Monday, July 13, 2026
Monday, July 13, 2026
Home » പ്രദോഷം, അമാവാസി, ആയില്യം രാമായണ മാസാരംഭം; ഈ ആഴ്ചയിലെനക്ഷത്ര ഫലം

പ്രദോഷം, അമാവാസി, ആയില്യം രാമായണ മാസാരംഭം; ഈ ആഴ്ചയിലെനക്ഷത്ര ഫലം

0 comments

(2026 ജൂലായ് 12 – 18)
മിഥുനമാസത്തിലെ കൃഷ്ണപക്ഷ പ്രദോഷം, കറുത്തവാവ്, രണ്ടാമത്തെ ആയില്യം ശ്രീരാമനാമത്തിന്റെ അത്ഭുതശക്തിയും രാമകഥാ പുണ്യവും നിറയുന്ന രാമായണ മാസാരംഭം എന്നിവയാണ് 2026 ജൂലൈ 12 ന് രോഹിണി നക്ഷത്രത്തിൽ തുടങ്ങുന്ന ഈ ആഴ്ചയിലെ സുപ്രധാന വിശേഷങ്ങൾ. ജൂലൈ 16 ന് വ്യാഴാഴ്ച രാത്രി 11:39 മണിക്ക് മകം നക്ഷത്രം ഒന്നാം പാദം ചിങ്ങക്കൂറിലാണ് കർക്കടക സംക്രമം. രാമായണ മാസാരംഭം, ദക്ഷിണായന പുണ്യകാലം ആരംഭം എന്നിവ ജൂലൈ 17 വെള്ളിയാഴ്ചയാണ്. ഈശ്വരാരാധനയ്ക്ക് ഏറ്റവും ഉത്തമമായ സമയമായാണ് കർക്കടക മാസത്തെ കാണുന്നത്. പൊതുവെ രോഗങ്ങളും ദുരിതങ്ങളും വർദ്ധിക്കുന്ന കർക്കടകത്തിലെ ദോഷങ്ങളിൽ നിന്നും മോചനം നേടാൻ ഈശ്വര ചിന്ത ഉത്തമമാണ്. ഇതിന് ഏറ്റവും നല്ലത് രാമനാമജപമാണ്. ഈ വിശ്വാസമാണ് കർക്കടകത്തെ രാമായണപുണ്യ മാസമാക്കിത്തീർത്തത്. എല്ലാ പുണ്യകർമ്മങ്ങൾക്കും പരിപൂർണ്ണ ഫലപ്രാപ്തി നൽകുന്ന മാസവുമാണ് കർക്കടകം. ഉത്തരായണം കഴിഞ്ഞ് ദക്ഷിണായനം തുടങ്ങുന്ന കർക്കടക മാസം ദേവന്മാർ ഉണർന്നിരിക്കുന്ന ദേവമാസമാണ്. വിഷ്ണുരാമനായും വേദം രാമായണമായും അവതരിച്ചു എന്നാണ് വിശ്വാസം. ഈ അർത്ഥത്തിൽ വേദപാരായണം തന്നെയാണ് രാമായണ പാരായണം. അതിനാൽ 24000 ഗായത്രി ജപിക്കുന്ന പുണ്യം രാമായണ പാരായണത്തിന് ഉണ്ട്. ദു:ഖദുരിതങ്ങൾ ഇല്ലാതാകുന്നത്. അതാണ് രാമായണ പാരായണം ശ്രേഷ്ഠമാകാൻ കാരണം. ജൂലൈ 12 ന് ഞായറാഴ്ചയാണ് മിഥുന മാസത്തിലെ കൃഷ്‌ണപക്ഷ പ്രദോഷം. ജൂലൈ 14 ചൊവ്വാഴ്ചയാണ് മിഥുന മാസത്തിലെ കറുത്ത വാവ്, ശ്രാദ്ധം. ജൂലൈ 16 നാണ് മിഥുനത്തിലെ രണ്ടാമത്തെ ആയില്യം. 2026 ജൂലൈ 18 ന് ഉത്രം നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്രഫലം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
കർമ്മരംഗത്ത് കൂടുതൽ ശ്രദ്ധയും ക്ഷമയും ആവശ്യമായി വരും. പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ട സാഹചര്യം വരാം. മേലധികാരികളുടെ നിർദ്ദേശങ്ങൾ അവഗണിക്കരുത്. തൊഴിൽ തേടുന്നവർക്ക് സന്തോഷം നൽകുന്ന അറിയിപ്പുകൾ അഭിമുഖാവസരങ്ങൾ ലഭിക്കാം. വരുമാനം നിലനിൽക്കുമെങ്കിലും അപ്രതീക്ഷിത ചെലവുകൾ വർദ്ധിക്കും. കടം കൊടുക്കുന്നതിലും വലിയ നിക്ഷേപങ്ങളിലും ജാഗ്രത പാലിക്കുക. കുടുംബത്തിലെ അഭിപ്രായഭിന്നതകൾ സംസാരിച്ച് പരിഹരിക്കാൻ കഴിയും. മാതാപിതാക്കളുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടി വരും. വിദ്യാർത്ഥികൾക്ക് ഏകാഗ്രത വേണം. പഠനസമയം ക്രമീകരിക്കുക. മത്സരപരീക്ഷകളിൽ കഠിനാധ്വാനം ഗുണം ചെയ്യും. ദോഷപരിഹാരം: ഓം ശരവണ ഭവായ നമഃ 108 തവണ ജപിക്കുക. ചൊവ്വാഴ്ച ഭദ്രകാളിക്ക് കുങ്കുമാർച്ചന നടത്തുക.

