Tuesday, September 29, 2026
Tuesday, September 29, 2026
Home » മത്സ്യാവതാരമൂർത്തി ഭജനം രോഗശാന്തിക്ക് ഉത്തമം

മത്സ്യാവതാരമൂർത്തി ഭജനം രോഗശാന്തിക്ക് ഉത്തമം

0 comments

ഭഗവാൻ ശ്രീ മഹാവിഷ്ണുവിൻ്റെ
ദശാവതാരങ്ങളിൽ പ്രഥമാവതാരമായി സങ്കൽപ്പിക്കുന്ന മത്സ്യമൂർത്തിയെ
നിഷ്ഠയോടെ ഭജിക്കുന്നത് രോഗശാന്തിക്ക് ഗുണകരമാണ്. പൂർവ്വജന്മദോഷങ്ങൾ അകറ്റുന്നതിനും ഈ ഭജനം ശ്രേയസ്കരമാണ്. രോഗ ദുരിതങ്ങളാൽ ക്ലേശിക്കുന്നവർ അവതാര മൂർത്തി പ്രധാനമായ ഒരു ബുധനാഴ്ച തുടങ്ങി ഇവിടെ പറയുന്ന മന്ത്രം ജപിച്ചു തുടങ്ങിയാൽ അത്ഭുത ഫലസിദ്ധി കണ്ടുവരുന്നു.

ഓം നമോ ഭഗവതേ
മത്സ്യാവതാരമൂർത്തയേ
ദിവ്യാമൃതായ മോക്ഷദായിനേ
ആമയശാന്തിം
കുരുഷ്വ കുരുഷ്വ ഹ്രീം ഹ്രീം ക്ലീം
നമോ നാരായണായ ശ്രീം സ്വാഹാ॥

ജപവിധി
സാധാരണ രീതിയിലുള്ള രോഗങ്ങൾ ശമിക്കാൻ ഈ മന്ത്രം ദിവസം രണ്ടുനേരം 28 തവണ വീതം ജപിക്കുക.
കടുത്ത രോഗങ്ങൾ ബാധിച്ചവർ അത് ശമിക്കുന്നതിന് കറുകപ്പുല്ല് അരച്ച് അതിൽ തൊട്ട് ഈ മന്ത്രം 336 പ്രാവശ്യം ജപിച്ച് സേവിക്കുക. തുടർച്ചയായി 12 ദിവസം ഇപ്രകാരം ചെയ്യുന്നത് രോഗശാന്തിക്ക് ഗുണകരമാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

ബുദ്ധിവികാസത്തിന്
ബുദ്ധിവികാസം കുറവുള്ളവർക്കായി ഈ മന്ത്രം നെയ്യിൽ തൊട്ട് 108 പ്രാവശ്യം ജപിച്ച് നെയ്യ് സേവിക്കാൻ നൽകുക. തുടർച്ചയായി 21 ദിവസം ഇത് ചെയ്യേണ്ടതാണ്.

ഓർമ്മശക്തി വർദ്ധിക്കാൻ
കടുത്ത മറവിയുള്ളവർ ശുദ്ധജലത്തിൽ മുക്കുറ്റി ഇട്ട്, ആ ജലത്തിൽ തൊട്ട് മേൽപറഞ്ഞ മന്ത്രം 336 പ്രാവശ്യം ജപിക്കുക. തുടർന്ന് ഈ ജലം ഉപയോഗിച്ച് കുളിക്കുക. തുടർച്ചയായി 7 ദിവസം ഇത് ചെയ്യുന്നത് ഓർമ്മശക്തി വർദ്ധിക്കാൻ സഹായിക്കും എന്ന് അനുഭവങ്ങളുണ്ട്.

ALSO READ

ഇപ്പോൾ തന്നെ വാങ്ങാൻ സന്ദർശിക്കുക
Prashna Parihara Variyola by M. Nandakumar, https://www.okalasha.com/shop/prasna-parihara-vidhikal-malayalam-book-traditional-astrology-remedies-guide

ബുദ്ധിവികാസത്തിനുള്ള
മന്ത്രവും വിധിയും
ഓം മത്സ്യരൂപായ ദിവ്യാലങ്കാരായ നമഃ॥

ജപവിധി
ഈ മന്ത്രം 108 പ്രാവശ്യം ജപിച്ച് വെണ്ണയിൽ തൊട്ട് സേവിക്കുക. തുടർച്ചയായി 12 ദിവസം മുടങ്ങാതെ ഇത് ചെയ്യുക. ബുദ്ധിവികാസത്തിനും വിദ്യാർത്ഥികളുടെ പഠനമികവിനും ഇത് അത്യന്തം പ്രയോജനകരമാണ്.

ത്വക്ക് രോഗശമനത്തിന്
ഓം ശ്രീം ശ്രീം മത്സ്യരൂപായ
മഹാമതേ,
ചിന്മയ ശ്രീം നമോ നമഃ॥

ജപവിധി
ദിവസവും രണ്ടുനേരം 336 തവണ വീതം ജപിച്ച് 21 ദിവസം തുടരുക. ഇത് ത്വക്ക് രോഗങ്ങൾക്ക് ശാന്തി നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു.

ഭസ്മപ്രയോഗം
ഭസ്മത്തിൽ തൊട്ട് ഈ മന്ത്രം ജപിച്ച് സേവിക്കുന്നത് കൂടുതൽ ഫലപ്രദമാണ്. പൗർണ്ണമി ദിവസം ആരംഭിച്ച് 12,000 പ്രാവശ്യം ജപിച്ച് ഭസ്മത്തിൽ മന്ത്രസിദ്ധി വരുത്തി ഉപയോഗിക്കാവുന്നതാണ്.

(ശ്രദ്ധിക്കുക: ഇത് പരമ്പരാഗത മന്ത്ര – ആചാര – അനുഷ്ഠാന രീതികൾ ആസ്പദമാക്കിയുള്ള വിവരങ്ങളാണ്. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ഇത്
ചെയ്യുന്നതിനൊപ്പം കൃത്യമായ വൈദ്യപരിശോധനയും ചികിത്സയും ഉറപ്പുവരുത്തേണ്ടതാണ്.)

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
(സംശയ നിവാരണത്തിന് വിളിക്കേണ്ട
മൊബൈൽ: + 91 944702 0655)

Story Summary: Powerful Mantras of Matsya Avatar, The Fish Incarnation of Lord Vishnu for solving ailments and miseries

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?