Sunday, October 4, 2026
Sunday, October 4, 2026
Home » വെട്ടിക്കോട് ആയില്യം, ഏകാദശി, പ്രദോഷം, മഹാളയ അമാവാസി; ഈ ആഴ്ചയിലെ നക്ഷത്രഫലം

വെട്ടിക്കോട് ആയില്യം, ഏകാദശി, പ്രദോഷം, മഹാളയ അമാവാസി; ഈ ആഴ്ചയിലെ നക്ഷത്രഫലം

0 comments

2026 ഒക്ടോബർ 4 ന് മിഥുനക്കൂറിൽ പുണർതം മൂന്നാം പാദത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷങ്ങൾ വെട്ടിക്കോട് ആയില്യം, ഏകാദശി, പ്രദോഷം, കന്നിയിലെ അമാവാസിയായ മഹാളയ അമാവാസി എന്നിവയാണ്. ഒക്ടോബർ 6 നാണ് നാഗരാജാവിന്റെ തിരു അവതാര ദിവസമായി കൊണ്ടാടുന്ന വെട്ടിക്കോട് ആയില്യം. അനന്തൻകാട്, കളർകോട് തുടങ്ങി എല്ലാ നാഗക്ഷേത്രങ്ങളിലും വിശേഷാൽ പൂജയും അനുഷ്ഠാനങ്ങളുമായാണ് കന്നിയിലെ ആയില്യം ആചരിക്കുന്നത്. അന്ന് തന്നെയാണ് കന്നിയിലെ കറുത്തപക്ഷ ഏകാദശിയായ ഇന്ദിരാ ഏകാദശി. ഈ ദിവസം വ്രതം നോറ്റാൽ പിതൃ ദോഷദുരിതങ്ങൾ നീങ്ങി ഐശ്വര്യം വരും. വൈകിട്ട് 6:59 നും അടുത്ത പുലർച്ചെ 6:14 നും മദ്ധ്യേയാണ് ഹരിവാസരം. അപ്പോൾ വിഷ്ണു സഹസ്രനാമം ജപിച്ചാൽ ആഗ്രഹസാഫല്യം ഉണ്ടാകും. ഒക്ടോബർ 8 നാണ് ശിവപാർവതി പ്രീതിക്ക് ഏറ്റവും ഉത്തമമായ കറുത്തപക്ഷ പ്രദോഷം. അന്ന് വ്രതം നോറ്റ് വൈകിട്ട് ശിവപൂജയിൽ പങ്കെടുത്താൽ എല്ലാദോഷവും അകന്ന് സമ്പൽസമൃദ്ധിയുണ്ടാകും. മാസത്തിൽ രണ്ടു പ്രദോഷമുണ്ട്. രണ്ടും ആചരിക്കാം. കറുത്തപക്ഷ പ്രദോഷത്തിന് കൂടുതൽ പ്രാധാന്യമുണ്ട്. ഈ പ്രദോഷ അനുഷ്ഠാനം എല്ലാ ദുരിതങ്ങളും അലച്ചിലും തീർക്കും. പിതൃദോഷ പരിഹാരത്തിന് കർക്കടക വാവുബലി പോലുള്ള പരിഹാരമായ മഹാളയ ശ്രാദ്ധപക്ഷത്തിന്റെ അവസാനമായ മഹാളയ അമാവാസി ഒക്‌ടോബർ 10 ശനിയാഴ്ചയാണ്. പിതൃക്കളുടെ തൃപ്തിക്കും അനുഗ്രഹ ലബ്ധിക്കും വേണ്ടി ശ്രാദ്ധകർമ്മങ്ങൾ ചെയ്യാൻ ഏറ്റവും അനുകൂലമായ ദിവസമാണിത്. അന്ന് ചിത്തിര നക്ഷത്രത്തിൽ വാരം അവസാനിക്കും. പിറ്റേന്ന് ഞായറാഴ്ചയാണ് അശ്വനി മാസത്തിലെ ശരത് ഋതു നവരാത്രി ആരംഭം. ഈ ആഴ്ചയിലെ നക്ഷത്രഫലം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
സാമ്പത്തിക കാര്യങ്ങളിൽ അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. വരുമാനത്തിൽ പുരോഗതിയുണ്ടാകുമെങ്കിലും അനാവശ്യ ചെലവുകളും ആഡംബരവും നിയന്ത്രിക്കണം. പഴയ സാമ്പത്തിക ഇടപാടുകൾ പൂർത്തിയാക്കാൻ അവസരം ലഭിക്കും. ഭാവി പദ്ധതികൾ രഹസ്യമായി സൂക്ഷിക്കണം. ജോലിയിൽ പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരും. സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. ബിസിനസിൽ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യാൻ സാധിക്കും. തൊഴിൽ അന്വേഷിക്കുന്നവർക്ക് അനുകൂലമായ വാർത്തകൾ ലഭിക്കാൻ സാധ്യതയുണ്ട്.
കുടുംബാംഗങ്ങളുമായി സന്തോഷകരമായ നിമിഷങ്ങൾ പങ്കിടും. ദാമ്പത്യജീവിതത്തിൽ പരസ്പര ധാരണയും സഹകരണവും വർധിക്കും. ബന്ധുക്കളുമായുള്ള അഭിപ്രായ വ്യത്യാസം പരിഹരിക്കാൻ ശ്രദ്ധിക്കണം. മുടങ്ങിക്കിടന്ന ജോലി തീർക്കും. അശ്രദ്ധ ദോഷം ചെയ്യും. മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് കഠിനാധ്വാനത്തിന് അനുസൃതമായ പുരോഗതി പ്രതീക്ഷിക്കാം.
ദോഷപരിഹാരം: ഞായറാഴ്ച ആദിത്യഹൃദയം പാരായണം ചെയ്യണം.
എന്നും ഓം നമഃ ശിവായ 108 തവണ വീതം ജപിക്കുക.