ഇടവക്കൂറ്
(കാർത്തിക 2, 3, 4 രോഹിണി, മകയിരം 1, 2)
തൊഴിൽരംഗത്ത് അനുകൂലമായ മാറ്റങ്ങൾക്ക് സാധ്യത. വളരെ നാളായി മുടങ്ങിക്കിടന്ന കാര്യങ്ങൾ സജീവമാകും. സഹപ്രവർത്തകരുടെ സഹായം ലഭിക്കും. സ്വയംതൊഴിൽ ചെയ്യുന്നവർക്ക് പുതിയ ഉപഭോക്താക്കളെ ലഭിക്കാൻ സാധ്യത. ധനസ്ഥിതി മെച്ചപ്പെടും. പഴയ കുടിശ്ശിക ലഭിക്കാനോ അധിക വരുമാന മാർഗം തുറക്കാനോ സാധ്യതയുണ്ട്. ആഡംബരച്ചെലവ് നിയന്ത്രിക്കുക. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം നിലനിൽക്കും. ബന്ധുക്കളുമായി കൂടിക്കാഴ്ചയ്ക്കോ മംഗളകാര്യ ചർച്ചകൾക്കോ അവസരം ഉണ്ടാകും. വിദ്യാർത്ഥികൾക്ക് ഓർമ്മശക്തിയും പഠനതാൽപര്യവും വർദ്ധിക്കും. കലാ സാങ്കേതിക മേഖലകളിലെ പഠനത്തിൽ നേട്ടം. ദോഷപരിഹാരം: ഓം ശ്രീം നമഃ നിത്യവും 108 തവണ ജപിക്കുക. വെള്ളിയാഴ്ച മഹാലക്ഷ്മിയെ പ്രാർത്ഥിച്ച് നെയ് വിളക്ക് തെളിയിച്ച് ലളിതാ സഹസ്രനാമം ജപിക്കുക.

Visit: https://www.okalasha.com/shop?page=1&page_size=18&sort_by=newest&categories=divine-collections&is_service=false

