Sunday, October 4, 2026
Sunday, October 4, 2026
Home » പരമശിവനെ മൃത്യുഞ്ജയ ഭാവത്തിൽ ഭജിക്കുക; നാളികേരം ദാനം ചെയ്യുക

പരമശിവനെ മൃത്യുഞ്ജയ ഭാവത്തിൽ ഭജിക്കുക; നാളികേരം ദാനം ചെയ്യുക

0 comments

2026 ഒക്ടോബർ 04, ഞായർ
കലിദിനം 1872852
കൊല്ലവർഷം 1202 കന്നി 18
(കൊല്ലവർഷം 1202 കന്നി ൧൮ )
തമിഴ് വർഷം പരാഭവ പൂരട്ടാശി 18
ശകവർഷം 1948 ആശ്വിനം 12

ഉദയം 06. 12 അസ്തമയം 06.13 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 01മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 59 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 04.42 pm to 06.13 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 03.12 pm to 04.42 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 12.12 pm to 01.42 pm
(ശുഭകാര്യങ്ങൾക്കും വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ചൊവ്വ നീചത്തിൽ വ്യാഴം ഉച്ചത്തിൽ ശുക്രൻ വക്രം സ്വക്ഷേത്രത്തിൽ ശനിക്കു വക്രം

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ അത്തം (അത്തം ഞാറ്റുവേല) ചൊവ്വ പൂയത്തിൽ ബുധൻ ചോതിയിൽ വ്യാഴം ആയില്യത്തിൽ ശുക്രൻ ചോതിയിൽ ശനി രേവതിയിൽ രാഹു അവിട്ടത്തിൽ കേതു മകത്തിൽ

ALSO READ

Shop Now : Antique Gold Finish Mini Goddess Lakshmi Brass Idol (6.5 cm) | Traditional Metal Idol for Puja & Home Decor https://www.okalasha.com/shop/antique-gold-finish-mini-goddess-lakshmi-brass-idol-65-cm-traditional-metal-idol-for-puja-home-decor-2

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.11 വരെ കന്നി പകൽ 09.15 വരെ തുലാം പകൽ 11.16 വരെ വൃശ്ചികം പകൽ 01.36 വരെ ധനു പകൽ 03.29 വരെ മകരം വൈകിട്ട് 05.14 വരെ കുംഭം തുടർന്ന് മീനം

ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.40 pm to 07.04 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.43 am to 05.29 am
പ്രാതഃസന്ധ്യ 05.06 am to 06.15 am
സായംസന്ധ്യ 06.40 pm to 07.50 pm

ഇന്നത്തെ നക്ഷത്രം
രാത്രി 12.14 വരെ പുണർതം

തിഥി ദൈർഘ്യം
രാത്രി 03.54 വരെ കൃഷ്ണപക്ഷ നവമി

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം : പുണർതം തിഥി: കൃഷ്ണപക്ഷ നവമി

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം : പുണർതം

ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നത് തൊഴിൽപരമായും സാമൂഹ്യപരമായും നല്ലതാണ്. സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങൾ ഈ വർഷം ലഭിക്കാം. വരുന്ന പിറന്നാൾ വരെ ആരോഗ്യ കാര്യങ്ങളിൽ അധിക ശ്രദ്ധ പുലർത്തണം. ഗുണ വർദ്ധനവിനും ദോഷ ശാന്തിക്കുമായി ശിവങ്കൽ ദിവസാദ്യത്തിലെ ശംഖാഭിഷേകം, പുറകുവിളക്കിലെണ്ണ നൽകൽ ഇവ ചെയ്യുക. വരുന്ന ഒരുവർഷക്കാലം ജന്മനക്ഷത്ര ദിവസങ്ങളിൽ ശിവങ്കൽ ദർശനം നടത്തുകയും പുഷ്പാഞ്ജലി കഴിപ്പിക്കുകയും ചെയ്യുന്നത് ഉത്തമമാണ് .

ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
ഉത്രാടം, മകയിരം, കാർത്തിക, അശ്വതി

ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
തിരുവാതിര, രോഹിണി, ഭരണി, രേവതി , ചിത്തിര , ചോതി

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

ദിവസ ഗുണവർദ്ധനവിന്
ദിവസ ഗുണവർദ്ധനയ്ക്ക് പരമശിവനെ മൃത്യുഞ്ജയ ഭാവത്തിൽ ഭജിക്കുക
ഒരു ധ്യാനം ചേർക്കുന്നു:
ചന്ദ്രാർക്കാഗ്നി വിലോചനം
സ്മിതമുഖം പദ്മദ്വയാന്ത: സ്ഥിതം
മുദ്രാപാശ മൃഗാക്ഷ സൂത്ര വിലസത്-
പാണീം ഹിമാംശുപ്രഭം
കോടീന്ദു പ്രഗളത്സുധാ പ്ലുതഃതനും
ഹാരാദി ഭൂഷോജ്ജ്വലം
കാന്തം വിശ്വവിമോഹനം പശുപതിം
മൃത്യുംഞ്ജയം ഭാവയേത് .

ലാൽ -കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ -കിതാബ്
നിർദ്ദേശം: നാളികേരം ദാനം ചെയ്യുക

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: ചുവപ്പ് , കാഷായ നിറം. പ്രതികൂല നിറം: കറുപ്പ്, നീല.

രവി പീഡകൾ മാറാൻ
ഇന്ന് ഞായറാഴ്ച. ജനനസമയത്ത് സൂര്യന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, സൂര്യന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, പിതൃ ദോഷമുള്ളവർ, അഹിതമായ ഭക്ഷണ രീതി അവലംബിച്ചവർ, മൃഗഹത്യാ പാപമുള്ളവർ ,മദ്യപാനത്താൽ വിഷമിക്കുന്നവർ മേടം,
തുലാം ഇവ ജനനലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ സൂര്യന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (സൂര്യ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ഗ്രഹാണാമാദിരാദിത്യോ
ലോകരക്ഷണ കാരക:
വിഷമസ്ഥാന സംഭൂതാം
പീഢാം ഹരതു മേ രവി:

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?