2026 ഒക്ടോബർ 27, ചൊവ്വ
കലിദിനം 1872875
കൊല്ലവർഷം 1202 തുലാം 10
(കൊല്ലവർഷം 1202 തുലാം 0൯)
തമിഴ് വർഷം പരാഭവ അയ്പ്പശി 10
ശകവർഷം 1948 കാർത്തികം 05
ഉദയം 06.13അസ്തമയം 06.02 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 49 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 11 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 03.04 pm to 04.33 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 12.07 pm to 01.36 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 09.10 am to 10.38 am
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
സൂര്യന് നീചം ചൊവ്വ നീചത്തിൽ ബുധന് വക്രം വ്യാഴം ഉച്ചത്തിൽ ശുക്രൻ വക്രം മൗഢ്യം സ്വക്ഷേത്രത്തിൽ ശനിക്കു വക്രം
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ചോതിയിൽ (ചോതി ഞാറ്റുവേല) ചൊവ്വ ആയില്യത്തിൽ ബുധൻ വിശാഖത്തിൽ വ്യാഴം ആയില്യത്തിൽ ശുക്രൻ ചിത്തിരയിൽ ശനി ഉത്രട്ടാതിയിൽ രാഹു അവിട്ടത്തിൽ കേതു മകത്തിൽ
ALSO READ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.45 വരെ തുലാം പകൽ 09.56 വരെ വൃശ്ചികം പകൽ 12.04 വരെ ധനു പകൽ 01.59 വരെ മകരം വൈകിട്ട് 03.44 വരെ കുംഭം വൈകിട്ട് 05.27വരെ മീനം തുടർന്ന് മേടം
ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.05 pm to 06.29 pm
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.35 am to 05.24 am
പ്രാതഃസന്ധ്യ 04.59 am to 05.24 am
സായംസന്ധ്യ 06.05 pm to 07.18 pm
ഇന്നത്തെ നക്ഷത്രം
പകൽ 03.39 വരെ ഭരണി തുടർന്ന് കാർത്തിക
തിഥി ദൈർഘ്യം
പകൽ 07.01വരെ കൃഷ്ണപക്ഷ പ്രഥമ തുടർന്ന് ദ്വിതീയ
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട
നക്ഷത്രം: ഭരണി, കാർത്തിക തിഥി: കൃഷ്ണപക്ഷ ദ്വിതീയ
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: ഭരണി
ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നത് പൊതുവെ ഗുണകരമാണ്. നല്ല വാർത്തകൾ കേൾക്കുക, അവിവാഹിതർക്ക് നല്ല വിവാഹ ബന്ധം ലഭിക്കുക, ജീവിത പുരോഗതി കൈവരിക്കുക എന്നീ ഗുണങ്ങൾ പ്രതീക്ഷിക്കാം.
ഗുണവർദ്ധനവിനും ദോഷശാന്തിക്കും പാർവതീദേവിക്ക് പ്രത്യേകിച്ചും ദേവീക്ഷേത്രങ്ങളിൽ പൊതുവെയും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുക. കൂടാതെ വരുന്ന ഒരു വർഷത്തേയ്ക്കു പക്കപ്പുറന്നാൾ തോറും ദേവീക്ഷേത്രത്തിൽ പഞ്ചാദുർഗ്ഗാ മന്ത്രത്താൽ പുഷ്‌പാഞ്‌ജലി നടത്തിക്കുന്നത് ഗുണഫലങ്ങൾ അനുഭവത്തിൽ വരുവാൻ അത്യുത്തമമാണ്.
ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
അനിഴം, തൃക്കേട്ട, രേവതി, പൂരുരുട്ടാതി, അവിട്ടം
ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
അശ്വതി, ആയില്യം, തൃക്കേട്ട, ഉത്രട്ടാതി, ചതയം, തിരുവോണം
ശുഭകാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം
മൃത്യുദോഷം
ദിനം മുഴുവൻ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ / അപ്പോൾ മുതൽ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.
ദിനദോഷശമനത്തിന്
ദിവസ ദോഷശമനത്തിനും ദിവസ ഗുണവർദ്ധനവിനുമായി സുബ്രമണ്യ ഭജനം നടത്തുക. ഒരു ശ്ലോകം താഴെ ചേർക്കുന്നു. അസ്വസ്ഥമായ കുടുംബജീവിതത്തിൽ ശാന്തത കൈവരിക്കുവാനും ഈ ജപം ഉപകരിക്കും:
മയൂരാദിരൂഢം മഹാവാക്യ ഗൂഢം
മനോഹാര്യ ദേഹം മഹാചിത്ത ഗേഹം
മഹാദേവ ദേവം മഹാ വേദ ഭാവം
മഹാദേവ ബാലം ഭജേ ലോക പാലം
ഓം സുബ്രഹ്മണ്യായ നമഃ
ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ -കിതാബ് നിർദ്ദേശം:
പുകയ്ക്കുന്ന ചട്ടിയിൽ ചെംചെല്യം, കോലരക്ക് എന്നിവ കനലിൽ പുകയ്ക്കുക
ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: കാഷായ നിറം, ഓറഞ്ച് പ്രതികൂല നിറം: കറുപ്പ്
കുജ പീഡകൾ മാറാൻ
ഇന്ന് ചൊവ്വാഴ്ച. ജനനസമയത്ത് ചൊവ്വയ്ക്ക് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, ഭ്രാതൃ (സഹോദര) ദോഷമുള്ളവർ, വിഷാദ രോഗികൾ, പ്രായം കഴിഞ്ഞിട്ടും വിവാഹംനടക്കാത്തവർ,
കടബാദ്ധ്യതയുള്ളവർ, മേടം, വൃശ്ചികം, ധനു, കർക്കടകം ഇവ ജനനലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ കുജന്റെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (കുജ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ധരണീഗർഭസംഭൂതം
വിദ്യുത് കാന്തിസമപ്രഭം
കുമാരം ശക്തിഹസ്തം തം
മംഗളം പ്രണമാമ്യഹം
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.