മിഥുനക്കൂറ്
(മകയിരം 3,4, തിരുവാതിര, പുണർതം 1,2,3)
നിർണായകമായ തീരുമാനങ്ങൾ എടുക്കും മുൻപ് രണ്ടുവട്ടം ആലോചിക്കണം. തൊഴിൽരംഗത്ത് ആശയവിനിമയത്തിലെ പിഴവുകൾ ഒഴിവാക്കണം. പഴയ ജോലികളിൽ മാറ്റം വേണ്ടി വരാം. പുതിയ തൊഴിൽ കരാറുകൾ ശ്രദ്ധാപൂർവം വായിക്കുക. വരവും ചെലവും ഒരു പോലെ വർദ്ധിക്കും. അനാവശ്യ വാങ്ങലുകൾ ഒഴിവാക്കുക. സാമ്പത്തിക സമ്മർദ്ദം കുറയ്ക്കാൻ വേണ്ടത് ചെയ്യണം. ജീവിത പങ്കാളി, സഹോദരങ്ങൾ എന്നിവരുമായി ചെറിയ തെറ്റിദ്ധാരണകൾ ഉണ്ടാകാം. വാക്കുകളിൽ നിയന്ത്രണം പാലിക്കുക. പഠിച്ച കാര്യങ്ങൾ ആവർത്തിച്ച് പരിശീലിക്കുന്നത് ഗുണം ചെയ്യും. എഴുത്തുപരീക്ഷ, അഭിമുഖങ്ങൾ എന്നിവയ്ക്ക് കൂടുതൽ തയ്യാറെടുപ്പ് ആവശ്യമാണ്. ദോഷപരിഹാരം: ബുധനാഴ്ച ഗുരുവായൂരപ്പനെ പ്രാർത്ഥിച്ച് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ തുളസിമാല സമർപ്പിക്കുക. ഓം നമോ ഭഗവതേ വാസുദേവായ നിത്യവും 108 തവണ ജപിക്കുക.

കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം)
ആത്മവിശ്വാസവും പ്രവർത്തന ശേഷിയും വർദ്ധിക്കും. തൊഴിൽരംഗത്ത് അംഗീകാരം ലഭിക്കും. പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നത് ഭാവിയിൽ നേട്ടമാകും. വിദേശ ബന്ധമുള്ള ജോലികളിൽ പുരോഗതി പ്രതീക്ഷിക്കാം. സാമ്പത്തിക നേട്ടത്തിന് അനുകൂലമായ സാഹചര്യം. സമ്പാദ്യപദ്ധതികൾ ആരംഭിക്കാൻ കഴിയും. കുടുംബാവശ്യങ്ങൾക്കുള്ള ചെലവ് വർദ്ധിക്കാം. എല്ലാത്തിനും കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. വീട്ടിലെ പ്രധാന പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ സാധിക്കും. മക്കളുടെ കാര്യങ്ങളിൽ സന്തോഷം. ഉന്നതപഠനം, ഗവേഷണം, പ്രവേശനപരീക്ഷ എന്നിവയിൽ അനുകൂല ഫലം ലഭിക്കും. ദോഷപരിഹാരം: ഓം നമോ നാരായണായ നിത്യവും 108 തവണ ജപിക്കുക. വ്യാഴാഴ്ച വിഷ്‌ണു സഹസ്രനാമം ജപിക്കുക.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
ജോലിഭാരം വർദ്ധിക്കും. കഴിവ് തെളിയിക്കാൻ അവസരം ലഭിക്കും. അധികാരികളുമായി തർക്കങ്ങൾ ഒഴിവാക്കുക. ജോലി മാറാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ അന്വേഷണങ്ങൾ ആരംഭിക്കാം. വ്യാപാര രംഗത്ത് മത്സരസാഹചര്യം ശക്തമാകും. പണം കൈകാര്യം ചെയ്യുന്നതിൽ സൂക്ഷ്മത വേണം. വലിയ ചെലവുകൾ മാറ്റിവയ്ക്കുന്നത് നന്നായിരിക്കും. പഴയ സാമ്പത്തിക ബാധ്യതകൾ മനസ്സിനെ അലട്ടാം മുതിർന്നവരുടെ ഉപദേശം സ്വീകരിക്കുന്നത് ഗുണകരം. ദാമ്പത്യത്തിൽ വിട്ടുവീഴ്ച ആവശ്യമാണ്. പഠനത്തിൽ നിന്ന് ശ്രദ്ധ വ്യതിചലിക്കാൻ സാധ്യത. മൊബൈൽ, വിനോദം എന്നിവയ്ക്ക് സമയം നിയന്ത്രിക്കുക. സ്ഥിരമായ പരിശീലനം വിജയത്തിന് സഹായിക്കും. ദോഷപരിഹാരം: ഞായറാഴ്ച ആദിത്യ ഹൃദയം പാരായണം ചെയ്യുക. ഓം നമഃ ശിവായ നിത്യവും 108 തവണ ജപിക്കുക.

