Sunday, October 11, 2026
Sunday, October 11, 2026
Home » ശിവനെ പാർവതീനാഥനായി ഭജിക്കുക; അത്തം, പൂരം, ആയില്യം, പുണർതം, തിരുവോണം നക്ഷത്രക്കാർക്ക് ദിവസംഅനുകൂലം

ശിവനെ പാർവതീനാഥനായി ഭജിക്കുക; അത്തം, പൂരം, ആയില്യം, പുണർതം, തിരുവോണം നക്ഷത്രക്കാർക്ക് ദിവസംഅനുകൂലം

0 comments

2026 ഒക്ടോബർ 11, ഞായർ
കലിദിനം 1872859
കൊല്ലവർഷം 1202 കന്നി 25
(കൊല്ലവർഷം 1202 കന്നി ൨൫)
തമിഴ് വർഷം പരാഭവ പൂരട്ടാശി 25
ശകവർഷം 1948 ആശ്വിനം 19

ഉദയം 06.12 അസ്തമയം 06.09 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 57 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 03 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 04.39 pm to 06.09 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 03.09 pm to 04.39 pm
(എല്ലാശുഭകാര്യങ്ങൾക്കുംവർജ്ജ്യം)
യമഗണ്ഡകാലം 12.10 pm to 01.40 pm
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ചൊവ്വ നീചത്തിൽ വ്യാഴം ഉച്ചത്തിൽ ശുക്രൻ വക്രം സ്വക്ഷേത്രത്തിൽ ശനിക്കു വക്രം

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ചിത്തിരയിൽ (ചിത്തിര ഞാറ്റുവേല) ചൊവ്വ പൂയത്തിൽ ബുധൻ ചോതിയിൽ വ്യാഴം ആയില്യത്തിൽ ശുക്രൻ ചോതിയിൽ ശനി ഉത്രട്ടാതിയിൽ രാഹു അവിട്ടത്തിൽ കേതു മകത്തിൽ

ALSO READ

Antique Gold Finish Goddess Durga Brass Idol (11.5 cm) | Simhavahini Durga Statue on Lion https://www.okalasha.com/shop/antique-gold-finish-goddess-durga-brass-idol-115-cm-simhavahini-durga-statue-on-lion

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 06.43 വരെ കന്നി പകൽ 08.47 വരെ തുലാം പകൽ 10.48 വരെ വൃശ്ചികം പകൽ 01.12 വരെ ധനു പകൽ 03.01 വരെ മകരം വൈകിട്ട് 04.46 വരെ കുംഭം തുടർന്ന് മീനം

ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.40 pm to 07.04 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.43 am to 05.29 am
പ്രാതഃസന്ധ്യ 05.06 am to to 06.15 am
സായംസന്ധ്യ 06.40 pm to 07.50 pm

ഇന്നത്തെ നക്ഷത്രം
രാത്രി 10.32 വരെ ചിത്തിര തുടർന്ന് ചോതി

തിഥി ദൈർഘ്യം
രാത്രി 09.31വരെ ശുക്ലപക്ഷ പ്രഥമ തുടർന്ന് ദ്വിതീയ

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: ചിത്തിര തിഥി: ശുക്ലപക്ഷ പ്രഥമ

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: ചിത്തിര

ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നത് തൊഴിൽപരമായും സാമൂഹ്യപരമായും നല്ലതാണ്. സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങൾ
ഈ വർഷം ലഭിക്കാം. വരുന്ന പിറന്നാൾ വരെ ആരോഗ്യകാര്യങ്ങളിൽ അധിക ശ്രദ്ധ പുലർത്തണം. ഗുണവർദ്ധനവിനും ദോഷ ശാന്തിക്കുമായി ശിവങ്കൽ ദിവസാദ്യത്തിലെ ശംഖാഭിഷേകം, പുറകുവിളക്കിലെണ്ണ നൽകൽ ഇവ ചെയ്യുക. വരുന്ന ഒരുവർഷക്കാലം ജന്മനക്ഷത്ര ദിവസങ്ങളിൽ ശിവങ്കൽ ദർശനം നടത്തുകയും പുഷ്പ്പാഞ്ജലി കഴിപ്പിക്കുകയും ചെയ്യുന്നത് ഉത്തമമാണ്.

ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
ചിത്തിര, മകയിരം, അവിട്ടം, ഉത്രം, മകം, പൂയം

ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
അത്തം, പൂരം, ആയില്യം, പുണർതം, തിരുവോണം

ശുഭകാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമല്ല

മൃത്യുദോഷം
രാത്രി 10.32 മുതൽ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അപ്പോൾ മുതൽ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

ദിവസഗുണവർധനവിന്
ദിവസഗുണവർധനയ്ക്കും ദിനദോഷങ്ങൾ ശമിക്കുന്നതിനും ശിവനെ പാർവതീനാഥനായി ഭജിക്കുക. ഒരു സ്തുതി ചേർക്കുന്നു:

കമലാപതിമുഖസുരവരപൂജിത
കാകോലഭാസിതഗ്രീവ
കാകോദരപതിഭൂഷണ
കാലാന്തക പാഹി പാർവതീനാഥ!

കമലാഭിമാനവാരണദക്ഷാങ്ഘ്രേ വിമലശേമുഷീദായിൻ
നതകാമിതഫലദായക കാലാന്തക
പാഹി പാർവതീനാഥ!

കരുണാസാഗര ശംഭോ ശരണാഗതലോകരക്ഷണധുരീണ
കാരണ സമസ്തജഗതാം
കാലാന്തക പാഹി പാർവതീനാഥ!

പ്രണതാർത്തിഹരണദക്ഷ
പ്രണവപ്രതിപാദ്യ പർവതാവാസ
പ്രണമാമി തവ പദാബ്ജേ
കാലാന്തക പാഹി പാർവതീനാഥ!

ലാൽ – കിതാബ് പരിഹാരം
ലാൽ – കിതാബ് നിർദ്ദേശം: സ്ഫടിക ഗ്ലാസിൽ ജലം, പനിനീർ, കർപ്പൂരം ഇവ ചേർത്ത് അതിൽ ജമന്തി പ്പൂ ഇട്ട് വീടിന്റെ / ഓഫീസിന്റെ പ്രധാന മുറിയിൽ കിഴക്കു ഭാഗത്തായി വയ്ക്കുന്നത് ദിവസ ദോഷശാന്തി കൈവരുത്തും.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: ചുവപ്പ്, കഷായം, ഓറഞ്ച്.

രവി പീഡകൾ മാറാൻ
ഇന്ന് ഞായറാഴ്ച. ജനനസമയത്ത് സൂര്യന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, സൂര്യന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ,
പിതൃദോഷമുള്ളവർ, അഹിതമായ
ഭക്ഷണരീതി അവലംബിച്ചവർ, മൃഗഹത്യാ പാപമുള്ളവർ, മദ്യപാനത്താൽ വിഷമിക്കുന്നവർ മേടം, തുലാം ഇവ
ജനനലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ സൂര്യന്റെ പീഡാഹാര സ്തോത്രംചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (സൂര്യ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ഗ്രഹാണാമാദിരാദിത്യോ
ലോകരക്ഷണ കാരക:
വിഷമസ്ഥാന സംഭൂതാം
പീഢാം ഹരതു മേ രവി:

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?