ദശമഹാവിദ്യ 5
രോഗം ഇല്ലാതാക്കുകയും അന്ധകാരം അകറ്റുകയും മരണഭയം ഹനിക്കുകയും ചെയ്യുന്ന ശക്തി സ്വരൂപമാണ് ത്രിപുരഭൈരവി. ജാതകത്തിൽ
ലഗ്നം പിഴച്ചാലുള്ള ദോഷങ്ങൾക്ക് ഭജിക്കേണ്ടത് ദശമഹാവിദ്യകളിൽ അഞ്ചാമത്തേതായ ത്രിപുരഭൈരവിയെയാണ്.

Anushthana Vijnanakosham by Dr. K. Balakrishna Warrier https://www.okalasha.com/shop/anushtana-vijnana-kosham-malayalam-book-complete-guide-to-hindu-rituals-and-spiritual-practices
കോപസൗന്ദര്യമാണ് ഈ ദേവതയുടെ ഭാവം. ആന്തരികമായ അധാർമ്മികതയിൽ ദേഷ്യം കൊള്ളുന്ന സ്വരൂപം. എന്തിലും കുറ്റം കണ്ടുപിടിക്കുന്നവർക്കും നുണ പറയുന്നവർക്കും ദേവി എതിരാണ്. അത്തരക്കാരോട് ഈ ദേവി കോപിക്കും. അവരെ ശിക്ഷിക്കും. ജഗത്തിനെ നിലനിർത്തുന്നതും നിയന്ത്രിക്കുന്നതും ഈ ഭാവത്തിന്റെ ഗുണമാണ്. തന്നെ പൂജിക്കുന്ന മക്കളുടെ പുരോഗതിക്ക് തടസം നിൽക്കുന്ന ഏതൊന്നിനെയും തച്ചുടച്ചുകളയുന്ന മാതൃഭാവം ഈ ദേവിക്കുണ്ട്. ജ്വലനാഗ്നിയുടെ സൗന്ദര്യരൂപമാണ് ദേവിക്ക്. ചൂടും പ്രകാശവും ത്രിപുരഭൈരവിയുടെ ഗുണങ്ങളിൽ ഉൾപ്പെടുന്നു. പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നത് ഈ ദേവീഭാവമാണ്. ബ്രഹ്മചര്യത്തിന്റെയും നിയന്ത്രണ ദേവത ദേവിയാണ്. അറിവില്ലായ്മ ഇല്ലാതാക്കുന്നതിനാൽ നവരാത്രിയിൽ പൂജിക്കപ്പെടുന്നു. ശ്മശാനത്തില് ആനന്ദ നൃത്തം ചെയ്യുമ്പോള് ശിവന്റെ രൂപം ഭീതി സൃഷ്ടിക്കുന്നത് ആകയാല് ഭൈരവന് എന്ന നാമം വന്നു. ഭൈരവൻ എന്ന ശിവന്റെ ശക്തിയാണ് ത്രിപുരഭൈരവി.
Story Summary: Navaratri Fifth Day Worshipping: Desha Mahavidya, Thripura Bhiravi Devi
ALSO READ
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.