ഗൃഹത്തിൽ ധനസമൃദ്ധി കൊണ്ടുവരാൻ സ്വന്തമാക്കൂ : Antique Gold Finish Mini Goddess Lakshmi Brass Idol (6.5 cm) | Traditional Metal Idol for Puja & Home Decor https://www.okalasha.com/shop/antique-gold-finish-mini-goddess-lakshmi-brass-idol-65-cm-traditional-metal-idol-for-puja-home-decor-2

ഇടവക്കൂറ്
(കാർത്തിക 2,3,4, രോഹിണി, മകയിരം 1,2)
സാമ്പത്തികമായി ശ്രദ്ധയോടെ മുന്നോട്ടുപോകണം. വരുമാനത്തിൽ പുരോഗതിയുണ്ടാകുമെങ്കിലും പ്രതീക്ഷിക്കാത്ത ചെലവുകൾ ഉണ്ടായേക്കാം. പണം കടം കൊടുക്കുന്നതിലും പുതിയ നിക്ഷേപങ്ങൾ നടത്തുന്നതിലും ജാഗ്രത പുലർത്തണം. ആത്മവിശ്വാസം കുറയും.
ജോലിസ്ഥലത്ത് ചില തടസ്സങ്ങൾ നേരിടേണ്ടിവന്നാലും ക്ഷമയോടെ പ്രവർത്തിച്ചാൽ കാര്യങ്ങൾ അനുകൂലമാകും. വ്യാപാരികൾക്ക് പുതിയ ഉപഭോക്താക്കളെ ലഭിക്കാനും കച്ചവടം മെച്ചപ്പെടുത്താനും അവസരമുണ്ടാകും. മേലധികാരികളുമായുള്ള ആശയവിനിമയത്തിൽ ശ്രദ്ധിക്കുക.
വീട്ടിൽ സമാധാനവും സന്തോഷവും നിലനിർത്താൻ സാധിക്കും. മുതിർന്ന വ്യക്തികളുടെ ഉപദേശങ്ങൾ ഗുണം ചെയ്യും. മക്കളുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടിവരും. പഠനത്തിൽ മികവ് പുലർത്താൻ സാധിക്കും. ഓർമ്മശക്തിയും ഏകാഗ്രതയും വർധിപ്പിക്കുന്നതിനായി ചിട്ടയായ പഠനരീതി പിന്തുടരുക. കലാ-കായിക മേഖലകളിൽ പ്രവർത്തിക്കുന്ന വിദ്യാർഥികൾക്ക് അംഗീകാരം ലഭിക്കാം.
ദോഷപരിഹാരം: വെള്ളിയാഴ്ച മഹാലക്ഷ്മി അഷ്ടോത്തരം പാരായണം ചെയ്യുക. നിത്യവും ഓം ഗം ഗണപതയേ നമഃ 108 തവണ വീതം ജപിക്കുക.

