Wednesday, November 4, 2026
Wednesday, November 4, 2026
Home » ഹനുമദ് ഭജനം നടത്തുക; തുണിയിൽ പൊതിഞ്ഞ ചെമ്പു നാണയം സൂക്ഷിക്കുക

ഹനുമദ് ഭജനം നടത്തുക; തുണിയിൽ പൊതിഞ്ഞ ചെമ്പു നാണയം സൂക്ഷിക്കുക

0 comments

2026 നവംബർ 05, വ്യാഴം
കലിദിനം 1872884
കൊല്ലവർഷം 1202 തുലാം 19
(കൊല്ലവർഷം 1202 തുലാം ൧൯)
തമിഴ് വർഷം പരാഭവ അയ്പ്പശി 19
ശകവർഷം 1948 കാർത്തികം 14

ഉദയം 06. 14 അസ്തമയം 06.00 മണി
ദിനമാനം 11 മണിക്കൂർ 46 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 14 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 01.35 pm to 03.03 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 09.10 am to 10.38 am
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 06.14 am to 07.42 am
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

Dewali Special Lakshmi Devi Collection : Navaratna Stone Pearl Jhumka Earrings https://www.okalasha.com/shop/multi-color-navaratna-stones-pearl-temple-jhumka

ഗ്രഹാവസ്ഥകൾ
സൂര്യന് നീചം ചൊവ്വ നീചത്തിൽ ബുധന് വക്ര മൗഢ്യം ശുക്രൻ വക്രം സ്വക്ഷേത്രത്തിൽ ശനിക്കു വക്രം

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ചോതി (ചോതി ഞാറ്റുവേല) ചൊവ്വ ആയില്യത്തിൽ ബുധൻ ചോതിയിൽ വ്യാഴം മകത്തിൽ ശുക്രൻ ചിത്തിരയിൽ ശനി ഉത്രട്ടാതിയിൽ രാഹു അവിട്ടത്തിൽ കേതു മകത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.09 വരെ തുലാം പകൽ 09.20 വരെ വൃശ്ചികം പകൽ 11.28 വരെ ധനു പകൽ 01.23 വരെ മകരം വൈകിട്ട് 03.08 വരെ കുംഭം വൈകിട്ട് 04.51 വരെ മീനം തുടർന്ന് മേടം

ALSO READ

ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.05 pm to 06.29 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.35 am to 05.24 am
പ്രാതഃസന്ധ്യ 04.59 am to 05.24 am
സായംസന്ധ്യ 06.05 pm to 07.18 pm

ഇന്നത്തെ നക്ഷത്രം
രാത്രി 03.55 വരെ ഉത്രം

തിഥി ദൈർഘ്യം
പകൽ 10.36 വരെ കൃഷ്ണപക്ഷ ഏകാദശി തുടർന്ന് ദാദശി

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട
നക്ഷത്രം: ഉത്രം തിഥി: കൃഷ്ണപക്ഷ ദ്വാദശി

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: ഉത്രം

ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ്. വരുന്ന ഒരു വർഷം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. കുടുംബത്തിൽ
മംഗളകർമ്മങ്ങൾ നടക്കുക, മംഗളകർമ്മങ്ങളിൽ സംബന്ധിക്കുക ദേവകാര്യങ്ങളിൽ ശ്രദ്ധ വർദ്ധിക്കുക എന്നിവ പൊതു ഫലമായി പ്രതീക്ഷിക്കാം. ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ടദേവന്റെ ക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാടുകൾ യഥാശക്തി കഴിപ്പിച്ചതിനു ശേഷം മഹാവിഷ്ണുവിങ്കൽ പാൽപ്പായസ നിവേദ്യത്തോടെ പുരുഷസൂക്ത പുഷ്‌പാഞ്‌ജലി നടത്തിക്കുക. വരുന്ന ഒരു വർഷക്കാലം പക്കനാളുകളിൽ ഭാഗ്യസൂക്തപുഷ്പാഞ്ജലി കഴിപ്പിക്കുന്നത് ഉത്തമമാണ്. ഒപ്പം നാളിൽ ശിവങ്കൽ മൃത്യുഞ്ജയ പുഷ്പാഞ്ജലിയും കഴിപ്പിക്കുക.

ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
പൂരുരുട്ടാതി, മകം, പൂയം, തിരുവാതിര

ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
പൂരം, ആയില്യം, പുണർതം, മകയിരം, മൂലം, പൂരാടം

ശുഭകാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

ദിനദോഷശമനത്തിന്
ദിവസ ഗുണവർദ്ധനവിനും
ദിനദോഷങ്ങൾ മാറ്റുവാനും ഹനുമദ് ഭജനം നടത്തുക. ഒരു ഹനുമദ് ധ്യാനം ചേർക്കുന്നു:
മനോജവം മാരുത തുല്യ വേഗം
ജിതെന്ദ്രിയം ബുദ്ധി മതാം വരിഷ്ഠ:
വാതാത്മജം വാനരയൂഥ മുഖ്യം
ശ്രീരാമ ദൂ തം ശരണം പ്രബദ്യേ

ലാൽ-കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ-കിതാബ് നിർദ്ദേശം: തുണിയിൽ പൊതിഞ്ഞ ചെമ്പു നാണയം കൈവശം സൂക്ഷിക്കുക

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: മഞ്ഞ, ക്രീം പ്രതികൂല നിറം: കറുപ്പ്, കടുംനീല

ഗുരുപീഡകൾ മാറാൻ
ഇന്ന് വ്യാഴാഴ്ച. ജനനസമയത്ത് വ്യാഴത്തിന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ,
വലിയ സാമ്പത്തിക ബാദ്ധ്യതയുള്ളവർ, എത്ര ശ്രമിച്ചിട്ടും കടബാദ്ധ്യത തീരാതെ വിഷമിക്കുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ വ്യാഴത്തിന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (വ്യാഴ ഹോരയിൽ) ഭക്തിയോടെ ജപിക്കുക.
ദേവ മന്ത്രീ വിശാലാക്ഷ:
സദാലോക ഹിതേ രത:
അനേക ശിഷ്യ സമ്പൂർണ്ണ:
പീഢാം ഹരതു മേ ഗുരു :

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?