2026 ഒക്ടോബർ 10, ശനി
കലിദിനം 1872858
കൊല്ലവർഷം 1202 കന്നി 24
(കൊല്ലവർഷം 1202 കന്നി ൨൪)
തമിഴ് വർഷം പരാഭവ പൂരട്ടാശി 24
ശകവർഷം 1948 ആശ്വിനം 18
ഉദയം 06. 12 അസ്തമയം 06.10 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 58 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 02 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 09.11 am to 10.41 am
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 06.12 am to 07.41 am
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 01.40 am to 03.10 pm
(ശുഭകാര്യങ്ങൾക്കുവർജ്ജ്യം)
ഗ്രഹാവസ്ഥകൾ
ചൊവ്വ നീചത്തിൽ വ്യാഴം ഉച്ചത്തിൽ ശുക്രൻ വക്രം സ്വക്ഷേത്രത്തിൽ ശനിക്കു വക്രം
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ അത്തം (അത്തം ഞാറ്റുവേല) ചൊവ്വ പൂയത്തിൽ ബുധൻ ചോതിയിൽ വ്യാഴം ആയില്യത്തിൽ ശുക്രൻ ചോതിയിൽ ശനി ഉത്രട്ടാതിയിൽ രാഹു അവിട്ടത്തിൽ കേതു മകത്തിൽ
ALSO READ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 06.47വരെ കന്നി പകൽ 08.51 വരെ തുലാം പകൽ 10.52 വരെ വൃശ്ചികം പകൽ 01.16 വരെ ധനു പകൽ 0305 വരെ മകരം വൈകിട്ട് 04.50 വരെ കുംഭം തുടർന്ന് മീനം
ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.40 pm to 07.04 pm
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.43 am to 05.29 am
പ്രാതഃസന്ധ്യ 05.06 am to 06.15 am
സായംസന്ധ്യ 06.40 pm to 07.50 pm
ഇന്നത്തെ നക്ഷത്രം
രാത്രി 09.42 വരെ അത്തം തുടർന്ന് ചിത്തിര
തിഥി ദൈർഘ്യം
രാത്രി 21.20 വരെ അമാവാസി തുടർന്ന് ശുക്ലപക്ഷ പ്രഥമ
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: അത്തം തിഥി: അമാവാസി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: അത്തം
ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യപരമായി നന്നല്ല. സാമ്പത്തികനേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അലച്ചിൽ ഏറിയിരിക്കും. ഇന്ന് പിറന്നാൾ വരുന്നവർ ധർമ്മ ശാസ്താവിനെ ദർശിച്ച് നീരാജനം, എള്ളുപായസം
എന്നിവ നൽകുക. കൂടാതെ നെയ്യ് ഹോമിച്ച് ഭാഗ്യസൂക്ത ജപത്തോടെ ഗണപതിഹോമം കഴിപ്പിക്കുകയും വേണം. വരുന്ന ഒരു വർഷക്കാലം പക്കനാളുകളിൽ ശിവങ്കൽ പിൻവിളക്കിലെണ്ണ, ജലധാര എന്നിവ കഴിപ്പിക്കുന്നതും അത്യുത്തമം
ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
ചതയം, പൂരുരുട്ടാത, പൂരം, ആയില്യം, പുണർതം
ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
ഉത്രം, മകം, പൂയം, തിരുവാതിര, പൂരാടം, ഉത്രാടം
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമല്ല

ദിവസ ഗുണവർദ്ധനവിന്
ദിവസ ഗുണവർദ്ധനയ്ക്കും ദിന ദോഷങ്ങൾ ശമിക്കാനും ശാസ്താ ഭജനം നടത്തുക. ഒരു ധ്യാനം ചേർക്കുന്നു:
തമാലശ്യാമളം ഭദ്രം
പിംഗളാ കല്പ സുന്ദരം
അധിജ്യ കാർമ്മുകം വന്ദേ
സത്യമവ്യക്ത യൗവ്വനം
ലാൽ – കിതാബ് പരിഹാരം
ലാൽ – കിതാബ് നിർദ്ദേശം അനുസരിച്ചു് എള്ളെണ്ണ കൈ-കാൽ പാദങ്ങളിൽ തേച്ചു കുളിക്കുക. ഒരു ചെറിയ കിഴി ചിരട്ടക്കരി ഭവനത്തിൽ / ഓഫിസിൽ പ്രധാന മുറിയിൽ സൂക്ഷിക്കുക.
ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം കറുപ്പ് , കടും നീലം പ്രതികൂല നിറം ചുവപ്പ്.
ശനി പീഡകൾ മാറാൻ
ഇന്ന് ശനിയാഴ്ച. ജനനസമയത്ത് ശനിക്ക് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ശനിയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, കടുത്ത രോഗബാധയുള്ളവർ, നിരന്തരമായി കാര്യതടസമുള്ളവർ, വിവാഹം വൈകുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ശനിയുടെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശനി ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
സൂര്യപുത്രോ ദീർഘദേഹഃ
വിശാലാക്ഷ: ശിവപ്രിയ:
മന്ദചാര: പ്രസന്നാത്മാ
പീഢാം ഹരതു മേ ശനി:
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.