മിഥുനക്കൂറ്
(മകയിരം 3,4, തിരുവാതിര, പുണർതം 1, 2, 3)
സാമ്പത്തിക കാര്യങ്ങളിൽ പുതിയ പ്രതീക്ഷകൾ ഉടലെടുക്കും. വരുമാനം വർധിപ്പിക്കാനുള്ള ചില അവസരങ്ങൾ വന്നുചേരും. മുൻപ് നടത്തിയ പരിശ്രമങ്ങളുടെ ഫലം ലഭിച്ചുതുടങ്ങും. ചെലവുകൾക്ക് കൃത്യമായ നിയന്ത്രണം ഏർപ്പെടുത്തുന്നത് സാമ്പത്തിക ഭദ്രതയ്ക്ക് സഹായകമാകും. നഷ്ടം കുറയും. തൊഴിൽരംഗത്ത് പുതിയ ആശയങ്ങൾ അവതരിപ്പിക്കാൻ സാധിക്കും. സഹപ്രവർത്തകരുടെ സഹായത്തോടെ മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും. ബിസിനസിൽ പുതിയ കരാറുകൾ ലഭിക്കാൻ സാധ്യതയുണ്ട്. സ്ഥാനക്കയറ്റം ലഭിക്കും. ആശയവിനിമയത്തിലെ വ്യക്തത നേട്ടങ്ങൾക്ക് വഴിയൊരുക്കും. വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കണം. ശാരീരീക
ബുദ്ധിമുട്ടിന് സാധ്യത കൂടുതലാണ് .
കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം നിലനിൽക്കും. ദാമ്പത്യ ബന്ധങ്ങളിൽ കൂടുതൽ അടുപ്പമുണ്ടാകും. കുടുംബത്തിലെ പ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ എല്ലാവരുടെയും അഭിപ്രായങ്ങൾ പരിഗണിക്കുക. വിദ്യാർഥികൾക്ക് പഠനത്തിൽ നല്ല പുരോഗതി കൈവരിക്കാനാകും. പുതിയ വിഷയങ്ങൾ പഠിക്കുന്നതിനും പരീക്ഷകൾക്കായി തയ്യാറെടുക്കുന്നതിനും അനുകൂലമായ സമയമാണ്. ശ്രദ്ധ വ്യതിചലിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
ദോഷപരിഹാരം: ബുധനാഴ്ച ശ്രീ കൃഷ്‌ണ ക്ഷേത്രത്തിൽ തുളസിമാല സമർപ്പിക്കുക. നിത്യവും ഓം ക്ലീം കൃഷ്‌ണായ നമഃ 108 തവണ വീതം ജപിക്കുക.

കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം)
സാമ്പത്തിക കാര്യങ്ങളിൽ സമ്മിശ്രമായ അനുഭവങ്ങൾ ഉണ്ടായേക്കാം. വരുമാനത്തിൽ പുരോഗതി പ്രതീക്ഷിക്കാമെങ്കിലും ചിലവുകൾ വർധിക്കാനുള്ള സാധ്യതയുണ്ട്. പഴയ സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിനും സമ്പാദ്യം വർധിപ്പിക്കുന്നതിനും ശ്രദ്ധ നൽകുക. ജോലിയിൽ കൂടുതൽ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരും. ക്ഷമയോടെയും ആത്മവിശ്വാസത്തോടെയും പ്രവർത്തിച്ചാൽ പ്രതിസന്ധികൾ മറികടക്കാൻ സാധിക്കും. ബിസിനസിൽ പുതിയ പദ്ധതികൾ ആരംഭിക്കുന്നതിന് മുമ്പ് വിശദമായ ആസൂത്രണം നടത്തുക. കുടുംബാംഗങ്ങളുടെ പിന്തുണയും സ്നേഹവും ആശ്വാസം നൽകും. ഗൃഹസംബന്ധമായ ചില കാര്യങ്ങളിൽ തിരക്കുണ്ടാകാം. ചെറിയ അഭിപ്രായവ്യത്യാസങ്ങൾ വലിയ പ്രശ്നങ്ങളാകാതെ ശ്രദ്ധിക്കുക.
വിദ്യാത്ഥികൾക്ക് പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. അലസതയും അനാവശ്യ ചിന്തകളും ഒഴിവാക്കി മുന്നോട്ടുപോകുക. അധ്യാപകരുടെ നിർദേശങ്ങൾ പ്രയോജനപ്പെടുത്തുന്നത് പഠനമികവ് വർധിപ്പിക്കും.
ദോഷപരിഹാരം: തിങ്കളാഴ്ച ശിവക്ഷേത്രദർശനം നടത്തി ധാര
കഴിപ്പിക്കുക. ഓം നമഃ ശിവായ എന്നും 108 തവണ ജപിക്കുക.

Shop Now Visit: Okalasha
3-Layer Pearl Strand Choker Necklace Set with Rectangular Orange Stone Pendant & Matching Earrings https://www.okalasha.com/shop/3-layer-pearl-strand-choker-necklace-set-with-rectangular-ruby-red-stone-pendant-matching-earrings

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാൻ പരിശ്രമിക്കേണ്ട സമയം. പുതിയ വരുമാനമാർഗങ്ങൾ ചിന്തിക്കുകയും പ്രായോഗികമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്യും. അനാവശ്യമായ ആഡംബരച്ചെലവുകൾ ഒഴിവാക്കുന്നത് ഭാവിയിൽ ഗുണകരമാകും. തൊഴിൽരംഗത്ത് പുരോഗതിക്കുള്ള അവസരങ്ങൾ ലഭിക്കും. ജോലിയിൽ നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ സാധിക്കും. ബിസിനസ് നടത്തുന്നവർ പുതിയ വിപണന സാധ്യത കണ്ടെത്തും. സഹപ്രവർത്തകരുമായി സഹകരിച്ച് പ്രവർത്തിക്കുന്നത് നേട്ടങ്ങൾ വർധിപ്പിക്കും. കുടുംബത്തിൽ സന്തോഷവും ഐക്യവും നിലനിൽക്കും. ബന്ധുക്കളിൽനിന്ന് സഹായവും പിന്തുണയും ലഭിക്കും. കുടുംബത്തിലെ മുതിർന്നവരുടെ ആരോഗ്യകാര്യങ്ങളിലും ആവശ്യങ്ങളിലും ശ്രദ്ധ പുലർത്തുക. വിദ്യാഭ്യാസത്തിൽ ആത്മവിശ്വാസം വർധിക്കും. പരീക്ഷകളിലും അഭിമുഖങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കും. ഉന്നതവിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവർക്ക് പുതിയ സാധ്യതകൾ തുറന്നുവരാം.
ദോഷപരിഹാരം: ചൊവ്വാഴ്ച ഭദ്രകാളി
ദേവിക്ക് കുങ്കുമാർച്ചന നടത്തുക. എന്നും ഓം ഭദ്രകാള്യൈ നമഃ 108 തവണ
വീതം ജപിക്കുക.

