Sunday, August 30, 2026
Sunday, August 30, 2026
Home » പരമശിവനെ ഭജിക്കുക; പറവയുടെ ചിത്രംപ്രധാന വാതിലിനു സമീപം സൂക്ഷിക്കുക

പരമശിവനെ ഭജിക്കുക; പറവയുടെ ചിത്രംപ്രധാന വാതിലിനു സമീപം സൂക്ഷിക്കുക

0 comments

2026 ആഗസ്‌റ്റ് 30, ഞായർ
കലിദിനം 1872816
കൊല്ലവർഷം 1202 ചിങ്ങം 14
തമിഴ് വർഷം പരാഭവ ആവണി 14
ശകവർഷം 1948 ഭാദ്രപദം 08

ഉദയം 06.17 അസ്തമയം 06.27 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 17 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 43 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 04.59 pm to 06.31 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 03. 27 pm to 04.59 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 12.23 pm to 01.54 pm (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
സൂര്യൻ സ്വക്ഷേത്രത്തിൻ
ബുധനു മൗഢ്യം വ്യാഴം ഉച്ചത്തിൽ ശുക്രൻ
നീചത്തിൽ ശനിക്ക് വക്രം

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ മകത്തിൽ (മകം ഞാറ്റുവേല ) ചൊവ്വ തിരുവാതിരയിൽ ബുധൻ മകത്തിൽ വ്യാഴം ആയില്യത്തിൽ ശുക്രൻ ചിത്തിരയിൽ ശനി രേവതിയിൽ രാഹു അവിട്ടത്തിൽ കേതു മകത്തിൽ

ALSO READ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.28 വരെ കുംഭം പകൽ 09.09 വരെ മീനം പകൽ 11.00 വരെ മേടം പകൽ 12.33 വരെ എടവം വൈകിട്ട് 03.15 വരെ മിഥുനം വൈകിട്ട് 05.21 വരെ കർക്കടകം തുടർന്ന് ചിങ്ങം

പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.40 pm to 07.04 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 05.06 am to 05.55 am
പ്രാതഃസന്ധ്യ 05.30 am to 06.45 am
സായംസന്ധ്യ 06.23 pm to 07.37 pm

ഇന്നത്തെ നക്ഷത്രം
വെളുപ്പിന് 03.42 മുതൽ ഉത്തൃട്ടാതി

തിഥി ദൈർഘ്യം
രാവിലെ 09.37 വരെ കൃഷ്ണ പക്ഷ ദ്വിതീയ

ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം : ഉത്തൃട്ടാതി

ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നത് തൊഴിൽ പരമായും സാമൂഹ്യപരമായും നല്ലതാണ്. സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങൾ ഈ വർഷം ലഭിക്കാം. വരുന്ന പിറന്നാൾ വരെ ആരോഗ്യ കാര്യങ്ങളിൽ അധിക ശ്രദ്ധ പുലർത്തണം. ഗുണ വർദ്ധനവിനും ദോഷ ശാന്തിക്കുമായി ശിവങ്കൽ ദിവസാദ്യത്തിലെ ശംഖാഭിഷേകം, പുറകുവിളക്കിലെണ്ണ നൽകൽ ഇവ ചെയ്യുക. വരുന്ന ഒരുവർഷക്കാലം ജന്മ നക്ഷത്ര ദിവസങ്ങളിൽ ശിവങ്കൽ ദർശനം നടത്തുകയും പുഷ്പ്പാഞ്ജലി കഴിപ്പികുകയും ചെയ്യുന്നത് ഉത്തമമാണ്

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

ദിവസ ഗുണവർദ്ധനവിന്
ദിവസഗുണവർദ്ധനയ്ക്ക് പരമശിവനെ ഭജിക്കുക.
ഒരു സ്തുതി ചേർക്കുന്നു:
നമസ്തേ നമസ്‌തേ വിഭോ വിശ്വമൂർത്തേ
നമസ്തേ നമസ്തേ ചിദാനന്ദമൂർത്തേ
നമസ്തേ നമസ്തേ തപോയോഗഗമ്യ
നമസ്തേ നമസ്തേ ശ്രുതി ജ്ഞാനഗമ്യം
പ്രഭോ ശൂലപാണെ വിഭോ വിശ്വനാഥ
മഹാദേവ ശംഭോ മഹേശാ ത്രിനേത്രാ
ശിവാകാന്ത ശാന്ത സ്മരാരേ പുരാരേ
ത്വദന്യോ വരേണ്യോ ന മാന്യോ ന ഗണ്യ:

ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം: ഭവനത്തിനു /ഓഫീസിനു മുന്നിൽ പറവയുടെ ചിത്രം പകൽ പ്രധാന വാതിലിനു സമീപം സൂക്ഷിക്കുക

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം ചുവപ്പ്, കാഷായ നിറം. പ്രതികൂല നിറം: കറുപ്പ്

രവിപീഡകൾ മാറാൻ
ഇന്ന് ഞായറാഴ്ച. ജനനസമയത്ത് സൂര്യന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, സൂര്യന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ,
പിതൃദോഷമുള്ളവർ, അഹിതമായ ഭക്ഷണ രീതി അവലംബിച്ചവർ, മൃഗഹത്യാ പാപമുള്ളവർ, മദ്യപാനത്താൽ വിഷമിക്കുന്നവർ മേടം, തുലാം ഇവ ജനനലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ സൂര്യന്റെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (സൂര്യ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ജപാകുസുമസങ്കാശം
കാശ്യപേയം മഹാദ്യുതിം
തമോരീം സർവ്വപാപഘ്നം
പ്രണതോസ്മി ദിവാകരം

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?