Thursday, September 3, 2026
Thursday, September 3, 2026
Home » അഷ്ടമി രോഹിണിയിലെ ശ്രീകൃഷ്ണ ഉപാസന സർവാഭീഷ്ടദായകം

അഷ്ടമി രോഹിണിയിലെ ശ്രീകൃഷ്ണ ഉപാസന സർവാഭീഷ്ടദായകം

by NeramAdmin
0 comments

ശ്രീ മഹാവിഷ്ണുവിന്റെ പൂർണ്ണാവതാരമായ,
ശ്രീകൃഷ്ണ ഭഗവാൻ അവതരിച്ച പുണ്യ ദിവസമാണ് അഷ്ടമിരോഹിണി. ചിങ്ങമാസത്തിലെ കറുത്ത പക്ഷത്തിൽ അഷ്ടമി തിഥിയും രോഹിണി നക്ഷത്രവും ഒന്നിച്ചു വരുന്ന സുദിനത്തിൽ അർദ്ധരാത്രിയിലാണ് ആശ്രിത വത്സലനായ
ഭഗവാൻ അവതാരമെടുത്തത്.
2026 സെപ്തംബർ 4 വെള്ളിയാഴ്ചയാണ് അഷ്ടമി രോഹിണി. ഈ ദിവസം വ്രതപൂർവം
ശ്രീകൃഷ്ണ ഭഗവാനെ ആരാധിക്കുന്നത്
സർവാഭീഷ്ടദായകമാണ്. കർമ്മരംഗത്ത്
ഉയർച്ച, സാമ്പത്തികാഭിവൃദ്ധി, ദാമ്പത്യസുഖം, വ്യവഹാര വിജയം, കുടുംബൈശ്വര്യം, ശത്രുദോഷ നിവാരണം,
കലാസാഹിത്യ വിജയം, വിദ്യാവിജയം, ആപത്‌രക്ഷ, ദാമ്പത്യ കലഹ മോചനം, പ്രണയസാഫല്യം, രാഷ്ട്രീയ വിജയം, ഭരണനൈപുണ്യം, തൊഴിൽ ദുരിത ശമനം, വിദ്യാവിഘ്‌നം, കടബാദ്ധ്യതാമുക്തി, പാപമുക്തി തുടങ്ങി ഏത് കാര്യത്തിനും അഷ്ടമിരോഹിണി നാളിലെ ശ്രീകൃഷ്ണോപാസന ഉത്തമമാണ്.

ശ്രീകൃഷ്ണ മന്ത്രങ്ങൾ ജപിച്ചു
തുടങ്ങാൻ പറ്റിയ ദിവസം

ശ്രീകൃഷ്ണ മന്ത്രങ്ങൾ ജപിച്ചു തുടങ്ങാൻ പറ്റിയ ഏറ്റവും നല്ല ദിവസമാണ് അഷ്ടമി രോഹിണി. അന്ന് പറ്റിയില്ലെങ്കിൽ ബുധൻ, വ്യാഴം ദിവസം ജപാരംഭത്തിന് സ്വീകരിക്കാം.
ശ്രീകൃഷ്ണ ജയന്തി ദിവസം
ശ്രീകൃഷ്ണനെ പ്രകീർത്തിക്കുന്ന മന്ത്രങ്ങളും സ്‌തോത്രങ്ങളും നിഷ്ഠയോടെ ജപിക്കണം.
ഗുരുപദേശം നേടി മത്സ്യ മാംസാദികൾ, ശാരീരിക ബന്ധം എന്നിവ ത്യജിച്ച്
മന:ശുദ്ധിയും ശരീരശുദ്ധിയും പാലിച്ച്
വ്രതമെടുത്ത് അഷ്ടമി രോഹിണി നാളിൽ
കൃഷ്ണമന്ത്രങ്ങൾ ജപിച്ചു തുടങ്ങിയാൽ
പെട്ടെന്ന് ഫലസിദ്ധി ലഭിക്കും.
ബുധദശ സമയത്ത് പുലയും വാലായ്മയും ഇല്ലെങ്കിൽ അഷ്ടമി രോഹിണി വ്രതം തീർച്ചയായും അനുഷ്ഠിക്കണം.

https://www.okalasha.com/shop/divine-brass-mural-style-krishna-with-flute-17-cm

ശ്രീകൃഷ്ണ ജയന്തി
അർദ്ധരാത്രി 12 മണിക്ക്

ശ്രീകൃഷ്ണ ജയന്തി അർദ്ധരാത്രി 12 മണിക്കാണ് ആഘോഷിക്കുന്നത്. കാരണം അപ്പോഴാണ് ഭഗവാൻ അവതരിച്ചത്. ഈ സമയത്ത് ശ്രീകൃഷ്ണ പൂജ നടത്തുന്നത് സർവാഭീഷ്ടപ്രദമാണ്. എല്ലാ ശ്രീകൃഷ്ണ ക്ഷേത്രങ്ങൾ ഈ സമയത്ത് തുറന്നിരിക്കും. ചില ക്ഷേത്രങ്ങളിൽ വിപുലമായ ആഘോഷങ്ങളും കാണും . ജന്മാഷ്ടമി ദിവസം ശ്രീമദ് ഭാഗവതം, ഭഗവദ്ഗീത, വിഷ്ണുസഹസ്രനാമം എന്നിവ പാരായണം ചെയ്യുന്നത് ഗുണകരമാണ്. മന:ശാന്തിക്ക് രാവിലെയാണ് പാരായണം ചെയ്യേണ്ടത്. ചിലർ അതിരാവിലെ മുതൽ സന്ധ്യവരെയും ഭാഗവത പാരായണം ചെയ്യാറുണ്ട്. ശ്രീകൃഷ്ണാവതാരം നടന്ന അർദ്ധരാത്രിയിൽ പാരായണം ചെയ്യുന്നത് ഏറെ ഫലപ്രദമാണ്.