ALSO READ

കന്നിക്കൂറ്
(ഉത്രം 3/4, അത്തം, ചിത്തിര 1/2)
സാമ്പത്തിക കാര്യങ്ങളിൽ ക്രമവും സൂക്ഷ്മതയും പാലിക്കണം. വരുമാനം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾക്ക് ഫലം കണ്ടുതുടങ്ങും. പുതിയ സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ എല്ലാ വശങ്ങളും പരിശോധിക്കുക. പഴയ കുടിശ്ശികകൾ ലഭിക്കാനുള്ള സാധ്യതയുണ്ട്.
ജോലിയിൽ ഉത്തരവാദിത്വങ്ങൾ വർധിക്കും. കൃത്യമായ ആസൂത്രണവും സമയബന്ധിതമായ പ്രവർത്തനവും നേട്ടങ്ങൾക്ക് വഴിയൊരുക്കും. തൊഴിൽമാറ്റത്തിന് ശ്രമിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിച്ചേക്കാം. ബിസിനസിൽ കണക്കുകളും രേഖകളും ശ്രദ്ധയോടെ കൈകാര്യം ചെയ്യുക.
കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിർത്താൻ സാധിക്കും. വീട്ടിലെ പ്രധാനപ്പെട്ട കാര്യങ്ങളിൽ കൂട്ടായ തീരുമാനങ്ങൾ ഗുണകരമാകും. മക്കളുടെ പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. വിദ്യാർഥികൾക്ക് പഠനത്തിൽ പുരോഗതി കൈവരിക്കാനാകും. മത്സരപ്പരീക്ഷകൾക്കും സാങ്കേതിക പഠനങ്ങൾക്കും തയ്യാറെടുക്കുന്നവർക്ക് അനുകൂലമായ വാരമാണ്. കൃത്യമായ സമയക്രമം പാലിക്കുന്നത് വിജയസാധ്യത വർധിപ്പിക്കും.
ദോഷപരിഹാരം: വെള്ളിയാഴ്ച ഗണപതി ഹോമം നടത്തണം. നിത്യവും ഓം ഗം ഗണപതയേ നമഃ 108 പ്രാവശ്യം ജപിക്കുക.

തുലാക്കൂറ്
(ചിത്തിര 3 , 4, ചോതി, വിശാഖം 1, 2, 3)
സാമ്പത്തിക കാര്യങ്ങളിൽ പുതിയ പ്രതീക്ഷകൾ കാണുന്നു. വരുമാനത്തിൽ പുരോഗതിയുണ്ടാകും. പുതിയ സാമ്പത്തിക  പദ്ധതികൾ ആവിഷ്കരിക്കാൻ സാധിക്കും. പങ്കാളിത്ത ബിസിനസുകളിൽ വ്യക്തമായ ധാരണയോടെ മുന്നോട്ടുപോകും. ചെലവുകൾ നിയന്ത്രിക്കുന്നത് സമ്പാദ്യം വർധിപ്പിക്കാൻ സഹായിക്കും. ജോലിയിൽ പുതിയ ചുമതലകൾ ഏറ്റെടുക്കേണ്ടിവരും. കഴിവുകൾക്ക് അംഗീകാരം ലഭിക്കാനുള്ള അവസരം ഉണ്ടാകും. വ്യാപാരികൾക്ക് പുതിയ ബന്ധങ്ങൾ സ്ഥാപിക്കാനും ബിസിനസ് വിപുലീകരിക്കാനും സാധിക്കും.
കുടുംബബന്ധങ്ങളിൽ സ്നേഹവും പരസ്പര ധാരണയും വർധിക്കും. ദാമ്പത്യത്തിൽ സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാകും. കുടുംബത്തോടൊപ്പം യാത്രകൾക്കും ഒത്തുചേരലുകൾക്കും അവസരം ലഭിച്ചേക്കാം. പഠനത്തിൽ പുരോഗതി പ്രതീക്ഷിക്കാം. കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിക്കും. ഉന്നതവിദ്യാഭ്യാസത്തിനും പുതിയ കോഴ്സുകൾക്കും ശ്രമിക്കുന്നവർക്ക് അനുകൂലമായ അനുഭവങ്ങൾ ഉണ്ടാകാം.
ദോഷപരിഹാരം: വെള്ളിയാഴ്ച ദേവീക്ഷേത്രദർശനം നടത്തുകയും ലളിതാസഹസ്രനാമം പാരായണം ചെയ്യുകയും ചെയ്യുക. നിത്യവും ഓം ദും ദുർഗ്ഗായൈ നമഃ 108 പ്രാവശ്യം ജപിക്കുക.

