Wednesday, September 2, 2026
Wednesday, September 2, 2026
Home » ഗണേശന്റെ പ്രീതിക്കുറവ് അശാന്തിക്ക് കാരണം

ഗണേശന്റെ പ്രീതിക്കുറവ് അശാന്തിക്ക് കാരണം

by മംഗളഗൗരി
0 comments

ഗണേശപ്രീതിയില്ലെങ്കിൽ ഉണ്ടാകാനിടയുള്ള ദുരനുഭവങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ യാജ്ഞവൽക്യസ്മൃതിയിലുണ്ട്. ദുഷിച്ച സ്വപ്നങ്ങൾ പ്രത്യേകിച്ചും — വെള്ളത്തിൽ മുങ്ങുന്നതും പൊങ്ങുന്നതും, തല മൊട്ടയടിക്കുന്നതും, വലിയ പക്ഷികളുടെ പുറത്ത് യാത്ര ചെയ്യുന്നതും, ശത്രുക്കളുടെ തടങ്കലിലാകുന്നതും, സാമൂഹ്യവിരുദ്ധരുടെ പിടിയിൽ അകപ്പെടുന്നതുമെല്ലാം കാണും. ഒട്ടകത്തിന്റെയും കഴുതയുടെയും പുറത്ത് പോകുന്നതായി സ്വപ്നം കാണുക, സന്താനലബ്ധി പ്രയാസപ്പെടുക, കല്യാണം മുടങ്ങുക, ഭരണത്തിൽ വൈകല്യം, സ്ഥാനഭ്രംശം, ജോലിയിൽ പ്രശ്‌നങ്ങൾ, വിദ്യാതടസ്സം എന്നിങ്ങനെ ജീവിതത്തിൽ കഷ്ടതകളും യാതനകളും ഒന്നിനുപുറകെ ഒന്നായി വന്നുകൊണ്ടിരിക്കും.

Antique Gold Finish Subha Drishti Ganapati Resin Idol (5 Inches) https://www.okalasha.com/shop?page=1&page_size=18&sort_by=newest&categories=decor-gifts&is_service=false

പാർവ്വതിയുടെയും വിനായകന്റെയും പ്രതിമകൾ സ്വസ്തികപദ്മത്തിൽ വച്ച് ഗൗരീ-വിനായക ഗായത്രികളാൽ പൂജിച്ചാൽ ഇത്തരം ദുരനുഭവങ്ങൾ ഓടിയൊളിക്കും എന്നാണ് യാജ്ഞവൽക്യൻ പറയുന്നത്.

വിനായക ഗായത്രി

ഓം തത്പുരുഷായ വിദ്മഹേ
വക്രതുണ്ഡായ ധീമഹി
തന്നോ ദന്തിഃ പ്രചോദയാത് ॥

ഗൗരീ ഗായത്രി

ഓം സുഭഗായൈ വിദ്മഹേ
കാമമാലിന്യൈ ധീമഹി
തന്നോ ഗൗരീ പ്രചോദയാത് ॥

ALSO READ

വിഘ്‌നനിവാരണത്തിനും വിജയത്തിനും അനിവാര്യവും അനുപേക്ഷണീയവുമാണ് ഗണേശപൂജ എന്ന് ഹേരംബോപനിഷത്തിൽ ഹേരംബഗണപതിയുടെ മാഹാത്മ്യം ഉദ്‌ഘോഷിക്കവേ ശ്രീപരമേശ്വരൻ ശ്രീപാർവ്വതിയോട് പറയുന്നുണ്ട്.

ഗണപതിമന്ത്രവും ഗായത്രിയും ആദ്യമായി കാണുന്നത് അഥർവ്വവേദത്തിലാണ്. ഈ വേദത്തിൽ നിന്നാണ് ഗണപത്യുപനിഷത്ത്, അഥവാ ഗണപത്യഥർവ്വശീർഷോപനിഷത്ത്, ഉളവായിരിക്കുന്നത്.

“എല്ലാം ഗണപതി തന്നെ” എന്ന വേദാന്തസ്വഭാവം സംശയരഹിതമായി പ്രഖ്യാപിക്കുന്ന ഒന്നാണ് ഗണപത്യുപനിഷത്ത്. “തത്ത്വമസി” എന്ന മഹാവാക്യത്തിന്റെ വിസ്താരമാണിത്.

Story Summary: The misfortunes that are likely to occur if one does not have the blessings (or favor) of Lord Ganesha

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?