2026 ഒക്ടോബർ 03, ശനി
കലിദിനം 1872851
കൊല്ലവർഷം 1202 കന്നി 17
(കൊല്ലവർഷം 1202 കന്നി ൧൭)
തമിഴ് വർഷം പരാഭവ പൂരട്ടാശി 17
ശകവർഷം 1948 ആശ്വിനം 11
ഉദയം 06.12 അസ്തമയം 06.14 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 02 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 58 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 09.12 am to 10.42 am
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 06.12 am to 07.42 am
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 01.43 pm to 03.13 pm
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)
ഗ്രഹാവസ്ഥകൾ
ചൊവ്വ നീചത്തിൽ വ്യാഴം ഉച്ചത്തിൽ ശുക്രൻ സ്വക്ഷേത്രത്തിൽ ശനിക്കു വക്രം
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ അത്തം (അത്തം ഞാറ്റുവേല) ചൊവ്വ പൂയത്തിൽ ബുധൻ ചോതിയിൽ വ്യാഴം ആയില്യത്തിൽ ശുക്രൻ ചോതിയിൽ ശനി രേവതിയിൽ രാഹു അവിട്ടത്തിൽ കേതു മകത്തിൽ
ALSO READ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.15 വരെ കന്നി പകൽ 09.19 വരെ തുലാം പകൽ 11.20 വരെ വൃശ്ചികം പകൽ 01.41 വരെ ധനു പകൽ 03.33 വരെ മകരം വൈകിട്ട് 05.18 വരെ കുംഭം തുടർന്ന് മീനം
ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.40 pm to 07.04 pm
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.43 am to 05.29 am
പ്രാതഃസന്ധ്യ 05.06 am to 06.15 am
സായംസന്ധ്യ 06.40 pm to 07.50 pm
ഇന്നത്തെ നക്ഷത്രം
രാത്രി 01.30 വരെ തിരുവാതിര
തിഥി ദൈർഘ്യം
കാലത്ത് 08.00 വരെ കൃഷ്ണപക്ഷ സപ്തമി തുടർന്ന് അഷ്ടമി
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം : തിരുവാതിര തിഥി: കൃഷ്ണപക്ഷ അഷ്ടമി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: തിരുവാതിര
ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യപരമായി നന്നല്ല. സാമ്പത്തികനേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അലച്ചിൽ ഏറിയിരിക്കും. ഇന്ന് പിറന്നാൾ വരുന്നവർ ധർമ്മശാസ്താവിനെ
ദർശിച്ച് നീരാജനം, എള്ളുപായസം ഇവ നൽകുക .കൂടാതെ നെയ്യ് ഹോമിച്ച് ഭാഗ്യസൂക്ത ജപത്തോടെ ഗണപതിഹോമം കഴിപ്പിക്കുകയും വേണം. വരുന്ന ഒരു വർഷക്കാലം പക്കനാളുകളിൽ ശിവങ്കൽ പിൻവിളക്കിലെണ്ണ, ജലധാര എന്നിട്ടും കഴിപ്പിക്കുന്നതും അത്യുത്തമം
ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
മകയിരം, ചിത്തിര, അവിട്ടം, കാർത്തിക, അശ്വതി, ഉത്രട്ടാതി
ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
രോഹിണി, ഭരണി, രേവതി, ഉത്രം, അത്തം
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ
സിസേറിയൻ പ്രസവം ആവാം
മൃത്യുദോഷം
രാത്രി 01.30 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

ദിനഗുണവർദ്ധനവിന്
ദിവസ ഗുണവർധനയ്ക്കും ദോഷ ശമനത്തിനും ധർമ്മ ശാസ്താവിനെ ഭജിക്കുക.
ഓം ശാസ്താരം സർവദുഷ്ടാനാം
ഭക്താനാമഭയ പ്രദം
മൃഗയാസക്ത ചിത്തം
ച ത്വാ മഹം ശരണം വ്രജേ
ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ഒരു ലാൽ കിതാബ് പരിഹാരം: ചെരിപ്പ് (പാദരക്ഷ) ദാനം ചെയ്യുക.
ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം കറുപ്പ് , കടും നീലം പ്രതികൂല നിറം: ചുവപ്പ്, ഓറഞ്ച്
ശനി പീഡകൾ മാറാൻ
ഇന്ന് ശനിയാഴ്ച. ജനനസമയത്ത് ശനിക്ക് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ശനിയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, കടുത്ത രോഗബാധയുള്ളവർ, നിരന്തരമായി കാര്യതടസമുള്ളവർ, വിവാഹം വൈകുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ശനിയുടെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശനി ഹോരയിൽ) ഭക്തിയോടെ ജപിക്കുക.
സൂര്യപുത്രോ ദീർഘദേഹഃ
വിശാലാക്ഷ: ശിവപ്രിയ:
മന്ദചാര: പ്രസന്നാത്മാ
പീഢാം ഹരതു മേ ശനി:
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്താരം, + 91 9656377700
ശാസ്താരം അസ്ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.