വൃശ്ചികക്കൂറ്
(വിശാഖം 1/4, അനിഴം, തൃക്കേട്ട)
സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധയും ക്ഷമയും ആവശ്യമാണ്. വരുമാനവും ചെലവും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്താൻ സാധിക്കും. പുതിയ നിക്ഷേപങ്ങൾ നടത്തുന്നതിന് മുമ്പ് വിദഗ്ധോപദേശം തേടുന്നത് ഉചിതമാണ്. സാമ്പത്തികമായി മുടങ്ങിക്കിടന്ന ചില കാര്യങ്ങൾ മുന്നോട്ടുപോകും. തൊഴിൽരംഗത്ത് ചില വെല്ലുവിളികൾ നേരിടേണ്ടിവരാം. വിവേകത്തോടെയും ആത്മവിശ്വാസത്തോടെയും പ്രവർത്തിച്ചാൽ കാര്യങ്ങൾ അനുകൂലമാക്കാം. സഹപ്രവർത്തകരുമായുള്ള ആശയവിനിമയത്തിൽ ശ്രദ്ധിക്കുക. ബിസിനസിൽ പുതിയ പദ്ധതികൾ നടപ്പാക്കാൻ ശ്രമിക്കുന്നവർക്ക് ക്രമേണ പുരോഗതിയുണ്ടാകും. വീട്ടിൽ ചെറിയ അസ്വാരസ്യങ്ങൾ ഉണ്ടായേക്കാമെങ്കിലും പരസ്പര വിട്ടുവീഴ്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. ബന്ധുക്കളുമായുള്ള ഇടപെടലുകളിൽ സൗമ്യത പുലർത്തുക. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകും. വിദ്യാഭ്യാസത്തിൽ കൂടുതൽ ഏകാഗ്രത ആവശ്യമാണ്. പരീക്ഷകൾക്കും മത്സരപരീക്ഷകൾക്കും തയ്യാറെടുക്കുന്നവർ കഠിനാധ്വാനം തുടരുക. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിഷയങ്ങൾക്ക് കൂടുതൽ സമയം മാറ്റിവയ്ക്കുക.
ദോഷപരിഹാരം: ചൊവ്വാഴ്ച സുബ്രഹ്മണ്യസ്വാമിയെ പ്രാർഥിക്കുകയും സുബ്രഹ്മണ്യ നാമം ജപിക്കുകയും ചെയ്യുക. നിത്യവും ഓം ദും ദുർഗ്ഗായൈ നമഃ 108 പ്രാവശ്യം ജപിക്കുക.

സ്‌കന്ദഷഷ്‌ഠിക്ക് മുൻപ് സ്വന്തമാക്കാം :Sri Subrahmanya Sahasranama Stotram Book – Large Malayalam Font Devotional Book https://www.okalasha.com/shop/sri-subrahmanya-sahasranama-stotram-book-large-malayalam-font-devotional-book

