജപൂജ ചെയ്യാറുണ്ട്. ഇതിൽ പങ്കെടുക്കുന്നത് ആഗ്രഹസാഫല്യം നൽകും.
ആയില്യം വ്രതം
കന്നി, തുലാം മാസങ്ങളിലെ ആയില്യം വ്രതം എടുക്കാൻ ഉത്തമമാണ്. തലേദിവസം സന്ധ്യയോടെ വ്രതം ആരംഭിക്കണം. മത്സ്യമാംസാദികൾ പൂർണ്ണമായും ഉപേക്ഷിച്ച് ലഘുഭക്ഷണചര്യ പാലിക്കണം. ബ്രഹ്മചര്യം അത്യാവശ്യം. ആയില്യദിവസവും ഇതുപോലെ പാലിക്കുക. പിറ്റേന്ന് രാവിലെ ക്ഷേത്രത്തിൽ നിന്നും തീർത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കാം. വ്രതസമയത്ത് യഥാശക്തി പ്രാർത്ഥനയും പൂജയും നടത്തുക.
വൈഷ്ണവം ശൈവം
സർപ്പങ്ങളെ വൈഷ്ണവമെന്നും, ശൈവമെന്നും രണ്ടു രീതിയിൽ തിരിച്ചിട്ടുണ്ട്. എങ്കിലും പൂജാവിധികളിലും ആരാധനയിലും കാര്യമായ വ്യത്യാസങ്ങൾ ഒന്നുമില്ല.
വെട്ടിക്കോട് നാഗരാജക്ഷേത്രം, മണ്ണാറശാലക്ഷേത്രം, പാമ്പുംമേക്കാട്ട് മന, ആമേടക്ഷേത്രം, അനന്തൻകാട്
നാഗരാജക്ഷേത്രം, നാഗർകോവിൽ ക്ഷേ ത്രം തുടങ്ങിയവയാണ് പ്രധാനപ്പെട്ട നാഗാരാധനാകേന്ദ്രങ്ങൾ. ഇതിന് പുറമെ എല്ലാ ക്ഷേത്രങ്ങളിലും ഉപദേവതയായോ
കാവായോ നാഗങ്ങളെ ആരാധിക്കാറുണ്ട്. ആയില്യമാണ് നാഗങ്ങൾക്ക് വിശേഷപ്പെട്ട ദിവസം.
പ്രധാന വഴിപാടുകൾ
ആയില്യപൂജ, നൂറുംപാലും, സർപ്പബലി, സർപ്പപൂജ, കളമെഴുത്തും സർപ്പപാട്ടും, നാഗരൂട്ട്, ആശ്ലേഷബലി, തുടങ്ങിയവയാണ് നാഗർക്ക് നടത്തുന്ന പ്രധാന വഴിപാടുകൾ. പാൽ അഭിഷേകം, മഞ്ഞൾപ്പൊടി അഭിഷേകം തുടങ്ങിയവയും നടത്തുന്നു. സർപ്പദോഷം, രാഹൂർദേഷം എന്നിവ അകലുന്നതിനും സന്താനഭാഗ്യം, മംഗല്യഭാഗ്യം എന്നിവ സിദ്ധിക്കുന്നതിനുമാണ് ഈ വഴിപാടുകൾ നടത്തുന്നത്. എല്ലാ മാസവും ആയില്യം നക്ഷത്രമാണ് നാഗങ്ങൾക്ക് വിശേഷദിവസം. ആയില്യപൂജ, നൂറുംപാലും, സർപ്പബലി, സർപ്പപൂജ, കളമെഴുത്തും സർപ്പപ്പാട്ടും, നാഗരൂട്ട്, ആശ്ലേഷബലി എന്നിവയാണ് അന്ന് നടത്തുന്ന പ്രധാന വഴിപാടുകൾ.
ALSO READ

നാഗശാപം അകറ്റും
ആയില്യ ദിവസം പഞ്ചാക്ഷരമന്ത്രം, ഓം നമഃ ശിവായ കഴിയുന്നത്ര തവണ ജപിക്കണം. ഇതിനൊപ്പം നവ നാഗ സ്തോത്രം, നാഗരാജ അഷ്‌ടോത്തരം ഇവിടെ ചേർത്തിട്ടുള്ള അഷ്ട നാഗമന്ത്രം, നാഗരാജ കീർത്തനം
തുടങ്ങിയ നാഗ മന്ത്രങ്ങളും കീർത്തനങ്ങളും യഥാശക്തി ജപിക്കണം. അഷ്ട നാഗമന്ത്രം
12 പ്രാവശ്യമാണ് ജപിക്കേണ്ടത്.
അഷ്ട നാഗമന്ത്രങ്ങള്‍
ഓം അനന്തായ നമഃ
ഓം വാസുകയേ നമഃ
ഓം തക്ഷകായ നമഃ
ഓം കാര്‍ക്കോടകായ നമഃ
ഓം ഗുളികായ നമഃ
ഓം പത്മായ നമഃ
ഓം മഹാപത്മായ നമഃ
ഓം ശംഖപാലായ നമഃ
നാഗരാജ കീർത്തനം
പ്രശസ്‌ത ഗായകൻ മണക്കാട് ഗോപൻ ആലപിച്ച നാഗരാജ കീർത്തനം കേൾക്കാം: https://youtu.be/73cAT688DiY?si=RSeTXn1PyY8cl6zv
രാജേഷ് പോറ്റി, +91 90377 48752
Story Summary: Significance of Kanni Masa Ayilyampuja Naga Pooja
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.