കന്നിക്കൂറ്
(ഉത്രം 2,3,4 അത്തം, ചിത്തിര 1,2)
തൊഴിൽരംഗത്ത് പ്രതീക്ഷിച്ച പുരോഗതി കൈവരിക്കാൻ സാധിക്കും. പുതിയ പദ്ധതികൾ ആരംഭിക്കുന്നതിനും മികച്ച ആശയങ്ങൾ അവതരിപ്പിക്കുന്നതിനും അനുകൂല സമയം. ഉദ്യോഗാർത്ഥികൾ നല്ല വാർത്ത കേൾക്കാൻ സാധ്യത.
അധികവരുമാനം ലഭിക്കാം. പഴയ നിക്ഷേപങ്ങളിൽ നിന്ന് നേട്ടമുണ്ടാകും. എന്നാൽ രേഖകൾ പരിശോധിക്കാതെ സാമ്പത്തിക തീരുമാനം എടുക്കരുത്. വീട്ടിൽ സന്തോഷകരമായ സംഭവങ്ങൾ ഉണ്ടാകും. ബന്ധുക്കളുടെ സഹായം ലഭിക്കും. വിവാഹകാര്യങ്ങളിൽ അനുകൂല ചർച്ചകൾ നടക്കാം. പഠനം കാര്യങ്ങളിൽ മികച്ച പുരോഗതി. പരീക്ഷാഫലം, സ്കോളർഷിപ്പ്, പ്രവേശനം തുടങ്ങിയ കാര്യങ്ങളിൽ പ്രതീക്ഷ നൽകുന്ന സാഹചര്യം. ദോഷപരിഹാരം: വെള്ളിയാഴ്ച ഗണപതിക്ക് കറുകമാല സമർപ്പിച്ച് പ്രാർത്ഥിക്കുക. നിത്യവും 108 തവണ ഓം ഗം ഗണപതയേ നമഃ ജപിക്കുക.

ALSO READ

തുലാക്കൂറ്
(ചിത്തിര 3, 4 ചോതി, വിശാഖം 1, 2, 3 )
തൊഴിൽരംഗത്ത് മാറ്റങ്ങളും പുതിയ ഉത്തരവാദിത്വങ്ങളും പ്രതീക്ഷിക്കാം. സ്വന്തം കഴിവ് തെളിയിക്കാൻ അവസരം ലഭിക്കും. സഹപ്രവർത്തകരുമായി നല്ല ബന്ധം നിലനിർത്തുക. വ്യാപാരികൾക്ക് പുതിയ കരാറുകൾ ലഭിച്ചേക്കാം.
വരുമാനം മെച്ചപ്പെടും. കുടുംബച്ചെലവ് വർദ്ധിക്കാൻ സാധ്യത. വാഹനം, വീട് ഇവയുമായി ബന്ധപ്പെട്ട ചെലവുകൾക്ക് സാധ്യതയുണ്ട്. കുടുംബത്തിൽ ചില പ്രധാന തീരുമാനങ്ങൾ എടുക്കേണ്ടി വരും. ദാമ്പത്യബന്ധത്തിൽ പരസ്പര വിശ്വാസം വർദ്ധിക്കും. കല, നിയമം, മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലെ വിദ്യാർത്ഥികൾക്ക് നേട്ടം. സമയക്രമം പാലിക്കുന്നത് വിജയം സമ്മാനിക്കും. ദോഷപരിഹാരം: വെള്ളിയാഴ്ച ദേവീ ക്ഷേത്രദർശനം നടത്തി ലളിതാ സഹസ്രനാമം ജപിക്കുക. 108 തവണ ഓം ദും ദുർഗ്ഗായൈ നമഃ ജപിക്കുക.