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
സാമ്പത്തികമായി പുതിയ സാധ്യതകൾ തുറന്നു വരും. വരുമാനത്തിൽ വർധനവിനുള്ള അവസരങ്ങൾ ലഭിച്ചേക്കാം. തൊഴിൽപരമായ പരിശ്രമങ്ങൾ സാമ്പത്തിക നേട്ടങ്ങൾക്ക് വഴിയൊരുക്കും. പുതിയ സാമ്പത്തിക പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ ദീർഘകാല നേട്ടങ്ങൾക്ക് പ്രാധാന്യം നൽകുക. ജോലിയിൽ പുരോഗതിയും അംഗീകാരവും പ്രതീക്ഷിക്കാം. പുതിയ ചുമതലകൾ ഏറ്റെടുക്കുന്നതിനും തൊഴിൽപരമായ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും അവസരം ലഭിക്കും. ബിസിനസിൽ പുതിയ കരാറുകൾക്കും വിപണന സാധ്യതകൾക്കും അനുകൂലമായ സാഹചര്യം ഒരുങ്ങും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം നിലനിൽക്കും. ബന്ധുക്കളുമായി കൂടുതൽ അടുപ്പം പുലർത്താൻ സാധിക്കും. കുടുംബത്തിൽ വിവാഹം, ഗൃഹനിർമാണം തുടങ്ങിയ കാര്യങ്ങളിൽ ചർച്ചകൾ നടക്കാം. വിദ്യാർഥികൾക്ക് പഠനത്തിൽ മികച്ച പുരോഗതി കൈവരിക്കാനാകും. ഉന്നതവിദ്യാഭ്യാസത്തിനായി ശ്രമിക്കുന്നവർക്ക് പുതിയ വഴികൾ തുറന്നുവരും. അധ്യാപകരുടെയും മാതാപിതാക്കളുടെയും പിന്തുണ പ്രയോജനപ്പെടുത്തുക.
ദോഷപരിഹാരം: വ്യാഴാഴ്ച മഹാവിഷ്ണുവിനെ പ്രാർഥിക്കുകയും വിഷ്ണുസഹസ്രനാമം പാരായണം ചെയ്യുകയും ചെയ്യുക. നിത്യവും ഓം നമോ ഭഗവതേ വാസുദേവായ 108 പ്രാവശ്യം ജപിക്കുക.

മകരക്കൂറ്
(ഉത്രാടം 2, 3,4, തിരുവോണം, അവിട്ടം 1,2)
സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധാപൂർവമായ സമീപനം ആവശ്യമാണ്. വരുമാനം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരും. എന്നാൽ കുടുംബാവശ്യങ്ങൾക്കും മറ്റു ചെലവുകൾക്കുമായി കൂടുതൽ പണം ചെലവഴിക്കേണ്ടി വന്നേക്കാം. സാമ്പത്തിക ഇടപാടുകളിൽ വ്യക്തതയും കൃത്യതയും ഉറപ്പാക്കുക. തൊഴിൽരംഗത്ത് കഠിനാധ്വാനം ആവശ്യമായി വരും. ചില ജോലികൾ പ്രതീക്ഷിച്ചതിലും വൈകിയേക്കാം. എങ്കിലും ആത്മാർഥമായ പരിശ്രമത്തിലൂടെ ലക്ഷ്യങ്ങളിലേക്ക് മുന്നേറാൻ സാധിക്കും. ബിസിനസിൽ പുതിയ പദ്ധതികൾ നടപ്പാക്കുന്നതിന് മുമ്പ് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുക. കുടുംബാംഗങ്ങളുടെ പിന്തുണ ആശ്വാസം നൽകും. ഗൃഹസംബന്ധമായ ചില ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരും. ദാമ്പത്യത്തിൽ പരസ്പര വിശ്വാസവും തുറന്ന ആശയവിനിമയവും നിലനിർത്തുക.
പഠനത്തിൽ സ്ഥിരത പുലർത്തേണ്ട സമയം. ആവർത്തനപഠനത്തിന് കൂടുതൽ സമയം കണ്ടെത്തുക. പഠനവുമായി ബന്ധപ്പെട്ട യാത്രകൾക്കും പുതിയ അറിവുകൾ നേടുന്നതിനും അവസരങ്ങൾ ലഭിക്കാം.
ദോഷപരിഹാരം: ശനിയാഴ്ച ഹനുമാൻ സ്വാമിയെ പ്രാർഥിക്കുക. നിത്യവും ഓം ഹം ഹനുമതേ നമഃ 108 പ്രാവശ്യം ജപിക്കുക.

കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1,2,3)
സാമ്പത്തികമായി മെച്ചപ്പെട്ട സാഹചര്യം പ്രതീക്ഷിക്കാം. പുതിയ വരുമാന മാർഗങ്ങളെക്കുറിച്ച് ചിന്തിക്കുകയും ചില പ്രായോഗിക തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്യും. പഴയ സാമ്പത്തിക ഇടപാടുകളിൽ പുരോഗതിയുണ്ടാകും. അനാവശ്യമായ ധനവ്യയം ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ജോലിയിൽ പുതിയ അവസരങ്ങൾ ലഭിച്ചേക്കാം. നിങ്ങളുടെ കഴിവുകളും പ്രവർത്തനമികവും പ്രകടിപ്പിക്കാൻ സാധിക്കും. ബിസിനസ് രംഗത്ത് പുതിയ ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും നിലവിലുള്ള സംരംഭങ്ങൾ മെച്ചപ്പെടുത്തുന്നതിനും അവസരമുണ്ടാകും. കുടുംബത്തിൽ സന്തോഷകരമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. കുടുംബാംഗങ്ങളുമായി കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കും. ബന്ധുക്കളിൽനിന്ന് സഹായവും സഹകരണവും ലഭിക്കും. വീട്ടിലെ പ്രധാനപ്പെട്ട തീരുമാനങ്ങളിൽ എല്ലാവരുടെയും അഭിപ്രായങ്ങൾ പരിഗണിക്കുക. പഠനത്തിൽ നല്ല പുരോഗതി കൈവരിക്കാൻ സാധിക്കും. സാങ്കേതികവിദ്യ, ഗവേഷണം, മത്സരപ്പരീക്ഷകൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് കൂടുതൽ ശ്രദ്ധയും പരിശ്രമവും ആവശ്യമാണ്. പഠനത്തിൽ പുതിയ രീതികൾ പരീക്ഷിക്കുന്നത് ഗുണകരമാകും.
ദോഷപരിഹാരം: ശനിയാഴ്ച ധർമ്മ ശാസ്താ ക്ഷേത്രദർശനം നടത്തുക.
നിത്യവും ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ 108 തവണ വീതം ജപിക്കുക..

മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്രട്ടാതി, രേവതി)
സാമ്പത്തിക കാര്യങ്ങളിൽ ക്രമാനുഗതമായ പുരോഗതി പ്രതീക്ഷിക്കാം. വരുമാനം വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഫലം കണ്ടുതുടങ്ങും. പുതിയ സാമ്പത്തിക പദ്ധതികൾ ആവിഷ്കരിക്കാനും പഴയ ബാധ്യതകൾ തീർക്കുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്താനും സാധിക്കും. പണം കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ ശ്രദ്ധ പുലർത്തുക. തൊഴിൽരംഗത്ത് അനുകൂല മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനും ജോലിയിൽ കൂടുതൽ മികവ് തെളിയിക്കാനും സാധിക്കും. ബിസിനസിൽ പുതിയ ആശയം പ്രാവർത്തികമാക്കാനും ഉപഭോക്താക്കളുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിനും അവസരം ലഭിക്കും.
കുടുംബത്തിൽ സമാധാനവും ഐക്യവും നിലനിർത്താൻ സാധിക്കും. ദാമ്പത്യത്തിൽ സന്തോഷവും പരസ്പര സഹകരണവും വർധിക്കും. കുടുംബത്തിലെ മുതിർന്നവരുടെ ആവശ്യങ്ങൾ പരിഗണിക്കും. മക്കളുടെ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തും.
പഠനത്തിൽ പുരോഗതിയുണ്ടാകും. പരീക്ഷയിലും അഭിമുഖത്തിലും ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാനാകും. ഉന്നതവിദ്യാഭ്യാസത്തിനും വിദേശപഠനത്തിനും ശ്രമിക്കുന്നവർക്ക് പുതിയ വിവരങ്ങളും അവസരങ്ങളും ലഭിച്ചേക്കാം.
ദോഷപരിഹാരം: വ്യാഴാഴ്ച മഹാവിഷ്ണു / ശ്രീകൃഷ്‌ണ ക്ഷേത്ര ദർശനം നടത്തി പ്രാർഥിക്കുക. ഓം നമോ നാരായണായ 108 തവണ വീതം ജപിക്കുക.

ജ്യോതിഷരത്നം വേണു മഹാദേവ് ,
മൊബൈൽ: + 91 9847575559

Summary: Weekly Star predictions based on moon sign by Venu Mahadev

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?