ALSO READ

ഗുരുവായൂരിൽ
നട അടയ്ക്കില്ല

ഭൂലോക വൈകുണ്ഠമായ ഗുരുവായൂർ ക്ഷേത്രത്തിൽ ഇപ്പോൾ വലിയ ആഘോഷമാണ്. ഈ ദിവസം പ്രസാദ ഊട്ടിൽ പങ്കെടുക്കാൻ വരുന്ന ഭക്തർക്കെല്ലാവർക്കും വിഭവസമൃദ്ധമായ സദ്യ നടത്തിവരുന്നു. വിശേഷാൽ എഴുന്നള്ളിപ്പ്, വിളക്ക് എന്നിവയുമുണ്ട്. ക്ഷേത്രത്തിന്റെ നട അന്ന് അടയ്ക്കില്ല. കമ്മിറ്റിക്കാരുടെ വകയായി ഉറിയടി, ബാലഗോപാല, ഗോപിക വേഷം കെട്ടിയുള്ള കുട്ടികളുടെ ശോഭയാത്ര എന്നിവ ആഘോഷമാണ്. അവതാര സമയം കണക്കാക്കി രാത്രി 12 മണിയോട് അടുപ്പിച്ച് ദേവസ്വം വക കൃഷ്ണനാട്ടത്തിൽ ഭഗവാൻ അവതരിക്കുന്ന രംഗം ഭക്തിസാന്ദ്രമായി ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം കളി യോഗത്തിലെ കലാകാരന്മാർ അവതരിപ്പിക്കുന്നു.

അപ്പം വഴിപാട്
അതിപ്രധാനം

ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമിരോഹിണിക്ക് അപ്പം വഴിപാട് അതിപ്രധാനമാണ്. ഗുരുവായൂർ ക്ഷേത്രത്തിൽ നിത്യവും അത്താഴപ്പൂജക്ക് അപ്പം (ഉണ്ണിയപ്പം) നേദിക്കുന്നുണ്ടെങ്കിലും അഷ്ടമിരോഹിണി ദിവസം അഞ്ചുലക്ഷം രൂപയ്ക്കാണ് ഭക്തർ ഗുരുവായൂരപ്പന് അപ്പം നിവേദിക്കുന്നത്. പാൽപ്പായസം, നിവേദ്യച്ചോറ്, നെയ്പ്പായസം, പാലട പ്രഥമൻ, അട, ഇരട്ടിപ്പായസം എന്നിവയെല്ലാം തയ്യാറാക്കി ഗുരുവായൂരപ്പന് നേദിക്കും. അഷ്ടമിരോഹിണി വിളക്ക്, ആനയെഴുന്നള്ളിപ്പ്, ഉറിയടി, സംഗീതക്കച്ചേരിയും ഭാഗവത സപ്താഹം എന്നിവയും ആഘോഷ ഭാഗമായി നടത്താറുണ്ട്.

ശ്രീകൃഷ്ണ ശ്ലോകം
കൃഷ്ണായ വാസുദേവായ
ഹരയേ പരമാത്മനേ
പ്രണതഃ ക്ലേശ നാശായ
ഗോവിന്ദായ നമോ നമഃ

വസുദേവ സുതം ദേവം
കംസ ചാണൂര മർദനം
ദേവകീ പരമാനന്ദം കൃഷ്ണം
വന്ദേ ജഗദ്ഗുരും.
അർത്ഥം: വസുദേവപുത്രനായ കൃഷ്ണൻ, എല്ലാ ദുഃഖങ്ങളും അകറ്റുന്ന പരമാത്മാവ്, ശരണാഗതി പ്രാപിക്കുന്നവരുടെ എല്ലാ ക്ലേശങ്ങളും പ്രയാസങ്ങളും ഇല്ലാതാക്കുന്ന ഗോവിന്ദന് എന്‍റെ വിനീതമായ നമസ്കാരം. വസുദേവന്‍റെ പുത്രനും കംസൻ, ചാണൂരൻ മുതലായ അസുരന്മാരെ നിഗ്രഹിക്കുന്നതും ദേവകിക്ക് പരമാനന്ദം നൽകുന്നതും സന്പൂർണ ലോകത്തിന് ഗുരുസ്ഥാനത്തിലും ആയ ശ്രീകൃഷ്ണ ഭഗവാനെ ഞാൻ വന്ദിക്കുന്നു.

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
(മൊബൈൽ: + 91 094470 20655 )

Story Summary: Blessings of Ashtami Rohini and Srikrishna Worship

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?