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട)
കഠിനാധ്വാനത്തിന് ഫലം ലഭിക്കും. തൊഴിൽരംഗത്തെ തടസ്സങ്ങൾ ക്രമേണ മാറും. മേലധികാരികളുടെ വിശ്വാസം നേടാൻ കഴിയും. രഹസ്യവിവരങ്ങളും ഔദ്യോഗിക രേഖകളും സൂക്ഷിച്ച് കൈകാര്യം ചെയ്യുക. കടബാധ്യതകൾ കുറയ്ക്കാൻ അവസരം ലഭിക്കും. പെട്ടെന്ന് പണം കിട്ടുന്ന തരത്തിലുള്ള വാഗ്ദാനങ്ങളിൽ വീഴരുത്. വീട്ടിലെ ഒരു മുതിന്ന അംഗത്തിൻ്റെ കാര്യത്തിൽ ആശങ്ക ഉണ്ടാകാമെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. കുടുംബാംഗങ്ങളോട് ക്ഷമയോടെ പെരുമാറുക. പഠനത്തിൽ : മികച്ച പുരോഗതി കൈവരിക്കാൻ കഴിയും. ദോഷപരിഹാരം: വ്യാഴാഴ്ച ഹനുമാൻ സ്വാമിയെ പ്രാർത്ഥിച്ച് വെറ്റില മാല സമർപ്പിക്കുക. നിത്യവും ഓം ഹം ഹനുമതേ നമഃ ജപിക്കക.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
പുതിയ അവസരങ്ങൾ തേടുന്നവർക്ക് പ്രതീക്ഷ വർദ്ധിക്കും. തൊഴിൽരംഗത്ത് യാത്രകൾക്കും കൂടിക്കാഴ്ചകൾക്കും സാധ്യത. വിദേശജോലി, ഉന്നതപദവി എന്നിവ സംബന്ധിച്ച ശ്രമങ്ങൾ സജീവമാകും. സാമ്പത്തിക സ്ഥിതി അനുഭവപ്പെടും. അധികവരുമാനം ലഭിക്കും. കുടുംബാവശ്യങ്ങൾക്കായി പണം ചെലവാകും.വീട്ടിൽ സന്തോഷം വർദ്ധിക്കും. മംഗളകാര്യങ്ങളെപ്പറ്റി ചർച്ചകൾ നടക്കും. ദൂരെയുള്ള ബന്ധുക്കളിൽ നിന്ന് നല്ല വാർത്ത ലഭിക്കും. ഉന്നതപഠനത്തിനും വിദേശപഠന ശ്രമങ്ങൾക്കും അനുകൂല സമയം. അധ്യാപകരുടെ മാർഗനിർദ്ദേശം പ്രയോജനപ്പെടും.
ദോഷപരിഹാരം: തിങ്കളാഴ്ച ശിവ ക്ഷേത്രം ദർശനം നടത്തി ധാര കഴിപ്പിക്കുക. നിത്യവും ഓം ദും ദുർഗ്ഗായൈ നമഃ ജപിക്കുക.

മകരക്കൂറ്
(ഉത്രാടം 2, 3, 4 തിരുവോണം, അവിട്ടം 1,2)
ജോലിയിൽ കൂടുതൽ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരും. വൈകിപ്പോയ കാര്യങ്ങൾ പൂർത്തിയാക്കാനാകും. ഭൂമി വാങ്ങാൻ കഴിയും. തൊഴിൽമാറ്റം ആഗ്രഹിക്കുന്നവർ ധൃതിപിടിക്കാതെ തീരുമാനമെടുക്കുക. ചെലവുകൾ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. വായ്പ, നികുതി, ഇൻഷുറൻസ് തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ വേണം.
കുടുംബാംഗങ്ങളുടെ കാര്യങ്ങൾക്ക് കൂടുതൽ സമയം മാറ്റിവയ്ക്കണം. മുതിർന്നവരുടെ അഭിപ്രായം മാനിക്കുന്നത് തർക്കങ്ങൾ ഒഴിവാക്കും. പഠനത്തിൽ മന്ദത തോന്നിയാലും സ്ഥിരമായ പരിശ്രമം ഫലം നൽകും. കണക്ക്, സാങ്കേതിക വിഷയങ്ങൾ എന്നിവയിൽ കൂടുതൽ പരിശീലനം വേണം. ദോഷപരിഹാരം: ശനിയാഴ്ച ശാസ്താവിനെയോ ശനിദേവനെയോ പ്രാർത്ഥിച്ച് നീരാജനം തെളിയിക്കുക. ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ 108 തവണ എന്നും ജപിക്കുക.

