സ്കന്ദനെ മടിയില് വച്ച് സിംഹത്തിന്റെ പുറത്ത് രണ്ടുകൈകളിലും താമരപ്പൂ പിടിച്ചിരിക്കുന്ന വിധത്തിലാണ് ഈ ഭാവത്തെ വര്ണ്ണിച്ചിരിക്കുന്നത്.
സന്താനലാഭം, കാര്യസിദ്ധി, വിദ്യാലാഭം, കുടുംബ സൗഖ്യം ഇവ കൈവരിക്കുവാനാണ് സ്കന്ദമാതാ ഭാവത്തില് ദേവിയെ ആരാധിക്കുന്നത്. മാതൃ നിർവിശേഷമായ സ്നേഹത്തോടെ സകല ചരാചരങ്ങളെയും ചേർത്ത് പിടിച്ച് സംരക്ഷിക്കുന്നവളായ സ്കന്ദജനനിയുടെ ധ്യാനം പ്രാർത്ഥന എന്നിവ താഴെ ചേർക്കുന്നു:
സ്കന്ദജനനിയുടെ ധ്യാനം
സിംഹാസനഗതാ നിത്യം
പദ്മാശ്രിതകരദ്വയാ
ശുഭദാസ്തു സദാ ദേവീ
സ്കന്ദമാതാ യശസ്വിനീ
ധ്യാനം
വന്ദേ വാഞ്ചിത കാമാര്ഥേ
ചന്ദ്രാർദ്ധാകൃതശേഖരാം
സിംഹാരൂഢാ ചതുര്ഭുജാ
സ്കന്ദമാതാ യശസ്വനീ
ധവളവര്ണാ വിശുദ്ധചക്രസ്ഥിതാ
പഞ്ചമദുര്ഗാ ത്രിനേത്രാ
അഭയപദ്മയുഗ്മകരാം ദക്ഷിണ
ഊരുപുത്രധരാം ഭജേഽം
പട്ടാംബരപരിധാനാ
മൃദുഹാസ്യാ നാനാലങ്കാരഭൂഷിതാം
മഞ്ജീരഹാരകേയൂരകിങ്കിണീ
രത്നകുണ്ഡലധാരിണീം
പ്രഭുല്ലവദനാം പല്ലവാധരാം
കാന്തകപോലാം പീനപയോധരാം
കമനീയാം ലാവണ്യാം
ചാരൂത്രിവലീം നിതംബനീം

Traditional Brass Gajalakshmi Deepam with Intricate Backrest – 11 cm / Gajalakshmi Vilakku (Backrest Lamp) https://www.okalasha.com/shop/traditional-brass-gajalakshmi-deepam-with-intricate-backrest-11-cm-gajalakshmi-vilakku-backrest-lamp
സ്തോത്രം
നമാമി സ്കന്ദമാതരം
സ്കന്ധധാരിണീം
സമഗ്രതത്ത്വ സാഗരാമപാര
പാരഗഹരാം
ALSO READ
ശശിപ്രഭാം സമുജ്ജ്വലാം സ്ഫുരച്ഛശാങ്കശേഖരാം
ലലാടരത്നഭാസ്കരാം ജഗത്പ്രദീപ്തഭാസ്കരാം
മഹേന്ദ്രകശ്യപാര്ചിതാം സനത്കുമാരസംസ്തുതാം
സുരാസുരേന്ദ്രവന്ദിതാം യഥാര്ഥനിര്മലാദ്ഭുതാം
അതര്ക്യരോചിരൂവിജാം വികാരദോഷവര്ജിതാം
മുമുക്ഷുഭിര്വിചിന്തിതാം വിശേഷതത്ത്വമൂചിതാം
നാനാലങ്കാരഭൂഷിതാം മൃഗേന്ദ്രവാഹനാഗ്രതാം
സുശുദ്ധതത്ത്വതോഷണാം ത്രിവേദമാരഭാഷണാം
സുധാര്മികൌപകാരിണീം സുരേന്ദ്രവൈരിഘാതിനീം
ശുഭാം സുപുഷ്പമാലിനീം സുവര്ണകല്പശാഖിനീം
തമോഽന്ധകാരയാമിനീം ശിവസ്വഭാവകാമിനീം
സഹസ്രസൂര്യരാജികാം ധനഞ്ജയോഗ്രകാരികാം
സുശുദ്ധകാലകന്ദലാം സുഭൃങ്ഗകൃന്ദമഞ്ജുലാം
പ്രജായിനീം പ്രജാവതീം
നമാമി മാതരം സതീം
സ്വകര്മധാരണേ ഗതിം
ഹരിം പ്രയച്ഛ പാര്വതീം
അനന്തശക്തികാന്തിദാം
യശോഽഥ ഭുക്തിമുക്തിദാം
പുനഃപുനര്ജഗദ്ധിതാം
നമാംയഹം സുരാര്ച്ചിതാം
ജയേശ്വരി ത്രിലാചനേ
പ്രസീദ ദേവി പാഹി മാം
വി സജീവ് ശാസ്താരം, + 91 9656377700
ശാസ്താരം അസ്ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Navaratri Fifth Day Worshipp: Goddess Skandamata the fifth form of Goddess Parvati (Durga) Dhayanam and Stotram
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.