Tuesday, October 27, 2026
Tuesday, October 27, 2026
Home » ദാമോദര മാസത്തിലെ ശ്രീകൃഷ്ണഭജനം ദുരിതങ്ങൾ നശിപ്പിക്കും

ദാമോദര മാസത്തിലെ ശ്രീകൃഷ്ണഭജനം ദുരിതങ്ങൾ നശിപ്പിക്കും

by NeramAdmin
0 comments

ഓം നമോ ഭഗവതേ വാസുദേവായ!

ശ്രീകൃഷ്ണ ഭക്തരുടെ പുണ്യകാലമാണ് ദാമോദര മാസം. മഹാവിഷ്ണുവിന്റെ പൂർണ്ണാവതാരമായ ശ്രീകൃഷ്ണനെ ഭജിക്കാനും നാമജപത്തിലൂടെയും പൂജകളിലൂടെയും ഭഗവാന്റെ അനുഗ്രഹം തേടാനും വിശേഷമായി ആചരിക്കുന്ന ഈ മാസത്തിന് വൈഷ്ണവ പാരമ്പര്യത്തിൽ ഏറെ പ്രാധാന്യമുണ്ട് .

എന്താണ് ദാമോദര മാസം?
കാർത്തിക മാസത്തെയാണ് ദാമോദര മാസം എന്നു വിളിക്കുന്നത്. സാധാരണ ഒക്ടോബർ – നവംബർ മാസങ്ങളിലാണ് ഈ പുണ്യകാലം. ശ്രീകൃഷ്ണഭഗവാന്റെ ബാലലീലകളുമായി ബന്ധപ്പെട്ടതാണ് ദാമോദര നാമം. ഒരിക്കൽ വെണ്ണ കട്ടെടുത്ത് കഴിച്ച കണ്ണനെ യശോദാമാതാവ് കയറുകൊണ്ട് ഉരലിൽ ബന്ധിക്കാൻ ശ്രമിച്ചു. എത്ര കയർ ചേർത്തിട്ടും ബന്ധിക്കാൻ കഴിയാതെ വന്നെങ്കിലും, ഒടുവിൽ മാതൃസ്നേഹത്തിനു മുന്നിൽ ഭഗവാൻ സ്വയം വഴങ്ങി. അങ്ങനെ ഉദരത്തിൽ കയർകൊണ്ട് ബന്ധിക്കപ്പെട്ടവൻ എന്ന അർത്ഥത്തിൽ ഭഗവാൻ ദാമോദരൻ എന്ന പേരിൽ പ്രസിദ്ധനായി. ഈ ലീല ഭക്തിയുടെ ഗാഢമായ സന്ദേശം നൽകുന്നു. അനന്തനും സർവശക്തനുമായ ഭഗവാൻ പോലും നിഷ്കളങ്ക സ്നേഹത്തിനും അചഞ്ചലമായ ഭക്തിക്കും കീഴ്പ്പെടും. ഭക്തരുടെ സ്നേഹപാശത്തിൽ മാത്രം ബന്ധിതനാകുന്നവൻ, ജഠരത്തിൽ ലോകം വഹിക്കുന്ന ഭഗവാൻ, ഉദരത്തിൽ തുളസിമാലയോട് കൂടിയവൻ എന്നെല്ലാം ദാമോദരന് പ്രതീകാർത്ഥം പറയാം.

Shop Now Visit Okalasha:
Narayaneeyam (Commentary) by Dr. B.C. Balakrishnan https://www.okalasha.com/shop/narayaneeyam-commentary-by-dr-bc-balakrishnan

കാർത്തിക മാസം നവംബർ 24 വരെ
തുലാം മാസത്തിലെ പൗർണ്ണമി കഴിഞ്ഞ് കൃഷ്ണപക്ഷ പ്രഥമയായ ഒക്ടോബർ 27 മുതൽ നവംബർ 24 വരെയാണ്. ഇനി നവംബർ 24 വരെ കൃഷ്ണ ഗീതികളും കൃഷ്ണ കഥകളും ഭക്തമാനസങ്ങളിൽ നിറഞ്ഞ് കവിയുന്ന പുണ്യകാലമാണ്. ദാമോദര മാസത്തിൽ എത്ര ചെറിയ ഈശ്വര സേവനം നടത്തിയാലും അതിന്റെ ആയിരം മടങ്ങ് ഫലം ഭഗവാൻ തരും. ഈ മാസത്തിന്റെ മുപ്പതു ദിവസവും ഭാഗവത കഥകള്‍ പാരായണം ചെയ്യുന്നതും കൃഷ്ണഗാഥകൾ ചൊല്ലുന്നതും ശ്രേഷ്ഠമായി പറയുന്നു. ദാമോദര മാസം മുഴുവനും ശ്രീകൃഷ്ണ ഭഗവാനെ മനം നിറഞ്ഞ് ഭജിക്കുന്നതിലൂടെ ജീവിതത്തിലെ സര്‍വ്വദുരിതങ്ങളും ഇല്ലാതാകുമെന്നാണ് വിശ്വാസം. രാധയാണ് ദാമോദര മാസത്തിന്റെ അധിപതി. രാധാദേവിയെ ആരാധിക്കുന്നവർ ഉറപ്പായും ഭഗവാൻ കൃഷ്ണൻ്റെ പ്രീതിക്ക് പാത്രമാകും.

ജയ ജനാർദ്ദന കേൾക്കാം
രാധികയുടെ നാഥനായി ശ്രീകൃഷ്ണ ഭഗവാനെ പാടിപ്പുകഴ്ത്തുന്ന മനോഹരവും പ്രചുര പ്രചാരം നേടിയതുമായ ജയ ജനാർദ്ദനാ കൃഷ്ണാ രാധികാ പതേ എന്ന ദിവ്യമായ ശ്രീകൃഷ്ണ സന്ധ്യാനാമ കീർത്തനം ഈ ദാമോദര മാസത്തിലെ എല്ലാ സന്ധ്യകളിലും ജപിക്കണം. എത്ര വർണ്ണിച്ചാലും അധികമാകാത്ത ജയ ജനാർദ്ദന കൃഷ്ണ ശ്രവിക്കാം, കൂടെ പാടാം: ആലാപനം, മണക്കാട് ഗോപൻ, ഡോ ശ്രദ്ധാ പാർവതി, ഗൗരി ഗോപൻ.

ALSO READ

https://youtu.be/oEkY2bQ7eYI?si=avGgaLMDmGYvQiFI

Story Summary: Significance of Damodara Masam and Sri Krishna Bhajan

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?