കുംഭക്കൂറ്
(അവിട്ടം 3,4, ചതയം, പൂരുരുട്ടാതി 1,2,3)
പുതിയ ആശയങ്ങളും പദ്ധതികളും പ്രാവർത്തികമാക്കാൻ ശ്രമിക്കും. തൊഴിൽരംഗത്ത് അപ്രതീക്ഷിത മാറ്റം ഉണ്ടായേക്കാം. സാങ്കേതിക രംഗത്തും, ഓൺലൈൻ, ആശയവിനിമയ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും. വരുമാനത്തിന് പുതിയ മാർഗങ്ങൾ കണ്ടെത്താം. പണം സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങി എവിടെയും നിക്ഷേപിക്കരുത്. ചെലവുകളിൽ കൃത്യത പാലിക്കുക. കുടുംബത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ തുറന്ന സംഭാഷണം ആവശ്യമാണ്. സുഹൃത്തുക്കളിൽ നിന്ന് സഹായം ലഭിക്കും. പുതിയ വിഷയങ്ങൾ പഠിക്കുന്നതിൽ താൽപര്യം വർദ്ധിക്കും. ഐ.ടി., ശാസ്ത്രം, ഗവേഷണം എന്നിവയിൽ പുരോഗതി. ദോഷപരിഹാരം: ശനിയാഴ്ച ഹനുമാൻ സ്വാമിക്ക് വെറ്റിലമാല സമർപ്പിക്കുക. നിത്യവും ഓം ഹം ഹനുമതേ നമഃ 108 തവണ ജപിക്കുക.

മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി)
ക്ഷമയും ക്രമബദ്ധമായ പ്രവർത്തനവും വിജയം നൽകും. തൊഴിൽരംഗത്ത്
പുതിയ അവസരങ്ങൾ ലഭിക്കും. കഠിനാധ്വാനത്തിന് മേലധികാരികളുടെ അംഗീകാരം ലഭിക്കും. മുടങ്ങിക്കിടന്ന കാര്യങ്ങൾ പതുക്കെ മുന്നോട്ടുപോകും.
ധനകാര്യത്തിൽ നിയന്ത്രണങ്ങൾ പാലിക്കണം. അനാവശ്യ വായ്പകൾ ഒഴിവാക്കുക. പഴയ നിക്ഷേപങ്ങളും സമ്പാദ്യ പദ്ധതികളും പുനഃപരിശോധന നടത്തുന്നത് നല്ലത്. കുടുംബപരമായ ഉത്തരവാദിത്വങ്ങൾ വർദ്ധിക്കും. മുതിർന്നവരുടെ കാര്യങ്ങളിൽ ശ്രദ്ധ വേണം. ദാമ്പത്യ ബന്ധത്തിൽ മനസ്സുതുറന്ന് സംസാരിക്കുന്നത് ആശ്വാസം നൽകും. വിദ്യാർത്ഥികൾ ഏകാഗ്രത നിലനിർത്താൻ കൂടുതൽ ശ്രമം നടത്തണം. ആത്മവിശ്വാസക്കുറവ് ഒഴിവാക്കുക. ചിട്ടയായ പഠനത്തിലൂടെ മികച്ച ഫലം നേടാം.
ദോഷപരിഹാരം: ഓം നമോ ഭഗവതേ വാസുദേവായ 108 തവണ നിത്യവും ജപിക്കുക. വ്യാഴാഴ്ച ശ്രീ കൃഷ്ണ സ്വാമി ക്ഷേത്ര ദർശനം നടത്തി പാൽപായസം കഴിപ്പിച്ച് പ്രാർത്ഥിക്കുക.

ജ്യോതിഷരത്നം വേണു മഹാദേവ്
മൊബൈൽ: + 91 9847575559

Summary: Weekly Star predictions based on moon sign by Venu Mahadev


(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc. Free shipping for Jewels 🙂 )

Copyright @ 2026 NeramOnline.com. All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?